‘ഭര്‍ത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ഇതു കൊടുത്താല്‍ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല’- കൂട്ടുകാരിക്ക് ആശ സുരേഷ് നല്‍കിയ ഈ സന്ദേശമാണ് ഭര്‍ത്താവിന് മാനസിക രോഗത്തിന്റെ മരുന്നു കൊടുത്ത കേസില്‍ ഭാര്യയെ വെട്ടിലാക്കിയത്. ഈ വോയിസ് ക്ലിപ്പ് നിര്‍ണായക തെളിവായി മാറുകയായിരുന്നു. മരുന്നിന്റെ പേരും ആശ കൂട്ടുകാരിക്ക് അയച്ചു കൊടുത്തിരുന്നു. ഈ വിഷയമാണ് കൂട്ടുകാരി സതീഷിനെ അറിയിച്ചത്. ഇതോടെയാണ് സതീഷ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകള്‍ കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷിനെ(36) ആണ് അറസ്റ്റു ചെയ്തിരുന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവം ഒഴിവാക്കാനാണ് രഹസ്യമായി മരുന്നു കലര്‍ത്തി നല്‍കിയതെന്ന് ആശ പൊലീസിന് മൊഴി നല്‍കി. ചിറയിന്‍കീഴ് സ്വദേശിയായ സതീഷിന്റെ മുറപ്പെണ്ണാണ് ആശ. 2006 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞു. ഐസ്‌ക്രീം…
Day: February 5, 2022
പീഡനദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിക്ക് അതിജീവിതയുടെ കത്ത്
കോഴിക്കോട്: പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്ന് ആക്രമിക്കപ്പെട്ട നടി കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കും നടി കത്തിന്‍റെ കോപ്പി അയച്ചിട്ടുണ്ട്. ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. പ്രതിയായ ദിലീപിന്‍റെ കൈയില്‍ ദൃശ്യങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങള്‍ അയച്ചോ എന്നും പരിശോധിക്കണം. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് ആരോപണം. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്.…
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 21 കാരി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍
പത്തനംതിട്ട: അടൂരില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 21 കാരി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമ്മു(21) വാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഏറത്ത് വയല എം ജി ഭവനില്‍ ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ത്രീധന-ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ജനുവരി 31നാണ് ജിജിയുടെ ഭാര്യ കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് കല്ലുപുരയില്‍ ബാബുവിന്റെയും സതിയുടെയും മകള്‍ അമ്മുവിനെ (21) ഭര്‍തൃവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജിജിയും മാതാപിതാക്കളും അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ചുലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍…
ഭൂരഹിതര്‍ക്കായി ഭൂമി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: ലൈഫ് മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്കായി ആരംഭിച്ച “മനസ്സോടിത്തിരി മണ്ണ്” പദ്ധതിയിലേക്ക് ഭൂമി നല്‍കി വിഖ്യാത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂര്‍, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5 സെന്റ് ഭൂമി പദ്ധതിയിലേക്ക് കൈമാറുന്നത്. ഇക്കാര്യം അടൂര്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനെ അറിയിച്ചു. മനസ്സോടിത്തിരി മണ്ണ് കാമ്ബയിനില്‍ പങ്കാളിയാകാന്‍ താല്പര്യമുണ്ടെന്ന് അടൂര്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നാലെ മന്ത്രി ആക്കുളത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നന്ദി അറിയിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥയായി നാഗ്പുരില്‍ ജോലി ചെയ്യുന്ന മകള്‍ അശ്വതിയോട് ഭൂമി നല്കുന്ന കാര്യം അടൂര്‍ പങ്കുവെച്ചിരുന്നു. എത്രയും പെട്ടെന്ന് നടപടി നീക്കാനായിരുന്നു അശ്വതിയുടെ പ്രതികരണം. നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് മന്ത്രിയെ അടൂര്‍ അറിയിച്ചു. ഇത് ഭൂദാനമെല്ലന്നും തന്റെ മണ്ണിന്റെ പങ്ക് പകുത്ത് നല്‍കുന്നത് കടമയാണെന്നും അടൂര്‍ പറഞ്ഞു. ലോകമാകെ ആദരിക്കുന്ന മഹാപ്രതിഭയായ അടൂരിന്റെ തീരുമാനം…
തിരുവനന്തപുരത്ത് 50-കാരന്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍
വെള്ളറട: 50 കാരനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റശേഖരമംഗലം പൂഴനാട് ചാനല്‍കര വീട്ടില്‍ സതിയുടെ മൃതദേഹമാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി 12 ന് ശേഷം ആണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ സതിയും മാതാവ് ജൈനിയും മാത്രമാണ് താമസം. മദ്യപാനശിലമുള്ള ആളാണ് സതി. തറയില്‍ പഞ്ഞിയിലുള്ള മെത്തയില്‍ കത്തികരിഞ്ഞ നിലയിലാണ് സതിയുടെ മൃതദേഹം കണ്ടത്. മേശയുടെ പുറത്ത് മദ്യകുപ്പിയും ഇരിപ്പുണ്ട്. സിഗരറ്റില്‍ നിന്ന് തീ മെത്തയില്‍ വീണ് കത്തി അപകടം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം.
വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി, വിഷം ശരീരത്തില്‍ നിന്ന് പൂര്‍ണമായും മാറി; ഇപ്പോള്‍ മരുന്ന് നല്‍കുന്നത് പാമ്ബ് കടിച്ചപ്പോഴുണ്ടായ മുറിവ് ഉണങ്ങാന്‍ മാത്രം
തിരുവനന്തപുരം: മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി. വിഷം ശരീരത്തില്‍ നിന്ന് പൂര്‍ണമായും മാറി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്ബിന്റെ കടിയിലുണ്ടായ മുറിവുണങ്ങാന്‍ മാത്രമാണ് മരുന്ന് നല്‍കുന്നത്. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്ബ് കടിച്ചത്. പിടികൂടിയ പാമ്ബിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു.
എം.ശിവശങ്കറിനെതിരേ കൂടുതല്‍ വെളിപ്പെടുത്തുലുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കൂടുതല്‍ വെളിപ്പെടുത്തുലുമായി രംഗത്ത്. കേസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയെന്ന് ഇതുവരെ താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കനറിയാമെന്നും സ്വപ്ന പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്ന വെളിപ്പെടുത്തുലുമായി എത്തിയിരിക്കുന്നത്. അഭിമുഖത്തില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങള്‍: ‘ഒരുപാട് മാനസിക പീഡനങ്ങള്‍ ഏറ്റാണ് ഞാന്‍ കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്ന് വന്നത്. അനുഭവിച്ചത് അനുഭവിച്ചു, സമൂഹത്തില്‍ ഒരുപാട് ആളുകള്‍ മനസ്സിലാക്കാതെ പോകുന്ന കുറേ സത്യങ്ങളുണ്ട്. ഒരു സ്ത്രീയും മോശമല്ല. എല്ലാ സ്ത്രീക്കും ഒരു ഭൂതകാലമുണ്ട്. കല്യാണം എന്ന കയറ് പല പെണ്‍കുട്ടികള്‍ക്കും തൂക്കുകയറാണ്. വ്യക്തപരമായി എനിക്കും അങ്ങനെയാണുണ്ടായത്. കുഞ്ഞുങ്ങളുണ്ടാകുന്നതോടെ അവരെ വളര്‍ത്താന്‍ ജീവിതത്തില്‍ പല സര്‍ക്കസുകളും നടത്തേണ്ടി വരും. ഒന്നിലേക്കും പോകേണ്ട, എല്ലാം അവസാനിപ്പിക്കാമെന്ന് ഞാനും അമ്മയും തീരുമാനമെടുത്തതായിരുന്നു.…
കൊട്ടാരക്കരയില്‍ 12കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ബന്ധുവായ യുവാവ് പിടിയില്‍
കൊല്ലം: കൊട്ടാരക്കരയില്‍ 12വയസുകാരിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. ബന്ധുവായ 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളിയാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെ യുവാവ് നിരന്തരം പീഡനത്തിനിരയാക്കിയതായി കുട്ടി പറഞ്ഞു. ആശുപത്രി അധികൃതര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
ചങ്ങനാശ്ശേരി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ചങ്ങനാശേരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. എസ്.ബി കോളജിന് മുന്‍പിലായിരുന്നു അപകടം. പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും അജ്മല്‍ മരിച്ചിരുന്നു. ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റേയും ജെബിയുടേയും മകന്‍ അജ്മല്‍ റോഷന്‍(27), ഉല്ലാഹയില്‍ അലക്സ്(26), വാഴപ്പള്ളി കണിയാംപറമ്ബില്‍ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്. രുദ്രാക്ഷിനേയും അലക്സിനേയും ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ഇവരും മരിച്ചു.
സമൂഹമാധ്യമങ്ങള്‍ക്ക് പൂട്ടുവീഴുമോ? ശക്തമായ നിയന്ത്രണത്തിന് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്ക് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇതുസംബന്ധിച്ച സൂചനകള്‍. സമൂഹമാധ്യമങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കണമെന്നും രാഷ്ട്രീയപരമായ ഐക്യമുണ്ടായാല്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്നുമാണ് മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയത്. കേന്ദ്രം നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുമ്ബോഴൊക്കെയും അഭിപ്രായ സ്വാതന്ത്രത്തെ ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയും ലോക്സഭയും അഭിപ്രായ ഐക്യത്തിലെത്തിയാല്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്ബ്, ഗൂഗ്ള്‍, ഫേസ്ബുക്, യൂട്യൂബ്, ട്വിറ്റര്‍ എന്നീ കമ്ബനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. വിവാദപരമായ ഉള്ളടക്കങ്ങളെ അടയാളപ്പെടുത്തല്‍, തരംതാഴ്ത്തല്‍, എടുത്തുമാറ്റല്‍ തുടങ്ങിയ പ്രക്രിയകളെ കുറിച്ച് ചര്‍ച്ചചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ്…