ഞങ്ങളിലൊരാളെ നിങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍ ഇലവനിലെ എല്ലാവരും കൂടി ഇതിനു തിരിച്ചടി നല്‍കും: മുന്നറിയിപ്പുമായി രാഹുല്‍

ലോര്‍ഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ താരങ്ങള്‍ തമ്മിലുള്ള വാക്പോരിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. കളത്തിന് പുറത്ത് കാണികളില്‍ നിന്നു പോലും ഇന്ത്യക്ക് അപമാനം ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ ടീമിലെ ഏതെങ്കിലും താരത്തെ സ്ലെഡ്ജ് ചെയ്യുകയോ പ്രകോപിപ്പിക്കുകയോ ചെയ്താല്‍ ടീമിലെ എല്ലാവരും കൂടി അതിനു മറുപടി നല്‍കുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ‘ഞങ്ങളിലൊരാളെ നിങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍ ടീമിലെ മുഴുവന്‍ പേര്‍ക്കും പുറകെയാണ് നിങ്ങള്‍ വരുന്നത്. ഞങ്ങളുടെ ഇലവനിലെ എല്ലാവരും കൂടി ഇതിനു തിരിച്ചടി നല്‍കും. ഇരുടീമുകളും ലോര്‍ഡ്സ് ടെസ്റ്റില്‍ വിജയിക്കണമെന്ന് എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നാണ് താരങ്ങള്‍ തമ്മിലുള്ള കൊമ്ബുകോര്‍ക്കല്‍ കാണിക്കുന്നത്’. ‘ടെസ്റ്റ് ക്രിക്കറ്റ് ഇങ്ങനെ തന്നെയാണ് കളിക്കുന്നത്. എതിരാളികളോട് ഒന്നോ, രണ്ടോ വാക്കുകള്‍ പറയാന്‍ മടിച്ചു നില്‍ക്കുന്നതല്ല ഞങ്ങളുടെ ടീം. ഏതെങ്കിലുമൊരാള്‍ ഞങ്ങളുടെ ടീമിലെ ഒരു താരത്തിനു പിന്നാലെ…

അഫ്ഗാനിലെ താലിബാന്‍ സംഘത്തിലും മലയാളികളോ ? ​”മലയാളം സംസാരിക്കുന്ന താലിബാൻ സൈനികൻ”; ട്വീറ്റുമായി ശശി തരൂർ

താലിബാൻ സൈനികൻ മലയാളം പറയുന്നതിന്‍റെ ട്വീറ്റ്​ പങ്കുവെച്ച്​ ശശി തരൂർ എം.പി. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളും ഉണ്ടോയെന്ന സംശയം പങ്കുവെച്ചിരിക്കുകയാണ് ശശി തരൂര്‍ എം പി. ഇതുമായി ബന്ധപ്പെട്ട വിഡിയോയാണ്​ തരൂർ ട്വിറ്ററിലൂടെ പങ്കുവെച്ചത്​. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യമാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്. രണ്ട്​ മലയാളി താലിബാൻ സൈനികരെങ്കിലും ഉണ്ടെന്ന കുറിപ്പോടെയാണ്​ തരൂർ ട്വീറ്റ്​ പങ്കുവെച്ചത്​.വീഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ സംസാരിക്കട്ടെ, എന്നു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. “ശബ്ദത്തില്‍ നിന്ന് രണ്ട് മലയാളി താലിബാന്‍കാര്‍ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തില്‍ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും”, എന്നാണ് തരൂരിന്റെ ട്വീറ്റ്. റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍…

ഐ എസ് ബന്ധം ആരോപിച്ച്‌ കണ്ണൂരില്‍ 2 യുവതികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ( 17.08.2021) ഐ എസ് ബന്ധം ആരോപിച്ച്‌ കണ്ണൂരില്‍ രണ്ട് യുവതികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ശിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡെല്‍ഹിയില്‍ നിന്നുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ ദാഇശ് ആശയപ്രചരണം നടത്തിയെന്നാണ് എന്‍ ഐ എയുടെ പറയുന്നത്. ഇവര്‍ മലയാളിയായ മുഹമ്മദ് അമീനൊപ്പം ചേര്‍ന്ന് ദാഇശ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നുവെന്ന് എന്‍ ഐ എ അറിയിച്ചു. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ക്രോണികിള്‍ ഫൗന്‍ഡേഷന്‍ എന്ന ഗ്രൂപുണ്ടാക്കി ആശയപ്രചാരണം നടത്തിയെന്നും ദേശീയ അന്വേഷണ ഏജന്‍സി സംഘം പറയുന്നു.   ചൊവ്വാഴ്ച രാവിലെയാണ് കൊച്ചിയിലും ഡെല്‍ഹിയില്‍ നിന്നുമുള്ള എന്‍ ഐ എ സംഘങ്ങള്‍ കണ്ണൂരിലേക്ക് എത്തിയത്. യുവതികളുടെ വീടുകളിലെത്തി ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പെടെ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് തന്നെ ഡെല്‍ഹിയിലേക്ക് കൊണ്ട്…

ഈ ദിവസത്തിന് ദൈവത്തിന് നന്ദി പറയുകയാണ്, നിമിഷ ഫാത്തിമ ജയില്‍മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു

തിരുവന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമ ജയില്‍മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിലെത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍ അധികാരമുണ്ടെന്നും അമ്മ ബിന്ദു പ്രതികരിച്ചു. ‘ഈ ദിവസത്തിന് ദൈവത്തിന് നന്ദി പറയുകയാണ്. സത്യസന്ധമായ ഒരു കാര്യത്തിന് വേണ്ടിയാണ് ഇത്രയും കാലം അലഞ്ഞത്. ആ കുഞ്ഞുങ്ങള്‍ നിരപരാധിയല്ലേ. അവരെ ശിക്ഷിക്കണമെന്നാണോ നിയമം പറയുന്നത് എന്നും നിമിഷയുടെ അമ്മ ബിന്ദു മാധ്യമങ്ങളോട് വ്യക്തമാക്കി. നിമിഷയെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് അമ്മ ബിന്ദുവിന്റെ ഇപ്പോഴത്തെ ആവശ്യം. നേരത്തേയും ഈ അഭ്യര്‍ത്ഥനയുമായി ബിന്ദു കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നും അമ്മ ബിന്ദു വ്യക്തമാക്കി.

മോഹൻലാൽ മമ്മൂട്ടി പുത്തൻ ചിത്രങ്ങൾക്ക് ഇന്ന് തുടക്കം; ’12ത്ത് മാന്‍’ ന്റെയും പുഴുവിന്റേയും ഷൂട്ടിംഗ് തുടങ്ങി

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു ചിത്രീകരണം തുടങ്ങി. ഇന്ന് എറണാകുളത്ത് വച്ച് സിനിമയുടെ പൂജ ചടങ്ങ് നടന്നു. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം.   ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. അതേസമയം ഭീഷ്മപർവം അവസാന ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി ഓഗസ്റ്റ് അവസാന വാരം പുഴുവിൽ ജോയിൻ ചെയ്യും. മമ്മൂട്ടി അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുഴുവിലേതെന്നാണ് റിപ്പോർട്ടുകൾ. വിധേയനിലേതു പോലുള്ള പ്രകടനമായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടേതെന്നാണ് സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞത്. ഉണ്ടക്ക് ശേഷം ഹർഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ.   ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്,…

തിരുവനന്തപുരത്ത് എൻസിപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉത്‌ഘാടനം ചെയ്ത് പി.സി ചാക്കോ

എൻസിപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ഊറ്റുപുഴയിൽ ഉത്‌ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയാണ് ഉത്‌ഘാടനം നിർവഹിച്ചത്.   ഇനിമുതൽ തിരുവനന്തപുരത്തെ ncp ഘടകത്തിന് കുറെ കൂടി സൗകര്യമുള്ള ഓഫീസ് ഉണ്ടായിരിക്കുമെന്ന് മന്ത്രി ak ശശീന്ദ്രൻ അവകാശപ്പെട്ടു.   ഇന്ത്യൻ രാഷ്ട്രിയത്തിൽ അനുദിനം പ്രസക്തി വർധിച്ചു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ് ശ്രീ ശരത്ത് പവാറിന്റെ നേതൃത്വത്തിലുള്ള Nationalist Congress Party എന്നും, ഇന്ത്യ പ്രതീക്ഷിക്കുന്നത് ശരത് പവാറിന്റെ നേതൃത്വത്തിൽ ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകുമെന്നാണെന്നും, ഈ സാഹചര്യത്തിൽ പാർട്ടിയുടെ അടിത്തറ വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.     മന്ത്രി എ കെ ശശീന്ദ്രന്റെ വാക്കുകളിലേക്ക്…

സത്യം ജയിച്ചു; നടി അമ്പിളി ദേവിക്ക് തിരിച്ചടി, ഇനി ആദ്യത്തിനെതിരെ ഒരക്ഷരം മിണ്ടി പോകരുതെന്ന് കോടതി

ഏറെ വിവാദമായ ആദിത്യൻ- അമ്പിളിദേവി കുടുംബ തർക്കത്തിൽ അമ്പിളി ദേവിക്കെതിരേ കോടതി വിധി. ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ അമ്പിളി ദേവി പ്രതികരിക്കുന്നതു തൃശൂർ കുടുംബക്കോടതി വിലക്കി . സ്ത്രീ പീഢന കേസിൽ ഇതാദ്യമാണ്‌ സ്ത്രീക്കെതിരേ നിർണ്ണായകമായ ഒരു കോടതി വിധി വരുന്നത്. കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് ആത്മയിൽ നിന്നു പുറത്താക്കിയതിനാൽ 10 കോടി നഷ്ടപരിഹാരവും ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം…