ഗവര്‍ണറെ ‘വെട്ടാന്‍’ ബില്‍ തയാര്‍, മന്ത്രിസഭ അംഗീകരിച്ചു, അധിക ബാധ്യത വരില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ചാന്‍സലര്‍ നിയമനത്തിലൂടെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍നിന്നു ചെലവ് കണ്ടെത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കി, അതതു രംഗത്തെ വിദഗ്ധരെ നിയമിക്കും. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലറും. ബില്‍ പാസാക്കുമ്പോള്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കാനാണ് തനതു ഫണ്ടില്‍നിന്നു തുക കണ്ടെത്താനുള്ള തീരുമാനം. പുതിയ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍…

‘എന്റെ വൈറ്റ് ബോൾ റെക്കോർഡ് അത്ര മോശമല്ല’: ഹർഷ ഭോഗ്‌ലെയോട് കലിപ്പിച്ച് പന്ത്

പരിമിത ഓവര്‍ ക്രിക്കറ്റില്‍ മോശം ഫോമിലൂടെയാണ് റിഷഭ് പന്ത്കടന്നു പോകുന്നത്.ന്യുസിലാന്‍ഡിനെതിരായ ടി20 ഏകദിന സീരിസിലും അതിന് മാറ്റമില്ല. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഹര്‍ഷ ബോഗ്ലയുമായുള്ള അഭിമുഖത്തില്‍ റിഷഭ് പന്ത് ഫോമിനെ കുറിച്ചും ഗെയിം പ്ലാനിനെ കുറിച്ചും സംസാരിച്ചിരുന്നു. “ടി20യില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഏകദിനത്തില്‍ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യാനാണ് ആഗ്രഹം. ടെസ്റ്റില്‍ ഞാന്‍ അഞ്ചാം നമ്പറില്‍ മാത്രമാണ് ബാറ്റ് ചെയ്യുന്നത്. വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യുമ്ബോള്‍ ഗെയിം പ്ലാന്‍ മാറുന്നു, എന്നാല്‍ അതേ സമയം, ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് കോച്ചും ക്യാപ്റ്റനും ചിന്തിക്കുന്നു. എവിടെ അവസരം ലഭിച്ചാലും എന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കും ” പന്ത് പറഞ്ഞു. പിന്നാലെ ഫോമിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ചെറിയ ദേഷ്യത്തോടെയാണ് റിഷഭ് പന്ത് മറുപടി നല്‍കിയത്. “സര്‍, റെക്കോര്‍ഡ് ഒരു നമ്പര്‍ മാത്രമാണ്.…

വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു

കോഴിക്കോട്: വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്. ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്സിങ് എജുക്കേഷനും നഴ്സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോള്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടായത്. അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷിന്റെ രീതിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍…

യുവതിയുടെയും മകളുടെയും കൊലപാതകം: പ്രതികളായ ദമ്പതികള്‍ കസ്റ്റഡിയില്‍

കാട്ടാക്കട: അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പൂവാര്‍ സ്വദേശി മാഹീന്‍ കണ്ണ്, ഭാര്യ റുക്കിയ എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍. പൂവച്ചല്‍ വേങ്ങവിളയില്‍ നിന്നും ഊരുട്ടമ്പലം വെള്ളൂര്‍കോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യ(വിദ്യ)യെയും മകളെയും കൊലപ്പെടുത്തിയ കേസിലാണ് 11 വര്‍ഷത്തിനു ശേഷം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യയേയും മകളെയും 2011 ഓഗസ്റ്റ് 11മുതലാണ് കാണാതായത്. ഇരുവരെയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് മാഹിന്‍കണ്ണ് പോലീസിനോട് സമ്മതിച്ചു. ദിവ്യയെയും മകള്‍ ഗൗരിയെയും മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതാവുകയായിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് ഇരുവരെയും പ്രതി കൊലപ്പെടുത്തിത്. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച്‌ അറിയാമെന്നും പോലീസ് കണ്ടെത്തി. ദിവ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിന്‍കണ്ണ് പോലീസിനു നല്‍കിയ മൊഴി. കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്‍റെയും രാധയുടെയും മൂത്തമകളായിരുന്നു ദിവ്യ. പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണുമായുള്ള ദിവ്യയുടെ പ്രണയത്തെ…

ഇന്ന് പോരാട്ടം ഹെവിവെയ്റ്റ്; അര്‍ജന്റീന പോളണ്ടിനെതിരെ, മെക്സിക്കോയ്ക്ക് മുന്നേറണമെങ്കില്‍ വന്‍ ജയം അനിവാര്യം

ദോഹ: ഗ്രൂപ്പ് സിയില്‍ ഇന്ന് ഹെവിവെയ്റ്റ് പോരാട്ടങ്ങള്‍. രാത്രി 12.30ന് പോളണ്ട്-അര്‍ജന്റീനയെ സ്റ്റേഡിയം 974-ല്‍ നേരിടുമ്പോൾ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇതേ സമയത്ത് സൗദി അറേബ്യ-മെക്സിക്കോയെ നേരിടും. ഗ്രൂപ്പില്‍ രണ്ട് കളിയില്‍ നാല് പോയിന്റുമായി പോളണ്ടാണ് മുന്നില്‍. മൂന്ന് പോയിൻറ് വീതമുള്ള അര്‍ജന്റീനയും സൗദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു പോയിന്റുമായി മെക്സിക്കോ അവസാന സ്ഥാനത്ത്. പോളണ്ടിന് ഒരു സമനില മാത്രം മതി പ്രീക്വാര്‍ട്ടറിലെത്താന്‍. അര്‍ജന്റീനയ്ക്ക് അനായാസം മുന്നേറണമെങ്കില്‍ പോളണ്ടിനെ തോല്‍പ്പിക്കണം. സമനിലയിലായാല്‍ സൗദി-മെക്സിക്കോ ഫലത്തെ ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ സാധ്യത. പോളണ്ടിനോട് അര്‍ജന്റീന സമനില പാലിക്കുകയും സൗദി മെക്സിക്കോയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ അര്‍ജന്റീന പുറത്ത്. മെക്സിക്കോയ്ക്കും നേരിയ സാധ്യത. അര്‍ജന്റീന ഇന്ന് പോളണ്ടിനോട് തോല്‍ക്കുകയും സൗദിയെ കീഴടക്കുകയും ചെയ്താല്‍ മെക്സിക്കോയ്ക്ക് നാല് പോയിന്റുമായി മുന്നേറാം. മറിച്ച്‌ അര്‍ജന്റീന-പോളണ്ട് കളി സമനിലയിലായാല്‍ മെക്സിക്കോയ്ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍ സൗദിയെ വന്‍…

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നിഷേധിച്ചു ; കനത്ത സുരക്ഷ

തിരുവനന്തപുരം:  വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്നു നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. വിഴിഞ്ഞം സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വൈദികരുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി വൈകീട്ട് മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചത്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ പി ശശികലയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തുമെന്ന് പ്രഖ്യാപിച്ചത്. വൈകീട്ട് നാലിന് മുക്കോല ജംഗ്ഷനില്‍ നിന്നും മാര്‍ച്ച്‌ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലിസിനെ വിന്യസിച്ചു. അതേസമയം വിഴിഞ്ഞം പ്രത്യേക പൊലീസ് സംഘത്തിന്റെ മേധാവിയായി നിയമിച്ച ഡിഐജി ആര്‍ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം സ്‌പെഷല്‍ ഓഫീസറായി കഴിഞ്ഞ ദിവസമാണ് നിശാന്തിനി ഐപിഎസിനെ നിയമിച്ചത്.  അഞ്ച് എസ്പിമാരും എട്ട് ഡിവൈഎസ്പിമാരുമടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സംഘര്‍ഷങ്ങളുടെ…

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

പാലക്കാട്∙ ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് (35) മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാംപ് ആക്രമിച്ചത്. രണ്ട് മാസം മുൻപാണ് ഹക്കീം ഛത്തീസ്ഗഡ് മേഖലയിലെത്തിയത്. മൃതദേഹം ഇന്നു വൈകിട്ട് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കും.ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.

ഡിജിറ്റല്‍ രൂപ എങ്ങനെയാകും പ്രവര്‍ത്തിക്കുക? പേപ്പര്‍ കറന്‍സി ഇല്ലാതാകുമോ?ഇ-രൂപ സുരക്ഷിതമാണോ?

റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി പരീക്ഷണം എന്ന നിലയില്‍ ഡിജിറ്റല്‍ രൂപ ഡിസംബര്‍ 1 ന് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമ്പത്തിക രംഗത്തെ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിആര്‍ഡിസി) എന്ന ഇ-രൂപ ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലാകും ഉപഭോക്തക്കള്‍ക്ക് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാകും ഇ-രൂപ ലഭിക്കുകയെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. എസ്ബിഐ അടക്കം നാല് ബാങ്കുകളാണ് ഡിജിറ്റല്‍ രൂപ ലഭ്യമാക്കുകയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ തന്നെ ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഈ സുപ്രധാന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി സംശയങ്ങളാകാം ജനങ്ങള്‍ക്കുള്ളത്. അവയ്‌ക്കുള്ള പരിഹാരമിതാ. എന്താണ് ഡിജിറ്റല്‍ രൂപ ഇന്ത്യന്‍ രൂപയുടെ ഇലക്‌ട്രേണിക് പതിപ്പിനെയാണ് ഡിജിറ്റല്‍ രൂപയെന്നും സിആര്‍ഡിസിയെന്നും ഇ-രൂപയെന്നും വിളിക്കുന്നത്. ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലാകും ആര്‍ബിഐ ഇത് ലഭ്യമാക്കുക. നിലവില്‍ പേപ്പര്‍…

അറബ് ലോകം ചന്ദ്രനിലേക്ക്: ആദ്യ ചാന്ദ്രദൗത്യം റാശിദ് റോവറിന്‍റെ വിക്ഷേപണം ഇന്ന്

ദുബൈ: അറബ് ലോകത്തിന്‍റെ പ്രതീക്ഷകളുംപേറി യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യം ‘റാശിദ് റോവര്‍’ ഇന്ന് കുതിപ്പ് തുടങ്ങും. ബുധനാഴ്ച ഉച്ചക്ക് 12.39ന് േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍നിന്നാണ് റാശിദ് റോവറിന്‍റെ വിക്ഷേപണം. അറബ് ലോകത്തിലെ ആദ്യ ചാന്ദ്ര ദൗത്യമായതിനാല്‍ കണ്ണും കാതും കൂര്‍പ്പിച്ച്‌ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗള്‍ഫ് ഒന്നടങ്കം. മോശം കാലാവസ്ഥയെത്തുടര്‍ന്ന് പലതവണ മാറ്റിവെച്ച ദൗത്യമാണ് ഇന്ന് യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്. എന്നാല്‍, നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്നാണ് വിലയിരുത്തല്‍. മഴക്ക് നാലുശതമാനം സാധ്യത മാത്രമാണുള്ളത്. അവസാനനിമിഷം വിക്ഷേപണം മാറ്റേണ്ടി വന്നാല്‍ ഡിസംബര്‍ ഒന്നിന് ഉച്ചക്ക് 12.37 ആണ് അടുത്ത സമയമായി കണ്ടുവെച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലോടെ ‘റാശിദ്’ ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. വിവിധ സാമൂഹിക മാധ്യമ പേജുകളിലൂടെ തത്സമയ സംപ്രേഷണമുണ്ടായിരിക്കും. രാവിലെ 10.30 മുതല്‍ സംപ്രേഷണം തുടങ്ങും. ഐ സ്പേസാണ് ‘ഹകുട്ടോ-ആര്‍ മിഷന്‍-1’ എന്ന ജാപ്പനീസ് ലാന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. ഈ ലാന്‍ഡറിലാണ്…

എണ്ണക്കപ്പലിനു താഴെ അള്ളിപ്പിടിച്ച് 3 പേർ; കടലിൽ 5,000 കി.മീ സാഹസിക യാത്ര

സ്‌പെയിന്‍: എണ്ണക്കപ്പലിനു പുറത്തു വെള്ളത്തോട് ചേര്‍ന്നുള്ള ഭാഗത്ത് ഒളിച്ചിരുന്നു യാത്ര ചെയ്ത് അതിസാഹസികമായി സ്‌പെയിനിലെത്തിയ മൂന്ന് നൈജീരിയക്കാരെ പിടികൂടി. റഡറിന്റെ മുകളില്‍ ഇരുന്നു നൈജീരിയയില്‍നിന്നു 11 ദിവസം നീണ്ട കടല്‍യാത്രയ്ക്കുശേഷം സ്‌പെയിനിലെ കനേറി ഐലന്റ്‌സില്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് മൂവരേയും പിടികൂടിയത്. മൂവരേയും അധികൃതര്‍ ആശുപത്രിയിലാക്കി. 264 മണിക്കൂര്‍ നീണ്ട യാത്രയില്‍ 2700 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 5,000 കിലോമീറ്റര്‍) ആണ് സാഹസികമായി ഇവര്‍ സഞ്ചരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരിലൊരാളുടെ നില ഗുരുതരമാണ്. പ്രൊപ്പല്ലറിന്റെ മുകളില്‍ വെള്ളത്തില്‍ തൊട്ടുള്ള ഭാഗമാണു റഡര്‍. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാര്‍ഡാണു പുറത്തുവിട്ടത്. ആശുപത്രി വിട്ടാലുടന്‍ ഇവരെ സ്വദേശത്തേക്കു തിരിച്ചയയ്ക്കുമെന്നും സ്പാനിഷ് അധികൃതര്‍ വ്യക്തമാക്കി.