തിരുവനന്തപുരം∙ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നു.കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്കു ഹാജരാകാത്തതിനാൽ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209, സിപിഎം 164. മുതുകുളം നാലാം വാർഡിൽ യുഡിഎഫ് ജയിച്ചു. ∙ പാണ്ടനാട് ഏഴാം വാർഡിലും യുഡിഎഫിനു ജയം. 103 വോട്ട് ഭൂരിപക്ഷം. പാലമേൽ 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു. എഴുപുന്ന നാലാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. തിരഞ്ഞെടുപ്പു നടന്ന 5 വാർഡുകളിൽ യു ഡി എഫിനു ഒരു സീറ്റും ഇല്ലായിരുന്നു. എപ്പോൾ 3 സീറ്റു നേടി.പാണ്ടനാട്ട് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റു.
Day: November 10, 2022
മദ്യലഹരിയില്‍ മക്കളെ ആക്രമിക്കാന്‍ ശ്രമം; ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ യുവാവ് മരിച്ചു
ചെമ്മണ്ണാർ പാമ്പുപാറയിൽ പിതാവിന്റെ വെട്ടേറ്റ് മകൻ മരിച്ചു. ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിയിൽ ജെനീഷ് (38) ആണ് മരിച്ചത്. മദ്യലഹരിയിൽ എത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മർദിച്ചു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോൾ ജെനീഷിന്റെ കയ്യിൽ വെട്ടേൽക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് ജെനീഷിന്റെ കൈക്ക് വെട്ടേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജെനീഷ് ഇന്നു രാവിലെയാണ് മരണമടഞ്ഞത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ ജെനീഷ് കുട്ടികളെയും അച്ഛനേയും ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛന് തമ്പി വാക്കത്തി എടുത്ത് വെട്ടിയത്. ഉടന്‍തന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോട്ടയത്തേക്ക് പോകുന്നവഴി ജെനീഷ് ശര്‍ദ്ദിച്ചതായി നാട്ടുകാര്‍ പറയുന്നു. വെട്ടേറ്റതാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാവൂവെന്ന് പോലീസ് അറിയിച്ചു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ്; പ്രധാനപ്രതി ആത്മഹത്യചെയ്തു
തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് മൊഴി. ആര്‍എസ്എസ് നേതാവ് പ്രകാശും മറ്റ് ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് സഹോദരന് പ്രശാന്താണ് പൊലീസിന് മൊഴിനല്‍കിയത്. ആര്‍എസ്എസ് നേതാവ് പ്രകാശിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആശ്രമം കത്തിച്ച കേസിലും നിര്‍ണായക വിവരം പുറത്തുവന്നത്. പ്രതികള്‍ ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേസ് അവസാനിച്ചുവെന്ന് പറയാതിരുന്നത് ചില മാധ്യമങ്ങള്‍ മാത്രമാണെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.