വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ല; ഹൈക്കോടതി ഉത്തരവിന് അംഗീകാരം

തിരുവനന്തപുരം: വിദേശത്ത് ജോലിക്ക് പോകുന്നതിന് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദേശ ജോലിക്കോ വിസ ആവശ്യങ്ങള്‍ക്കോ ഉള്ള സര്‍ട്ടിഫിക്കറ്റ് റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാകും നല്‍കുകയെന്നാണ് കേന്ദ്രം മാസങ്ങള്‍ക്കു മുമ്ബ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ചില ജില്ല പൊലീസ് മേധാവികള്‍ സ്വന്തം നിലക്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നിട്ടും ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി മുതല്‍ പൊലീസ് നല്‍കുക. അതു സംസ്ഥാനത്തിനകത്തുള്ള ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ മാത്രമാകും. വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ് നല്‍കാന്‍ 2009 മുതല്‍ പൊലീസ് സ്വീകരിച്ചിരുന്ന നിബന്ധനകളെല്ലാം ഇല്ലാതാക്കിയാണ് പുതിയ സര്‍ക്കുലര്‍. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി…

പിരിയാന്‍ വയ്യ, ജീവനറ്റ ഭാര്യയുമായി 72കാരന്‍ കഴിഞ്ഞത് രണ്ടു പതിറ്റാണ്ട്

ബാങ്കോക്ക്: അനശ്വര പ്രണയത്തിന്റെ നേര്‍ സാക്ഷ്യമായി തായ്‌ലന്‍ഡുകാരനായ 72 കാരന്റെ ജീവിതം. ജീവനറ്റ പ്രിയതമയുടെ മൃതദേഹത്തോടൊപ്പം റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥനായ ചാന്‍ ജന്‍വാച്ചക്കല്‍ കഴിഞ്ഞത് ഒന്നും രണ്ടും ദിവസമല്ല, നീണ്ട 21 വര്‍ഷങ്ങള്‍. ബാങ്കോക്കിലെ ബെന്‍ ഖെന്‍ ജില്ലയിലുള്ള വീട്ടിലാണ് ഇയാള്‍ ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. 2001ലാണ് ചാനിന്റെ ഭാര്യ മരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക രക്തചംക്രമണം മൂലമാണ് ചാനിന്റെ ഭാര്യയുടെ മരണം. തുടര്‍ന്ന് ബുദ്ധമത ചടങ്ങുകള്‍ക്കായി മൃതദേഹം നോന്തബുരിയിലെ വാട്ട് ചോന്‍പ്രതര്‍ണ്‍ രംഗ്സരിതിലേക്ക് കൊണ്ടുപോയതായും സ്‌ട്രെയിറ്റ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മൃതദേഹം സംസ്‌കരിക്കാതെ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിക്കുകയായിരുന്നു. പകല്‍ സമയത്ത്, വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ സ്ഥലത്ത് തന്റെ വളര്‍ത്തുമൃഗങ്ങളായ പൂച്ചകളുമായും നായ്ക്കളുമായുമാണ് ചാന്‍ സമയം ചെലവഴിച്ചിരുന്നത്. വൈദ്യുതി പോലുമില്ലാത്ത ചെറിയ ഒറ്റനില കോണ്‍ക്രീറ്റ് വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ജീവിച്ചിരിക്കുന്നതുപോലെ ഭാര്യയോട് എപ്പോഴും…

തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. നെയ്യാറ്റിന്‍കര സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഉദയകുമാര്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2017ല്‍ ആയിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ അറിയാതെ ഏഴാം ക്ലാസുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും കോടതി വ്യക്തമാക്കി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞ്. ഇക്കാര്യം പോലീസില്‍ അറിയിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും പ്രതി ഗര്‍ഭഛിദ്രം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ സഹോദരിയുടെ സഹായം തേടി. സഹോദരിയാണ് കുട്ടി ​ഗര്‍ഭിണിയാണെന്ന വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവാണ് കുട്ടിയെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കിയതെന്ന് കണ്ടെത്തി. പെണ്‍കുട്ടി പ്രസവിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധയിലും പിതൃത്വം തെളിയിക്കപ്പെട്ടു. തുടര്‍ന്നാണ് പ്രതിയെ…

കെഎസ്‌ആര്‍ടിസി ശമ്ബള പ്രതിസന്ധി; തൊഴിലാളി യൂനിയനുകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തൊഴിലാളി യുണിയനുകള്‍. വിവിധ സംഘടനകള്‍ ഇന്ന് വെവ്വേറെ യോഗം ചേര്‍ന്ന് തീരുമാനം എടുക്കും. മിന്നല്‍ പണിമുടക്ക് പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ഇല്ലെന്ന് എല്ലാ സംഘടനകളും പറയുന്നു. കെഎസ്‌ആര്‍ടിസി യുടെ സാമ്ബത്തികാവസ്ഥയും ജീവനക്കാരുടെ ജീവിത പ്രശ്‌നങ്ങളും ജനങ്ങളെ കൂടി ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. സ്ഥാപനത്തിന് പുറത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടെയുള്ള സമരങ്ങളുടെ സാധ്യതയും ആലോചനയില്‍ ഉണ്ട്. മെയ് മാസത്തിലെ ശമ്ബളം നല്‍കാന്‍ ബാങ്ക് വായ്പയ്ക്കുള്ള ശ്രമം മാനേജ്‌മെന്റ് തുടരുകയാണ്. അതേസമയം, കെഎസ്‌ആര്‍ടിസി ശമ്ബളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. പത്താം തിയതി ശമ്ബളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്ബാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്‌ആര്‍ടിസി. ശമ്ബളം നല്‍കേണ്ടത്…

മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയണം;വൈദ്യനെ കൊന്ന് കഷണങ്ങളാക്കി പുഴയില്‍ തള്ളി, പ്രതികള്‍ പിടിയില്‍

മൂലക്കുരുവിന്‍റെ  ഒറ്റമൂലി രഹസ്യം   തട്ടിയെടുക്കാന്‍ പാരമ്ബര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ   ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു.നിലമ്ബൂരിലെ പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്റഫ് , സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് , ഡ്രൈവര്‍ നിലമ്ബൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ്   ചെയ്തു. മൈസൂര്‍ സ്വദേശിയായ പാരമ്ബര്യവൈദ്യന്‍ ഷാബാ ഷെരീഫാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. കവര്‍ച്ചാ കേസിലെ അന്വേഷണത്തനിനിടെയാണ് ക്രൂര കൃത്യത്തെ കുറിച്ച്‌ പുറത്തറിഞ്ഞത്. 2019 ലാണ് മൈസൂര്‍ സ്വദേശി ഷാബാ ഷെരീഫിനെ പ്രതികള്‍ നിലമ്ബൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്.മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്ബൂരില്‍ എത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്ക് ഉള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുക ആയിരുന്നു ലക്ഷ്യം. തുടര്‍ന്ന്…