ജപ്പാനിൽ ശക്തമായ ഭൂചലനം; രണ്ട് മരണം

ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. ഭൂകന്പത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ടോക്കിയോയിൽനിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ജപ്പാന്‍റെ വടക്കുകിഴക്കൻ തീരമേഖലകളിൽ സുനാമി മുന്നറിയിപ്പ് നൽകി. ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. അപകടത്തെ തുടർന്ന് ഷിറോഷിയിൽ ഷിൻകാൻസെൻ ബുള്ളറ്റ് പാളം തെറ്റി. രണ്ടു ദശലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങിയതായി വൈദ്യുതി ദാതാക്കളായ ടെപ്കോ അറിയിച്ചു. സ്ഥിതിഗതികൾ സംബന്ധിച്ച് സർക്കാർ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയും പറഞ്ഞു.

ദി​ലീ​പി​ന് തി​രി​ച്ച​ടി: പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ എ​ഫ്‌ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. കേ​സി​ലെ തെ​ളി​വു​ക​ള്‍ ദി​ലീ​പ് ന​ശി​പ്പി​ച്ചു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. അ​തേ​സ​മ​യം, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യോ വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സു​മാ​യോ ബ​ന്ധ​പ്പെ​ട്ട ഒ​രു തെ​ളി​വു​ക​ളും ത​ന്‍റെ ഫോ​ണി​ല്‍​നി​ന്ന് ന​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ദി​ലീ​പ് വി​ശ​ദീ​ക​രി​ക്കു​ന്നു. ഫോ​ണി​ല്‍ നി​ന്ന് ക​ള​ഞ്ഞ​ത് സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും കേ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ​ന്ദേ​ശ​ങ്ങ​ളാ​ണ് ക​ള​ഞ്ഞി​ട്ടു​ള്ള​തെ​ന്നും ദി​ലീ​പ് കോ​ട​തി​യെ അ​റി​യി​ച്ചു. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​ല്‍ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ശ​ദീ​ക​ര​ണ​വും ത​മ്മി​ല്‍ വൈ​രു​ധ്യ​ങ്ങ​ളും ഉ​ണ്ടെ​ന്നും ലാ​ബി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മി​റ​ര്‍ ഇ​മേ​ജും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ത​മ്മി​ല്‍ വ്യ​ത്യാ​സ​മി​ല്ലെ​ന്നും ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

2 മലയാളികള്‍ ഉള്‍പെടെ 58 ഇന്‍ഡ്യന്‍ മീന്‍പിടിത്തക്കാര്‍ ആഫ്രികയില്‍ പിടിയില്‍; മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സര്‍കാര്‍

ന്യൂഡെല്‍ഹി: ( 17.03.2022) രണ്ട് മലയാളികള്‍ ഉള്‍പെടെ 58 ഇന്‍ഡ്യന്‍ മീന്‍പിടിത്തക്കാര്‍ ആഫ്രികയില്‍ പിടിയില്‍. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സര്‍കാര്‍. പിടിയിലായവര്‍ക്ക് നിയമസഹായം നല്‍കാന്‍ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് മീന്‍പിടിത്തക്കാര്‍ ഈസ്റ്റ് ആഫ്രികന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായതെന്നാണ് വിവരം. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികള്‍. കഴിഞ്ഞ മാസം 22ന് കൊച്ചിയില്‍ നിന്നാണ് സംഘം അഞ്ച് ബോടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവര്‍ സഞ്ചരിച്ച ബോടുകളും ആഫ്രികന്‍ പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് റിപോര്‍ട്. സംഘത്തെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സീഷെല്‍സ് പൊലീസ് അറിയിച്ചു.

ഒരു ലിറ്റര്‍ പെട്രോളിന് 283 രൂപ, പാലിന് 263 രൂപയും; ശ്രീലങ്കയില്‍ തെരുവിലിറങ്ങി ജനം

കൊളംബോ: ശ്രീലങ്കയിലെ പണപ്പെരുപ്പത്തില്‍ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങി ജനം. അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മാര്‍ച്ച്‌ എഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15% കുറച്ചിരുന്നു. ഇത് സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമായി. വിദേശ നാണയം ഇല്ലാത്തതിനാലാണ് അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കയ്ക്ക് കഴിയാത്തത്. പെട്രോളിനും ഡീസലിനും 40% വില വര്‍ധിച്ചു. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. പെട്രോള്‍ വില ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. മണിക്കൂറുകളോളം കാത്തുനിന്നാണ് ഇത് വാങ്ങേണ്ടി വരുന്നത്. 263 രൂപയാണ് ഒരു ലീറ്റര്‍ പാലിന് വില. ഒരു കിലോഗ്രാം അരിക്ക് 448 രൂപയും. വൈദ്യുതനിലയങ്ങള്‍ അടച്ചതോടെ ദിവസവും ഏഴര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി. ഇതിനിടെ, ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. 100 കോടി ഡോളറിന്റെ…

മൃതദേഹം തിരിച്ചറിയുന്നതിലെ പിഴവ് : വാഹനാപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു. ഒറ്റശേഖരമംഗലം ചേന്നാട് ലാവണ്യയില്‍ ലാല്‍മോഹന്റെ (34)​ മൃതദേഹത്തിന് പകരം പ്രവച്ചമ്ബലം ഇടയ്ക്കോട് നെടുവിള വീട്ടില്‍ ബാബുവിന്റെ (54)​ മൃതദേഹമാണ് ലാല്‍മോഹന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. ബന്ധുക്കള്‍ക്ക് സംഭവിച്ച പിഴവാണെന്ന് പൊലീസ് പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ലാല്‍മോഹന്‍ ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നേമത്തുവച്ച്‌ ഓട്ടോ ഡ്രൈവറായ ബാബുവിനും വൈകിട്ട് മേട്ടുക്കടയില്‍ വച്ച്‌ ലാല്‍മോഹനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ച രണ്ടുപേരെയും ഐ.സി.യുവിലേക്ക് മാറ്റി. തുടര്‍ന്ന്, വെള്ളിയാഴ്ച വൈകിട്ട് ലാല്‍മോഹന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. ചികിത്സയിലുള്ള ബാബുവിനെ ലാല്‍മോഹനാണെന്ന് തെറ്റിദ്ധരിച്ച ബന്ധുക്കള്‍ ഇക്കാര്യം ഡോക്ടറോട് പറഞ്ഞു. അടുത്ത ദിവസം ബാബു മരിച്ചു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ സാഹര്യത്തില്‍, മലയിന്‍കീഴ് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം, ലാല്‍മോഹന്റെ ബന്ധുക്കള്‍…

ഉംറ തീര്‍ത്ഥാടകര്‍ വിസ കാലാവധിക്കുള്ളില്‍ മടങ്ങിയില്ലെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 റിയാല്‍ വരെ പിഴ

സൗദിയില്‍ ഉംറ വിസക്കെത്തുന്ന തീര്‍ത്ഥാടകര്‍ അവരുടെ വിസ കാലാവധിക്കകം മടങ്ങിയില്ലെങ്കില്‍ ഓരോ തീര്‍ത്ഥാടകനും 25,000 റിയാല്‍ തോതില്‍ ഉംറ കമ്ബനി പിഴ അടക്കേണ്ടി വരുമെന്ന് മക്ക പാസ്‌പോര്‍ട്ട് വിഭാഗം വക്താവ് ക്യാപ്റ്റന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഖതമി അറിയിച്ചു. ഉംറ തീര്‍ഥാടകരുടെ വിസ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ഉംറ കമ്ബനികള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 240 ഉംറ കമ്ബനികള്‍ക്കെതിരെ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് നിയമലംഘനം നടത്തിയ 208 ഉംറ കമ്ബനികള്‍ക്ക് ഇതിനോടകം പിഴ ചുമത്തിയതായും നിരവധി ഹജ്ജ്, ഉംറ കമ്ബനികളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതായും അദ്ദേഹം പറഞ്ഞു.

അന്ധവിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍; പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം, പുറത്തറിയിക്കരുതെന്ന് ഹെഡ്മാസ്റ്റര്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്ത്

ഇടുക്കി: കുടയത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത അന്ധവിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ ജീവനക്കാരനായിരുന്ന രാജേഷ് ആണ് പിടിയിലായത്. തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ സഹോദരനോട് പ്രതി ആവശ്യപ്പെട്ടിരുന്നു. പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖ പുറത്തുവന്നിട്ടുണ്ട്. കേസ് പുറത്തറിയിക്കരുതെന്ന് ഹെഡ്‌മാസ്റ്റര്‍ ആവശ്യപ്പെടുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. തൊടുപുഴ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലാണ് പെണ്‍കുട്ടി പഠിച്ചത്. ഈ കാലയളവിലാണ് സ്‌കൂള്‍ ജീവനക്കാരനായ രാജേഷ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. കുട്ടി ഇത് സുഹൃത്തുക്കളോടും മറ്റും പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുടുംബം പരാതിയുമായി മുന്നോട്ട് നീങ്ങുന്നുവെന്ന് മനസിലാക്കിയതോടെ പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കുട്ടിയേയും കുടുംബത്തെയും വിളിച്ചുവരുത്തി പണം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഒഫ് ബ്ലൈന്‍ഡ് എന്ന സംഘടനയാണ്…

സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിര്‍മാണം നടത്തും: മന്ത്രി

തിരുവനന്തപുരം: സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍, ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ച്‌, വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയാകും നിയമ നിര്‍മാണമെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരിച്ച കൈരളി-നിള-ശ്രീ തിയേറ്ററുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സിനിമ രംഗത്തെ സ്ത്രീ സംരക്ഷണത്തിനു സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവത്കരണത്തിനായി ‘സമം’ എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്. ചില മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നത് സങ്കടകരമാണ്. ഇക്കാര്യത്തില്‍ കര്‍ശന നിലപാടു സ്വീകരിക്കാന്‍തന്നെയാണു തീരുമാനം. ഇതിന്റെ ഭാഗമായാണു പ്രത്യേക നിയമ നിര്‍മാണത്തിനു നടപടിയെടുക്കുന്നത്. വരുന്ന ഒന്നോ രണ്ടോ നിയമസഭാ സമ്മേളനങ്ങളില്‍ ഇതു യാഥാര്‍ഥ്യമാകും. സ്ത്രീയും പുരുഷനും ഒരുപോലെയാണെന്ന ബോധ്യം സമൂഹത്തില്‍ സൃഷ്ടിക്കും. സിനിമ – സാംസ്‌കാരിക രംഗത്തെ കലാകാരന്‍മാരെ…

ഇസ്രായേലില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ഇസ്രായേലില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വകഭേദത്തിന്‍റെ ബി.എ.1, ബി.എ 2 എന്നിങ്ങനെ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വകഭേദം. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയതെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു. ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. നിലവില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും പ്രത്യേക ചികിത്സ ഇതിന് ആവശ്യമില്ലെന്നുമാണ് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പൊലീസ് ആളുമാറി ക്രൂര മദ്ദനത്തിനിരയാക്കി

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പൊലീസ് ആളുമാറി ക്രൂര മദ്ദനത്തിനിരയാക്കി. മണക്കാട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന അമ്ബലത്തറ സ്വദേശി ആര്‍ കുമാറിനെയാണ് പൊലീസ് ആളുമാറി തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ കുമാറിന് നട്ടെല്ലിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു എന്നും മര്‍ദിച്ചതായി അറിയില്ലെന്നുമാണ് ഫോര്‍ട്ട് പൊലീസിന്‍റെ വിശദീകരണം. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ഫോര്‍ട്ട് പൊലീസ് സംഘം മണക്കാട് ഓട്ടോ സ്റ്റാന്‍ഡിലെത്തിയത്. ശ്യാമ എന്ന പേരുള്ള ഓട്ടോ കണ്ടതോടെ പൊലീസ് തടഞ്ഞു നിര്‍ത്തി കുമാറിനെ പിടികൂടി. പിടിച്ചയുടന്‍ മര്‍ദ്ദനം തുടങ്ങിയതായി കുമാര്‍ പറയുന്നു. പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലും സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നു. ഒരു മണിക്കൂര‍് കഴിഞ്ഞപ്പോള്‍ ആളുമാറിപ്പോയെന്ന് പറഞ്ഞ് 500 രൂപയും തന്ന് വിട്ടയച്ചെന്നും കുമാര്‍ പറഞ്ഞു. വിവരമറിഞ്ഞ് അപ്പോള്‍ തന്നെ…