തിരുവനന്തപുരം: മലമ്ബുഴയില്‍ യുവാവിനെ മലയിടുക്കില്‍ നിന്ന് രക്ഷിക്കാനായി നടത്തിയ ദൗത്യം നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുന്‍പ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തോളം മലയിടുക്കില്‍ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ടെന്ന് അദ്ദേഹം പറഞ്ഞു. മലമ്ബുഴ രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരെയും അദ്ദേഹം അഭിനന്ദിച്ചു. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്ബുഴയില്‍ നടന്നത്. എലിച്ചിരം കുമ്ബാച്ചി മലയില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്‍. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പൊലിസ്, ഫയര്‍ഫോഴ്‌സ് , കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അര്‍ഹിക്കുന്നു. ബാബു ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആശ്വാസം,…
Day: February 9, 2022
പറന്നുയരുന്നതിനിടെ എഞ്ചിന്റെ ഭാഗം താഴേയ്‌ക്ക് പതിച്ചു; സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്
മുംബൈ: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്റെ ഒരു ഭാഗം താഴേയ്‌ക്ക് പതിച്ച് അപകടം. എഞ്ചിന്റെ നീക്കം ചെയ്യാവുന്ന ഭാഗമാണ് വിമാനത്തില്‍ നിന്ന് താഴേയ്‌ക്ക് പതിച്ചത്. എഞ്ചിന്റെ ഭാഗം നഷ്ടപ്പെട്ടങ്കിലും മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഗുജറാത്തിലെ ഭുജ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. അലയന്‍സ് എയര്‍ എടിആര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എഞ്ചിന്റെ പൊട്ടി വീണ ഭാഗം റണ്‍വേയില്‍ നിന്ന് കണ്ടെത്തി. എഞ്ചിനെ തണുപ്പിക്കാനും മറ്റ് പൊടികളില്‍ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്ന ഭാഗമാണ് പൊട്ടി താഴേയ്‌ക്ക് പതിച്ചത്.സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 6:30 നാണ് വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നത്. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ഇറങ്ങാനിരുന്ന വിമാനം അുപകടത്തില്‍പ്പെട്ടിരുന്നു. ലാന്‍ഡ് ചെയ്യുന്നതിനിടെ ശക്തമായ കാറ്റില്‍ വിമാനം ആടിയുലയുകയായിരുന്നു. ടയര്‍ റണ്‍വേയില്‍ തൊട്ടതോടെ വിമാനം കാറ്റില്‍ ആടി ഉലയുകയായിരുന്നു. പൈലറ്റ്…
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു,പൊട്ടക്കിണറ്റില്‍ തലകീഴായി കെട്ടിത്തൂക്കി
തിരുവനന്തപുരം: പോത്തന്‍കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചത്. പൊട്ടക്കിണറ്റില്‍ തലകീഴായി കെട്ടിത്തൂക്കിയെന്നും നസീം പറയുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ പോത്തന്‍കോട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോട് കൂടി ഓട്ടോയിലെത്തിയ നാലംഗ സംഘം നസീമിനെ കടയില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. ഓട്ടോയിലെത്തിയ സംഘം നസീമിനെ മര്‍ദ്ദിച്ച് ബലമായി ഓട്ടോയില്‍ കയറ്റി വട്ടപ്പാറ കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമീപത്തെ പൊട്ടക്കിണറ്റില്‍ നസീമിനെ തലകീഴായി കെട്ടി തൂക്കിയിട്ടു. ഇവിടെ നിന്ന് രക്ഷപ്പെട്ട നസീം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു.
ഫോട്ടോഗ്രാഫറുടെ ഹോബി പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ഉടുതുണി ഉയര്‍ത്തുന്നത്; പിടികൂടിയത് നാട്ടുകാര്‍
കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ഫോട്ടോഗ്രാഫറായ യുവാവിനെ പോക്സോ നിയമപ്രകാരം കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയായ മണ്ണന്തല മരുതൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നിതിനാണ് (28) പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് കാരേറ്റ് പേടികുളത്ത് വച്ചായിരുന്നു സംഭവം. പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കിലെത്തിയ പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഈ വിവരം പെണ്‍കുട്ടികള്‍ നാട്ടുകാരെ അറിയിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ റോഡില്‍ തടഞ്ഞു നിറുത്തി കിളിമാനൂര്‍ പൊലീസിന് കൈമാറുകയുമായിരുന്നു. 2021 നവംബറില്‍ പ്രതി സമാന രീതിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയശേഷം രക്ഷപ്പെട്ടിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി കാമറയില്‍ നിന്ന് പ്രതിയുടെ ചിത്രം ലഭിച്ചെങ്കിലും ആളിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നാട്ടുകാര്‍ പിടികൂടിയ യുവാവിനെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോക്സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കരങ്ങളിലേറി ബാബു ജീവിതത്തിലേക്ക്; മലമുകളില്‍ എത്തിച്ചത് നാല്‍പ്പത് മിനിറ്റില്‍
പാലക്കാട്: മലമ്ബുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്ബിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും. രാജ്യത്തെ ഏതു കോണിലും ഏതു മനുഷ്യനും ആപത്തില്‍ തുണയാകുന്ന അവസാനം വാക്ക് തന്നെയാണ് അതിര്‍ത്തി കാക്കുന്ന ധീരന്മാര്‍ കാണിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിക്ക് മാത്രമല്ല ഏതൊരു മൂലയില്‍ ഏതൊരു കുഞ്ഞ് ജീവനും ഉടയോന്മാരാണെന്നു കാട്ടി. ഇന്നു രാവിലെ തന്നെ സൈന്യം വെള്ളവും ഭക്ഷണവും നല്‍കി്. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണില്‍ അറിയിച്ചത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട്…
സിഗരറ്റ് വാങ്ങിയ 35 രൂപയെച്ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ യുവാവ് മരിച്ചു
പറവൂര്‍: സിഗരറ്റ് വാങ്ങിയ 35 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു മര്‍ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വാണിയക്കാട് കണ്ടന്തറ വീട്ടില്‍ മനു (35) ആണ് ഇന്നു പുലര്‍ച്ചെ കളമശേരി മെഡിക്കല്‍ കോളജില്‍ മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് മനുവിനെ വാണിയക്കാട് ബീവറേജസിനു സമീപം കട നടത്തുന്ന സജ്ജന്‍, ഇയാളുടെ അനുജന്‍ സാജു, കൂട്ടുകാരന് എന്നിവര്‍ ചേര്‍ന്നു മര്‍ദിച്ചതായി കേസുള്ളത്. സജ്ജന്റെ കടയില്‍നിന്നു സിഗരറ്റ് വാങ്ങിയ ഇനത്തില്‍ 35 രൂപ മനു നല്‍കാനുണ്ടായിരുന്നു. ഇതു പിന്നീട് നല്‍കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അവിടെ എത്തിയ സാജുവും കൂട്ടുകാരനും ചേര്‍ന്ന് മനുവിനെ മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീടു വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നു. തലയ്ക്ക് ഉള്‍പ്പെടെ മറ്റു പരിക്കുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിയായ സാജുവിനെയും കൂട്ടുകാരനെയും പോലീസ് നേരത്തേ തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒളിവിലായിരുന്ന സജ്ജനും…
പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു; ഫൈറൂസി തൂങ്ങിമരിച്ചത് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍
തൃശ്ശൂര്‍: പുന്നയൂര്‍ക്കുളം ആറ്റുപുറത്ത് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകള്‍ ഫൈറൂസി(26)യേയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് നോക്കുമ്ബോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കുന്നംകുളം ഗവ. ആശുപത്രിയില്‍. ഫൈറൂസിന്റെ ഭര്‍ത്താവ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫര്‍ ഗള്‍ഫിലാണ്. ഒരാഴ്ച മുന്‍പാണ് ഫൈറൂസ് സ്വന്തം വീട്ടില്‍ എത്തിയത്. മകള്‍: അലിദ (നാല് മാസം). ഖബറടക്കം ബുധനാഴ്ച പരൂര്‍ ഞാലില്‍ ജുമാ മസ്ജിദില്‍
വീട് വച്ച് നല്‍കാന്‍ സിപിഎമ്മും വാവ സുരേഷും ധാരണാപത്രം ഒപ്പിട്ടു. ഇനി കെട്ടുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം
സിപിഎം വാവാ സുരേഷിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി.എന്‍ വാസവന്‍, കടകംപള്ളി എംഎല്‍എ സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബില്‍ സൊസൈറ്റിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ഒരു വീട്ടിലെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കി നല്‍കും . വളരെ ദയനീയമാണ് വാവാ സുരേഷിന്റെ സാഹചര്യങ്ങള്‍. കിട്ടിയ പുരസ്‌കാരങ്ങള്‍ പോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീട്ടിലാണ് വാവ സുരേഷ് ഇപ്പോള്‍ കഴിയുന്നത്. ‘സുരേഷിന്റെ പ്രവര്‍ത്തനം തുടരാന്‍ വേണ്ടിയാണ് വീടിന്റെ കാര്യത്തില്‍ സിപിഎം ഇടപെടുന്നത്. സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത് . വീടിന്റെ നിര്‍മാണം ഒരുദിവസം പോലും നിര്‍ത്തിവെക്കില്ല. വാവാ സുരേഷ് ആശുപത്രിയില്‍ കിടന്ന സമയത്താണ് വീടിന്റെ ദയനീയമായ അവസ്ഥ സിപിഎം നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ബോധം വന്ന സമയത്ത് വീട് നിര്‍മിച്ചു നല്‍കാനുള്ള സന്നദ്ധത…
പിതാവിന്റെ മൂന്നര പതിറ്റാണ്ട് മുമ്ബുള്ള കടം വീട്ടാനുള്ള നാസറിന്റെ അന്വേഷണം പരിസമാപ്തിയില്‍.
തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടിന് മുമ്ബ് പിതാവ് വാങ്ങിയ കടംവീട്ടാനുള്ള മകന്റെ അന്വേഷണം പരിസമാപ്തിയിലാകുമ്ബോഴും പെരുമാതുറ സ്വദേശി നാസറിന് ചെറിയ ദുഖം ബാക്കി. തന്റെ പിതാവിന് പണം കടംനല്‍കിയ സുഹൃത്തിനെ നാസര്‍ ഒടുവില്‍ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹം ഒന്നരവര്‍ഷം മുന്‍പ് മരിച്ചുപോയിരുന്നു. കൊല്ലം പരവൂര്‍ സ്വദേശിയായ ലൂഷ്യസായിരുന്നു 35 വര്‍ഷം മുമ്ബ് നാസറിന്റെ പിതാവ് അബ്ദുള്ളക്ക് ഗള്‍ഫില്‍ ജോലി കണ്ടെത്താന്‍ പണം നല്‍കി സഹായിച്ചിരുന്നത്. പിതാവിന്റെ സുഹൃത്തിനെ കണ്ടെത്തുന്നതിനായി ഒരാഴ്ച മുന്‍പ് നാസര്‍ പത്രപ്പരസ്യം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 31നാണ് പിതാവ് അബ്ദുല്ലയുടെ സുഹൃത്തിനെ അന്വേഷിച്ച് നാസര്‍ പത്രപ്പരസ്യം നല്‍കുന്നത്. പരസ്യം കണ്ട് നിരവധി പേരെത്തിയെങ്കിലും അബ്ദുല്ലയുടെ പ്രിയസുഹൃത്ത് ലൂഷ്യസ് അപ്പോഴും കാണാമറയത്ത് തുടര്‍ന്നു. ലൂയിസ് എന്ന പേരു വച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം. പിന്നീട് ലൂയിസ് ലൂഷ്യസ് ആയി, കൊല്ലം പരവൂര്‍ സ്വദേശിയാണെന്നും കണ്ടെത്തി. ലൂഷ്യസ് മരിച്ചെങ്കിലും കുടുംബം ഇപ്പോഴും…
കളമശേരിയില്‍ സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്ന കമ്ബനില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: കളമശേരിയില്‍ സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. എച്‌എംടി റോഡില്‍ മെഡികല്‍ കോളജിനടുത്ത് കിന്‍ഫ്രയ്ക്ക് സമീപം ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് കമ്ബനിയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. പുലര്‍ചെയാണ് സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കുന്ന കമ്ബനിക്ക് തീ പിടിച്ചത്. സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം തീ കണ്ടത്. തീ ആളിപ്പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് വിവരം. സ്ഥലത്ത് അഗ്‌നിശമന സേന ജീവനക്കാരെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.