സ്‌കൂളുകൾ തുറക്കാനുള്ള ആലോചനയിൽ സർക്കാർ; അന്തിമ തീരുമാനം വിദഗ്ധ സമിതി റിപ്പോർട്ടിന് ശേഷം

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണിച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.സ്‌കൂളുകളുകൾ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാനുള്ള വിദഗ്ധ സമിതിയെ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയാൽ ഏതെല്ലാം ക്ലാസുകൾ ആദ്യം തുറക്കാമെന്നും എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നതും സംബന്ധിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി കൊവിഡ് സാഹചര്യം വിലയിരുത്തുന്ന ആരോഗ്യവിദഗ്ധരടങ്ങുന്ന വിദഗ്ധസമിതിയുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുകയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താനായി ഇന്നലെ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരടക്കമുള്ളവരുമായി നടത്തിയ ആശയവിനിമയത്തിൽ നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ തുറക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നതായും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിൽ വിദഗ്ധർ വ്യക്തമാക്കിയത്. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനാൽ…

ആദ്യ സീരിയലില്‍ തന്നെ പുരസ്‌കാരം: സന്തോഷം പങ്കുവെച്ച്‌ റാഫി

9ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടിക്കും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഇത്തവണ ചക്കപ്പഴം താരങ്ങള്‍ക്കായിരുന്നു. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫിയാണ്. ഇരുവരുടെയും ആദ്യ സീരിയലുകളാണ് ഇത്. ചക്കപ്പഴത്തില്‍ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്. സരസമായ ശൈലിയില്‍ നിരുത്തരവാദപരമായി പെരുമാറുന്ന യുവാവിനെയാണ് ഹാസ്യ പരമ്ബരയായ ചക്കപ്പഴത്തില്‍ റാഫി അവതരിപ്പിച്ചത്. പരമ്ബര തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ വലിയ ആരാധകരെ സ്വന്തമാക്കാന്‍ റാഫിക്ക് സാധിച്ചിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ ആയിരുന്നു റാഫി പരമ്ബരയിലേക്ക് എത്തിയത്. ഇപ്പോഴിതാ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് സുമേഷ്. ‘എല്ലാവര്‍ക്കും നന്ദി, സുമേഷ് എന്ന കഥാപാത്രം വിശ്വസിച്ച്‌ എന്നെ ഏല്‍പ്പിച്ച ഡയറക്ടര്‍ ഉണ്ണി സാറിനും എന്നെ പിന്തുണയ്ക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും നന്ദി, ചക്കപ്പഴം കുടുംബത്തിനും വീട്ടുകാര്‍ക്കും കൂടെ നിന്ന കൂട്ടുകാര്‍ക്കും…

റേഷൻ കാർഡ് ഇനി എടിഎം കാർഡിന്റെ രൂപത്തിൽ; ആദ്യ ഘട്ട വിതരണം കേരളപ്പിറവി ദിനത്തിൽ

പുസ്തകരൂപത്തിലുള്ള പരമ്ബരാഗത റേഷൻ കാർഡ് മാറുന്നു. ഇനി എടിഎം കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും റേഷൻ കാർഡിന്റെ മുൻവശത്തുണ്ടാവുക. തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതുമാണ് പ്രധാന ഗുണം. പ്രതിമാസ വരുമാനം, റേഷൻ കട നമ്ബർ, വീട് വൈദ്യുതീകരിച്ചതാണോ, എൽ.പി.ജി. കണക്ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുഭാഗത്തുമുണ്ട്.25 രൂപയാണ് സ്മാർട്ട് കാർഡാക്കാൻ ഫീസായി നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായോ സ്മാർട്ട് കാർഡിന് അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിങ് ഓഫീസറോ അംഗീകരിച്ചാൽ കാർഡ് അപേക്ഷകന്റെ ലോഗിൻ പേജിലെത്തും. പി.ഡി.എഫ്. രൂപത്തിലുള്ള…

യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിച്ചു; തിരുവഞ്ചൂരിന്റെ മകനടക്കം 5പേർക്ക് തിരിച്ചടി

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനുൾപ്പെടെ അഞ്ചുമലയാളികളെ യൂത്ത് കോൺഗ്രസ് ദേശീയ വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുൾപ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻറെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവാക്കിയത് മരവിപ്പിച്ചു . അർജ്ജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് നേതാവായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അഖിലേന്ത്യാ നേതൃത്വം സ്വന്തം തീരുമാനം മരവിപ്പിച്ചത് . യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന വക്താവായിട്ടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻറെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ രാത്രിയോടെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി ശ്രീനിവാസ് നിയമിച്ചത്. അപ്രതീക്ഷിതമായി ദില്ലിയിൽ നിന്ന് പത്രക്കുറിപ്പ് ഇറങ്ങിയപ്പോ‍ഴാണ് സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യം അറിഞ്ഞത്. യൂത്ത് കോൺഗ്രസിൻറെ താ‍ഴെ തട്ടിലെ കമ്മറ്റികളിലൊന്നും പ്രവർത്തിക്കാത്ത…

ഇന്ധനവിലയിൽ കുത്തനെയുള്ള വർധനവ്; പാചക വാതകത്തിന് വർധിച്ചത് ഇരട്ടിയിലേറെ രൂപ

7 വർഷത്തിനിടെ രാജ്യത്തെ ഇന്ധനവിലയിൽ കുത്തനെയുള്ള വർധനവ്. പാചക വാതകത്തിന് ഇരട്ടിയിലേറെ രൂപ വർധിച്ചു. പെട്രോൾ വിലയിൽ 7 വർഷത്തിനിടെ 42 ശതമാനം വർധനവും ഡീസൽ വിലയിൽ 55 ശതമാനം വർധനവുമാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറയുമ്പോഴും ഇന്ത്യയിൽ ഇന്ധന വില കുറക്കുന്നില്ല.ക‍ഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ധന വിലയിൽ കുത്തനെയുള്ള വർധനവാണ് സംഭവിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനു വില കുറയുമ്പോഴും രാജ്യത്തെ ഇന്ധന വില കുതിച്ചു ഉയരുകയാണ്. 2014ൽ എൽ.പി.ജിക്ക് വില 410 രൂപയായിരുന്നു. ഇന്നത് 116 ശതമാനം വർധിച്ച് 885 രൂപയായി. ഏഴു വർഷം കൊണ്ട് പെട്രോൾ വിലയിൽ 42 ശതമാനം വർധനവാണ് ഉണ്ടായത്. 71രൂപയുണ്ടായ പെട്രോളിന് നിലവിൽ 101 രൂപയാണ് , ഡീസൽ വില 55 ശതമാനമായാണ് വർധിച്ചത്. 57 രൂപയുണ്ടായ ഡീസലിന് നിലവിൽ രാജ്യത്ത് 88…

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്ര നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറി കടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്ര നേട്ടം. 2003-ൽ തന്റെ 18-ാം വയസ്സിൽ ഖസാക്കിസ്താനെതിരെ പോർച്ചുഗലിനായാണ് റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിക്കുന്നത്. അയർലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ചരിത്രത്തിലേക്കുള്ള ഗോളുകൾ പിറന്നത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോർച്ചുഗലിനെ 89ാം മിനിറ്റിൽ റൊണാൾഡോയുടെ ഹെഡറിൽ കൂടി പിറന്ന ഗോളിൽ ഒപ്പത്തിനൊപ്പം എത്തിക്കുകയായിരുന്നു. ഇഞ്ചുറി…