കേരളത്തിൽ 25,820 പേർക്ക് കൊവിഡ്; രോഗമുക്തി 37,316; മരണം 188

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത്…

ആലപ്പുഴയില്‍ കിണറ്റിലെ വെള്ളം പൊങ്ങി; 18 റിങ്ങുകളുള്ള കിണറില്‍ വെള്ളം നിറഞ്ഞത് മുകളിലെ മൂന്ന് റിങ്ങുകള്‍ കാണത്തക്ക വിധത്തില്‍; നിമിഷങ്ങള്‍ക്കകം വറ്റി; വീട്ടുകാര്‍ പരിഭ്രാന്തിയില്‍

മാന്നാര്‍: ശക്തമായ മഴയെ തുടര്‍ന്ന് കിണറിലെ വെള്ളം പൊങ്ങുകയും തിരയടിച്ച്‌ നിമിഷങ്ങള്‍ക്കകം വെള്ളം വറ്റുന്നതും കണ്ട വീട്ടുകാര്‍ പരിഭ്രാന്തിയിലായി. ബുധനൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഉത്രം വീട്ടില്‍ അജയ് യുടെ വീടിന്റെ മുന്നിലുള്ള കിണറിലാണ് സംഭവം. വൈകുന്നേരം 4.30ന് കിണറിലെ വെള്ളം പൊങ്ങുകയും ഉടന്‍ തന്നെ വറ്റുകയും ചെയ്തത്. 18 റിങ്ങുകളുള്ള കിണറില്‍ വെള്ളം നിറഞ്ഞ് മൂന്ന് റിങ്ങുകള്‍ മുകളില്‍ കാണത്തക്ക നിലയിലായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം കിണറിലെ വെള്ളം താഴ്ന്നു. പിന്നീട് കലങ്ങിയ വെള്ളമാണ് കിണറില്‍ പൊങ്ങിയത്. അസാധാരണ സംഭവത്തില്‍ ഭീതിലായിരിക്കുകയാണ് വീട്ടുകാര്‍.

ജെനിയുടെ നേട്ടം കേരളത്തിന്‍റെ കൂടി നേട്ടമാണ് ; മന്ത്രി പ്രൊഫ. ആര്‍ ബിന്ദു

കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി കുറിച്ചു. പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നുവെന്നും പ്രൊഫ. ആര്‍ ബിന്ദു കുറിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന…

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി. അദ്ധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണ്. എന്നാല്‍ കേരളത്തില്‍ ദളിതനായ ഒരാളെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തെത്തിക്കില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഏഴുതവണ ലോക്സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താന്‍. ഒരു തവണകൂടി ജയം ആവര്‍ത്തിച്ചാല്‍ ലോക്സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കറാണ്. താനായതു കൊണ്ടും താനൊരു ദളിതനായതുകൊണ്ടുമാണ് ആരും അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്തത്. എന്നാല്‍ തനിക്കതിന്റെ ആവശ്യമില്ലെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായാകും ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ ഇത്രയേറെ തവണ ലോക്സഭയിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നകൊണ്ടാണ് തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.സി.സിയിലും, കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായിട്ടുണ്ട്, കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ താന്‍ യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്നെ പരിഗണിക്കാതിരിക്കുന്നത്? അതിന് യാതൊരു ന്യായീകരണവുമില്ലെന്നും…

മയ്യഴിയുടെ അഭിമാനം ക്യാപ്റ്റന്‍ പ്രേമന്‍; 101 ജീവന്‍ രക്ഷിച്ച റസ്‌ക്യൂ ഓപ്പറേഷന്‍ ഹെഡ്

മാഹി: കൂരിരുട്ടില്‍ ഇരുന്നൂറ് കി.മീറ്റര്‍ വേഗതയില്‍ വീശിയടിച്ച ടൗട്ടേയുടെ താണ്ഡവത്തിനും, ആയിരം നാവുള്ള അനന്തനെപ്പോലെ ചീറ്റി വന്ന കൊടും തീരമാലകള്‍ക്കിടയിലും, മരണത്തെ മുന്നില്‍ കണ്ടï 12 മണിക്കൂറുകളില്‍, ധീരമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഎസ്‌എല്‍ ചീല്‍ എന്ന കപ്പലിന്റെ ക്യാപ്ടന്‍ മാഹി പാറക്കല്‍ സ്വദേശിയുമായ ചാണോളിയന്‍ വളപ്പില്‍ പ്രേമനായിരുന്നു. മരണം വരെ ഈ രക്ഷാപ്രവര്‍ത്തനം മറക്കാനാവില്ലെന്ന് പ്രേമന്‍ സാക്ഷ്യപ്പെടുത്തുന്നു. നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ ആശങ്കയില്‍ തണുത്തുറഞ്ഞു പോയ ദിനരാത്രങ്ങളെ ഉള്‍ക്കിടിലത്തോടെയാണ് ഈ നാവികന്‍ ഓര്‍ക്കുന്നത്. അതിശക്തമായ ചുഴലിക്കാറ്റില്‍ സാഗര്‍ ഭൂഷണ്‍ എന്ന ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കപ്പല്‍ എട്ട് നങ്കൂരങ്ങളുമിട്ട് കടലില്‍ ഉറപ്പിച്ച്‌ നിര്‍ത്തിയതായിരുന്നു. എന്നാല്‍ ഇവ പൂര്‍ണ്ണമായും വിഛേദിക്കപ്പെടുകയും, ഗുജറാത്ത് തീരത്തേക്ക് അതിവേഗം കപ്പല്‍ ഒഴുകി പോവുകയുമായിരുന്നു. അപ്പോള്‍ 90 കി.മി.വേഗതയിലുള്ള കാറ്റും, അഞ്ച് മുതല്‍ ആറ് മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളും കപ്പലിനെ കടലില്‍ അമ്മാനമാടുകയായിരുന്നു. കപ്പല്‍…

പഴയകാല വിസ്മയത്തിന് ഇന്ന് ജന്മദിനം ..

മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം ഒരു ഇരുന്നൂറോളം ചിത്രങ്ങളിലായി നായകൻ, ഉപനായകൻ , വില്ലൻ തിളങ്ങിയ റഹ്മാന് ഇന്ന് ജന്മദിനം . 1967 മെയ് 23 ആണ് അദ്ദേഹം ജനിച്ചത്. അബുദാബിയിലായിരുന്നു റഹ്മാൻ്റെ ജനനം.ബാംഗ്ലൂരിലെ ബാൻഡ്വിൻ ബോയ്സ് ഹൈസ്ക്കൂൾ, അബുദാബി സെൻ്റ്ജോസഫ് സ്കൂൾ, ഊട്ടി റെക്സ്പിയർ സെക്കൻഡറി സ്ക്കൂൾ, മമ്പാട് MEട കോളേജ് എന്നിവിടങ്ങളിലായിരുന്നു റഹ്മാൻ്റെ വിദ്യാഭ്യാസം’ 1983ൽ പത്മരാജൻ്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു റഹ്മാൻ്റെ അരങ്ങേറ്റം.രവി പുത്തൂരാൻ എന്ന ആ കൗമാരകഥാപാത്രത്തിലൂടെ ആ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം റഹ്മാനെ തേടിയെത്തി. പിന്നീട് കാണാമറയത്ത്, വാർത്താ,പൂമുഖ പടിയിൽ നിന്നെയും കാത്ത് ,അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ, ഇത്തിരിപൂവേ ചുവന്ന പൂവേ, ഗായത്രീ ദേവീ എൻ്റെ അമ്മ, സുനിൽ വയസ് 20,ചിലമ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ റഹ്മാൻ മുൻനിര താരമായി മാറി. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം റഹ്മാനും അന്ന്…

കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ല; പരാതിയുമായി ബന്ധുക്കള്‍

കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്ന് പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി വത്സലയുടെ (59) ബന്ധുക്കളാണ് പരാതി നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഏഴ് പവന്‍ ആഭരണങ്ങള്‍ വത്സല ധരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മരണം സംഭവിച്ചതിന് പിന്നാലെ ആഭരണങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഒരു വള മാത്രമാണ് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് മുട്ടം സ്വദേശിനിയായ വത്സല ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങിയത്. വത്സലയെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍ത്തലയിലെ ആശുപത്രിയിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. വിഷയത്തില്‍ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. ഇതടക്കം ആലപ്പുഴ ജില്ലയില്‍ മാത്രം സമാനമായ മറ്റ് മൂന്ന് പരാതികള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

വൈറലായി ദൃശ്യം മോഡൽ ബോധവൽക്കരണ വീഡിയോ. ഇ വീഡിയോയ്ക്ക് പുറകിൽ ഈ 5 ചെറുപ്പക്കാർ

modi m life news

മലയാള സിനിമയുടെ താരരാജാവ് എന്ന് വിശേഷിപ്പിക്കാൻ ഉതകുന്ന മോഹൻലാലിൻറെ ജന്മദിനമായിരുന്നു ഇന്നലെ .അദ്ദേഹത്തിന് ആശംസകൾ നേർന്നു നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചത്. കോവിഡ് 19 വൈറസ് രണ്ടാംതരം രൂക്ഷമാകുന്ന ഈ പുതിയ സാഹചര്യത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി തയ്യാറാക്കിയ ദൃശ്യമാണ് ബ്രേക്ക് ദി ചെയിൻ വീഡിയോ. സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പിനെ ഭാഗമായുള്ള ഡിജിറ്റൽ ഗ്രാഫിക്സ്കൾക്ക് പിന്നിൽ ഒരുകൂട്ടം ചെറുപ്പക്കാരാണ്. റെസ്പുട്ടിൻ ഡാൻസ് മുതൽ ദൃശ്യം സിനിമയെ ആസ്പദമാക്കിയുള്ള ഗ്രാഫിക്സ് വരെ സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ അഭിമാനത്തിന്റെ നെറുകയിലാണ് തിരുവന്തപുരത്തെ യുവസംഘം. കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധ സന്ദേശവുമായി സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന ഡിജിറ്റൽ ഗ്രാഫിക്സുകൾ ഈ യുവ സംഘത്തിന്റെ അധ്വാന ഫലമാണ്. മൂന്ന് വർഷം മുൻപ് ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ ആയിരുന്ന അഞ്ചു പേർ ചേർന്നാണ് വഴുതക്കാടുള്ള tenPoint…

ശവപ്പെട്ടി നിര്‍മ്മാണം അരോചകം; ബിജെപി പ്രവര്‍ത്തകന്‍ പെട്രൊളൊഴിച്ച്‌ കത്തിച്ച ഭിന്നശേഷിക്കാരന് ഒടുവില്‍ ദാരുണാന്ത്യം

തിരുവനന്തപുരം : വെള്ളറടയില്‍ ബിജെപി പ്രവര്‍ത്തകന്‍ പെട്രോള്‍ ബോംബെറിഞ്ഞ ഭിന്നശേഷിക്കാരനായ അയല്‍വാസി മരിച്ചു. അരുവിയോട് സ്വദേശിയായ വര്‍ഗീസാണ് മരിച്ചത്. 50 വയസായിരുന്നു. മെയ് 12 ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലാണ് ഇയാളെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. വീടിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡില്‍ ശവപ്പെട്ടി നിര്‍മ്മാണം നടത്തിവന്നിരുന്ന ഇരുകാലിനും സ്വാധീനമില്ലാത്ത വര്‍ഗീസിനെ ബിജെപി പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തുകയും വഴങ്ങാതെ വന്നപ്പോള്‍ ബോംബെറിയുകയുമായിരുന്നു. ശവപ്പെട്ടി നിര്‍മ്മാണ വേളയില്‍ പുറത്തുവരുന്ന പൊടിപടലം തനിക്ക് ബുദ്ധിമുട്ടാണെന്ന് സെബാസ്റ്റ്യന്‍ വര്‍ഗീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ശവപ്പെട്ടി നിര്‍മ്മാണശാല മുഴുവന്‍ വര്‍ഗീസ് തുണികൊണ്ട് കെട്ടി മറച്ചെങ്കിലും സെബാസ്റ്റ്യന്‍ ശവപ്പെട്ടി നിര്‍മ്മാണം ഉടനടി നിര്‍ത്തണമെന്ന് വാശിപിടിക്കുകയായിരുന്നു. പല വിധ ഭീഷണികള്‍ക്കും വര്‍ഗീസ് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് സെബാസ്റ്റിയന്‍ വര്‍ഗീസിന്റെ കടയ്ക്കുനേരെ ഒന്നിലധികം പെട്രോള്‍ ബോംബെറിഞ്ഞത്. ശവപ്പെട്ടി നിര്‍മ്മാണശാലയില്‍ നിന്നും തീയും പുകയും…

എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികളുടെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികളുടെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ 19 വരെയും എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം 7 മുതല്‍ 25 വരെയും നടത്തും. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ക്ക് അതിനു മുന്‍പു വാക്‌സീന്‍ നല്‍കും