മംഗളൂരു: കങ്കനാടിക്കു സമീപം ഗരോഡിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത് യാത്രക്കാരന്‍റെ ബാഗില്‍നിന്നെന്നു സ്ഥിരീകരണം. സംഭവത്തില്‍ തീവ്രവാദബന്ധമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്കു ബോധ്യമായി. സ്ഫോടനത്തില്‍ ഓട്ടോയിലെ യാത്രക്കാരനും ഡ്രൈവര്‍ക്കും പൊള്ളലേറ്റിരുന്നു. എന്‍ഐഎയില്‍നിന്നുള്ള നാലംഗസംഘം ഇന്നലെ സംഭവസ്ഥലത്തു പരിശോധന നടത്തി.ശനിയാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം. നേരത്തേ യുഎപിഎ കേസില്‍ അറസ്റ്റിലായിട്ടുള്ള ഷിമോഗ സ്വദേശി ഷരീഖാണ് പരിക്കേറ്റ യാത്രക്കാരനെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്നാണ് സ്ഫോടനമുണ്ടായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പോലീസിന് ഷരീഖിന്‍റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ മൈസൂരുവിലുള്ള ഷരീഖിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി. ഇയാള്‍ കോയമ്പത്തൂര്‍ അടക്കമുള്ള ഇടങ്ങളിലേക്ക് യാത്ര നടത്തിയതിനാല്‍ കോയമ്പത്തൂരില്‍ അടുത്തിടെ ഉണ്ടായ കാര്‍ സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. മംഗളൂരുവില്‍ തീവ്രവാദബന്ധമുള്ള ചുവരെഴുത്തുകളുമായി ബന്ധപ്പെട്ടാണ് നേരത്തേ ഇയാള്‍ അറസ്റ്റിലായത്.പ്രേംരാജ് കനോഗി എന്നപേരിലുള്ള ആധാര്‍ കാര്‍ഡ് ഇയാളുടെ പക്കല്‍നിന്ന്…
Day: November 21, 2022
കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനു നേരെ ആക്രമണം; സംഭവം എറണാകുളം നഗരമധ്യത്തില്‍വെച്ച്
കൊച്ചി: ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനു നേരെ ആക്രമണം. ഇന്നലെ രാത്രി എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. നെടുമ്പശേരി വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് വരുമ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ‘ഇത് തമിഴ്നാടല്ല’ എന്ന് പറഞ്ഞായിരുന്നു ആക്രമണം. കണ്ടെയ്നര്‍ ഡ്രൈവറായ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയാണ് അക്രമി. പുതുവൈപ്പിലെ ഭാര്യാഗൃഹത്തിലാണ് ഇയാളുടെ താമസം. മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തിന് മുന്നില്‍ ചാടിയത്. തുടര്‍ന്ന് ബഹളം വെക്കുകയും ചീഫ് ജസ്റ്റിസിനെ അടക്കം അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഗണ്‍മാന്‍ നല്‍കിയ പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ടിജോയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും. മുളവുകാടുള്ള പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തി ഭാര്യയുടെ മൊഴി എടുത്തിരുന്നു. സ്ഥിരമായി മദ്യപിച്ച് ബഹളം വെക്കുന്നയാളാണ് ഇയാളെന്ന് ഭാര്യ മൊഴി നല്‍കിയതായാണ് വിവരം. ആസൂത്രിതമായ നീക്കമാണെന്ന് പൊലീസ്…
അമിതവേഗതയില്‍ അലക്ഷ്യമായി ഓവര്‍ ടേക്കിങ്; ബസ് സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു
കായംകുളം: അമിത വേഗതയില്‍ അലക്ഷ്യമായി ഓവര്‍ ടേക്കിങ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച് സ്വകാര്യ സ്കൂള്‍ അധ്യാപിക മരിച്ചു. കായംകുളം എസ്.എന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ അധ്യാപികയായ ഭഗവതിപടിയില്‍ വാടകക്ക് താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തില്‍ സുമമാണ് മരിച്ചത്. തട്ടാരമ്പലം റോഡില്‍ തട്ടാവഴി ജംങ്ഷനില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കായംകുളത്തേക്ക് വരികയായിരുന്ന സുമത്തിനെ പിന്നാലെ വന്ന ബസ് മറികടക്കുന്നതിനിടയില്‍ സ്കൂട്ടറിന്റെ ഹാന്‍ഡില്‍ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയര്‍ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ധരിച്ചിരുന്ന ഹെല്‍മറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുമത്തിന്റ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വിദ്യാര്‍ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവം; കര്‍ശന നടപടിയെടുക്കും: മന്ത്രി വീണാ ജോര്‍ജ്
തലശേരി ജനറല്‍ ആശുപത്രിയില്‍ വിദ്യാര്‍ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തില്‍. ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പിഴവുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കമെന്നും രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി കുമിളിയില്‍ പ്രതികരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പതിനേഴുകാരനായ സുല്‍ത്താന്‍ ബിന്‍ സിദ്ദീഖിന്റെ ഇടത് കൈയ്യാണ് മുറിച്ചു മാറ്റേണ്ടി വന്നത്.ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവെന്നാണ് പരാതി. അതേ സമയം ചികിത്സാപ്പിഴവല്ലെന്നും രക്തയോട്ടം നിലക്കുന്ന കംപാർട്മെന്റ് സിന്‍ഡ്രോം ബാധിച്ചതിനാലാണ് കൈമുറിച്ചുമാറ്റേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാരിന് അധികാരമില്ല, പദവി ഒഴിയില്ല
ചാന്‍സലര്‍ സ്ഥാനമൊഴിയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍. ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നും, ആര്‍എസ്‌എസ് നേതാവ് ഹരി എസ് കര്‍ത്തയെ അഡീഷണല്‍ പി എ സായി നിയമിച്ചതില്‍ നിയമ ലംഘനമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിയ്ക്കാണെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സർവകലാശാലകളിൽ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. യോഗ്യതയുള്ളവരാണ് ഇത്തരം സ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്നതെന്ന് ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകലാശാലയിലെ നിയമനത്തെ വ്യക്തിപരമായി എതിരിടാനില്ല. വ്യക്തികൾക്കല്ല പ്രധാന്യം നൽകുന്നതെന്നും നിയമം പാലിക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ചുമതലയേറ്റെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം വിദ്യാർഥികൾക്കു ബിരുദ സർട്ടിഫിക്കറ്റ് നൽകാൻപോലും കഴിയുന്നില്ലെന്ന ഡോ. സിസ തോമസിന്റെ പരാതി പരിശോധിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഗവർണർ പറഞ്ഞു. ഗവർണറെ ഒഴിവാക്കി, ബന്ധപ്പെട്ട മേഖലകളിലെ അതിപ്രഗല്ഭരെ ചാൻസലർ…
പി.ജയരാജന് സര്‍ക്കാര്‍ ചെലവില്‍ ബുള്ളറ്റ് പ്രൂഫ് കാര്‍; 35 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎമ്മിലെ മുതിര്‍ന്ന നേതാവുമായ പി.ജയരാജന് കാറ് വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനും ഇടയിലാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ മാസം 15ന് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. വ്യവസായമന്ത്രി പി.രാജീവ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പിന്നീട് മന്ത്രിസഭാ യോഗം ഉത്തരവിന് അംഗീകാരം നല്‍കി. പി.ജയരാജന്‍റെ ശാരീരികാവസ്ഥകൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിനും ധനവകുപ്പ് ഈ മാസം ഒമ്പതിനും പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കെയാണ് തീരുമാനം.
കൊടിയേറി; സ്റ്റേഡിയത്തിനകത്തും പുറത്തും കളിയാവേശം, ലോകത്തിന്റെ പൂരം
ദോഹ: ‘എവിടെ ഖത്തരികള്‍…’ പതിനായിരങ്ങള്‍ നിറഞ്ഞ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയില്‍നിന്ന് മറുപടിയായി ആരവമുയര്‍ന്നു. ‘എവിടെ ഇന്ത്യക്കാര്‍….’ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ അടുത്ത ചോദ്യത്തിന് നിലക്കാത്ത ആരവങ്ങളോടെയായിരുന്നു മറുപടി. 40,000ത്തോളം പേര്‍ക്ക് കളി കാണാന്‍ അവസരമൊരുക്കുന്ന അല്‍ബിദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയില്‍ ലോകം ഒന്നിച്ചപ്പോള്‍ ഈ വിശ്വമേളയെ തങ്ങളുടേതാക്കി മാറ്റിയ ഇന്ത്യക്കാരെ ഇന്‍ഫന്റിനോ മറന്നില്ല. ബെബെറ്റോ, കഫു, റോബര്‍ട്ടോ കാര്‍ലോസ്, മാര്‍ക്കോ മറ്റരാസി, അലസാന്ദ്രോ ദെല്‍പിയറോ, ലോതര്‍ മത്തേയൂസ്, മാഴ്സല്‍ ഡിസൈലി, ഡേവിഡ് ട്രെസിഗ്വ തുടങ്ങി നിരവധി ഇതിഹാസ താരങ്ങള്‍ അണിനിരന്ന വേദിയിലായിരുന്നു വിവിധ രാജ്യക്കാരെ വിളിച്ചുകൊണ്ട് ഫിഫ പ്രസിഡന്റിന്റെ അഭിവാദ്യം. ശനിയാഴ്ച രാവിലെ ദോഹയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ യൂറോപ്യന്‍ മാധ്യമങ്ങളുടെ ആരോപണത്തിന് ഇന്ത്യക്കാരുടെ ഫുട്ബാള്‍ സ്നേഹത്തെ പരാമര്‍ശിച്ച് ഫിഫ പ്രസിഡന്റ് നല്‍കിയ മറുപടി. ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളിലും ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍…
പ്രണയം നടിച്ച് വിളിച്ചുവരുത്തി അടുത്തിടപെട്ടു, സൗകര്യം ഒരുക്കി ഭര്‍ത്താവ്; 68 കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്ലോഗര്‍ 23 ലക്ഷം തട്ടി
മലപ്പുറം; ഉന്നതസ്വാധീനമുള്ള 68 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്ലോഗര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസ്. വ്ലോഗറായ റാഷിദയ്ക്കും ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനുമെതിരെയാണ് കേസെടുത്തത്. നിഷാദിനെ മലപ്പുറം കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പകഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ദമ്പതികള്‍. 28കാരിയായ റാഷിദ പ്രണയം നടിച്ചാണ് 68കാരനുമായി ബന്ധം സ്ഥാപിച്ചത്. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. എന്നാല്‍ ഇത് ഭര്‍ത്താവ് കണ്ടതായി നടിച്ചില്ല. രഹസ്യമായി സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ഭര്‍ത്താവാണ്. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് ഭീഷണിയായി. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68കാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പ് മനസിലാക്കിയത്. ഇവര്‍ നല്‍കിയ…
പുഴയില്‍ നഷ്ടപ്പെട്ടെന്ന് കരുതി; 40 വര്‍ഷത്തിന് ശേഷം അമ്മയെ കണ്ടെത്തി, സന്തോഷത്തില്‍ മക്കള്‍
തൊടുപുഴ: തഞ്ചാവൂരില്‍നിന്ന് 40 വര്‍ഷം മുന്‍പ് കാണാതായ അമ്മയെ മക്കള്‍ക്ക് തിരികെ ലഭിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിലുള്ള സമാഗമത്തിന് വഴിയൊരുക്കിയത്. ഇടുക്കി കരിമണ്ണൂരിലെ വൃദ്ധസദനത്തില്‍ നിന്നാണ് 80 വയസ്സുകാരിയായ അമ്മയെ മക്കള്‍ കണ്ടെത്തിയത്. പുഴയില്‍ നഷ്ടമായെന്നാണ് കരുതിയതെന്ന് മകന്‍ കല്ലൈമൂര്‍ത്തി പറഞ്ഞു. 40 വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിണങ്ങി ചെറുപ്രായത്തിലുള്ള മക്കളെയും വിട്ട് മാരിയമ്മ വീടുവിട്ടിറങ്ങി. ഇതിനിടയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളും മരിച്ചതൊന്നും മാരിയമ്മ അറിഞ്ഞില്ല. മൂന്ന് വര്‍ഷം മുന്‍പ് കരിമണ്ണൂരില്‍ അവശനിലയില്‍ കണ്ടെത്തിയ മാരിയമ്മയെ പൊലീസാണ് വൃദ്ധസദനത്തില്‍ എത്തിച്ചത്. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുകയും മാരിയമ്മയോട് തമിഴില്‍ വിവരങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നുവെന്ന് വൃദ്ധസദനം സൂപ്രണ്ട് ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.
യുവതികളെ വേണമെന്ന് ഡിംപിളിനോട് മറ്റ് പ്രതികള്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു; കൊച്ചിയില്‍ മോഡലിനെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശി ഡിംപിൾ ലാമ്പ ( ഡോളി- 21 )യെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ഡിജെ പാര്‍ട്ടി നടന്ന കൊച്ചിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സുഹൃത്തും മോഡലുമായ ഡിംപിൾ ലാമ്പയാണ് ബാര്‍ ഹോട്ടലിലേയ്ക്ക് ഡിജെ പാര്‍ട്ടിക്കായി തന്നെ കൊണ്ടുപോയതെന്നാണ് ബലാത്സംഗത്തിനിരയായ 19കാരിയുടെ മൊഴി. ശേഷം ബിയറില്‍ എന്തോ പൊടി കലര്‍ത്തിയെന്നും അവശയായ തന്നെ മൂന്ന് യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത് ഡിംപിളാണെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇതേത്തുടര്‍ന്നാണ് ഡിംപിളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളില്‍ ഡിംപിൾ നിറസാന്നിദ്ധ്യമാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചിയിലെ ഫാഷന്‍ഷോകളിലും ഡിംപിൾ പങ്കെടുത്തിരുന്നു. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ കൊടുങ്ങല്ലൂര്‍ സ്വദേശി വിവേക്(26), നിധിന്‍(25), സുധീപ്(27) എന്നിവരുമായി ഡിംപിളിന് നേരത്തേ പരിചയമുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍…