‘‘ഒന്നു പോ സാറേ’’, ഈ ഒരൊറ്റ ഡയലോഗുകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനി മേരി ആക്‌ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷെ കോവിഡ് കാലം മേരിക്ക് ദുരിതകാലമായിരുന്നു.കോവിഡ് കാലത്തെ പ്രതിസന്ധി മേരിയുടെ ചിരി മായ്ച്ചിരിക്കുകയാണ്.സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി ജോലിക്കിറങ്ങിയത്. ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ വീട് വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽനിന്നു മേരി ലോൺ എടുത്തത്. സിനിമ കുറഞ്ഞതോടെ തിരിച്ചടവു മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടിസുമെത്തി. സിനിമാക്കാരാരും വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു. ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ്…
Day: November 9, 2022
കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുത്; പൊതുവേദിയില്‍ ആര്യ രാജനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി V N വാസവന്‍
കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുതെന്നും അത് രക്ഷിതാക്കള്‍ തുല്യമായി ഏറ്റെടുക്കണമെന്നും മന്ത്രി വി എന്‍ വാസവന്‍. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ തന്റെ കൈക്കുഞ്ഞുമായി മന്ത്രിയോടൊപ്പം പൊതുവേദിയിലിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയും തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വ്വഹിക്കാനുമുള്ള ശ്രമത്തിലാണ് ആര്യയെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൈക്കുഞ്ഞുമായി തൊട്ടിലും കയ്യില്‍ വെച്ചായിരുന്നു ആര്യ പൊതുപരിപാടികളിലെല്ലാം അന്നേ പോകാറ്. ഓഫീസില്‍ തൊട്ടിലില്‍ കുഞ്ഞിനെ കിടത്തി, പൊതുപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒന്നും തടസ്സമല്ലെന്ന് കാണിച്ച് ആര്യ നേരത്തെയും ജനശ്രദ്ധ നേടിയിരുന്നു. ജോലിചെയ്യുന്ന അമ്മയും അവരെ കാത്തിരിക്കുന്ന കൈക്കുഞ്ഞുമാണല്ലോ ചര്‍ച്ചകളില്‍, അതുകൊണ്ടുമാത്രം പഴയൊരു പരിപാടിയില്‍ പങ്കെടുത്ത ചിത്രം പങ്കുവയ്ക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എനിക്ക് മാത്രമല്ല ഏറ്റുമാനൂരുകാര്‍ക്കെല്ലാം അറിയാം കൈക്കുഞ്ഞുമായി ഉത്തരവാദിത്വം മറക്കാതെ ഓടിയെത്തുന്ന അമ്മയെ.…
ബാരിക്കേഡുംജലപീരങ്കിയും ഉപയോഗിച്ച് തടയാനുള്ള പോലീസ് ശ്രമം വിഫലം; കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മഹിളാമോര്‍ച്ച
തിരുവനന്തപുരം : ആരോഗ്യവകുപ്പ് താത്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മഹിളാമോര്‍ച്ച. ആര്യ രാജേന്ദ്രന്‍ മേയര്‍ പദവി രാജിവെച്ചൊഴിയണം. കോര്‍പ്പറേഷനിലെ നിയമന അഴിമതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മഹിളാമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനെ പോലീസ് ബാരിക്കേഡ് വെച്ച് തടയാന്‍ ശ്രമിച്ചെങ്കിലും മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് കോര്‍പ്പറേഷന് അകത്തേയ്ക്ക് പ്രവേശിച്ചു. കോര്‍പ്പറേഷന്റെ അകത്തേയ്ക്ക് മുദ്രവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ഇവര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. വനിതാ പ്രവര്‍ത്തകരെ അടിക്കാന്‍ പോലീസ് ശ്രമിച്ചതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇവരെ തടഞ്ഞു.കോര്‍പ്പറേഷന്റെ പ്രധാന ഗേറ്റിന് മുന്നിലാണ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനെ എതിര്‍ക്കാനായി പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ പിന്മാറി. മേയര്‍ രാജിവെച്ച് അന്വേഷണം നേരിടണം. അല്ലാത്തപക്ഷം പ്രതിഷേധ സമരം ശക്തമാക്കുമെന്നും ബിജെപി…
വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; രക്ഷപ്പെടാന്‍ ‘സഹോദര വേഷം’
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 22കാരിയെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സംഭവത്തിന് ശേഷം യുവതിയുടെ മൃതദേഹവുമായി ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവിന്റെ പ്രകോപനമെന്ന് പൊലീസ് പറയുന്നു. ഹോഷിയാര്‍പൂര്‍ ഷര്‍മ്മ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ശീതളാണ് മരിച്ചത്. പ്രതി ഗൗരവ് നിരന്തരം യുവതിയെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ശല്യം അധികമായതോടെ യുവതി വീട്ടില്‍ കാര്യം പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ ഗൗരവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. എന്നാല്‍ ഗൗരവിന്റെ വിവാഹാഭ്യര്‍ഥന തുടര്‍ച്ചയായി യുവതി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഗൗരവിനെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് വിട്ടയച്ചു. ചൊവ്വാഴ്ച ശീതളിനെ കാണാന്‍ ഗൗരവ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ എത്തി. ഇവിടെ…
‘സങ്കടം വരുമ്പോൾ എന്താടോയെന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആളായി നീ’
മകൻ ബെർണാഡിന് ജൻമദിനാശംസകൾ നേർന്ന് ഒരു കുറിപ്പും ചിത്രവും പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജു സുനിച്ചൻ.മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദ്യമായൊരു കുറിപ്പാണ് മഞ്ജു പങ്കുവച്ചത്. നിരവധിപ്പേരാണ് മഞ്ജുവിന്റഎ മകന് പിറന്നാൾ ആശംസകൾ നേരുന്നത്. അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ…. ഓരോ പിറന്നാളു കൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി… സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ.. എന്നാലും അമ്മക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്… എൻ്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു…എല്ലാവരുടെയും പ്രാർഥന എൻ്റെ മോന് ഉണ്ടാകണം… മഞ്ജു ഫേസ്‌ബുക്കിൽ കുറിച്ചു. https://www.facebook.com/100044643270072/posts/pfbid02aghrdf1f1ndBqNb8m2aYoR3hR28DPfCVydoE49KMc97RGHrnZTXbJidEwHyaKDxEl/
ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ്, ഗവർണർക്കെതിരെ രണ്ടും കൽപ്പിച്ച് സർക്കാർ
ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള ബില്ലിന്റെ കരട് തയ്യാറാക്കിയിരുന്നു. കരട് ഓർഡിനൻസ് എന്ന നിലയിലാണ് നിയമവകുപ്പ് ഇതു തയാറാക്കിയത്. ഇതു പരിഗണിച്ച മന്ത്രിസഭാ യോഗം ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സർകാറിന് നിയമോപദേശം ലഭിച്ചിരുന്നു. ബിൽ പാസാക്കുന്നതിന് ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന മന്ത്രി സഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കും. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതിൽ പ്രശ്നമില്ലെന്നാണ് സർക്കാരിന് ഭരണഘടനാ വിദഗ്ധരിൽനിന്ന് ലഭിച്ച നിയമോപദേശം മുൻ അറ്റോർണി ജനറൽ ഉൾപ്പെടെയുള്ളവരാണ് സർക്കാരിനെ ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ ഗവർണറെ ചാൻസലർ…
പാരസെറ്റമോൾ ഉയർന്ന അളവിൽ ജ്യൂസില്‍ കലര്‍ത്തി നൽകി കോളജിൽ വച്ചും കൊല്ലാൻ ശ്രമം
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുമായി ഷാരോണ്‍ പഠിച്ച നെയ്യൂരിലെ സിഎസ്‌ഐ കോളജിലെത്തി പോലീസിന്റെ തെളിവെടുപ്പ്. കോളജില്‍ വച്ചും ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ഗ്രീഷ്മയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ജ്യുസ് ചലഞ്ചിലൂടെയാണ് ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചത്. ജ്യുസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തി നല്‍കുകയായിരുന്നു. 50 ഓളം ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കി. ഇതിനായി ഗുളികകള്‍ വീട്ടില്‍ നിന്ന് കുതിര്‍ത്ത് കൊണ്ടുവന്നു. കോളജിലെ ശുചിമുറിയില്‍ കൊണ്ടുപോയി അത് ജ്യൂസില്‍ കലര്‍ത്തി. എന്നാല്‍ ജ്യുസ് കുടിച്ച ഷാരോണ്‍ കയ്പാണെന്ന് പറഞ്ഞ് അത് തുപ്പിക്കളയുകയായിരുന്നുവെന്നും ഗ്രീഷ്മ വ്യക്തമാക്കി. ഷാരോണ്‍ കോളജ് കാണാന്‍ തന്നെ കൂട്ടിക്കൊണ്ട് പോയപ്പോഴാണ് ജ്യുസ് ചലഞ്ച് നടത്തിയത്. ഗുളികകള്‍ കലര്‍ത്തിയ ജ്യുസ് മൈതാനത്ത് വച്ചാണ് നല്‍കിയത്. ഷാരോണിനെ വധിക്കാന്‍ ഗ്രീഷ്മ നടത്തിയ രണ്ടാമത്തെ ശ്രമമാണിതെന്നാണ് പോലീസിന് കിട്ടിയ വിവരം. ജ്യൂസ് ചലഞ്ച് നടത്തിയ ദിവസവും ഷാരോണിന് ശാരീരിക അസ്വസ്ഥതകള്‍…
പ്രാര്‍ഥിക്കാന്‍ കാറില്‍ കയറ്റി, നാലു യുവാക്കളുടെ രൂപം കണ്ടപ്പോള്‍ പന്തികേട് തോന്നി; ഇറങ്ങി ഓടിയപ്പോള്‍ കാര്‍ ഇടിച്ചുവീഴ്ത്തി
കൊല്ലം: കുളത്തൂപ്പുഴയില്‍ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് സംഭവം. വിദേശത്ത് പോകുന്നതിനു മുന്‍പ് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് ഇമാമിനെ ഒരു യുവാവ് സമീപിച്ചു. യുവാവിനൊപ്പം കാറില്‍ പോകുമ്പോൾ യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കള്‍ കാറില്‍ കയറി. സംശയം തോന്നി ഇമാം കാറില്‍ നിന്നിറങ്ങി. ഇതിനു ശേഷമാണ് കാറിടിച്ചു വീഴ്ത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തികേടു തോന്നിയതിനാലാണ് കാറില്‍ നിന്നിറങ്ങിയതെന്ന് ഇമാം പിന്നീട് പ്രതികരിച്ചു. ‘കാറില്‍ പോകുമ്പോൾ യുവാവിന് ഒരു ഫോണ്‍കോള്‍ വന്നു. അവന്റെ രണ്ടുമൂന്ന് കൂട്ടുകാര്‍ അവിടെ നില്‍പ്പുണ്ട്. അവരെ കൂട്ടി വരാമെന്നു പറഞ്ഞു. ജംഗ്ഷന്റെ മറുവശത്ത് എത്തിയപ്പോള്‍ അവന്റെ നാലു കൂട്ടുകാര്‍ വന്നു. അവരുടെ രൂപങ്ങള്‍ കണ്ടപ്പോള്‍ എനിക്കെന്തോ…