അനസ്തീസിയ നൽകാതെ വന്ധ്യംകരണം; അലറി നിലവിളിച്ച് സ്ത്രീകൾ

ഖഗരിയ;  ബിഹാറിൽ അനസ്തീസിയ നൽകാതെ സ്ത്രീകൾക്ക് വന്ധ്യംകരണം. അലറി നിലവിളിച്ച സ്ത്രീകളുടെ കൈകാലുകൾ കൂട്ടിപ്പിടിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി. ബിഹാറിലെ ഖഗരിയ ജില്ലയിലെ അലൗലിയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു (പിഎച്ച്സി) സംഭവം. 23 സ്ത്രീകളുടെ വന്ധ്യംകരണവും ഈ വിധത്തിലായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ആകെ 30 സ്ത്രീകളെയാണ് വന്ധ്യംകരിക്കാനിരുന്നത്. എന്നാൽ നിലവിളി കേട്ടതിനെത്തുടർന്ന് ഏഴു സ്ത്രീകൾ ഓടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതര കൃത്യവിലോപമാണ് നടന്നതെന്ന് ഖഗരിയ സിവിൽ സർജൻ അമർകാന്ത് ഝാ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ലോക്കൽ അനസ്തീസിയ നൽകിവേണം ഇത്തരം ശസ്ത്രക്രിയകൾ നടത്താൻ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ഓർക്കാൻക്കൂടി പേടിയാണെന്ന് വന്ധ്യംകരണത്തിനുവിധേയരായവരിൽ ഒരാൾ പിടിഐയോടു പറഞ്ഞു. ‘‘വേദന കൊണ്ടു ഞാൻ പുളഞ്ഞപ്പോൾ നാലുപേർ എന്റെ കൈകാലുകൾ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഡോക്ടർ ശസ്ത്രക്രിയ പൂർത്തിയാക്കി.…

മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരം ഇല്ലെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത് എന്നും ഗവര്‍ണര്‍. വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണറുടെ വിശദീകരണം. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരം ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്. ധനമന്ത്രിക്കെതിരായ പ്രീതി പിന്‍വലിച്ചത് പ്രാദേശികവാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘എനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരം ഇല്ല, കാരണം മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച്‌ ജനങ്ങളെ അറിയിക്കാനാണ് പ്രീതി പിന്‍വലിച്ചത് എന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത താന്‍, തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്’ എന്നായിരുന്നു മറുപടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ താന്‍ ഏതെങ്കിലും ഒരു…

കെ എസ് ഇ ബി വക അടുത്ത ഇരുട്ടടി വരുന്നു, വൈകിട്ട് ആറുമുതല്‍ 10 മണിവരെ നിരക്ക് കൂട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: ഉപയോഗം കൂടിയ വൈകിട്ട് ആറുമുതല്‍ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെ എസ് ഇ ബി. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്ത് സാധാരണ നിരക്കും , 6 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് കൂടിയ നിരക്കും രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെയുള്ള സമയത്ത് നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കുമാവും ഈടാക്കുക. വൈദ്യുതി നിരക്കു കൂട്ടാന്‍ കഴിഞ്ഞ വര്‍ഷം ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തില്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചെങ്കിലും എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. ആറുമുതല്‍ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടുമ്പോൾ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗാര്‍ഹിക, വാണിജ്യ ഉപഭാേക്താക്കളെയാവും. ഇപ്പോള്‍ത്തന്നെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ…

ഓടയില്‍ കുട്ടി വീണ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില്‍ കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. നഗരത്തിലെ കാനകളും ഫുട്പാത്തുകളും പരിപാലിക്കുന്നതില്‍ കോര്‍പ്പറേഷന് ഗുരുതര വീഴ്ചപറ്റിയെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി വിശദീകരണം തേടിയതിനെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരായി. അപകടത്തില്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ ഓടകള്‍ക്ക് സ്ലാബ് ഇടുമെന്നും കുട്ടിക്ക് അപകടം സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും സെക്രട്ടറി മറുപടി നല്‍കി. നഗരത്തിലെ ഓടകള്‍ മൂടുന്നതില്‍ ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

‘ഞാനും രാഗേഷും തമ്മില്‍ ഒന്നിച്ചു ജീവിക്കാമെന്ന കരാര്‍ മാത്രം.’ കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്

കണ്ണൂര്‍: കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. പഴയ മുത്തശിക്കഥകളില്‍ അപ്പകഷ്ണത്തിനു വേണ്ടി പോരാടി അപ്പമൊന്നും കിട്ടാതെ തിരിച്ചുവന്ന കഥയെയാണ് കോടതി വിധിയോട് ഉപമിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരേയാണ് പോസ്റ്റില്‍ വിമര്‍ശനങ്ങളേറെയും. 2012ല്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് അസോസിയേറ്റ് പ്രഫസര്‍ ആകാന്‍ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് ആയിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിസരം വൃത്തിയാക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ കൊടുത്തിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്‌എസ്) പരിപാടിയില്‍ കുഴി വെട്ടിയാല്‍ അധ്യാപന പരിചയമാകുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായി പ്രിയ വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇന്നലെ ഹൈക്കോടതിയിലും ഇതിനെതിരേ വിമര്‍ശനം ഉണ്ടായിരുന്നു. ” നാഷണല്‍ സര്‍വീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്നുള്ള പോസ്റ്റാണ് വിവാദത്തിലായിരുന്നത്. https://www.facebook.com/photo.php?fbid=2249405361900497&set=a.993141410860238&type=3

കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ഥിനി തെറിച്ചുവീണു; ഗുരുതരാവസ്ഥയില്‍

കൊച്ചി: ആലുവ പെരിയാര്‍ ജംഗ്ഷനിൽ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണു. ഒക്കല്‍ എസ്‌എന്‍എച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്തിമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ – പെരുമ്പാവൂർ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ വിദ്യാര്‍ഥി തിരക്കുകാരണം സ്റ്റെപ്പിലായിരുന്നു നിന്നത്. പെരിയാര്‍ ജംഗ്ഷനിൽ ബസ് നിര്‍ത്തിയതോടെ സ്റ്റെപ്പില്‍ നിന്നും പെണ്‍കുട്ടി തെറിച്ചുവീഴുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പുറകിലാണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ വിദ്യാര്‍ഥിനിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. മനസിനെ തൊട്ട് തലോടാനും ചേര്‍ത്തുപിടിക്കാനുമൊക്കെ സാധിക്കുന്ന പാട്ടുകള്‍ ഒരുപാടുണ്ട് ജി വേണു ഗോപാലിന്റേതായി. സംഗീത റിയാലിറ്റി ഷോ വിധി കര്‍ത്താവായും ജി വേണുഗോപാല്‍ ശ്രദ്ദ നേടിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ഓര്‍മ്മകളുമൊക്കെ വേണുഗോപാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജി വേണുഗോപാലിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ദിവസത്തിന്റെ പ്രത്യേകത പറഞ്ഞു കൊണ്ടുള്ള വേണുഗോപാലിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ ഗാനമേളയ്ക്കും ദിവസത്തിനും ഒരു പ്രത്യേകതയുണ്ട് എന്ന തലക്കെട്ടോടെയാണ് വേണുഗോപാല്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം പഴയൊരു ഗാനമേളയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ വേണുഗോപാലിനൊപ്പം ഗാനം ആലപിക്കുന്ന സുജാതയേയും കാണാം. സുജുവും ഞാനും എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാള്‍ ഇല്‍ ഒരു റോട്ടറി ഫണ്ട് റെയ്‌സിങ് പരിപാടിക്ക് പാടുന്നു. സെപ്റ്റമ്ബര്‍ 28, 1991.…

കൊച്ചിയില്‍ തുറന്ന് കിടന്ന ഓടയില്‍ വീണ് കുഞ്ഞ്; കാലുകൊണ്ട് കുഞ്ഞിന്റെ തല പിടിച്ച്‌ പൊക്കിയെടുത്തിയത് അമ്മ; മൂന്ന് വയസുകാരന്‍ രക്ഷപെട്ടത് അത്ഭുതകരമായി

കൊച്ചി: കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്ക്. കൊച്ചി പനമ്ബിള്ളിനഗറിലെ ഓടയിലാണ് കുഞ്ഞ് വീണത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കടവന്ത്ര സ്വദേശിയായ കുഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന അമ്മയുടെ സമയോചിത ഇടപെടല്‍ മൂലം മൂന്ന് വയസുകാരന്‍ രക്ഷപ്പെടുകയായിരുന്നു. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. നെറ്റിയില്‍ ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും അഴുക്കുവെള്ളത്തില്‍ വീണതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മെട്രോയിറങ്ങി അമ്മയോടൊപ്പം നടപ്പാതയിലൂടെ വരികയായിരുന്നു കുഞ്ഞ്. പെട്ടെന്ന് തുറന്ന് കിടക്കുന്ന കാനയിലേക്ക് വീഴുകയായിരുന്നു. കാനയിലേക്ക് ഇറങ്ങി രക്ഷപ്പെടുത്താന്‍ സ്ഥലപരിമിതി ഉണ്ടായിരുന്നതിനാല്‍ അമ്മ തന്റെ കാലുപയോഗിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കാലുകൊണ്ട് കുഞ്ഞിന്റെ തലയില്‍ പിടിച്ച്‌ കാനയില്‍ നിന്നും പൊക്കിയെടുക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടിയെത്തി. കാനയില്‍ നിന്ന് പുറത്തെടുത്ത കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.കാന അടയ്‌ക്കണമെന്ന് നിരവധി തവണ ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് രണ്ട്…

വീട്ടമ്മയും കാമുകനും അറസ്റ്റിൽ; അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച്‌ മകള്‍

മുംബൈ:  മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച്‌ മകള്‍.മൂന്ന് മാസം മുന്‍പാണ് ചന്ദ്രപുര്‍ സ്വദേശി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ധാരണ. എന്നാല്‍, ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് ഭാര്യ രഞ്ജന രാംതെക്, കാമുകന്‍ മുകേഷ് ത്രിവേദിയെ ഫോണില്‍ വിളിച്ച്‌ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. രഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ച്‌ ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചെന്നു അറിയിച്ചു. പിന്നാലെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ”ഞാന്‍ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച്‌ മരണവിവരം അറിയിക്കും. അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും” – കൊലപാതകത്തിന് തൊട്ടുപിന്നാലെ രഞ്ജന, കാമുകന്‍ മുകേഷിനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. മൂന്ന് മാസത്തിനു ശേഷം…

കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലുള്ള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പിരിച്ചുവിടണമെന്ന് DGP

തിരുവനന്തപുരം:  കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി. സുനു ആറ് കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്. പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പിആര്‍ സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റിന് ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണര്‍ സി എച്ച്‌ നാഗരാജുവിന്റെ വിശദീകരണം. യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടില്‍ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന്…