പണ്ട് പെണ്ണുങ്ങള്‍ക്കാണ് രക്ഷയില്ലാതിരുന്നത് എങ്കില്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറി. ഒരു പെണ്ണ് ഏതെങ്കിലും ഒരാണിന് നേരെ ആരോപണം ഉന്നയിച്ചാല്‍ അവിടെ തീര്‍ന്നു ആ ആണിന്റെ ഭാവി എന്നതാണ് സ്ഥിതി. നടീ നടന്മാരുടെ കാര്യത്തില്‍ ഇത് കൂടുതല്‍ പബ്‌ളിസിറ്റിയ്ക്ക് ഇടയാക്കുമെന്നു മാത്രം. നിലവില്‍ നടന്‍ വിജയ് ബാബുവിന്റെ കാര്യത്തിലും ദിലീപിന്റെ കാര്യത്തിലും ഇതിന് കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്‍ ഉണ്ണി മുകുന്ദനും നേരിടേണ്ടി വന്നത് പെണ്‍ വിഷയങ്ങളായിരുന്നു. ഇപ്പോഴിതാ, ലൈംഗിക പീഡന പരാതിയില്‍ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന അമ്മ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. ഇതിന് കാരണമായി താരം ചുണ്ടിക്കാട്ടുത് തന്റെ തന്നെ അവസ്ഥയാണ്. തനിക്കെതിരെയും ഇത്തരത്തിലൊരു…
Day: May 3, 2022
75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍കിരീടത്തില്‍ മുത്തമിട്ട് കേരളം
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബംഗാളിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. മത്സരത്തിന്റെ അധികസമയം പിന്നിട്ടിട്ടും കിരീടം ആര്‍ക്കെന്ന് തീരുമാനമാകാത്ത കലാശ പോര്. എക്‌സ്ട്രാ ടൈമിലെ ആദ്യപകുതി ബംഗാളിനും രണ്ടാം പകുതി കേരളത്തിനും ഒപ്പം നിന്നപ്പോള്‍ കളി അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ആര്‍ത്തിരമ്ബുന്ന ഗാലറിയെ സാക്ഷിയാക്കി കേരളം ഏഴാം കിരീടത്തിലേക്ക്. നിരവധി സുവര്‍ണ്ണാവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചു. പക്ഷേ ഗോള്‍ വരെ കിടക്കാന്‍ പന്ത് മടിച്ചുനിന്നു. എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബംഗാള്‍ കേരളത്തെ ഞെട്ടിച്ചു. പ്രതിരോധ താരം സഹീഫിന്റെ പിഴവില്‍ നിന്ന് സുപ്രിയ പണ്ഡിറ്റ് ഗോള്‍ നേടി.കാത്തിരുന്നു കിരീടം കൈവിട്ടു പോകും എന്ന് കരുതിയ നിമിഷങ്ങള്‍. അലറിവിളിച്ച് കാണികള്‍ നിശബ്ദരായി. പക്ഷേ വീണ്ടും ഒരു പകരക്കാരന്‍ കേരളത്തിന്റെ രക്ഷകനായെത്തി. സഫ്‌നാദിന്റെ ഹെഡ്ഡറിലൂടെ കേരളത്തിന് ജീവന്‍ തിരികെ ലഭിച്ചു.പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടും…
കൊല്ലാനും മടിയില്ലാത്ത സംഘം കൊച്ചിയില്‍ നിന്ന് മോഷ്ടിച്ചത് 25 ലക്ഷം വരുന്ന വസ്തുക്കള്‍; നാടോടി സ്ത്രീകള്‍ പിടിയില്‍
കൊച്ചി: അടച്ചിട്ട വീടുകളില്‍നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകള്‍ പിടിയില്‍. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ കയറി 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയില്‍ എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍, മാരിമുത്തുവിന്റെ ഭാര്യ ദേവി (22), മുത്തപ്പന്റെ കസ്തൂരി (22), കേശവന്റെ ഭാര്യ ദേവി (21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ കയറി മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മോഷണത്തിനെത്തിയ ഇവര്‍ 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്സ് വാച്ചുമടക്കം 25 ലക്ഷം…
വിജയ് ബാബുവിനെയും ദിലീപിനെയുമൊന്നും ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ല: മണിയന്‍പിള്ള രാജു
കൊച്ചി: ലൈംഗികാതിക്രമക്കേസിലെ പ്രതികളായ വിജയ് ബാബുവിനെയും ദിലീപിനെയുമൊന്നും ‘ചവിട്ടിപ്പുറത്താക്കാന്‍’ കഴിയില്ലെന്ന് ‘അമ്മ’ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു. തെറ്റുകാരന്‍ ആണെങ്കില്‍ 150 ശതമാനവും ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്നും അതേസമയം സംഘടനയിലെ അംഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. വിജയ് ബാബുവിനെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്ന് കമ്മിറ്റി ആലോചനയുണ്ടായിരുന്നു. എന്നാല്‍ സംഘടനയിലെ അംഗത്തെ സംരക്ഷിക്കുകയും വേണം. പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയും മറ്റു കാര്യങ്ങളുമൊക്കെയുണ്ടല്ലോ. നമ്മുടെ സംഘടനയുമായി ബന്ധപ്പെട്ട് ഒരാള്‍ വന്ന് ഇങ്ങനെ ചോദിച്ചു, ‘നമ്മുടെ കൈയില്‍ രണ്ട് ഓപ്ഷനാണുള്ളത്. സസ്പെന്റ് ചെയ്യുമോ. എന്താണ് പറയാനുള്ളത്.’ എന്നാല്‍ അമ്മയ്ക്ക് ഒരു ചീത്തപേരും ഉണ്ടാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഞാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പദവിയില്‍ നിന്നും മാറിനില്‍ക്കാം. ഞാന്‍ കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയല്ലായെന്ന് ക്ലീറ്റ് ചിറ്റ് എഴുതി നല്‍കാം.’ എന്ന് അദ്ദേഹം മറുപടി നല്‍കി. അക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിച്ചപ്പോള്‍ അവര്‍ക്കെല്ലാം സമ്മതം. അല്ലാതെ തര്‍ക്കമൊന്നുമില്ല,…