മാസ്ക്, പരിശോധനാ കിറ്റ് എന്നിവയ്ക്ക് നിശ്ചയിച്ച വില പുനഃപരിശോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ഗുണമേന്മയുള്ള മാസ്ക് കിട്ടാതാവുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കുന്നത്. മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരുന്നത്. മെഡിക്കൽ അവശ്യവസ്തുക്കളുടെ നിലവിലെ വില : പി.പി.ഇ കിറ്റ് -273 രൂപ എൻ 95 മാസ്ക് -22 രൂപ ട്രിപ്പിൾ ലെയർ മാസ്ക് -3 രൂപ ഫെയ്സ് ഷീൽഡ് – 21 രൂപ സർജിക്കൽ ഗൗൺ – 65 രൂപ ഗ്ലൗസ് -5.75 രൂപ ഓക്സിജൻ മാസ്ക് -54 രൂപ പൾസ് ഓക്സിമീറ്റർ -1500 രൂപ ഡിസ്പോസിബിള്‍ ഏപ്രൺ- 2 രൂപ സര്‍ജിക്കല്‍ ഗൗൺ –…
Day: May 19, 2021
വള്ളം മറിഞ്ഞ് നടുക്കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അവര്‍ ജീവന്‍ പണയംവെച്ചിറങ്ങി; കൈയടിച്ച് നാട്
പൊന്നാനി (മലപ്പുറം): ചെറുവള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. കടല്‍ ശാന്തമായതോടെ മത്സ്യബന്ധനത്തിനിറങ്ങിയ ചെറുവള്ളമാണ് ശക്തമായ കാറ്റില്‍പെട്ട് മറിഞ്ഞത്. അപകടത്തില്‍പെട്ടവരെ തീരദേശ പൊലീസും നാട്ടുകാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. പുതുപൊന്നാനി കുഞ്ഞി മരക്കാരകത്ത് ഫാറൂഖ്, സ്രാങ്കിെന്റ പുരക്കല്‍ ഷാജി എന്നിവരാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച രാവിലെ പൊന്നാനി മൈലാഞ്ചിക്കാടിന് തീരത്തെ കടലില്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനിറങ്ങിയ ഷാജിയും ഫാറൂഖും സഞ്ചരിച്ച വള്ളം കാറ്റില്‍ മറിയുകയായിരുന്നു. വിവരമറിഞ്ഞ് തീരദേശ പൊലീസും ഫിഷറീസും നാട്ടുകാരും അപകടസ്ഥലത്തെത്തി. കടലില്‍ തുഴഞ്ഞു നില്‍ക്കുകയായിരുന്ന തൊഴിലാളികളെ ഉടന്‍ ബോട്ടിലേക്ക് കയറ്റി. പൊന്നാനിയില്‍ കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടം മത്സ്യ ബന്ധനം നടത്തിയിരുന്ന വലയും ബോട്ടിലേക്ക് വലിച്ച് കയറ്റി. തുടര്‍ന്ന് അപകടത്തില്‍പെട്ട വള്ളം സുരക്ഷ ബോട്ടില്‍ കെട്ടിവലിച്ച് പൊന്നാനി ഹാര്‍ബറിലെത്തിച്ചു. ഇവരാണ് ഹീറോസ് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാക്കള്‍ക്ക് തീരദേശത്തിെന്റ കൈയടി. പ്രക്ഷുബ്ധമായ…
സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണം; എ വിജയരാഘവൻ
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണെന്ന് അറിയാം. പക്ഷേ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ ബാധ്യത പോലും നിറവേറ്റുന്നതില്‍ അസൂയപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. എല്‍ ഡി എഫിന്റെ ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
അവധി തീര്‍ന്നു, തിരിച്ചുവരവിലെ ആദ്യ പടി; സി.പി.എം മുഖപത്രത്തിന്റെ തലപ്പത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. നിലവിലെ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് നിയമനം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുത്ത് മാറി നില്‍ക്കുകയാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും പിണറായി വിജയനോടൊപ്പം കോടിയേരി സജീവമായി തന്നെയുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള കോടിയേരിയുടെ മടങ്ങി വരവിന്റെ സൂചനയായാണ് ഈ നിയമനത്തെ കരുതുന്നത്.
ബ്ലാക്ക് ഫംഗസ്; കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 15 കേസുകള്‍, പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്നും മുന്‍പും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമേഹ രോഗികള്‍ വളരെയേറെ ശ്രദ്ധിക്കേണ്ട രോഗമാണിതെന്നും.അതേസമയം, ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ബ്ലാക്ക് ഫംഗസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ആകെ 15 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം പേരില്‍ മാത്രമാണ് പ്രമേഹം ഭേദമാകുന്നത്. അതിനാല്‍ ബ്ലാക്ക് ഫംഗസ് അപകടകാരിയായി മാറിയേക്കാം. സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് രോഗം ഗുരുതരമാക്കാന്‍ ഇടയാക്കുമെന്നും. രോഗം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളം ജാഗ്രത പുലര്‍ത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കാഴ്ച മങ്ങല്‍. തലവേദന. മൂക്കില്‍ നിന്നും കറുത്ത നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഗുരുതര രോഗമുള്ളവര്‍ കരുതല്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
32,762 പേർക്ക് കോവിഡ്; 100 കടന്ന് പ്രതിദിന മരണ സംഖ്യ (112), ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31%
സംസ്ഥാനത്ത് ഇന്ന് 32762 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണം നൂറ് കടന്നു. 112 മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 48413 പേർ രോഗമുക്തി നേടി. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും…
ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ശങ്കരനും ഷാനുവും
കുങ്കുമപ്പൂവ്, സീത, മിസ്റ്റർ ഹിറ്റ്ലർ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും ആമിർ അടക്കമുള്ള വെബ് സീരീസിലുടെയും ശ്രദ്ധേയനായ താരമാണ് ഷാനവാസ്. ലോക്ഡോൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ശങ്കരനും ഒരുമിച്ച ഷോർട്ട് ഫിലിം ആണ് എൻറെ സുന്നത്ത് കല്യാണം . കമ്മുവടക്കൻ ഫിലിംസിന്റെ ബാനറിൽ നൗഷാദ് നിർമ്മിക്കുന്ന ചിത്രത്തിന് കഥയും, തിരക്കഥയും, സംഭാഷണവും, നിർവഹിച്ചത് ഷാനവാസ് ഷാനു തന്നെയാണ് ഉബൈനി ആണ് ഇതിൻറെ സംവിധാനം. സുന്നത്ത് കല്യാണത്തെ ഇത്രയും നർമ്മത്തിൽ പൊതിഞ്ഞ ആഘോഷമാക്കിയ ഒരു ഷോർട്ട് ഫിലിം അത്യപൂർവം ആണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ .മുസ്ലിം സമുദായത്തിൽ ഉൾപ്പെട്ട ഒരു ചടങ്ങ് ആയ സുന്നത്ത് കല്യാണത്തെ സ്വന്തം കല്യാണമായി തെറ്റിദ്ധരിച്ച് ഒരു കുട്ടി കാണുന്ന മനോഹര സ്വപ്നമാണ് ഇതിൻറെ ഇതിവൃത്തം. കുട്ടിയുടെ മാമച്ചി എത്തുന്നത് ഷാനവാസ് ആണ് കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ കണ്ട ഷോർട്ട്…
നടനും ഡിഎംഡിക അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസ തടസത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ അദ്ദേഹത്തെ ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. അതേസമയം ഡോക്ടർമാർ വിജയകാന്തിന്റെ ആരോഗ്യസ്ഥിതി നീരീക്ഷിക്കുകയാണെന്നും, രണ്ട് ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്പാർജാകുമെന്നും പാർട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
വരുന്നു അടുത്ത ചുഴലിക്കാറ്റ് – ‘യാസ്’
ടൗട്ടെ ചുഴലിക്കാറ്റിനു ശേഷം പുതിയൊരു ചുഴിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് കിഴക്ക് മധ്യ ബംഗാൾ ഉൾക്കടലിൽ മേയ് 23 ന് ന്യുനമർദം രൂപപ്പെടും. അടുത്ത ദിവസങ്ങളിൽ തീവന്യുനമർദമായി മാറുമാറുമെന്നും തുടർന്നു ചുഴലിക്കാറ്റായി പരിണമിക്കുമെന്നാണ് വിലയിരുത്തൽ. ചുഴിലിക്കാറ്റിന് യാസ് എന്നാണ് പേരു നൽകിയിരിക്കുന്നത്. ഒമാൻ ആണ് ഈ പേര് നിർദേശിച്ചിരിക്കുന്നത്. യാസ് ഇന്ത്യൻ തീരത്തേയ്ക്കു നീങ്ങില്ല. വടക്കോട്ടു സഞ്ചരിച്ച് ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നാശം വിതയ്ക്കാം. ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള എല്ലാ സാഹചര്യവും ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സമുദ്ര ഉപരിതല താപം 1 – 2 ഡിഗ്രി വർധിച്ച് 31 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്. മേയ് 21ന് കാലാവർഷം ദക്ഷിണ ആൻഡമാൻ സമുദ്രത്തിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചുഴലിക്കാറ്റിനെ തുടർന്നു തെക്കൻ കേരളത്തിൽ അടുത്ത ആഴ്ച കനത്തമഴ ലഭിക്കും.
പിണറായി വിജയൻ സർക്കാർ 2.0 : സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് 3.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കൊവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്ബ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാമ്ബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് ഒന്ന് മന്ദിരത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാര്‍ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്. കാര്‍പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്ബസ്, സെക്രട്ടറിയേറ്റ് അനക്സ്-രണ്ട് മന്ദിരം, കേരള സര്‍വകലാശാല കാമ്ബസ്, യൂണിവേഴ്സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.