വധശിക്ഷ റദ്ദാക്കിയ സന്തോഷത്തിൽ പ്രതിയ്ക്ക് ഹൃദയസ്തംഭനം വന്ന് മരണം

ടെഹ്‌റാന്‍: ഇരയുടെ കുടുംബം മാപ്പ് നല്‍കിയതോടെ വധശിക്ഷയില്‍ നിന്ന് മോചിക്കപ്പെട്ട യുവാവ് സന്തോഷം കൊണ്ട് ഹൃദയം പൊട്ടി മരിച്ചു. ഇറാനിലാണ് സംഭവം. മരണപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ ശിക്ഷിക്കപ്പെട്ടയാളെ മോചിപ്പിക്കുക എന്നൊരു നിയമം അറേബ്യന്‍ രാജ്യങ്ങള്‍ പിന്തുടരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ദര്‍ അബ്ബാസിലെ കോടതിയില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിച്ചതോടെ 55 കാരനായ പ്രതി അതീവ സന്തോഷവാനാവുകയും തുടര്‍ന്ന് ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തോളം ഇയാള്‍ ഇരയുടെ കുടുംബത്തോട് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചിരുവെന്നെങ്കിലും അവരത് ചെവിക്കൊണ്ടിരുന്നില്ല. എന്നാല്‍, ഇരയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കിയെന്ന് യുവാവിനെ അറിയിച്ചതോടെ സന്തോഷവാനായ ഇയാള്‍ ഉടന്‍ തന്നെ നിലത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്, വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് മരണപ്പെട്ടന്നും, ഹൃദയാഘാതമാണ് കാരണമെന്നും സ്ഥിരീകരിച്ചത്.

യു​ദ്ധ​ക്ക​ള​ത്തി​നു പു​റ​ത്തേ​ക്ക്; ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ പ​റ​ന്നു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം യു​ക്രെ​യ്നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഡ്രീം​ലൈ​ന​ര്‍ ബി-787 ​വി​മാ​ന​ങ്ങ​ളാ​ണ് അ​യ​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ല്‍ 200-ല​ധി​കം സീ​റ്റു​ക​ളാ​ണു​ള്ള​ത്. യു​ക്രെ​യ്നി​ല്‍​നി​ന്ന് ഇ​ന്ത്യ​ക്കാ​രു​മാ​യി മ​ട​ങ്ങു​ന്ന വി​മാ​നം ചൊ​വ്വാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തും. ആ​ളു​ക​ള്‍​ക്കു വി​മാ​ന​ടി​ക്ക​റ്റ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന് യു ​ക്രെ​യ്നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ബു​ധ​നാ​ഴ്ച പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന്‍റെ അ​നി​ശ്ചി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ന്‍ പൗ​രന്മാ​രോ​ട്, പ്ര​ത്യേ​കി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് രാ​ജ്യം വി​ട്ടു​പോ​കാ​ന്‍ എം​ബ​സി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

തലച്ചോറിന് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു;

കൊച്ചി : തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍. തലച്ചോറിന് ക്ഷതവും, ഇടത് കൈയില്‍ രണ്ട് ഒടിവ്, തലമുതല്‍ കാല്‍ പാദം വരെ മുറിവുകളുമോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പത്. കൂട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ ദേഹത്തുള്ള പരിക്കുകള്‍ ദുരൂഹയുണര്‍ത്തുന്നതാണ്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കുട്ടി സ്വയം ഏല്‍പിച്ച പരിക്കെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുള്ള മൊഴി അമ്മ ആവര്‍ത്തിക്കുകയാണ്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും അവരുടെ ഭര്‍ത്താവും സംഭവത്തിന്‌ശേഷം വീട് വിട്ടു. ഇവര്‍ കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. കുട്ടിക്ക് ക്രൂരമായി മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിയെ കൊണ്ട് അമ്മ ആദ്യം പോയത് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി…

ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരം കിലി പോളിനെ ആദരിച്ച്‌ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ആഫ്രിക്കയിലെ ടാന്‍സാനിയന്‍ സഹോദരങ്ങളായ കിലി പോളും നീമ പോളും. ഇപ്പോഴിതാ കിലി പോളിനെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആദരിച്ചിരിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് കിലി പോള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ബിനയ പ്രധാന്‍ കിലി പോളിനൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഇന്ന്‌ഒരു വിശിഷ്ടഅതിഥി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെ പ്രിയ താരമായ കിലി പോളായിരുന്നു അത്. നിരവധി ഇന്ത്യന്‍ സിനിമഗാനങ്ങള്‍ക്ക് റീലുകള്‍ ചെയ്ത ഇന്ത്യയിലെ ദശലക്ഷകണക്കിന് പേരുടെ ഇഷ്ടം പിടിച്ചുപറ്റിയ വ്യക്തിയാണ് ‘ ഇതെന്നും ബിനയ പ്രധാന്‍ ചിത്രങ്ങള്‍ പങ്കിട്ട് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.