സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താന്‍ കഴിഞ്ഞില്ല

പാലക്കാട്: സൈലന്‍റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുളിക്കാഞ്ചേരി രാജനെയാണ് കാണാതായത്. ഇന്നും തിരച്ചില്‍ തുടരും. മൂന്നാം തിയ്യതി രാത്രി മുതലാണ് വനം വകുപ്പ് വാച്ചറായ പുളിക്കാഞ്ചേരി രാജനെ കാണാതായത്. കഴിഞ്ഞ രണ്ട് ദിവസമായി വനത്തിനകത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അഞ്ച് ടീമുകളിലായി 120 പേരാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, തണ്ടര്‍ ബോള്‍ട്ടും, പൊലീസും, നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാജന്‍റെ വസ്ത്രവും, ടോര്‍ച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റര്‍ ദൂരംവരെ പൊലീസ് നായ മണം പിടിച്ച്‌ പോയെങ്കിലും രാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകാറുള്ള ആദിവാസികള്‍ അടങ്ങുന്ന സംഘം ഇന്ന് തിരച്ചിലിനിറങ്ങും. വനത്തിനകത്തെ സൈരന്ധ്രി ഫോറസ്റ്റ് ക്യാമ്ബിന് സമീപത്ത് വെച്ചാണ് രാജനെ കാണാതായത്.

ഐ.സി.ഐ.സി.ഐ ബാങ്കും ബാങ്ക് ഒഫ് ബറോഡയും വായ്‌പാ പലിശനിരക്ക് ഉയര്‍ത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനവും കരുതല്‍ ധന അനുപാതം (സി.ആര്‍.ആര്‍)​ 0.50 ശതമാനം കൂട്ടിയതിന്റെ ചുവടുപിടിച്ച്‌ വായ്‌പകളുടെ അടിസ്ഥാന പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ച്‌ ബാങ്ക് ഒഫ് ബറോഡയും ഐ.സി.ഐ.സി.ഐ ബാങ്കും. മറ്റ് ബാങ്കുകളും വൈകാതെ ഇതേപാത സ്വീകരിച്ചേക്കും.   ഐ.സി.ഐ.സി.ഐ ബാങ്ക് മേയ് നാലിന് പ്രാബല്യത്തില്‍ വന്നവിധം റിപ്പോ അധിഷ്‌ഠിത എക്‌സ്‌റ്റേണല്‍ ബെഞ്ച്‌മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഐ-ഇ.ബി.എല്‍.ആര്‍)​ഐ.സി.ഐ.സി.ഐ ബാങ്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ചു. 8.10 ശതമാനമാണ് പുതിയനിരക്ക്. ബാങ്ക് ഒഫ് ബറോഡ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് (ബി-ആര്‍.എല്‍.എല്‍.ആര്‍)​ ബാങ്ക് ഒഫ് ബറോഡ 0.40 ശതമാനം വര്‍ദ്ധിച്ച്‌ 6.90 ശതമാനമാക്കി. പുതിയനിരക്ക് ഇന്നലെ പ്രാബല്യത്തില്‍ വന്നു. എങ്ങനെ ബാധിക്കും?​ ഇ.എം.ഐ ബാദ്ധ്യത ഉയരുമെന്നതിനാല്‍ എക്‌സ്‌റ്റേണല്‍ ബെഞ്ച്‌മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇ.ബി.എല്‍.ആര്‍) അധിഷ്‌ഠിതമായി നിലവില്‍ വായ്‌പയുള്ളവര്‍ക്കും പുതുതായി വായ്‌പ തേടുന്നവര്‍ക്കും തിരിച്ചടിയാണ് നിരക്കുവര്‍ദ്ധന. എഫ്.ഡി പലിശയും…

ഡയസ്‌നോണിനിടെ കെ എസ് ആര്‍ ടി സി സമരം തുടങ്ങി

തിരുവനന്തപുരം | സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ശമ്ബള വിതരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.സമരം ഇന്ന് അര്‍ധരാത്രി 12വരെ നീണ്ടുനില്‍ക്കും. സമരത്തെ നേരിടാന്‍ മാനേജ്‌മെന്റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ അറിയിച്ചു. 24 മണിക്കൂര്‍ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചത്. എന്നാല്‍ സിപിഐഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. 40 ശതമാനത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് നിഗമനം. തെക്കന്‍ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് ബാധിക്കുക. ഈ മാസം 10ന് ശമ്ബളം നല്‍കാമെന്നാണ് വ്യാഴായ്ച നടന്ന ചര്‍ച്ചയില്‍ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ 10ന് ശമ്ബളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി.