ബാലി: ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വർഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര നിർമാർജനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികൾ നേരിടുന്നതിന് ഡിജിറ്റൽ പരിവർത്തനം സഹായകരമാകും. 50 രാജ്യങ്ങളിൽ മാത്രമാണ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യരാജ്യങ്ങളിലെയും പൗരന്മാർക്ക് ഒരു തരത്തിലുള്ള ഡിജിറ്റൽ ഐഡന്റിറ്റിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു President of Indonesia Joko Widodo hands over the G20 Presidency to India at the closing ceremony of…
Day: November 16, 2022
ഒരേ ദിവസം പിറന്നാള്‍ എത്തിയതോടെ ആഘോഷമൊരുക്കി മക്കള്‍; സുരേഷിന്റെയും മേനകയുടെയും പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്ക് വച്ച് കീര്‍ത്തി; ആശംസ അറിയിച്ച് സുഹൃത്തുക്കള്‍
മലയാളികളുടെ പ്രിയ താര കുടുംബമാണ് നടി മേനക സുരേഷിൻറെത്. മകള്‍ കീര്‍ത്തിയും നായികയായി ശ്രദ്ധേയയായിക്കഴിഞ്ഞു. രേവതി സഹ സംവിധായികയായും തൻറെതായ ഇടം സിനിമാലോകത്ത് കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ കുടുംബത്തിലെത്തിയ സന്തോഷ നിമിഷമാണ് കീര്‍ത്തിയും രേവതിയും പങ്കുവയ്ക്കുന്നത്. സുരേഷിന്റെയും മേനകയുടെയും പിറന്നാളാഘോഷ ചിത്രങ്ങളാണ് കീര്‍ത്തി ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ഏറ്റവും റൊമാന്റികായ കപ്പിളിനു പിറന്നാളാശംസകള്‍ എന്നാണ് കീര്‍ത്തി ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കേക്കു മുറിച്ച് പരസ്പരം പങ്കിടുന്ന മേനകയെയും സുരേഷിനെയും ചിത്രങ്ങളില്‍ കാണാം. View this post on Instagram A post shared by Keerthy Suresh (@keerthysureshofficial) ‘ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്പതികള്‍ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. സ്വര്‍ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങള്‍. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ” എന്നാണ് രേവതി കുറിച്ചത്. അനവധി താരങ്ങളും ചിത്രത്തിനു താഴെ…
സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന പൊലീസുകാരന്‍ തൂങ്ങി മരിച്ചു
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി പൊലീസ് ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ തേക്ക്തോട് സ്വദേശി ബിനു കുമാര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് ഒളിച്ച് കടന്ന ഇയാള്‍ രാവിലെ ആറുമണിയോടെ മുകള്‍ നിലയിലെ മുറിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. റാന്നി സ്വദേശിയായ യുവതിയില്‍ നിന്ന് 14 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ ബിനുകുമാര്‍ കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്നു. പരിചയം മുതലാക്കി നിരവധി സ്ത്രീകളില്‍ നിന്നും ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതികളുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മോദിയെ കണ്ടു; തൊട്ടുപിന്നാലെ ഇന്ത്യക്കാര്‍ക്ക് 3,000 വീസ അനുവദിച്ച് ഋഷി സുനക്
ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓരോ വര്‍ഷവും 3,000 വിസകള്‍ നല്‍കുമെന്ന് വ്യക്തമാക്കി യുകെ പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ യുവാക്കള്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിനാണ് വിസ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് യുകെ പ്രധാനമന്ത്രി. 18 മുതല്‍ 30 വരെ പ്രായമുള്ള കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയിലെത്തി രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനായി 3,000-ത്തോളം ഇടങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്പത്ത് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സാദ്ധ്യമാകുമെന്നും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്തോ-പസഫിക് രാജ്യങ്ങളില്‍ ഏറെ ബന്ധം പുലര്‍ത്തുന്നത് ഇന്ത്യയുമായാണ്. യുകെയിലെ അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്. ജി…
‘ ഗവര്‍ണറുടെ തന്തേടെ വകയല്ല രാജ്ഭവന്‍ ‘ ; സംസ്‌കൃത കോളേജിലെ എസ്‌എഫ്‌ഐയുടെ അധിക്ഷേപ ബാനറില്‍ പ്രിന്‍സിപ്പാളിനോട് വിശദീകരണം തേടി
തിരുവനന്തപുരം: തിരുവനന്തപുരം സംസ്‌കൃത കോളേജിലെ എസ്‌എഫ്‌ഐയുടെ അധിക്ഷേപ പോസ്റ്ററില്‍ നടപടിയുമായി രാജ്ഭവന്‍. ഗവര്‍ണറിന്റെ തന്തേടെ വകയല്ല രാജ്ഭവന്‍ എന്നെഴുതിയ വലിയ ബാനറാണ് കഴിഞ്ഞ ദിവസം കോളേജിനു മുന്നില്‍ സ്ഥാപിച്ചത്. എസ്‌എഫ്‌ഐയുടെ പേരിലായിരുന്നു പോസ്റ്റര്‍. ഭരണഘടനപരായി ഉന്നത സ്ഥാനത്തുള്ള ഗവര്‍ണറെ അങ്ങേയറ്റം അധിക്ഷേപകരമായ ഭാഷയിലൂടെ അപമാനിച്ചിട്ടുും കേളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ ബാനര്‍ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കര്‍ശന ഇടപെടലുമായി രാജ്ഭവന്‍ രംഗത്തെത്തിയത്. രാജ്ഭവന്റെ ഇടപെടലിനു പിന്നാലെ വിഷയത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നാണ് വൈസ് ചാന്‍ലസര്‍ പ്രിന്‍സിപ്പാളിനോട് നിര്‍ദേശം നല്‍കി.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഏഴിലും എട്ടിലും പഠിക്കുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച 18കാരന്‍ പിടിയില്‍
കൊല്ലം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 18കാരന്‍ പൊലീസ് പിടിയില്‍. കടയ്ക്കല്‍ ഇടത്തറ തോട്ടുവിള വീട്ടില്‍ നീരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കാലാക്കി പെണ്‍കുട്ടികളെ രാത്രിയില്‍ വീടിന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.തുടര്‍ന്നാണ് പെണ്‍കുട്ടികളെ നീരജ് ചൂഷണം ചെയ്തതായി പുറത്തറിയുന്നത്. പ്രതിക്കെതിരെ സമാനമായ വേറെയും കേസുകളുണ്ട്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി