കോഴിക്കോട്: അമിത വേഗത്തില്‍ വാഹനമോടിച്ചതിന് വലിയൊരു തുക പിഴയിനത്തില്‍ അടയ്‌ക്കേണ്ടി വന്നിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിക്ക്. ഒരു വര്‍ഷത്തിനിടയ്‌ക്ക് 89 തവണയാണ് ഇദ്ദേഹത്തിന്റെ എസ് യു വി കാര്‍ അമിതവേഗത്തില്‍ ഓടുന്നത് ക്യാമറയില്‍ പതിഞ്ഞത്. 1,33,500 രൂപയാണ് ആകെ ഫൈന്‍ ഇനത്തില്‍ വന്നത്. കഴിഞ്ഞദിവസം അപകടത്തിപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഇന്‍ഷ്വര്‍ ചെയ്യുന്നതിനായി കമ്ബനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച് അറിയുന്നത്. പിഴ അടയ്ക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഈ വാഹനം ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയിരിക്കുകയായിരുന്നു. കോഴിക്കോട് ആര്‍ ടി ഓഫീസില്‍ ഇത്രയും വലിയ തുക പിഴ അടച്ച ശേഷമാണ് യുവാവിന് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കിയത്. അമിവേഗതയ്‌ക്ക് 1500 രൂപയാണ് ഒരു തവണ മാത്രം അടയ്‌ക്കേണ്ടത്. വാളയാര്‍ – തൃശൂര്‍ റോഡിലാണ് ഈ വാഹനം ഏറ്റവുമധികം തവണ ക്യാമറയില്‍ പതിഞ്ഞത്.
Day: February 10, 2022
പ്രണയം തകര്‍ന്നതിന് കൂട്ടക്കൊല; കാമുകന്റെ ഭാര്യയേയും മൂന്ന് കുട്ടികളേയും കൊന്ന് യുവതിയുടെ പ്രതികാരം; ഞെട്ടിക്കുന്ന ക്രൂരത
ബംഗളൂരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊന്ന് യുവതിയുടെ ക്രൂരമായ പ്രതികാരം. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്താണ് ഞെട്ടിക്കുന്ന കൂട്ടക്കൊല. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെആര്‍എസ് ബെലവട്ട സ്വദേശി ലക്ഷ്മി (30) ആണു പിടിയിലായത്. കൊലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായുള്ള സ്നേഹ ബന്ധം തകര്‍ന്നതിന്റെ പ്രതികാരമായാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്. കെആര്‍എസ് ബസാര്‍ ലൈനില്‍ താമസിക്കുന്ന ലക്ഷ്മി (30), മക്കളായ രാജു (10), കോമള്‍ (7), കുനാല്‍ (4), ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ ഗോവിന്ദ് (8) എന്നിവരാണു കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്. മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണു കൊല ചെയ്ത ലക്ഷ്മി. ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി ഇവര്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളില്‍ കയറിയിറങ്ങി തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഗംഗാറാം അടുത്തിടെ ഇവരുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മിയും ഗംഗാറാമും തമ്മില്‍ തര്‍ക്കമുണ്ടായി.…
ബാബുവിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്; അതൃപ്തി അറിയിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍; സംഭവത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
പാലക്കാട്: ചെറാട് കൂര്‍മ്ബാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരേ കേസെടുക്കുന്നതില്‍ അതൃപ്തി അറിയിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംരക്ഷിത വനം മേഖലയില്‍ അതിക്രമിച്ച് കയറിയതിന് കേരള ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരം വനംവകുപ്പ് കേസെടുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി പ്രതികരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുകയാണ്. ബാബു കയറിയ കൂര്‍മ്ബാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ബബുവിനെതിരേ കേസെടുക്കാന്‍ തീരുമാനമായത് എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ബാബു കയറിയ കൂര്‍മ്ബാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ…
മുകളിലെത്തി മലയില്‍ കൊടി നാടിയിട്ടേ വരൂ എന്ന് പറഞ്ഞു, കൂടെപ്പോയത് നിര്‍ബന്ധിച്ചപ്പോള്‍: ബാബുവിനൊപ്പം മല കയറിയ കുട്ടി
പാലക്കാട് : ട്രെക്കിങിന് പോയി മലമ്ബുഴ ചെറാട് കൂര്‍മ്ബാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുനൊപ്പം ഉണ്ടായിരുന്നത് ഒന്‍പത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍. ബാബു നിര്‍ബന്ധിച്ചിട്ടാണ് മല കയറാന്‍ പോയതെന്നും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. പകുതി ദൂരം മാത്രമാണ് താനും കൂട്ടുകാരനും മല കയറിയത്. ദാഹിച്ചപ്പോള്‍ താഴെ ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. ‘ഞങ്ങള്‍ കളിച്ച് കൊണ്ടിരിക്കുമ്ബോഴാണ് ചേട്ടന്‍ മല കയറാന്‍ വന്ന് വിളിക്കുന്നത്. അമ്മ ഈ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് മല കയറാന്‍ പോകുന്നത്. രാവിലെ 10 മണിയോടെയാണ് മല കയറാന്‍ തുടങ്ങിയത്. പകുതി ദൂരം കയറിയപ്പോള്‍ ക്ഷീണിച്ചു. ഇനി വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ മുകളിലേക്ക് കയറാന്‍ ചേട്ടന്‍ നിര്‍ബന്ധിച്ചു. ഇതോടെയാണ് അല്‍പ്പദൂരം കൂടി കയറിയത്. എന്നാല്‍, ഇനി വരുന്നില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ മുകളിലേക്ക് തനിയെ പോകുമെന്നും അവിടെയെത്തി മലയില്‍ കൊടി നാടിയിട്ടേ വരൂ എന്നാണ്…