അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി: കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്, മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാനില്ല, കൊച്ചിയില്‍ വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി. മദ്ധ്യ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ കനക്കും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിട്ടുണ്ട്. കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. പൊന്‍മുടി ബോണക്കാടു നിന്ന് മുന്‍കരുതലായി ആളുകളെ വിതുരയിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ വിഴിഞ്ഞത്ത് നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണ്ടെത്തി. വിഴിഞ്ഞും ഹാര്‍ബര്‍ വഴി മത്സ്യബന്ധനത്തിന്…

മദ്യം വാങ്ങിയവരെ പിന്തുടര്‍ന്ന് പണവും മദ്യവും ​പൊക്കുന്ന വ്യാജ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

കുറ്റ്യാടി: മദ്യഷാപ്പുകളില്‍നിന്ന് അളവില്‍ കൂടുതല്‍ മദ്യം വാങ്ങി പോകുന്നവരെ എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പിന്തുടര്‍ന്ന് പിടികൂടി പണവും മദ്യവും തട്ടിയെടുക്കുന്ന രണ്ടംഗ സംഘം അറസ്റ്റില്‍. കഴിഞ്ഞ ഒമ്ബതിന് തൊട്ടില്‍പാലത്ത് നരിപ്പറ്റ സ്വദേശിയില്‍നിന്ന് അയ്യായിരം രൂപയും ആറു ലിറ്റര്‍ മദ്യവും തട്ടിയെടുത്ത പരാതിയില്‍ കോഴിക്കോട് പുതിയങ്ങാടി ഫാത്തിമ മന്‍സിലില്‍ മഗ്ബൂല്‍ (51), അത്തോളി ഓങ്ങല്ലൂര്‍ മീത്തല്‍ ബര്‍ജീസ് (35) എന്നിവരെയാണ് തൊട്ടില്‍പാലം എസ്.ഐ സേതുമാധവനും സംഘവും അറസ്റ്റ് ചെയ്തത്. തൊട്ടില്‍പാലം ബിവറേജസ് കോര്‍പറേഷന്റെ മദ്യഷാപ്പില്‍നിന്ന് മദ്യം വാങ്ങി ബൈക്കില്‍ പോകുന്ന ബിജുവിനെയും സുഹൃത്തിനെയും ഇരു ബൈക്കുകളിലായി പിന്തുടര്‍ന്ന മഗ്ബൂലും ബര്‍ജീസും തടഞ്ഞുനിര്‍ത്തി എക്സൈസ് സ്ക്വാഡാണെന്നും മദ്യം അളവില്‍ കൂടുതലായതിനാല്‍ നാദാപുരം എക്സൈസ് ഓഫിസിലേക്ക് വരണമെന്നും പറഞ്ഞ് നിര്‍ബന്ധിച്ച്‌ ബൈക്കില്‍ കയറ്റുകയായിരുന്നു. വില്‍പനക്ക് കൊണ്ടുപോകുകയല്ലെന്നും കല്യാണത്തിന്റെ ഭാഗമായി വാങ്ങിയതാണെന്നും യുവാക്കള്‍ പറഞ്ഞതോടെ അയ്യായിരം രൂപ തന്നാല്‍ ഒഴിവാക്കിത്തരാമെന്നും പറഞ്ഞു. ആവശ്യത്തിന്…

അങ്കമാലിയില്‍ റോഡ് മുറിച്ച്‌ കടക്കവേ വാഹനമിടിച്ചു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിര്‍ത്താതെ പോയി

കൊച്ചി: കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനി അങ്കമാലിയില്‍ മിനി ലോറിയിടിച്ച്‌ മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നത്തിടെയാണ് അപകടമുണ്ടായത്. ബസ് കയറാനായി റോഡ് മുറിച്ച്‌ കടക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തില്‍ അടിയേറ്റ പാടുകള്‍ ; ഭര്‍ത്താവും മകനും അറസ്റ്റില്‍

തിരുവനന്തപുരം കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോട്ടയം സ്വദേശിനി ബിന്ദു (46) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയെ ഭര്‍ത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് അനില്‍ (48) മകന്‍ അഭിജിത്ത് (20) എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വര്‍ഷമായി വെള്ളാറില്‍ വാടകക്ക് താമസിക്കുകയാണ്. ഭര്‍ത്താവിന്റെയും മകന്റെയും ഉപദ്രവത്തെക്കുറിച്ച്‌ വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച്‌ കേസ് ഒത്തു തീര്‍പ്പാക്കിയതാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12.30 ഓടെ വീട്ടിനുള്ളില്‍ സാരിയില്‍ തൂങ്ങിനിന്ന വീട്ടമ്മയെ ഭര്‍ത്താവും മകനും കൂടി അമ്ബലത്തറയിലെ സ്വകാര്യ…

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇതുവരെ യു.എ.ഇ.യില്‍ നിന്ന് കൊച്ചി പോലീസിന് മറുപടി കിട്ടിയിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യു.എ.ഇ. എംബസിയിലും പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ മേല്‍വിലാസം കിട്ടിയാല്‍ മാത്രമേ അടുത്തപടിയായ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാകൂ. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റിയയയ്ക്കാന്‍ അവിടത്തെ പോലീസ് നിര്‍ബന്ധിതരാകും. മേല്‍വിലാസം കിട്ടാത്തതിനാല്‍ ആ നടപടിയിലേക്ക് കടക്കാനായില്ല. പീഡനക്കേസില്‍ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു വ്യക്തമാക്കി. 30-തോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ഒതുക്കിത്തീര്‍ക്കാന്‍ പ്രതി രഹസ്യമായി ശ്രമിച്ചതായുള്ള വിവരമില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. വിജയ് ബാബുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും…

അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിന് പിന്നാലെ, എംഎം മണിയുടെ കാറില്‍ ബൈക്ക് ഇടിച്ചുകയറി

  ഇടുക്കി: മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച വെള്ളത്തൂവലിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെയാണ് അപകടം സംഭവിച്ചത്. അപകടം അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒന്നിലധികം ഭീഷണിക്കത്തുകളാണ് അടുത്തിടെയായി മണിക്കു ലഭിക്കുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പും മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചു കയറുകയായിരുന്നു. മന്ത്രിയായിരിക്കെ മണി സഞ്ചരിച്ചിരുന്ന കാറിന്റെ ചക്രത്തിന്റെ നട്ടുകള്‍ ഊരിപ്പോയ സംഭവവുമുണ്ടായിരുന്നു. അന്നു പൊലീസ് കേസെടുത്തെങ്കിലും മതിയായ തെളിവില്ലാത്തതിനാല്‍ പിന്നീട് അവസാനിപ്പിക്കുകയായിരുന്നു.

‘കേന്ദ്ര സര്‍ക്കാര്‍ പതിനാല് തവണ ഇന്ധന നികുതി കൂട്ടി’; സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ പതിനാല് തവണ ഇന്ധന നികുതി കൂട്ടിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അറു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടന്ന പികെഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരിക്കല്‍ പോലും പെട്രോളിന്റേയോ ഡീസലിന്റേയോ നികുതി നമ്മള്‍ വര്‍ധിപ്പിച്ചിട്ടില്ല. പകരം ഒരു പ്രവാശ്യം കുറച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പതിനാല്‍ പ്രാവശ്യം കൂട്ടി. നാല് പ്രാവശ്യം കുറച്ചു. ഇതാണ് കേന്ദ്രം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. അതില്‍ ഖേദം തോന്നുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.

വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ല; ഹൈക്കോടതി ഉത്തരവിന് അംഗീകാരം

തിരുവനന്തപുരം: വിദേശത്ത് ജോലിക്ക് പോകുന്നതിന് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദേശ ജോലിക്കോ വിസ ആവശ്യങ്ങള്‍ക്കോ ഉള്ള സര്‍ട്ടിഫിക്കറ്റ് റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാകും നല്‍കുകയെന്നാണ് കേന്ദ്രം മാസങ്ങള്‍ക്കു മുമ്ബ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ചില ജില്ല പൊലീസ് മേധാവികള്‍ സ്വന്തം നിലക്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നിട്ടും ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി മുതല്‍ പൊലീസ് നല്‍കുക. അതു സംസ്ഥാനത്തിനകത്തുള്ള ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ മാത്രമാകും. വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ് നല്‍കാന്‍ 2009 മുതല്‍ പൊലീസ് സ്വീകരിച്ചിരുന്ന നിബന്ധനകളെല്ലാം ഇല്ലാതാക്കിയാണ് പുതിയ സര്‍ക്കുലര്‍. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി…

പിരിയാന്‍ വയ്യ, ജീവനറ്റ ഭാര്യയുമായി 72കാരന്‍ കഴിഞ്ഞത് രണ്ടു പതിറ്റാണ്ട്

ബാങ്കോക്ക്: അനശ്വര പ്രണയത്തിന്റെ നേര്‍ സാക്ഷ്യമായി തായ്‌ലന്‍ഡുകാരനായ 72 കാരന്റെ ജീവിതം. ജീവനറ്റ പ്രിയതമയുടെ മൃതദേഹത്തോടൊപ്പം റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥനായ ചാന്‍ ജന്‍വാച്ചക്കല്‍ കഴിഞ്ഞത് ഒന്നും രണ്ടും ദിവസമല്ല, നീണ്ട 21 വര്‍ഷങ്ങള്‍. ബാങ്കോക്കിലെ ബെന്‍ ഖെന്‍ ജില്ലയിലുള്ള വീട്ടിലാണ് ഇയാള്‍ ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. 2001ലാണ് ചാനിന്റെ ഭാര്യ മരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക രക്തചംക്രമണം മൂലമാണ് ചാനിന്റെ ഭാര്യയുടെ മരണം. തുടര്‍ന്ന് ബുദ്ധമത ചടങ്ങുകള്‍ക്കായി മൃതദേഹം നോന്തബുരിയിലെ വാട്ട് ചോന്‍പ്രതര്‍ണ്‍ രംഗ്സരിതിലേക്ക് കൊണ്ടുപോയതായും സ്‌ട്രെയിറ്റ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മൃതദേഹം സംസ്‌കരിക്കാതെ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിക്കുകയായിരുന്നു. പകല്‍ സമയത്ത്, വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ സ്ഥലത്ത് തന്റെ വളര്‍ത്തുമൃഗങ്ങളായ പൂച്ചകളുമായും നായ്ക്കളുമായുമാണ് ചാന്‍ സമയം ചെലവഴിച്ചിരുന്നത്. വൈദ്യുതി പോലുമില്ലാത്ത ചെറിയ ഒറ്റനില കോണ്‍ക്രീറ്റ് വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ജീവിച്ചിരിക്കുന്നതുപോലെ ഭാര്യയോട് എപ്പോഴും…

തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. നെയ്യാറ്റിന്‍കര സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഉദയകുമാര്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2017ല്‍ ആയിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ അറിയാതെ ഏഴാം ക്ലാസുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും കോടതി വ്യക്തമാക്കി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞ്. ഇക്കാര്യം പോലീസില്‍ അറിയിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും പ്രതി ഗര്‍ഭഛിദ്രം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ സഹോദരിയുടെ സഹായം തേടി. സഹോദരിയാണ് കുട്ടി ​ഗര്‍ഭിണിയാണെന്ന വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവാണ് കുട്ടിയെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കിയതെന്ന് കണ്ടെത്തി. പെണ്‍കുട്ടി പ്രസവിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധയിലും പിതൃത്വം തെളിയിക്കപ്പെട്ടു. തുടര്‍ന്നാണ് പ്രതിയെ…