തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറുണ്ടായി. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. കോര്‍പ്പറേഷനിലേക്ക് കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് ബാരിക്കേഡ് വച്ച് തടയുകയാണ്. ഇപ്പോഴും സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രതിഷേധം നഗരസഭയ്ക്ക് അകത്തും പുറത്തും നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
Day: November 17, 2022
പ്രിയാ വർഗീസിന് വിമർശനം; കുഴിവെട്ട് കാര്യം പറഞ്ഞതായി ഓർക്കുന്നില്ലെന്ന് ഹൈക്കോടതി
കണ്ണൂര്‍: സിപിഎം നേതാവായ കെ കെ രാഗേഷിന്റെ ബലത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോയിസേറ്റ് പ്രൊഫസര്‍ ആകാന്‍ ഒരുങ്ങിയിറങ്ങിയ പ്രിയ വര്‍ഗീസിന് കനത്ത് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത് . എന്നാല്‍, ആ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ നഴ്‌സറിക്കുട്ടികളുടെ പക്വത പോലും അവര്‍ കാണിച്ചില്ല. കോടതി വിമര്‍ശനം വന്നതിന് പിന്നാലെ സൈബര്‍ ഗുണ്ടകളെ പോലെ അസഹിഷ്ണുതയുമായി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു. നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗ്ഗീസ് ഫേസ്‌ബുക്കില്‍ കുറിച്ചു. അതേസമയം പോസ്റ്റിന് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. ഇതോടെ, ഇട്ട പോസ്റ്റ് പിന്‍വലിച്ചു തടിയെടുക്കുകയായിരുന്നു അവര്‍. കോടതി അലക്ഷ്യമാകുമോ എന്ന ഭയത്തിലാണ് അവര്‍ പോസ്റ്റ് പിന്‍വലിച്ചത്. എന്‍എസ്‌എസ് കോര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അദ്ധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തിനായിരുന്നു പ്രിയയുടെ…
‘എന്താണ് ഷാഫി, കത്തൊക്കെ കൊടുത്തൂന്ന് കേട്ടു’: തിരിച്ചടിക്കാൻ ഫ്ലക്സുമായി സിപിഎം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കെതിരെ തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന്റെ വക ഫ്ളക്സ് ബോര്‍ഡ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി എഴുതിയ ശുപാര്‍ശ കത്താണ് ഫ്ളക്സ് ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ ഒപ്പോടു കൂടി, 2011 ഓഗസ്റ്റ് 25-ാം തീയതിയിലേതാണ് കത്ത്. ‘റെസ്പെക്റ്റഡ് സിഎം, നിരവധി വര്‍ഷങ്ങളായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകള്‍, പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ പാര്‍ട്ടി താല്‍പര്യത്തില്‍ വാദിക്കുന്ന വക്കീലാണ് ബിജു. പാഠപുസ്തക സമരമുള്‍പ്പെടെ, കേസുകളില്‍ അദ്ദേഹം കെഎസ്‌യുവിനും യൂത്ത് കോണ്‍ഗ്രസിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എസ്.എസ്.ബിജുവിനെ അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (തിരുവനന്തപുരം ജില്ല) സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു’- കത്തില്‍ പറയുന്നു. കത്തിനെ പരിഹസിച്ചാണ് സി.പി.എമ്മിന്റെ ഫ്ളക്സ് ബോര്‍ഡ്. ‘എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു…’ എന്ന തലവാചകത്തിനൊപ്പമാണ്…
വിദ്യാര്‍ത്ഥിനിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു, കൊടുംക്രൂരത ചെയ്തത് മഞ്ചേശ്വരം സ്വദേശി അബൂബക്കര്‍ സിദ്ദിക്ക്
കാസര്‍കോട്: റോഡുവക്കില്‍ നില്‍ക്കുകയായിരുന്ന മദ്രസ വിദ്യാര്‍ത്ഥിനിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു. കാസര്‍കോട് മഞ്ചേശ്വരം മുദ്യാവറില്‍ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്കാണ് ഒന്‍പതുകാരിയോട് കൊടുംക്രൂരത ചെയ്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡുവക്കില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഒരു പ്രകാേപനവും കൂടാതെയാണ് ഇയാള്‍ എടുത്ത് നിലത്തെറിഞ്ഞത്. സാവധാനം കുട്ടിയുടെ അടുത്തേക്ക് നടന്നെത്തിയശേഷം എടുത്ത് ശക്തമായി നിലത്തെറിയുകയായിരുന്നു. അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ തിരികെ നടന്നുപോവുകയും ചെയ്തു. ഇയാള്‍ കുട്ടിയുടെ അയല്‍വാസിയാണന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടി ആശുപത്രിയിലാണ്. കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും ഇയാളെ കസ്റ്റഡിയിലെടുത്തതും. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കണ്ണൂരില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനായ ബാലനെ യുവാവ് തൊഴിച്ച് തെറിപ്പിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്ബാണ് പുതിയ സംഭവം പുറത്തുവരുന്നത്. തലശേരിയില്‍ തിരക്കേറിയ…
മുന്‍പില്‍ പോയ ബൈക്ക് അപ്രതീക്ഷിതമായി വെട്ടിത്തിരിച്ചു; റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി
എറണാകുളം : ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പുറകെ വന്ന ബസ് യുവതിയുടെ ശരീരത്തില്‍ കയറി ഇറങ്ങി. കൊച്ചിയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വ്വീസ് ജീവനക്കാരി കാവ്യ ധനേഷാണ് മരിച്ചത്. ബൈക്ക് അലക്ഷ്യമായി യുടേണ്‍ തിരിച്ചതാണ് അപകടത്തിന് കാരണം. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലാണ് സംഭവം.അപകടം നടന്നതിന് പിന്നാലെ ബൈക്ക് യാത്രക്കാരന്‍ കടന്നു കളഞ്ഞു . ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബൈക്ക് യാത്രികനായ യുവാവ് അലക്ഷ്യമായി ബൈക്ക് തിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ബൈക്കില്‍ തട്ടി വീണ കാവ്യയുടെ മുകളിലേക്ക് കലൂര്‍, തലയോലപ്പറമ്പ് റൂട്ടിലൂടെ ഓടുന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കാവ്യ മരണപ്പെട്ടത്. തൃപ്പൂണിത്തറ ഹില്‍പാലസ് പോലീസും, ട്രാഫിക് പോലീസും ബൈക്ക് യാത്രികനായ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാവും അന്വേഷണം…
മണ്ണിടിഞ്ഞ് വീണു തൊഴിലാളി മണ്ണിനടിയില്‍, രക്ഷപ്പെടുത്താന്‍ തീവ്രശ്രമം; ഓക്‌സിജന്‍ നല്‍കി ദൗത്യസംഘം
കോട്ടയം: കോട്ടയം ജില്ലയിലെ മറിയപ്പള്ളിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങി.പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സ്വദേശി നിശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. വീട് നിര്‍മാണത്തിനായി എത്തിയ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് തൊഴിലാളികളായിരുന്നു വീട് നിര്‍മാണത്തിനായി എത്തിയത്. ജോലിക്കിടെ മണ്ണ് നീക്കുന്നതിനിടെ സംരക്ഷണഭിത്തി ഇടിഞ്ഞ് നിഷാന്തിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ നിഷാന്തിന്റെ കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍, മണ്ണിടഞ്ഞ് വീണതോടെ നിഷാന്തിനെ പുറത്തെടുക്കാനായില്ല. ഇതിനെ തുടര്‍ന്ന് നിഷാന്തിന് ഓക്‌സിജന്‍ നല്‍കുകയായിരുന്നു. പിന്നാലെ മണ്ണ് മന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതോടൊപ്പം തന്നെ നിഷാന്തിന് വെള്ളവും ഗ്ലൂക്കോസും നല്‍കിയിരുന്നു. ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സേവനങ്ങള്‍ സ്ഥലത്തെത്തിച്ചാണ് നിഷാന്തിന്റെ…
‘എന്റെ സ്നേഹമേ, ജീവനേ’; ആരാധ്യയ്ക്ക് പിറന്നാള്‍ ചുംബനവുമായി ഐശ്വര്യ റായ്
ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയ്ക്ക് 11-ാം പിറന്നാള്‍. സ്നേഹപൂര്‍വം മകളെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് ഐശ്വര്യ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘എന്റെ സ്നേഹമേ, എന്റെ ജീവനേ, എന്റെ ആരാധ്യ’ എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്. ആരാധ്യയാണ് തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമെന്ന് ലഭ്യമായ വേദികളിലെല്ലാം തുറന്ന് പറയാന്‍ ഐശ്വര്യ മടി കാണിച്ചില്ല. ഐശ്വര്യ ഒരു ‘ഒബ്സസീവ് അമ്മ’യാണെന്ന് ജയാ ബച്ചന്‍ പറഞ്ഞതും അവര്‍ കണക്കിലെടുത്തില്ല. 2018 ലെ കാന്‍ മേളയില്‍ വച്ച് ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത് കടുത്ത സൈബര്‍ ആക്രമണത്തിന് കാരണമായപ്പോള്‍ ‘ അവള്‍ എന്റെ മകളാണ്, മറ്റുള്ളവര്‍ പറയുന്നത് കേട്ടല്ല ഞാന്‍ ജീവിക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതും എന്ന വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്. View this post on Instagram A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) പിന്നീട് തുടര്‍ച്ചയായി മകളെ ചുണ്ടില്‍ ചുംബിക്കുന്ന…
വില 4.79 ലക്ഷം മുതൽ, റേഞ്ച് 200 കി.മീ; ഈ വിലക്ക് ഇലക്ട്രിക്ക് കാർ
മുംബൈ: വലിപ്പത്തിലും വിലയിലും ഏറ്റവും ചെറിയതെന്ന് അവകാശപ്പെടുന്ന ഇലക്‌ട്രിക് കാര്‍ ഇന്ത്യയിലെ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. ഇഎഎസ്-ഇ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഒരു നാനോ ഇലക്‌ട്രിക് കാറാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളായ പിഎംവി ഇലക്‌ട്രിക് ആണ് നാനോ കാര്‍ തയ്യാറാക്കിയത്. 4.79 ലക്ഷം രൂപയാണ് കാറിന്റെ വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തുന്ന ഇലക്‌ട്രിക് കാറാണിത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്‌ട്രിക് കാറാണ് ഇഎഎസ്-ഇ. മുതിര്‍ന്നവരായ രണ്ട് പേര്‍ക്കും ഒരു കുട്ടിക്കും കാറില്‍ സഞ്ചരിക്കാനുള്ള സൗകര്യമാണുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോ മീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം. കാര്‍ ഫുള്‍ ചാര്‍ജ് ആകാന്‍ നാല് മണിക്കൂറാണ് പരമാവധി വേണ്ടത്. 2,915 എംഎം നീളവും 1,157 എംഎം വീതിയും 1,600 എംഎം ഉയരവും ഈ കാറിനുണ്ട്. 3 കിലോവാട്ടിന്റെ എസി…
ശ്രദ്ധയോട് അടുപ്പമില്ലെന്ന് അഫ്താബ്; ഫോണും തലയോട്ടിയും എവിടെ
ന്യൂഡൽഹി ∙ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജിൽ സൂക്ഷിച്ച് പല തവണയായി വലിച്ചെറിഞ്ഞ കേസിൽ പൊലീസിന് മുൻപിൽ വെല്ലുവിളികളേറെ. കൊലപാതകം നടന്ന് ആറുമാസത്തിനേറെ ആയതിനാൽ കേസിലെ വിവിധ കാര്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ പൊലീസിന് നന്നായി വിയർപ്പൊഴുക്കേണ്ടി വരും. പ്രതി അഫ്താബുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അഫ്താബ് വലിച്ചെറിഞ്ഞു എന്നു പറയുന്ന കാട്ടിൽനിന്ന് 13 എല്ലുകളാണ് പൊലീസ് കണ്ടെടുത്തത്. ശ്രദ്ധയുടെ തലയോട്ടി ഇനിയും ലഭിച്ചിട്ടില്ല. കണ്ടെടുത്ത എല്ലുകൾ ശ്രദ്ധയുടേതു തന്നെയാണോ എന്ന് അറിയാൻ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്നു ലഭിച്ച രക്തക്കറയും പരിശോധനയ്ക്കായി അയച്ചു. രക്തക്കറയും ശരീരഭാഗങ്ങളും ശ്രദ്ധയുടേതു തന്നെയാണോ എന്നറിയാൻ ശ്രദ്ധയുടെ പിതാവിന്റെ ഡിഎൻഎ സാംപിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം, കൂടുതൽ ശരീര ഭാഗങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. സമീപത്തെ…
വൃശ്ചിക പുലരിയിൽ ശബരിമല ഭക്തിസാന്ദ്രം; മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട തുറന്നു
മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജന പ്രവാഹം. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ടരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പുതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇതോടെ തുടക്കമാകുന്നത്.കഴിഞ്ഞ രണ്ട് തീര്‍ത്ഥാടനകാലവും നിയന്ത്രണങ്ങളോടെയായിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത സാധാരണ തീര്‍ത്ഥാടന കാലത്തിനാണ് ഇക്കൊല്ലം ശബരിമല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ആദ്യ ദിവസങ്ങളില്‍ തന്നെ 60000ത്തോളമാണ്. അവധി ദിവസങ്ങളില്‍ ഇത് 80000 ന് മുകളിലേക്ക് എത്തിയിരിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്ത ഗോപന്‍ സന്നിധാനത്ത് എത്തിയിരുന്നു. വലിയ ഭക്തജന തിരക്കാണ് സന്നിധാനത്തുള്ളത്. ഇതിനൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. കണ്ണൂര്‍ തളിപ്പറമ്പ് കീഴുത്രം കെ ജയരാമന്‍ നമ്പുതിരി യാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തി. കോട്ടയം…