തിരുവനന്തപുരം ∙ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഇതുവരെ കല്ലിട്ടതു 190 കിലോമീറ്റര്‍ ദൂരത്തില്‍. 530 കിലോമീറ്ററാണു മൊത്തം ദൈര്‍ഘ്യം. സ്ഥാപിച്ച 6300 കല്ലുകളില്‍ മുന്നൂറ്റിയന്‍പതിലേറെ സമരക്കാര്‍ പിഴുതുമാറ്റിയെന്നാണ് ഔദ്യോഗിക കണക്ക്. 81 ലക്ഷം രൂപയാണ് കല്ലിടലിനു കെ-റെയില്‍ ചെലവിട്ടത്. സംഘര്‍ഷം രൂക്ഷമായതോടെ കല്ലിടല്‍ നേരത്തേ അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എവിടെയും കല്ലിട്ടിട്ടില്ല. എന്നാല്‍ കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്നായിരുന്നു കെ-റെയില്‍ വാദം. കല്ല് നിര്‍ബന്ധമല്ലെന്നു സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക്, കല്ലിടലിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ ചുമത്തിയ കേസുകളുടെ ഭാവിയും സര്‍ക്കാര്‍ തീരുമാനിക്കേണ്ടതുണ്ട്. നൂറുകണക്കിനു പേര്‍ക്കെതിരെ കേസെടുക്കുകയും പലരെയും ജയിലിലടയ്ക്കുകയും ചെയ്തു. അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തതായി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി പറയുന്നു.
Day: May 17, 2022
വിമാന ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്
വിമാന ഇന്ധനവിലയില്‍ (എ.ടി.എഫ്) വന്‍ വര്‍ധന. കിലോ ലിറ്ററിന് 6,188.25 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. 5.3ശതമാനമാണ് വര്‍ധന. ഇതോടെ ഡല്‍ഹിയില്‍ കിലോ ലിറ്റര്‍ എ.ടി.എഫിന് 1,23,039.71 (ലിറ്ററിന് 123 രൂപ) രൂപയായാണ് വില വര്‍ധിച്ചത്. ഈ വര്‍ഷം പത്താമത്തെ വില വര്‍ധിപ്പിക്കലാണിത്. അന്താരാഷ്ട്ര എണ്ണവില വര്‍ധനയാണ് എ.ടി.എഫിന്റെ വില കൂട്ടാന്‍ കാരണമായി പറയുന്നത്. അതേസമയം, പെട്രോള്‍, ഡീസല്‍ വില ഒറ്റയടിക്ക് പത്തു രൂപവെച്ച് കൂട്ടിയശേഷം തുടര്‍ച്ചയായി 41ാം ദിവസവും അതേനിരക്ക് തുടരുകയാണ്.
മദ്യപാനത്തിടെ തര്‍ക്കം; കണ്ണൂരില്‍ അനിയനെ ചേട്ടന്‍ കഴുത്ത് ഞെരിച്ച് കൊന്നു
കണ്ണൂരില്‍ മദ്യപിക്കുന്നതിനിടെ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ അനുജനെ ചേട്ടന്‍ കഴുത്ത് ഞെരിച്ച് കൊന്നു . കണ്ണൂര്‍ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരന്‍ അഖിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും നന്നായി മദ്യപിച്ചിരുന്നു. കേളകം കമ്ബിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് വാക്കു തര്‍ക്കമുണ്ടാവുകയും അഖിലേഷ് സഹോദരന്‍ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തില്‍ കുരുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് കേളകം പോലീസില്‍ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടത്. പേരാവൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അഭിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍…
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ യാഥാര്‍ഥ്യമൊന്നുമില്ലെന്ന് നടന്‍
യാഥാര്‍ഥ്യമൊന്നുമില്ലെന്ന് നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി.നായര്‍ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശരത്തിനെ ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തള്ളി ശരത് രംഗത്തെത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്. ‘ഈ കേസില്‍ ഞാന്‍ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം ഞാന്‍ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാന്‍ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാര്‍ വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.’ – ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ശരത് പ്രതികരിച്ചു. ‘തെളിവു നശിപ്പിച്ചു എന്നു…