ആകാശപാത നാളെ തുറക്കും

കഴക്കൂട്ടം: തലസ്ഥാനജില്ലയുടെ അഭിമാനമായി കഴക്കൂട്ടത്തെ ആകാശപാത നാളെ ഗതാഗതത്തിന് തുറക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണിത്. കഴക്കൂട്ടത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ആകാശപാത പരിഹാരമാവും. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഏറെ സമയലാഭവുമുണ്ടാവും. ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് എലിവേറ്റഡ് ഹൈവേ വാഹന ഗതാഗതത്തിന് തുറക്കുക. ടെക്നോപാര്‍ക്കടക്കം വിവിധ സ്ഥാപനങ്ങളുള്ള കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ദേശീയപാത അതോറിറ്റി എലിവേറ്റഡ് ഹൈവേ എന്ന ആശയം അവതരിപ്പിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സുകളടക്കം ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാണ്. 2.721 കിലോമീറ്റര്‍ നീളത്തിലുള്ള നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന് 195.5 കോടിയാണ് ചെലവ്. രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് നിര്‍മാണം ആരംഭിച്ചത്. ആര്‍.ഡി.എസും ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്ബനിയും സംയുക്തമായാണ് നിര്‍മാണം നടത്തിയത്. ഉദ്ഘാടനത്തിന് മുമ്ബുള്ള അവസാനഘട്ട നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. പാലത്തിലും സര്‍വിസ് റോഡിലുമായി 266 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 7.5 മീറ്ററില്‍ ഇരുഭാഗത്തും സര്‍വിസ് റോഡ്…

നെഹ്‌റു ഫാസിസ്‌റ്റുകളുമായി സന്ധി ചെയ്‌തു: കെ സുധാകരന്‍

കണ്ണൂര്‍: വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ ലാല്‍ നെഹ്റു സന്‍മനസ് കാണിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആര്‍എസ്‌എസ് നേതാവ് ശ്യാം പ്രസാദ് മുഖര്‍ജിയെ നെഹ്റു മന്ത്രിസഭയില്‍ മന്ത്രിയാക്കിയത് അങ്ങനെയാണ്. കോണ്‍ഗ്രസുകാരനല്ലാത്ത അംബേദ്കറെയും മന്ത്രിയാക്കി. അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നല്‍കിയതും ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്റുവിന്റെ ജന്‍മദിനത്തോടൊനുബന്ധിച്ച്‌ കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ സുധാകരന്‍ കുറ്റപ്പെടുത്തി. താന്‍ ആര്‍എസ്‌എസിനെ സഹായിച്ചുവെന്ന ഏറ്റുപറച്ചില്‍ വിവാദമായ സാഹചര്യത്തിലാണ് നെഹ്റുവിനെ ചാരിയുള്ള ന്യായവാദം. താന്‍ മാത്രമല്ല, നെഹ്റുവും ആര്‍എസ്‌എസുമായി സന്ധിചെയ്തുവെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം നിരന്തരം പറയുന്ന കാര്യമാണ് മതേതരവാദിയായ നെഹ്റുപോലും കോണ്‍ഗ്രസിലെ ഹിന്ദുത്വശക്തിളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നത്. ഇങ്ങനെ കോണ്‍ഗ്രസിന്റെ നിരവധി മൃദുഹിന്ദുത്വ സമീപനങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നതാണ് ആദ്യ നെഹ്റു മന്ത്രിസഭയില്‍ ശ്യാംപ്രസാദ്…

യുദ്ധക്കളമായി തലസ്ഥാനം; കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ കെഎസ് യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ വിദ്യാഭ്യാസ സംരക്ഷണ മാര്‍ച്ചില്‍ സംഘര്‍ഷം. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെയും ഗവര്‍ണറുടേയും നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ് യുവിന്റെ പ്രതിഷേധം. പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലും കമ്പുകളും വലിച്ചെറിഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാനും ശ്രമിച്ചു. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞു പോകാതെ പ്രവര്‍ത്തകര്‍ തമ്പടിച്ചു. തുടര്‍ന്ന് നിരവധി കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ കമ്പും വടികളുമായി പൊലീസിനെ കെഎസ് യു പ്രവര്‍ത്തകര്‍ നേരിട്ടതോടെ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സര്‍വകലാശാലകളെ സര്‍ക്കാര്‍ കമ്യൂണിസ്റ്റുവല്‍ക്കരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. കെ എസ് യു വിന് പുതിയ നേതൃത്വം…

താന്‍ എഴുതിയ കത്ത് കത്തിച്ചെന്ന് ഡി.ആര്‍ അനില്‍; കത്തിന്റെ ഒറിജിനല്‍ തേടി വിജിലന്‍സും

തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തില്‍ കത്തിന്റെ ഒറിജിനല്‍ തേടി വിജിലന്‍സും. യഥാര്‍ഥ കത്ത് കണ്ടെത്താന്‍ പരിശോധനകള്‍ തുടങ്ങി. അതേസമയം താന്‍ എഴുതിയ കത്ത് നശിപ്പിച്ചെന്ന് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ വിജിലന്‍സിന് മൊഴി നല്‍കി. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചെന്നാണ് മൊഴി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ ഡിജിപിക്ക് കൈമാറിയേക്കും. പുറത്തുവന്ന കത്ത് താന്‍ എഴുതിയതാണെന്ന് ഡിആര്‍ അനില്‍ നേരത്തേ സമ്മതിച്ചിരുന്നു. എന്നാല്‍ കുടുംബശ്രീക്കു വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചുവെന്നാണ് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. മേയറുടെ കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് ഡി.ആര്‍ അനില്‍ മൊഴിനല്‍കിയിരിക്കുന്നത്. താന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട്‌ ആണ് വന്നത്. കത്തിന്റെ ഒറിജിനല്‍ താന്‍ കണ്ടിട്ടില്ലെന്നും വിജിലന്‍സിനോട് അനില്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതിഷേധം തുടരുകയാണ്. നഗരസഭയ്ക്ക്…

പങ്കാളിയെ കൊന്ന് 35 കഷ്ണങ്ങളാക്കി 18 ദിവസം ഫ്രിജില്‍ വച്ചു; വലിച്ചെറിഞ്ഞു

ന്യൂഡൽഹി∙ ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്തായി വലിച്ചെറിഞ്ഞ യുവാവ് പൊലീസ് പിടിയിൽ. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്രദ്ധയ്ക്കൊപ്പം ജീവിച്ചിരുന്ന അഫ്താബ് അമീൻ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. മേയ് 18ന് ശ്രദ്ധയും അഫ്താബും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ്അത് ഫ്രിജിൽ സൂക്ഷിച്ചു. തുടർന്നുള്ള 18 ദിവസങ്ങളിൽ വെളുപ്പിനെ രണ്ടു മണിയോടെ താമസസ്ഥലം വിടുന്ന അഫ്താബ് ശരീരഭാഗങ്ങൾ ഡൽഹി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ കൊണ്ടിടുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇരുപത്താറുകാരിയായ ശ്രദ്ധ മുംബൈയിൽ ഒരു മൾട്ടിനാഷനൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലി ചെയ്യവേയാണ് അഫ്താബുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇവർ പ്രണയത്തിലാകുകയും ഒരുമിച്ച് മുന്നോട്ടു പോകാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ശ്രദ്ധയുടെ വീട്ടുകാർ ഈ…

ഉത്ഘാടന ചടങ്ങിൽ ആടിതിമിർത്ത് ഹണി റോസ്

തിരുവനന്തപുരം :  തിരുവനന്തപുരത്തെ പ്രമുഖ ജുവല്ലറി ഉത്ഘാടനത്തിനെത്തി പ്രശസ്ത താരം ഹണി റോസ് ജനസാഗരത്തെ ഇളക്കിമറിച്ചു. മോഹൻലാൽ , ഹണി റോസ് ,സുദേവ് നായർ, സ്വാസിക എന്നിവർ അഭിനയിച്ച മോൺസ്റ്റർ എന്ന ചിത്രത്തിന്റെ ഗാനത്തിനായിരുന്നു ഹണി റോസ് ആടിതിമിർത്തത് . വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്.