കുറ്റ്യാടി: മദ്യഷാപ്പുകളില്‍നിന്ന് അളവില്‍ കൂടുതല്‍ മദ്യം വാങ്ങി പോകുന്നവരെ എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പിന്തുടര്ന്ന് പിടികൂടി പണവും മദ്യവും തട്ടിയെടുക്കുന്ന രണ്ടംഗ സംഘം അറസ്റ്റില്‍. കഴിഞ്ഞ ഒമ്ബതിന് തൊട്ടില്‍പാലത്ത് നരിപ്പറ്റ സ്വദേശിയില്‍നിന്ന് അയ്യായിരം രൂപയും ആറു ലിറ്റര്‍ മദ്യവും തട്ടിയെടുത്ത പരാതിയില്‍ കോഴിക്കോട് പുതിയങ്ങാടി ഫാത്തിമ മന്‍സിലില്‍ മഗ്ബൂല്‍ (51), അത്തോളി ഓങ്ങല്ലൂര്‍ മീത്തല്‍ ബര്‍ജീസ് (35) എന്നിവരെയാണ് തൊട്ടില്‍പാലം എസ്.ഐ സേതുമാധവനും സംഘവും അറസ്റ്റ് ചെയ്തത്. തൊട്ടില്‍പാലം ബിവറേജസ് കോര്‍പറേഷന്റെ മദ്യഷാപ്പില്‍നിന്ന് മദ്യം വാങ്ങി ബൈക്കില്‍ പോകുന്ന ബിജുവിനെയും സുഹൃത്തിനെയും ഇരു ബൈക്കുകളിലായി പിന്തുടര്‍ന്ന മഗ്ബൂലും ബര്‍ജീസും തടഞ്ഞുനിര്‍ത്തി എക്സൈസ് സ്ക്വാഡാണെന്നും മദ്യം അളവില്‍ കൂടുതലായതിനാല്‍ നാദാപുരം എക്സൈസ് ഓഫിസിലേക്ക് വരണമെന്നും പറഞ്ഞ് നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റുകയായിരുന്നു. വില്പനക്ക് കൊണ്ടുപോകുകയല്ലെന്നും കല്യാണത്തിന്റെ ഭാഗമായി വാങ്ങിയതാണെന്നും യുവാക്കള്‍ പറഞ്ഞതോടെ അയ്യായിരം രൂപ തന്നാല്‍ ഒഴിവാക്കിത്തരാമെന്നും പറഞ്ഞു. ആവശ്യത്തിന്…
Day: May 14, 2022
അങ്കമാലിയില്‍ റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ചു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിര്‍ത്താതെ പോയി
കൊച്ചി: കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനി അങ്കമാലിയില്‍ മിനി ലോറിയിടിച്ച് മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നത്തിടെയാണ് അപകടമുണ്ടായത്. ബസ് കയറാനായി റോഡ് മുറിച്ച് കടക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തില്‍ അടിയേറ്റ പാടുകള്‍ ; ഭര്‍ത്താവും മകനും അറസ്റ്റില്‍
തിരുവനന്തപുരം കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോട്ടയം സ്വദേശിനി ബിന്ദു (46) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയെ ഭര്‍ത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് അനില്‍ (48) മകന് അഭിജിത്ത് (20) എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വര്‍ഷമായി വെള്ളാറില്‍ വാടകക്ക് താമസിക്കുകയാണ്. ഭര്‍ത്താവിന്റെയും മകന്റെയും ഉപദ്രവത്തെക്കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീര്‍പ്പാക്കിയതാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12.30 ഓടെ വീട്ടിനുള്ളില്‍ സാരിയില്‍ തൂങ്ങിനിന്ന വീട്ടമ്മയെ ഭര്‍ത്താവും മകനും കൂടി അമ്ബലത്തറയിലെ സ്വകാര്യ…
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇതുവരെ യു.എ.ഇ.യില്‍ നിന്ന് കൊച്ചി പോലീസിന് മറുപടി കിട്ടിയിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യു.എ.ഇ. എംബസിയിലും പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ മേല്‍വിലാസം കിട്ടിയാല്‍ മാത്രമേ അടുത്തപടിയായ റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാകൂ. റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റിയയയ്ക്കാന്‍ അവിടത്തെ പോലീസ് നിര്‍ബന്ധിതരാകും. മേല്‍വിലാസം കിട്ടാത്തതിനാല്‍ ആ നടപടിയിലേക്ക് കടക്കാനായില്ല. പീഡനക്കേസില്‍ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. 30-തോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ഒതുക്കിത്തീര്‍ക്കാന്‍ പ്രതി രഹസ്യമായി ശ്രമിച്ചതായുള്ള വിവരമില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. വിജയ് ബാബുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും…