തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി | നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതി ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിധിന്യായത്തില്‍ പറഞ്ഞു. തുടരന്വേഷണം ഏപ്രില്‍ 15നം പൂര്‍ത്തീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. അദ്ദേഹം കേസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തനിക്കെതിരായി കേസില്‍ തെളിവില്ലെന്നും അന്വേഷണ സംഘം തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. കേസില്‍ കുറ്റക്കാരനല്ലെന്ന് വിശ്വാസമില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. തുടരന്വേഷണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണെന്നും ഇത് പൂര്‍ത്തീകരിക്കാന്‍ മൂന്ന് മാസം അനുവദിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് മാസം എന്നത് അംഗീകരിച്ചില്ലെങ്കിലും ഒരു മാസം അനുവദിക്കാന്‍ കോടതി തയ്യാറാവുകയായിരുന്നു. കേസിലെ ഇരയായ നടിയും കേസിലെ തുടരന്വേഷണം റദ്ദാക്കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്…

തല്ലുമാല ഷൂട്ടിംഗ് ലൊക്കേഷനില്‍ നാട്ടുകാരുമായി സംഘര്‍ഷം: മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന് ആരോപണം

കൊച്ചി: എറണാകുളം കളമശേരിയില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നാണ് പരാതി. നടന്റെ മര്‍ദനത്തില്‍ പരുക്കേറ്റ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍. തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ സംഭവത്തെ കുറിച്ച്‌ പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കളമശേരി എച്ച്‌എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് വഴിതെളിയിച്ചത്. ഇന്നലെ രാത്രിയാണ് ഒരു വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് എച്ച്‌എംടി കോളനിയിലെ ജനവാസ മേഖലയില്‍ തള്ളിയത്. ഇത് നാട്ടുകാര്‍ ഇവിടെ വച്ച്‌ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ലോക്കേഷനിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു നാട്ടുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ ഷെമീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.…

കാണ്ഡഹാര്‍ വിമാനം റാഞ്ചിയ തീവ്രവാദി സഹീര്‍ മിസ്‌ത്രിയെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് വ്യാജ പേരില്‍ പാകിസ്താനില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിവരുന്നതിനിടെ

ന്യൂഡല്‍ഹി : കാണ്ഡഹാര്‍ വിമാനം റാഞ്ചിയ തീവ്രവാദികളില്‍ ഒരാളായ സഹീര്‍ മിസ്ത്രിയെ വെടിവെച്ചുകൊന്നു. പാകിസ്ഥാനില്‍ വ്യാജ പേരില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിവരുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച്‌ ഒന്നിന് ഇയാള്‍ കൊല്ലപ്പെട്ടെങ്കിലും വിവരം പുറത്ത് വിട്ടിരുന്നില്ല. സഹീര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദിനെ കറാച്ചിയില്‍ വച്ച്‌ വെടിവച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കറാച്ചിയില്‍ ഒരു വ്യവസായി കൊല്ലപ്പെട്ടുവെന്നാണ് പാക് മാദ്ധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തത് .സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച്‌, ഫര്‍ണിച്ചര്‍ ഗോഡൗണിലേക്ക് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് പേര്‍ മിസ്ത്രിയെ വെടിവച്ച്‌ വീഴ്‌ത്തുകയായിരുന്നു. ജെയ്‌ഷെ ഉന്നത നേതൃത്വവും സഹീര്‍ മിസ്ത്രിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ റൗഫ് അസ്ഗര്‍ ഉള്‍പ്പെടെയുള്ള ജയ്ഷെ മുഹമ്മദ് ഭീകരര്‍ സഹീറിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. 1999 ഡിസംബര്‍ 24 ന്, നേപ്പാളില്‍ നിന്നുള്ള ഹര്‍കത്ത്-ഉല്‍-മുജാഹിദ്ദീന്റെ അഞ്ച് ഭീകരര്‍…

വധശിക്ഷയില്‍ ഇളവ് ലഭ്യമാക്കണമെന്ന് കാട്ടി നിമിഷപ്രിയ സമര്‍പ്പിച്ച അപേക്ഷ അപ്പീല്‍ കോടതി തള്ളി.

വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെയാണ് നിമിഷപ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിച്ചത്. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു അവരുടെ ആവശ്യം. അപ്പീല്‍ കോടതി കേസ് തള്ളിയതോടെ നിമിഷപ്രിയയെ കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് ഏതാണ്ട് ഉറപ്പായി. നിമിഷപ്രിയയ്‌ക്ക് ഇനി ആശ്രയിക്കാവുന്ന ഒരേയൊരിടം യെമനിലെ സുപ്രീംകോടതിയാണ്. അപ്പീല്‍ കോടതിയുടെ തീര്‍പ്പ് സുപ്രീംകോടതിക്ക് പുനഃപരിശോധിക്കാം. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്ന് പരിശോധിച്ച്‌ നിമിഷപ്രിയ‌യ്‌ക്ക് അനുകൂലമായ ഒരു നടപടിയും എടുക്കാം. പക്ഷേ, വധശിക്ഷയെ എതിര്‍ക്കുന്ന ഒരു തീരുമാനം യെമനിലെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുമോയെന്ന് അറിയാന്‍ കാത്തിരിക്കേണ്ടി വരും. വിചാരണയുടെ ഭാഗമായി നിമിഷപ്രിയ വര്‍ഷങ്ങളായി യെമനിലെ ജയിലില്‍ കഴിയുകയാണ്. 2017 ജൂലായ് 25നാണ് സംഭവത്തിനാസ്പദമായ സംഭവമുണ്ടായത്. തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെയാണ് നിമിഷ പ്രിയയും സുഹൃത്തായ യെമന്‍കാരി ഹനാനും മറ്റൊരു യുവാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്.…

ലിജു കൃഷ്‍ണയുടെ അംഗത്വം റദ്ദ് ചെയ്‍തെന്ന് ഫെഫ്‍ക

തിരുവനന്തപുരം: ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്‍ണ ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ രംഗത്ത് എത്തി. പ്രസ്‍തുത സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്‍ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്‍തതായി ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കറും സെക്രട്ടറി ജി എസ് വിജയനുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ‘പടവെട്ട്’ സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്‍ണയെ കേസ് തീര്‍പ്പാകുന്നതുവരെ സിനിമാ മേഖലയില്‍ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്‍മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. എല്ലാ സിനിമാ സംഘടനകളിലെയും ലിജു കൃഷ്‍ണയുടെ അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യുസിസി പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാരും സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ…

വര്‍ക്കലയില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വീടിനുള്ളില്‍ വെന്തുമരിച്ചു

വര്‍ക്കല: വര്‍ക്കലയില്‍ അഞ്ചുപേര്‍ വീടിനുള്ളില്‍ വെന്തുമരിച്ചു. എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ച സംഭവത്തില്‍ തീ പടര്‍ന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം. വീടിനകത്ത് ആദ്യം കയറിയ പോലീസ് ഫയര്‍ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നി​ഗമനം. അകത്തു നിന്ന് കാര്‍ പോര്‍ച്ചിലെ ബൈക്കുകളിലേക്ക് തീ പടര്‍ന്നത് ആകാനാണ് സാധ്യത. വീടിന്‍റെ ഉള്‍വശം മുഴുവന്‍ കത്തിക്കരിഞ്ഞനിലയില്‍ ആണ്. അഭിരാമിയുടെയും കുഞ്ഞിന്‍്റെയും മൃതദേഹം കിടന്നത് മുകള്‍നിലയിലെ മുറിയിലെ ബാത്റൂമില്‍ ആയിരുന്നു. ഇളയമകന്‍ അഹിലിന്‍്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയില്‍ ആണ്. പ്രതാപന്റേയും ഷേര്‍ലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയില്‍ ആണെന്നും ഫയര്‍ഫോഴ്സ് ഉദ്യോ​ഗസ്ഥര്‍ പറയുന്നു. തീപടര്‍ന്ന് പുകയാല്‍ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് ഉദ്യോ​ഗസ്ഥര്‍ അകത്ത് കയറിയത്. വീടിനകത്ത് നിറയെ പുകയായിരുന്നു എന്ന് ആദ്യം കയറിയവര്‍ പറയുന്നുണ്ടായിരുന്നു. തീപടര്‍ന്നിരുന്ന വീടിനുള്ളില്‍ നിന്ന് പുറത്തേക്ക്…