തിരുവനന്തപുരം ∙ കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് വഴിയൊരുക്കി ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം ന്യൂനമർദ്ദം രൂപമിടുക്കും എന്ന് കാലാവസ്‌ഥ വകുപ്പ്. കേരളാ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ ആൻഡമാൻ കടൽ വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. തെക്കൻ ആൻഡമാൻ കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്നു മുതൽ നവംബർ 6 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയണ്ട്. തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Day: November 4, 2022
ശസ്ത്രക്രിയ വേണമെങ്കില്‍ കൈക്കൂലി നല്‍കണം; പത്തനംതിട്ടയില്‍ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് കയ്യോടെ പിടികൂടി
പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗ വിദഗ്ദ്ധനെ വിജിലന്‍സ് പിടികൂടി. പത്തനംതിട്ട ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായ ഷാജി മാത്യൂസാണ് അറസ്റ്റിലായത്. ശസ്ത്രക്രിയയ്ക്കായി എത്തുന്ന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് എത്തിയത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ രോഗിയുടെ മകന്റെ കയ്യില്‍ നിന്നും 3000രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഒ പിയില്‍ വച്ച് ഈ പണം വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
പി എഫ് കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസവിധി; പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ 4 മാസം
പി എഫ് കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസവിധി. ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീം കോടതി.മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ 4 മാസം കൂടി സമയം അനുവദിച്ചു. 1.16 ശതമാനം തൊഴിലാളികള്‍ നല്കണമെന്ന നിര്‍ദേശവും റദ്ദാക്കി. 15000 രൂപ പരിധി റദ്ദാക്കി. കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവെച്ചു. 2014 സെപ്റ്റംബര്‍ 1ന് മുന്‍പ് വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.അതേസമയം, 15000 രൂപ പരിധി റദ്ദാക്കിയ ഉത്തരവ് 6 മാസത്തേക്ക് മരവിപ്പിച്ചു.പെന്‍ഷന്‍ നല്‍കാനായി ഫണ്ട് കണ്ടെത്താനാണ് ആറ് മാസത്തെ സാവകാശം. പെന്‍ഷന്‍ കണക്കാക്കുക 5 വര്‍ഷത്തെ ശരാശരിയിലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്നവര്‍ക്കും 15,000 രൂപ പരിധി നിശ്ചയിച്ചാണ് നിലവില്‍ പെന്‍ഷന്‍ കണക്കാക്കുന്നത്. ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നല്‍കിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരും എന്നായിരുന്നു കേന്ദ്ര വാദം. ശമ്പളത്തിന്…
പിഞ്ചുബാലനെ ചവിട്ടിത്തെറിപ്പിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവം, നിയമസഹായം നൽകും
തിരുവനന്തപുരം : കണ്ണൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള പിന്തുണ വനിതാ ശിശുവികസന വകുപ്പ് നൽകുമെന്നു മന്ത്രി പറഞ്ഞു. സംഭവം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍സാരമായി പരുക്കേറ്റ കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്നു പോലും മനസിലാലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണു പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാർഗം തേടിയെത്തിയതാണ് ആ കുടുംബമെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വീണാ ജോർജ് ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞു. മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ലെന്നും കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കിയെന്നുമായിരുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. കാറിൽ ചാരി…
സ്പീക്കറുടെ സഹോദരന്റെ അനധികൃത നിര്‍മാണത്തിനെതിരെ സിപിഎം മേയർ
കോഴിക്കോട്: സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ കെട്ടിടം ചുളുവിലയ്ക്കു 10 വർഷത്തേക്കു പാട്ടത്തിനെടുത്ത് സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരൻ എ.എൻ. ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അനധികൃത നിർമ്മാണം നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിലപാട് എടുത്തിട്ടില്ലെന്നു കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. അനധികൃത നിര്‍മാണമെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സിപിഎം മേയർ മാധ്യമങ്ങളോട് പറഞ്ഞു. പാട്ടക്കരാറില്‍ ഒത്തുകളിയെന്ന ആരോപണത്തിനു പിന്നാലെ, തുറുമുഖ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച സമര്‍പ്പിക്കാനിരിക്കെയാണ് കോർപറേഷൻ നിലപാട് വ്യക്തമാക്കിയത്. അനധികൃത നിര്‍മാണമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കില്ലെന്നും, രാഷ്ട്രീയക്കാരുടെ ബന്ധു ഒരു വിഷയത്തിൽ ഉണ്ടെങ്കിൽ അതില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നു പറയാനാകില്ലെന്നും മേയര്‍ ബീനാ ഫിലിപ്പ് കോഴിക്കോട് പറഞ്ഞു. കെട്ടിടത്തില്‍ രാജ്യാന്തര ബ്രാന്‍ഡുകള്‍ വരുന്നത് ടൂറിസത്തെ സഹായിക്കുമെന്നും ഭാവിയില്‍ ഗുണകരമാകുമെന്നതിനാൽ നിയന്ത്രണങ്ങള്‍ നീക്കണമെന്നു പോര്‍ട്ട് ഓഫിസര്‍ കോര്‍പറേഷന് കത്തയച്ചിരുന്നു.…
ആറുവയസ്സുകാരൻ കാറിൽ ചാരിനിന്നു; ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ
തലശ്ശേരി: നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.തലശ്ശേരിയിലായിരുന്നു സംഭവം. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്. അതേസമയം, ശ്ഹ്ഷാബിന്റെ കാർ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു കുട്ടി. നടുവിനു ചവിട്ടേറ്റ് കുട്ടി തെറിച്ചുപോകുന്നതു ദൃശ്യങ്ങളിൽനിന്നു കാണാം. സംഭവം കണ്ട് നാട്ടുകാർ ഇടപെട്ടിരുന്നു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്
മുഖ്യമന്ത്രിയ്‌ക്കെതിരെ പിടിമുറുക്കാന്‍ ഗവര്‍ണര്‍; രാഷ്‌ട്രപതിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും കത്തയച്ചു, നടപടി വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ച് സൂചിപ്പിച്ച് രാഷ്‌ട്രപതിയ്ക്ക് കത്ത് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ചട്ടം ലംഘിച്ചതായും വിദേശയാത്രയ്‌ക്ക് പോകുമ്പോൾ പകരം ആര്‍ക്കാണ് ചുമതലയെന്നോ പത്ത് ദിവസത്തെ വിദേശ സന്ദര്‍ശനത്തെക്കുറിച്ചോ തന്നെ അറിയിച്ചില്ല എന്നും മന്ത്രിമാരും ഇക്കാര്യം അറിയിച്ചില്ലെന്നും സൂചിപ്പിച്ചാണ് രാഷ്‌ട്രപതിയ്‌ക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തിന്റെ കോപ്പി കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി ഗവര്‍ണര്‍ പോരില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പരാമര്‍ശിച്ച് ഗവര്‍ണര്‍ നടത്തിയ അഭിപ്രായങ്ങള്‍ക്ക് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന സിപിഎം നേതൃയോഗങ്ങള്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് ഗവര്‍ണറുടെ നിര്‍ണായക നീക്കം. ഗവര്‍ണര്‍ സര്‍വ്വാധികാരി ചമയേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് തിരിച്ചടിയായാണ്സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണവും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനും…