ന്യൂഡല്‍ഹി: ഒമ്പത് കൃത്രിമ ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്.ഒയുടെ പി.എസ്.എല്‍.വി-സി54 റോക്കറ്റ് വിക്ഷേപണം വിജയം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍ ശനിയാഴ്ച രാവിലെ 11.56നായിരുന്നു വിക്ഷേപണം. 1117 കിലോ ഗ്രാം ഭാരമുള്ള, സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യന്‍സാറ്റ്-3 ഉപഗ്രഹവും (ഇ.ഒ.എസ്-06) എട്ട് നാനോ സാറ്റലൈറ്റുകളുമാണ് പി.എസ്.എല്‍.വി-സി54 വഹിച്ചത്. രാജ്യത്തെ ആദ്യ സ്വകാര്യ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആനന്ദും ഇതില്‍ ഉള്‍പ്പെടും. ബംഗളൂരു കേന്ദ്രമായുള്ള പിക്സല്‍ എന്ന സ്ഥാപനമാണ് ആനന്ദ് നിര്‍മിച്ചത്. വിക്ഷേപിച്ച് 17.17 മനിറ്റില്‍ ഓഷ്യാനോസാറ്റ്-3യെ 742 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചതായി ഐ.എസ്.ആര്.ഒ അറിയിച്ചു. Andhra Pradesh | PSLV-C54 takes off from Satish Dhawan Space Centre in Sriharikota. pic.twitter.com/lxsOccncTg — ANI (@ANI) November 26, 2022
Day: November 26, 2022
‘ഒഴിഞ്ഞ് പോകാന്‍ ഉദ്ദേശിക്കുന്നില്ല, നിയമപരമായി നേരിടും’; വീട് ഒഴിയാനുള്ള നോട്ടീസിന് പിന്നില്‍ ഗൂഢാലോചനയെന്ന് എസ് രാജേന്ദ്രന്
ഇടുക്കി: വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സബ് കളക്ടറുടെ നോട്ടീസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. ‘ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തായാലും ഒഴിഞ്ഞുപോകാന്‍ ഉദ്ദേശിക്കുന്നില്ല. നിയമപരമായിട്ടാണെങ്കില്‍ ആ നിലയ്ക്ക് നേരിടാനാണ് തീരുമാനം. 2010ല്‍ ഹൈക്കോടതി പറഞ്ഞതിന് വിപരീതമായ നിലപാടാണ് കളക്ടര്‍ സ്വീകരിച്ചത്. പത്ത് സെന്റിന് താഴെ ഭൂമിയാണെങ്കില് അവര്‍ക്ക് അവിടെ താമസിക്കാന്‍ അനുവാദമുണ്ട്. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് സബ്കളക്ടര്‍ക്ക് ലഭിച്ച പ്രേരണപ്രകാരം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ കളക്ടര്‍ മാത്രമാണെന്ന് കരുതുന്നില്ല. ഇതിന് പിന്നില്‍ ചിലയാളുകളാണ്. കോടതിയെ സമീപിച്ചുകഴിഞ്ഞു, ഇനി എല്ലാം വരുന്നതുപോലെ നേരിടും. ‘- എസ് രാജേന്ദ്രന് പറഞ്ഞു. രാജേന്ദ്രന് താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ ഏഴ് സെൻറ് ഭൂമിയില്‍ നിന്ന് ഒഴിയണമെന്നാണ് സബ് കളക്ടറുടെ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം…
വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി, കല്ലേറ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന്‍ സംഘര്‍ഷം. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് പാറയുമായി എത്തിയ ലോറികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. റോഡിന് നടുവില്‍ കിടന്നും പ്രതിഷേധമുണ്ടായി. തുടര്‍ന്ന് ലോറികള്‍ സ്ഥലത്ത് നിന്ന മാറ്റി. തുറമുഖ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. ഇവരെ തടയാന്‍ വേണ്ടി പദ്ധതിയെ അനുകൂലിക്കുന്നവരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഹൈക്കോടതി വിധിക്ക് എതിരെ അപ്പീല്‍ പോകുമെന്നും സമരസമിതി അറിയിച്ചിരുന്നു. ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം മൂന്നുമാസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വീണ്ടും നിര്‍മ്മാണം ആരംഭിക്കാന്‍ കമ്ബനി തീരുമാനിച്ചത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പൊലീസിന്…