ഡിംപിളിനു വേണ്ടി ഹാജരായത്‌ രണ്ടു വക്കീലന്മാര്‍, കോടതിയില്‍ വാക്കുതര്‍ക്കം; ബഹളം വയ്ക്കാന്‍ ഇതു ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്

കൊച്ചി: കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി. അഭിഭാഷകരായ ആളൂരും അഫ്‌സലുമാണ് ഹാജരായത്. കോടതിക്കുള്ളില്‍ വെച്ച്‌ അഫ്‌സലും ആളൂരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ഇതേത്തുടര്‍ന്ന് ആരാണ് നിങ്ങളുടെ അഭിഭാഷകനെന്ന് മജിസ്‌ട്രേറ്റ് ഡിംപിളിനോട് ചോദിച്ചു. അഫ്‌സലിനെയാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്ന് ഡിംപിള്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. തുടര്‍ന്ന് കോടതിക്കുള്ളില്‍ ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ് ഇരുവരോടും പറഞ്ഞു. പിന്നീട് ആളൂര്‍ കേസില്‍ നിന്നും പിന്മാറി. മോഡലായ പെണ്‍കുട്ടി അതിക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വിശദമായ തെളിവെടുപ്പിന് പ്രതികളെ കസ്റ്റഡിയില്‍ വേണം. പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണം. നാലാംപ്രതി ഡിംപിള്‍ കേരളത്തിലെത്തിയതു മുതലുള്ള ഇടപെടലുകളെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്

ഹൈദരാബാദ്:  തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു തെലങ്കാന പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നതിനാണ് നടപടി. ഡോ. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട് നോട്ടിസുണ്ട്. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ആരോപിച്ചിരുന്നു. ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നായിരുന്നു കെസിആറിന്റെ ആരോപണം. തുഷാറിന്റെ ഏജന്റുമാര്‍ ടിആര്‍എസിന്റെ എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോയും കെസിആര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് തെലങ്കാന പൊലീസ് കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടിസ് നല്‍കിയിരുന്നു. 21ന് ഹൈദരാബാദില്‍ പ്രത്യേക…

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; തിരുവനന്തപുരത്ത് സ്‌കൂളില്‍ തീപിടിത്തം

തിരുവനന്തപുരം:  എസ്‌ഐ പരീക്ഷ നടന്ന ചാല തമിഴ് സ്‌കൂളില്‍ തീപിടിത്തം. ഉദ്യോഗാര്‍ത്ഥികളുടെ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. മൊബൈല്‍ പൊട്ടിത്തെറിച്ചതോ ഷോര്‍ട് സര്‍ക്യൂട്ടോ ആകും തീപിടിത്തതിന് കാരണമന്ന് പൊലീസ് പറഞ്ഞു. പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിച്ചു.

ലീഗ് നേതാക്കളുമായി തരൂരിന്റെ ചർച്ച ‘ഗ്രൂപ്പുണ്ടാക്കാനില്ല, ഉണ്ടെങ്കിൽ അത് ഒരുമയുടെ ഗ്രൂപ്പ്’

മലപ്പുറം: പാണക്കാട് സന്ദര്‍ശനത്തില്‍ അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് താല്‍പര്യവുമില്ല. എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണെന്നും യുണൈറ്റഡ് കോണ്‍ഗ്രസ് ആണ്. പാര്‍ട്ടിയെ ഒരുമിപ്പിച്ച്‌ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു. പാണക്കാട്ടെ തന്റെ സന്ദര്‍ശനത്തില്‍ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങള്‍ ലീഗുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ആയില്ലെന്നും തരൂര്‍ പറഞ്ഞു. ‘രണ്ട് യുഡിഎഫ് എംപിമാര്‍ യുഡിഎഫിന്റെ ഒരു ഘടകകക്ഷിയെ കണ്ട് സംസാരിച്ചതില്‍ ഇത്ര വാര്‍ത്തയെന്താണെന്ന് മനസിലായില്ല. ചിലര്‍ പറയുന്നു ഇത് വിഭാഗീയതയുടെ കാര്യമാണ് ഗ്രൂപ്പ് ഉണ്ടാക്കലാണ് എന്നൊക്കെ. എന്നാല്‍…

“സ്‌കൂളിന്റെ പേര് പോകുമെന്ന് ഭയന്നു”; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചത് മറച്ചുവെച്ച പ്രിന്‍സിപ്പലും സഹപ്രവര്‍ത്തകരും അറസ്റ്റില്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. പ്രിന്‍സിപ്പലും അദ്ധ്യാപകരും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പീഡന വിവരം മറച്ചുവെച്ചതിനും പ്രതിയ്‌ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതിനുമാണ് അറസ്റ്റ്. പ്രിന്‍സിപ്പല്‍ ശിവകല, അദ്ധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തറയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരാണിവര്‍. പോക്സോ വകുപ്പിലെ സെക്ഷന്‍ 21 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ധ്യാപകന്‍ കിരണ്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. ലൈംഗികമായി അതിക്രമിക്കുയും മോശം ഭാഷയില്‍ സംസാരിക്കുകയുമായിരുന്നു. സംഭവം പോലീസ് അറിഞ്ഞതോടെ കേസെടുക്കുകയും ഒളിവില്‍ പോയ കിരണിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ ജീവനക്കാരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. കിരണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചുവെന്ന് മനസിലായിട്ടും വിവരം മറച്ചുവെച്ചതിനാണ് മറ്റ് അദ്ധ്യാപകര്‍ അറസ്റ്റിലായത്. കൂടാതെ പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ഇവര്‍ നിര്‍ബന്ധിച്ചതായും…

ജാതിമാറി വിവാഹം: മകളെ വെടിവച്ചു കൊന്ന് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച് മാതാപിതാക്കൾ

ലക്‌നൗ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലൂടെ കടന്നുപോകുന്ന യമുന എക്‌സ്പ്രസ് വേയുടെ സര്‍വീസ് റോഡിലായിരുന്നു സംഭവം. ഇപ്പോഴിതാ യുപി പോലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവില്‍ യുവതിയെയും കൊലപാതകിയെയും തിരിച്ചറിഞ്ഞിരിക്കുകയാണ്. ആയുഷി യാദവ് എന്ന 22-കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ വെടിവെച്ചുകൊല്ലുകയും മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു. ഡല്‍ഹിയിലെ ബദര്‍പൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. പിതാവ് നിതേഷ് യാദവിനോട് പറയാതെ കഴിഞ്ഞ ദിവസം പെണ്‍കുട്ടി പുറത്തുപോയിരുന്നു. ഇത് പിതാവിനെ ഏറെ പ്രകോപിപ്പിച്ചു. തിരികെ വീട്ടില്‍ വന്നു കയറിയപ്പോള്‍ മകളെ നിതേഷ് ശകാരിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തോക്കെടുക്കുകയും മകളെ വെടിവെച്ച്‌ കൊല്ലുകയും ചെയ്തു. നവംബര്‍ 17നായിരുന്നു സംഭവം. തുടര്‍ന്ന് മൃതദേഹം ഒരു പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ് ട്രോളി ബാഗിനുള്ളിലാക്കി മഥുരയില്‍ കൊണ്ടുവന്ന് കളഞ്ഞു.…

ജയിലില്‍ മന്ത്രി സത്യേന്ദര്‍ ജെയിനിനെ മസാജ് ചെയ്ത് പോക്‌സോ കുറ്റവാളി; എഎപി വാദങ്ങള്‍ പൊളിയുന്നു

ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. കള്ളപ്പണകേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്ന AAP നേതാവും മന്ത്രിയുമായ സത്യേന്ദര്‍ ജെയിനിന് VVIP പരിചരണം ലഭിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. BJP യുടെ ഈ ആരോപണങ്ങള്‍ സത്യമെന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്നത്‌. ഇതോടെ ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി BJP രംഗത്തെത്തിയിരിയ്ക്കുകയാണ്. BJP യുടെ ആരോപണങ്ങളെ തടുക്കാനുള്ള പൂര്‍ണ്ണ ശ്രമത്തിലാണ്. അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ ഒരു വ്യക്തി മന്ത്രി സത്യേന്ദര്‍ ജെയിനിനെ മസാജ് ചെയ്യുന്നതായി കാണാം. എന്നാല്‍, ഈ മസാജ് ചെയ്യുന്ന വ്യക്തി ഫിസിയോതെറാപ്പിസ്റ്റ് അല്ല എന്നാണ് BJP യുടെ അവകാശവാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് മന്ത്രിയ്ക്ക് മസാജ് ചെയ്യുന്നത്.ഈ വിഷയത്തില്‍ തീഹ ജയില്‍ അധികൃതരും…

ചൂടു ചായ ഇനി പൊളളും; ഡിസംബര്‍ ഒന്നു മുതല്‍ മില്‍മ പാല്‍ വില ലിറ്ററിന് 6 രൂപ കൂടും

തിരുവനന്തപുരം: ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല്‍ ലിറ്ററിന് ആറ് രൂപ കൂടും. മന്ത്രി ചിഞ്ചുറാണിയും മില്‍മ ചെയര്‍മാന്‍ കെ എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയുമായി നടത്തിയ ചര്‍ച്ചയിലാണ് വില വര്‍ദ്ധന സംബന്ധിച്ച്‌ തീരുമാനമായത്. വില വര്‍ദ്ധന ഉടനടി നടപ്പാക്കാനാണ് മില്‍മ ആലോചിച്ചത്. എന്നാല്‍ വിലവര്‍ദ്ധന സംബന്ധിച്ച സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ഭരണസമിതി യോഗം ചേര്‍ന്ന് ഡിസംബര്‍ ഒന്ന് മുതല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്നാണ് സൂചന. നേരത്തെ പാല്‍ വില ആറ് മുതല്‍ പത്ത് രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്ബോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല…

ശീതളപാനീയം രസ്‌നയുടെ സ്ഥാപകന്‍ അറീസ് പിരോഷ്വാ ഖാംബാത്ത അന്തരിച്ചു; ‘ഐ ലവ് യൂ രസ്‌ന’ ഇന്നും സ്വീകരണ മുറിയിലെ ഇഷ്ടപാനീയം

ന്യൂഡല്‍ഹി : ശീതളപാനീയം രസ്‌നയുടെ സ്ഥാപകന്‍ അറീസ് പിരോഷ്വാ ഖാംബാത്ത അന്തരിച്ചു. 85 വയസ്സുകാരനായ ഇന്ത്യന്‍ തദ്ദേശീയ ശീതളപാനീയ രംഗത്തെ അതികായന്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഇന്ത്യന്‍ കുടുംബങ്ങളുടെ സ്വീകരണ മുറികളിലെ തനത് രുചിഭേദമൊരുക്കിയ പാനീയമായി രസ്‌നയുടെ മുഖമുദ്രയായിരുന്ന ‘ഐ ലവ് യൂ രസ്‌ന’ വിളികള്‍ ഇന്നും സ്വീകരണ മുറിയിലും ടെലിവിഷനിലും നിറയുന്നു. അരനൂറ്റാണ്ടായിട്ടും ഇന്ത്യന്‍ വിപണിയില്‍ രസ്ന ഇന്നും നിറസാന്നിദ്ധ്യമാണ്. ഏതൊരു സാധാരണ വീട്ടിലും ഒരു പായ്‌ക്കറ്റ് രസ്‌ന പൊടിരൂപത്തില്‍ ലഭ്യമാക്കികൊണ്ടാണ് അറീസ് പിരോഷ്വാ ഖാംബാത്ത വിപ്ലവം സൃഷ്ടിച്ചത്. ഓറഞ്ചിന്റെ തനത് സ്വാദുള്ള പൊടിയ്‌ക്കൊപ്പം ഒരു ചെറുചില്ലുകുപ്പിയില്‍ അതിന്റെ എസെന്‍സുമായി രസ്‌ന ഇന്നും സ്വീകരണമുറികളിലെ ദാഹമകറ്റുന്ന തദ്ദേശീയ ഉല്‍പ്പന്നമാണ്. 5 രൂപയുടെ ചെറുപായ്‌ക്കറ്റ് 32 പേര്‍ക്കുള്ള മികച്ച പാനീയമാക്കുന്ന മാജിക് ഇന്ത്യന്‍ ജനത ഏറ്റെടുത്തു. തന്റെ പിതാവ് ഫിറോജ ഖാംബാത്ത തുടങ്ങിവെച്ച ശീതളപാനീയ നിര്‍മ്മാണ…