ഗാന്ധിനഗര്‍ : കഴിഞ്ഞ ഞായറാഴ്ച ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്ന് 133 പേര്‍ മരണപ്പെട്ട ദാരുണ സംഭവത്തില്‍ വിചിത്ര നിലപാടുമായി നിര്‍മ്മാണ കമ്പനി ‘ഇത് ദൈവഹിതമായിരുന്നു (ഭഗവാന്‍ കി ഇച്ഛ!) അതിനാല്‍ ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി എന്നാണ് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന ഒറെവ കമ്പനിയുടെ മാനേജര്‍മാരിലൊരാളായ ദീപക് പരേഖ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ നിര്‍മ്മാണ കമ്പനിക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചത്. പാലത്തിന്റെ നവീകരണ വേളയില്‍ കേടായ കേബിളുകള്‍ മാറ്റിയിട്ടില്ലെന്നും, അലൂമിനിയം ബേസ് തടിയില്‍ സ്ഥാപിച്ചതാണ് തകര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മോര്‍ബി പാലം തകര്‍ന്ന കേസിലെ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരായതിനെതിരെ മോര്‍ബി ആന്‍ഡ് രാജ്‌കോട്ട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. 2022ലാണ് ഗുജറാത്തിലെ മോര്‍ബി മുനിസിപ്പല്‍ കോര്‍പ്പറേഷനും അജന്ത ഒറെവ കമ്പനിയും തമ്മില്‍…
Day: November 2, 2022
തലശ്ശേരി പാലയാട് ക്യാംപസില്‍ റാഗിങ് നടത്തിയെന്ന പരാതിയില്‍ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍
കണ്ണൂര്‍: തലശ്ശേരി പാലയാട് ക്യാംപസില്‍ റാഗിങ് നടത്തിയെന്ന പരാതിയില്‍ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍. ധര്‍മടം പോലീസാണ് അലനെ കസ്റ്റഡിയില്‍ എടുത്തത്. വ്യാജപരാതിയാണിതെന്നും കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐക്കാര്‍ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതില്‍ പകവീട്ടുന്നതാണെന്നും അലന്‍ ആരോപിച്ചു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബദറുവിനെയും മുര്‍ഷിദിനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥി നിഷാദ് ഊരാ തൊടിയെയും അകാരണമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് അലന്‍ ഷുഹൈബ് ആരോപിക്കുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ പാലയാട് ക്യാംപസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന റാഗിംഗുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. റാഗിങ് പരാതി ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കാനാണ് അലനെയും കൂട്ടരെയും കസ്റ്റഡിയില്‍ എടുത്തതുമെന്നാണ് ധര്‍മടം പോലീസ് നല്‍കുന്ന വിശദീകരണം.
കേരളീയം കലാ സാംസ്‌കാരിക മാധ്യമ പുരസ്‌കാരം 2022 പ്രശസ്‌ത സംവിധായകൻ രാജേഷ് തലച്ചിറയ്ക്ക്
വ്യത്യസ്തമായ മൂന്ന് പരമ്പരകൾ ,മൂന്നും മൂന്ന് രീതിയിൽ വ്യത്യസ്തം, മൂന്നും സൂപ്പർ ഹിറ്റുകൾ . എല്ലാത്തരം പ്രേക്ഷകരുടെയും പൾസ് മനസ്സിലാക്കിയ സംവിധായകൻ പ്രേക്ഷകരുടെ ഇടയിൽ തല എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തൊട്ടതൊക്കെയും പൊന്നാക്കിയ സംവിധായകൻ രാജേഷ് തലച്ചിറയ്ക്കാണ് കേരളീയം കല സാംസ്‌കാരിക മാധ്യമ പുരസ്ക്കാരം ലഭിച്ചത്. കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന അളിയൻസ് എന്ന Sitcom പരമ്പരയാണ് അദ്ദേഹത്തെ ഈ പുരസ്ക്കാരത്തിന് അർഹനാക്കിയത്.രാജേഷ് തലച്ചിറ എന്ന സംവിധായകന്റെ കഴിവ് പ്രേക്ഷകർ മനസ്സിലാക്കിയ പരമ്പര കൂടിയാണ് അളിയൻസ്. 500 ൽ പരം എപ്പിസോഡുകളുമായി കൗമുദി ടിവിയിൽ വിജയകരമായി മുന്നേറുകയാണ് അളിയൻസ്. കൗമുദി ടിവി തന്നെ സംപ്രേഷണം ചെയ്യുന്ന മറ്റൊരു പരമ്പരയാണ് ലേഡീസ് റൂം കൂടാതെ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും(സു .സു). ഈ രണ്ട് പരമ്പരയുടെയും അമരക്കാരൻ രാജേഷ് തലച്ചിറ തന്നെയാണ്. ഇതിനുമുമ്പ് ചെറിയ ചാനലുകളിൽ…
ടയര്‍ മാറുന്നതിനിടെ ജാക്കി തെന്നി പിക്ക് അപ്പ് വാന്‍ ദേഹത്ത് വീണു; പൊന്‍കുന്നത് യുവാവിന് ദാരുണാന്ത്യം
പൊന്‍കുന്നം > ടയര്‍ മാറുന്നതിനിടയില്‍ ജാക്കി തെന്നി വാഹനം ലോഡ് സഹിതം ദേഹത്ത് വീണ് യുവാവ് മരിച്ചു. ശാന്തിഗ്രാം കടമ്പനാട്ട് അബ്ദുല്‍ ഖാദറിന്റെ മകന്‍ അഫ്സല്‍ (24) ആണ് മരിച്ചത്. പച്ചക്കറി കയറ്റി തിരികെ വരുമ്പോള്‍ കൊല്ലം തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിയില്‍ വൈദ്യുതി ഭവന്റെ സമീപത്ത് വച്ച് രാവിലെ 8.30 ഓടെയായിരുന്നു അപകടം. മധുരയില്‍ നിന്ന് പച്ചക്കറി കയറ്റി തിരികെ പൊന്‍കുന്നത്തെ പച്ചക്കറി കടയിലേയ്ക്ക് വരികയായിരുന്നു. പഞ്ചറായ ടയര്‍ മാറുന്നതിനായി വെച്ച ജാക്കി തെന്നിമാറി വാഹനം പച്ചക്കറി സഹിതം അഫ്സലിന്റെ ശരീരത്തിലേക്ക് വീണു. അഫ്സല്‍ വാഹത്തിനടിയില്‍പ്പെടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവര്‍ ഓടിയെത്തി വാഹനം ഉയര്‍ത്തിയാണ് അഫ്സലിനെ പുറത്തെടുത്ത്. ഉടന്‍തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊന്‍കുന്നം സ്റ്റാന്‍ഡിലെ ഓട്ടോ റിക്ഷാ തൊഴിലാളി കൂടിയാണ് അഫ്സല്‍. അവിവാഹിതനാണ്.
എട്ട് വി.സിമാരുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ ഗവര്‍ണര്‍
തിരുവനന്തപുരം: ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള സംഘര്‍ഷം മുറുകവേ, എട്ട് വി.സിമാരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടിയുമായി രാജ്ഭവന്‍. നിയമനം അസാധുവാണെന്ന് കാട്ടി, നിയമിച്ച ദിവസം മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് നീക്കം. ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടന്‍ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് വിവരം. വി.സിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ നീക്കം. കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്ന് ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ വി.സിമാര്‍ക്ക് വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനെതിരെ നിരന്തരം നീക്കം നടത്തുന്ന ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 15ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ പരിപാടി നടക്കും. നവംബര്‍ 3 മുതല്‍ 12 വരെ ക്യാമ്ബസുകളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. 15ന് രാജ്ഭവന്‍റെ മുന്നില്‍ ചുരുങ്ങിയത് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധവുമാണ് സംഘടിപ്പിക്കുന്നത്. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസിനു…
കുറവന്‍കോണത്തും മ്യൂസിയത്തിലും സന്തോഷ് എത്തിയത് സ്റ്റേറ്റ് കാറില്‍; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍. ജലവിഭവ വകുപ്പ് മന്ത്രിയുടെ പി എസിന്റെ ഡ്രൈവറായിരുന്ന സന്തോഷ് ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ചാണ് ആക്രമണം നടത്താനെത്തിയത്. മ്യൂസിയം വളപ്പില്‍ യുവതിക്കുനേരെ അതിക്രമം നടത്തിയതും ഇതേ കാറിലെത്തിയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരിച്ചറിയാതിരിക്കാന്‍ പ്രതി മൊട്ടയടിച്ചതായും പൊലീസ് പറഞ്ഞു. അതേസമയം, സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേസില്‍ ഒരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്നും, വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ ജീവനക്കാരനായ സന്തോഷിന് തന്റെ ഓഫീസുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റിയില്‍ സന്തോഷ് വേണമോ ഇല്ലയോ എന്നത് കേസിന്റെ മെറിറ്റ് നോക്കി തീരുമാനിക്കണമെന്നും അത് ഉടനെ ഉണ്ടാകണമെന്നും…
ലൈംഗിക അതിക്രമക്കേസിലെ പ്രതി മന്ത്രിയുടെ പിഎസിന്റെ ഡ്രൈവർ; പരാതിക്കാരി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം കുറവന്‍കോണത്ത് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി അറസ്റ്റില്‍. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ മലയന്‍കീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. പേരൂര്‍ക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. സന്തോഷിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ തന്നെയാണോ മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആദ്യം ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച രേഖകളും, ഇയാള്‍ ഉപയോഗിച്ചിരുന്ന ഇന്നോവ വാഹനം തുടങ്ങി ശാസ്ത്രീയ തെളിവുകളെല്ലാം നിരത്തിയതോടെ ഇയാള്‍ കുറ്റം സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം രാത്രി 11 മണിയോടെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ്…