ഇതാണ് മോനേ ഗോള്‍… ഒറ്റഗോളില്‍ സൗദിയുടെ വീരനായകനായി അല്‍ദൗസരി

10ാം മിനിറ്റില്‍ ലയണല്‍ മെസ്സി നേടിയ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തുകയും ഒന്നാം പകുതിയിലുടനീളം കളംഭരിക്കുകയും ചെയ്ത അര്‍ജന്റീന സൗദിക്കെതിരെ ജയവുമായി കിരീടയാത്രക്ക് തുടക്കമിടുമെന്നായിരുന്നു കാണികളിലേറെയും ഉറപ്പിച്ചത്. താരപ്പൊലിമയെ അന്വര്‍ഥമാക്കി നിലക്കാത്ത ആക്രമണവുമായി ലാറ്റിന്‍ അമേരിക്കക്കാര്‍ ഖത്തറിലെ ലുസൈല്‍ മൈതാനത്ത് നിറഞ്ഞുനിന്ന മുഹൂര്‍ത്തങ്ങള്‍. ആര്‍പ്പുവിളികളുമായി കാണികള്‍ ഗാലറികളിലും. എന്നിട്ടും, ഹെവാര്‍ഡ് എന്ന പരിശീലകന്റെ മന്ത്രങ്ങള്‍ ചെവിയിലും പിന്നെ കാലുകളിലും ഏറ്റെടുത്ത പച്ചക്കുപ്പായക്കാര്‍ അടുത്ത പകുതിക്കായി കാത്തുനിന്നു. അതിനിടെ, സൗദി വലക്കണ്ണികള്‍ വിറപ്പിച്ച്‌ മൂന്നുവട്ടംകൂടി അര്‍ജന്റീന മുന്നേറ്റം പന്തെത്തിച്ചിരുന്നു. ഒരു വട്ടം മെസ്സിയും രണ്ടുവട്ടം ലൗട്ടറോ മാര്‍ടിനെസും. എല്ലാം ഓഫ്സൈഡ് കെണിയില്‍ കുരുങ്ങി. ഒരുവട്ടം മാര്‍ടിനെസിന്റെ കാലുകളും ഉടലുമെല്ലാം കൃത്യമായിട്ടും തോള്‍ഭാഗം ഇത്തിരി കടന്നതിനായിരുന്നു റഫറിയുടെ ഓഫ്സൈഡ് വിസില്‍. പരുക്കന്‍ കളിയുടെ മിന്നലാട്ടവും കണ്ടു. എല്ലാം ചേര്‍ന്ന് അര്‍ജന്റീന ആക്രമണത്തിന്റെ മുനയൊടിച്ചുകളഞ്ഞപോലെയായി കാര്യങ്ങള്‍. ഇടവേളക്കു ശേഷം എത്തിയ സൗദി ടീമില്‍…

ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍‍ മാര്‍ച്ചില്‍ പങ്കെടുത്തത് പഞ്ച് ചെയ്ത ജോലിയില്‍ കയറിയിരുന്നോ; ഇവര്‍ക്കതിരെ എന്ത് നടപടിയെടുത്തു; വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം : രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍വീസ് ചട്ടം ലംഘിച്ച്‌ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചീഫ് സെക്രട്ടറിയോട് തേടി ഗവര്‍ണര്‍. പഞ്ച് ചെയ്ത് ഡ്യൂട്ടിയില്‍ പ്രവേശിച്ചശേഷം ഈ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എല്‍ഡിഎഫ് നടത്തിയ രാജ്ഭവന്‍ ഉപരോധത്തില്‍ സെക്രട്ടറിയേറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തില്‍ ചോദിച്ചിട്ടുണ്ട്. ജോലിക്ക് കയറാനായി ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ ജീവനക്കാര്‍ സമരത്തിനെത്തിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ വീഡിയോയും ഫോട്ടോകളും ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിടുകയും ഇത് സംബന്ധിച്ച്‌ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയി്ട്ടുണ്ട്.

രോഗി മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തി

തിരുവനന്തപുരം ∙ രോഗി മരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്കു മർദനം. മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു. ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഐസിയുവിൽനിന്ന് പുറത്തുവന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചു. പ്രകോപിതനായ ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തി. സുരക്ഷാ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരുക്കേറ്റ ഡോക്ടർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. അക്രമത്തിൽ മെഡിക്കൽ കോളേജ് അധികൃതർ പ്രതിഷേധിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർമാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു. ഡോക്ടർമാർക്കു നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങൾ ചർച്ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അധികൃതർ പറഞ്ഞു.

‘അവന്‍ എന്നെ കൊല്ലും, എന്നെ അടിക്കുന്നതൊക്കെ അവന്റെ വീട്ടുകാര്‍ക്കും അറിയാം’

ന്യൂഡല്‍ഹി: കാമുകന്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ മൃതദേഹം പല കഷണങ്ങളാക്കി പല ഭാഗങ്ങളില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മഹാരാഷ്‌ട്രയില്‍ സ്വന്തം നാടായ വസെയില്‍ വച്ച്‌ അഫ്താബ് പൂനാവാലയ്‌ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും ഒരുമിച്ച്‌ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ വച്ച്‌ ശ്രദ്ധയ്‌ക്ക് നിരന്തരമായി മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ശ്രദ്ധ പോലീസില്‍ പരാതി നല്‍കിയത്. അഫ്താബിന്റെ അക്രമാസക്തമായ പെരുമാറ്റത്തെകുറിച്ച്‌ അയാളുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അഫ്താബിന്റെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സഹപ്രവര്‍ത്തകരില്‍ ഒരാളോടാണ് പരാതി നല്‍കിയ വിവരം ശ്രദ്ധ പറയുന്നത്. അഫ്താബിന്റെ മര്‍ദ്ദനത്തില്‍ ശ്രദ്ധയുടെ മുഖത്തിന് മുറിവേറ്റിരുന്നു. ഈ ഫോട്ടോയും അയച്ച്‌ നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ കൂടുതല്‍ പരിക്കുകള്‍ ഏറ്റ നിലയില്‍ ശ്രദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലൊണ് അഫ്താബ് കൊല്ലാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി…

സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പ്പന നികുതി 2 ശതമാനം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത മദ്യവില കൂടും. വില്‍പ്പന നികുതി രണ്ട്ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി. ടേണോവര്‍ ടാക്‌സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം ടേണോവര്‍ ടാക്‌സായി ലഭിച്ചത് നൂറ്റിമുപ്പത് കോടിയായിരുന്നു. മദ്യക്കമ്പനികള്‍ ബെവ്‌കോയ്ക്ക് നല്‍കാനുള്ള ടേണോവര്‍ കുറയ്ക്കാനുള്ള തീരുമാനം നേരത്തെ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്. വില്‍പ്പന നികുതിയില്‍ രണ്ട് ശതമാനം വര്‍ധിപ്പിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇത് സംബന്ധിച്ച്‌ പുതിയ നിയമഭേദഗതി കൊണ്ടുവന്നാല്‍ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, പുതിയ ഭേദഗതി സഭയില്‍ പാസാക്കിയ ശേഷമായിരിക്കും ഔദ്യോഗിക വിജ്ഞാപനം ഇറക്കുക.

വെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയുടെ മാലയ്ക്കായി കണ്ണിടിച്ച്‌ പൊട്ടിച്ചു, രണ്ട് ദിവസമായിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്‌

മലയിന്‍കീഴ് : മാറനല്ലൂര്‍ അരുമാളൂര്‍ കണ്ടല മയൂരം വീട്ടില്‍ അരുന്ധതി(68)യെ ആക്രമിച്ച്‌ മാല കവര്‍ന്ന സംഭവത്തില്‍ പൊലീസിന് ഇതുവരെ പ്രതിയെ സംബന്ധിച്ച്‌ വിവരമൊന്നുമില്ല. തിങ്കളാഴ്ച 11.45 ന് വെള്ളം ചോദിച്ചെത്തിയ യുവാവ് വെള്ളം കുടിച്ച ശേഷം അരുന്ധതിയെ മുഖത്തടിച്ച്‌ വീഴ്ത്തി രണ്ടുപവന്റെ മാല പിടിച്ചുപറിച്ച്‌ കടന്നുകളയുകയായിരുന്നു. കണ്ണിനും മുഖത്തും ഗുരുതരപരിക്കേറ്റ വൃദ്ധയെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത അരുന്ധതിയുടെ കണ്ണിന് താഴെ പൊട്ടലുള്ളതായി കണ്ടെത്തി. ആഹാരമൊന്നും കഴിക്കാനാകാത്ത നിലയിലാണ്. അരുന്ധതിയും മകള്‍ സുജയുമാണ് അരുമാളൂരിലെ വീട്ടില്‍ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ വൃദ്ധ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സുജ തയ്യല്‍ ജോലിക്ക് പോയിരുന്നു. ബൈക്കിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയതെന്നും വീടിന്റെ മതില്‍ ചാടിയാണെന്നും പറയുന്നുണ്ടെങ്കിലും അക്രമി എത്തിയതെങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വെള്ളം കുടിച്ചശേഷം ഗ്ലാസ് തിരികെ വാങ്ങവേ യുവാവ് അരുന്ധതിയുടെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ്…

വിമര്‍ശകരുടെ വായടപ്പിച്ചിച്ച പ്രതികരണവുമായി തരൂര്‍

കോഴിക്കോട്: തനിക്കെതിരായ വിമര്‍ശനത്തെ തള്ളി ശശി തരൂര്‍ എം.പി. വിഭാഗീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ചിലര്‍ കേള്‍ക്കുമ്ബോള്‍ വിഷമമുണ്ട്, പക്ഷെ, എനിക്ക് ആരേയും ഭയമില്ല. മലബാര്‍ പര്യടനത്തിനിടെ കണ്ണൂരില്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിലെ `മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍’ പ്രയോഗത്തെ പരിഹസിക്കാനും അദ്ദേഹം പറന്നില്ല. ‘എന്തുകൊണ്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം, നിങ്ങള്‍ ബലൂണ്‍ ഊതാനല്ല വന്നത്, അതേയോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. `വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഞാനും രാഘവനും ചെയ്യുന്നതെന്ന് പറയുമ്ബോള്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. കഴിഞ്ഞ ദിവസത്തെ പരിപാടി തന്നെ നോക്കൂ. രാവിലെ പോയി പ്രഭാത ഭക്ഷണം കഴിച്ചത് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പമാണ്,പിന്നെ ഡി.സി.സി അധ്യക്ഷനെ കണ്ടു. ഓഫീസില്‍ കുറച്ചു സമയം ചെലവിട്ടു. അത് കഴിഞ്ഞ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച സിവില്‍ സര്‍വീസ്…

പാചകത്തിന് കരിഓയില്‍ പോലിരിക്കുന്ന എണ്ണ; ബിരിയാണിയിലെ ഇറച്ചി മാറ്റിവച്ച്‌ വീണ്ടും ചൂടാക്കി നല്‍കും; പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. കൊല്ലം കൊട്ടാരക്കരയിലാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് കരിഓയില്‍ പോലിരിക്കുന്ന പഴകിയ എണ്ണയും ബിരിയാണിയില്‍ നിന്ന് മാറ്റി വച്ച ഇറച്ചിയും കണ്ടെത്തിയത്. അതേസമയം ഈ ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. തിരുവനന്തപുരം ഭാഗത്തേക്കുള്ള എംസി റോഡിന്റെ വശങ്ങളിലുള്ള ആറ് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ എണ്ണ തുടര്‍ച്ചയായി ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി വരുന്ന ബിരിയാണിയില്‍ നിന്ന് ഇറച്ചി എടുത്ത് മാറ്റി വച്ച ശേഷം വീണ്ടും ചൂടാക്കി നല്‍കുന്നതും പതിവാണെന്ന് കണ്ടെത്തി

ഷാരിഖ് താമസിച്ചത് താടി മാറ്റി കള്ളപ്പേരിൽ, സ്ഫോടനത്തിനു ട്രയൽ നടത്തി

കോയമ്പത്തൂര്‍∙ മംഗളൂരു പ്രഷര്‍ കുക്കര്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും സംഘവും സ്ഫോടനത്തിനു മുമ്പ് ശിവമോഗയിൽ ട്രയൽ നടത്തിയതായി കർണാടക പൊലീസ്. വനമേഖലയിലാണ് പ്രഷർ കുക്കർ ബോംബിന്റെ ട്രയൽ നടത്തിയതെന്നും സിഎഎ, ഹിജാബ് പ്രതിഷേധങ്ങൾ ആളിക്കത്താൻ ഇവർ വിഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചെന്നും ഇതിന്റെ മുഖ്യ ആസൂത്രകൻ എന്ന് കരുതുന്നയാൾ ഇപ്പോൾ യുഎഇയിലേക്ക് കടന്നതായി വിവരം ലഭിച്ചെന്നും അന്വേഷണ സംഘം സൂചന നൽകി. കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദുപേരുകളിലാണ് ഷാരിഖ് താമസിച്ചതെന്നും തിരിച്ചറിയാതിരിക്കാൻ താടി ഉപേക്ഷിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. കർണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ ഷാരിഖിന്റെ ബന്ധുവീടുകളിൽ അടക്കം 18 ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. മംഗളൂരുവിലും മൈസൂരുവിലുമുള്ള വീടുകളിലാണ് ഇന്നു പരിശോധന നടന്നത്. ശിവമോഗയിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. ഷാരിഖ് സന്ദര്‍ശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ…

മലയാളി ദമ്പതികള്‍ പഴനിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഏഴ് പേര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ ആരോപണം

പഴനി: മലയാളി ദമ്പതികള്‍ പഴനിയിലെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് പറഞ്ഞ് ഏഴു പേരുടെ പേരുകളും ആത്മഹത്യാ കുറിപ്പിലുണ്ട്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പില്‍ പറയുന്നു. കുട്ടികളെ സഹായിക്കണം എന്നും നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ പഴനിയിലെത്തിയത്.