മെയ് മാസം പിറന്നതോടെ സാധാരണക്കാരന് വിലക്കയറ്റത്തിന്റെ മറ്റൊരു ആഘാതം കൂടി… പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവാണ് എണ്ണക്കമ്ബനികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മെയ് ഒന്നിന് എണ്ണക്കമ്ബനികള്‍ എല്‍പിസി ഗ്യാസ് സിലിണ്ടറിന് 104 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഈ വര്‍ദ്ധനവ് വാണിജ്യ ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് ബാധകമാവുക. പുതിയ നിരക്കനുസരിച്ച് ഇപ്പോള്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില രാജധാനി ഡല്‍ഹിയില്‍ 2,355 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഏപ്രില്‍ ഒന്നിനും വാണിജ്യ ഗ്യാസ് സിലിണ്ടറിന് 268.50 രൂപ കൂട്ടിയിരുന്നു. എണ്ണക്കമ്ബനികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന വര്‍ദ്ധനവ് നിലവില്‍ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ക്ക് ബാധകമല്ല. ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ വില സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് ഡല്‍ഹിയില്‍ 949.5 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 976 രൂപയും മുംബൈയില്‍ 949.50 രൂപയും ചെന്നൈയില്‍ സബ്സിഡിയില്ലാത്ത സിലിണ്ടറിന് 965.50 രൂപയുമാണ് വില. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ പുതിയ…
Day: May 1, 2022
പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസുകളില്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് നടപ്പാക്കും. ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് രണ്ടു രൂപ വര്‍ധിപ്പിച്ചു 10 രൂപയാക്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ജനറം നോണ്‍ എ.സി, സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓര്‍ഡിനറി നിരക്കിന് തുല്യമാക്കിയിട്ടുമുണ്ട്. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായി വര്‍ധിപ്പിച്ചു. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കിയും വര്‍ധിപ്പിച്ചു. സൂപ്പര്‍ ഫാസ്റ്റുകളില്‍ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 22 ആയും കിലോമീറ്റര്‍ നിരക്ക് 98 പൈസയില്‍ നിന്ന് 1.08 രൂപയായും കൂടി. സെസും വരുന്നതോടെ നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ട്. 25 രൂപ വരെ ടിക്കറ്റുകള്‍ക്ക് ഒരു രൂപ, 40 വരെ രണ്ടു രൂപ, 80 വരെ നാലു…
“പി.സി ജോര്‍ജിന് നിയമസഹായം നല്‍കും”; വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്ബി
തിരുവനന്തപുരം: സമുദായത്തിന് എതിരെ പി സി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. കൂടുതൽ വായിക്കുക കൊച്ചി: പി.സി ജോര്‍ജ് പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്നും അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും വി.എച്ച്.പി സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്ബി. അറസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.സി ജോര്‍ജിന് വേണ്ട നിയമസഹായം വി.എച്ച്.പി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തുള്ളിമരുന്ന് പ്രസ്താവന ശരിയായില്ലെന്നും തെളിവില്ലാതെ ഇത്തരം കാര്യങ്ങള്‍ പറയരുതെന്നും വിജി തമ്ബി കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പി.സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കാണ് ജോര്‍ജിനെ കൊണ്ടുപോകുന്നത്. ഇന്നലെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസില്‍ കേസെടുത്തത്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി…