കൊച്ചി | ഇസ്റാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലര്‍ച്ചെ നാലരയോടെ ഡല്‍ഹിയിലെത്തിച്ചിരുന്ന മൃതദേഹം അവിടെ നിന്ന് കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയ മൃതദേഹം അല്‍പ സമയത്തിനകം സ്വദേശമായ കീരിത്തോടേക്ക് കൊണ്ടുപോകും. ഇസ്റാഈലില്‍ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കെയര്‍ ഗിവര്‍ തസ്തികയില്‍ ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.
Day: May 15, 2021
സംസ്ഥാനത്ത് ഇന്ന് 32,680 പേര്ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65, മരണം 96
തിരുവനന്തപുരം > കേരളത്തില് ഇന്ന് 32,680 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര് 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര് 1652, പത്തനംതിട്ട 1119, കാസര്ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് സാമ്ബിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115),…
‘മുഖ്യമന്ത്രിയുടെ മരുമക’നില്‍ നിന്നും ‘ബേപ്പൂരിന്റെ മക’നിലേക്ക് മാറി; മുഹമ്മദ് റിയാസിനെ പുകഴ്ത്തി.
ബേപ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വമ്ബിച്ച ഭൂരിപക്ഷത്തോട് കൂടി തോല്‍പ്പിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെ പിന്തുണച്ച് കുറിപ്പ്. ബേപ്പൂരിന്റെ നിയുക്ത ജനപ്രതിനിധി എന്ന നിലയില്‍ ചുമതലയേറ്റ ഉടനെ കോവിഡ് രണ്ടാം തരംഗത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വലയുന്ന ജനങ്ങള്‍ക്ക് കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നുവെന്ന് സുഭാഷ് നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മണ്ഡലത്തില്‍ കോവിഡ് ആശുപത്രി,ഒക്സിജന്‍ പാര്‍ലറുകള്‍ അങ്ങനെ വലിയ പ്രതിരോധ മാതൃക സൃഷ്ടിക്കുകയാണ് റിയാസും കുട്ടരുമെന്ന് സുഭാഷ് പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഹീനമായ വ്യക്തിഹത്യ മുതല്‍ അങ്ങേയറ്റം സൈബര്‍ ആക്രമണം വരെ നേരിട്ട ആളാണ് മുഹമ്മദ് റിയാസ്. മുപ്പതുവര്‍ഷത്തോളമായി സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന റിയാസിന്റെ രാഷ്ട്രീയസ്വത്വം പോലും ഇല്ലാതാക്കാന്‍ വാര്‍ത്ത അവതാരകന്‍ മുതല്‍ രാഷ്ട്രീയ നിരീക്ഷകന്‍ വരെ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നല്‍കി. ഇപ്പോഴിതാ ചരിത്ര ഭൂരിപക്ഷത്തില്‍ അയാള്‍…
ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ എടുത്തത് നിര്‍ണ്ണായകമായ 18 ദിവസങ്ങള്‍; മറികടന്നത് ചുമ, ശ്വാസംമുട്ട് ഉള്‍പ്പടെ കോവിഡിന്റെ മുഴുവന്‍ ലക്ഷണങ്ങളെയും; അതിജീവനത്തിന് കൈത്താങ്ങായത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവിലെ സമാനതകളില്ലാത്ത കരുതലും ചികിത്സയും; മലയാളികളുടെ പ്രിയപ്പെട്ട ‘വാവ’ മറ്റൊരു അതിജീവനകഥ പറയുമ്ബോള്‍
തിരുവനന്തപുരം: മരണത്തിന്റെ ചക്രവ്യൂഹം ഭേദിച്ച് പലതവണ വിജയിയെപ്പോലെ നടന്നുകയറിയ ജീവിതമാണ് മലയാളികളുടെ സ്വന്തം വാവാ സുരേഷിന്റെത്.കൊടിയ വിഷത്തെപ്പോലും വൈദ്യശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ മനോധൈര്യം കൊണ്ട് വിജയിച്ചു കയറിയ ജീവിതം.ഇപ്പോഴിത സമാനതിതിയിലുള്ള മറ്റൊരു അതിജീവന കഥപറയുകയാണ് വാവസുരേഷ്.മറ്റൊന്നുമ്മല്ല കഴിഞ്ഞ 18 ദിവസമായി കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു വാവ.ഇപ്പോള്‍ കോവിഡിനെയും തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് സുരേഷ്. കഴിഞ്ഞ മാസം ഇരുപത്തി എട്ടിന് വന്ന കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ഐസിയു നല്‍കിയചികിത്സ തന്നെയാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ചുമ, ശ്വാസം മുട്ടല്‍, ശരീര വേദന തുടങ്ങിയ കൊവിഡിന്റെ ലക്ഷണങ്ങള്‍ മുഴുവന്‍ വാവയ്ക്ക് ഉണ്ടായിരുന്നുു. ഓക്സിജന്‍ ലെവല്‍ വളരെ താഴ്ന്ന അവസ്ഥ വന്നപ്പോഴാണ് വാവയെ വാര്‍ഡില്‍ നിന്നും ഐസിയുവിലേക്ക് മാറ്റിയത്. ഇപ്പോള്‍ സുഖം പ്രാപിച്ചുവെങ്കിലും വാവ ഇതുവരെ മെഡിക്കല്‍ കോളേജില്‍…
കോവിഡ്ഷീല്‍ഡോ കോവാക്‌സിനോ; വാക്‌സിനുകളില്‍ കേമന്‍ ആര്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് രാജ്യത്ത് തുടരുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിനും, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് നിലവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ളത്. റഷ്യയില്‍ നിന്നെത്തിച്ച സ്പുട്നിക് വി ഉള്‍പ്പെടെ മറ്റ് വാക്സിനുകള്‍ രാജ്യത്ത് ലഭ്യമാകാനിരിക്കുന്നതേയുള്ളൂ. കോവാക്സിന്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുമ്ബോള്‍, ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയും അസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച് പുണെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്നതാണ് കോവിഷീല്‍ഡ്. ഏറെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡ് കൂടുതല്‍ പേരും താല്‍പര്യപ്പെടുമ്ബോള്‍ മറുവശത്ത്, കൊറോണ വകഭേദങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായ വാക്സിനായി കോവാക്സിന്‍ വിലയിരുത്തപ്പെടുന്നു. രണ്ട് വാക്സിനുകളും രണ്ട് ഡോസ് ആയി ആഴ്ചകളുടെ ഇടവേളകളില്‍ മുകളിലെ കൈ പേശികളില്‍ കുത്തിവെക്കുന്നു. രണ്ട് വാക്സിനുകളും ഫലപ്രദവും, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും, കൃത്യമായ രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എങ്കിലും, കൂടുതല്‍ ക്ലിനിക്കല്‍ ഡാറ്റ ലഭ്യമായതോടെ രണ്ട് വാക്സിനുകളെക്കുറിച്ചും പുതിയ നിരീക്ഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ…
കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യാജ കോവിന്‍ ആപ്ലിക്കേഷനുകള്‍, ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യാജ കോവിന്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതര്‍.ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് (സി.ഇ.ആര്‍.ടി-ഇന്‍) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. രജിസ്ട്രേഷന്റെ പേരില്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്വേര്ഡുകളും മറ്റ് വിവരങ്ങളും ചോര്‍ത്തുകയാണ് ലക്ഷ്യം.അതിനാല്‍ വാക്സിന്‍ രജിസ്ട്രേഷന് നടത്തുന്നത് ഔദ്യോഗികമായ കോവിന്‍ സൈറ്റുകളിലും ആപ്പുകളിലും തന്നെയാണോ എന്ന് ഉറപ്പാക്കണമെന്ന് സി.ഇ.ആര്‍.ടി ഇന്‍ പറയുന്നു. വൈറല്‍ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിക്കുന്നത്. എസ്.എം.എസിലുണ്ടാകുന്ന ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുന്നതോടെ ചില ആപ്പുകള്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ആവുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ് ചെയ്യുന്നത്. കൊവിഡ് വാക്സിന്‍ രജിസ്ട്രേഷനുകള്‍ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകള്‍, ഇ മെയിലുകള്‍, എസ്.എം.എസുകള്‍, ഫോണ്‍ കോളുകള്‍ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന് സാങ്കേതിക മേഖലയിലുള്ളവരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങി; ഉടമയടക്കം 8 പേരെ കാണാതായി
കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്. ബോട്ടിൽ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് മത്സ്യതൊഴിലാളികൾ ട്വന്റിഫോറിനോട് പറഞ്ഞു. ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത് മൂന്ന് ബോട്ടുകളാണ്. ഇതിൽ ഒരു ബോട്ടാണ് മുരുകൻ തുണെ. മുരുകൻ തുണെ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത് മറ്റ് ബോട്ടിലെ തൊഴിലാളികളാണ്. ബോട്ട് മുങ്ങി പോയെന്നാണ് സാറ്റ്ലൈറ്റ് ഫോൺ വഴി അറിയിച്ചതെന്ന് മത്സ്യതൊഴിലാളി നാരായണൻ മുരുകൻ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. രക്ഷപ്പെട്ടവർ ബന്ധുക്കളെ വിളിച്ചുവെന്നും റിപ്പോർട്ടുണ്ട്. സ്ഥലത്ത് കോസ്റ്റ് ഗാർഡ് പരിശോധന നടത്തുകയാണ്.
“രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിമാക്കി മതപരിവര്‍ത്തനം നടത്തി പ്രസവിപ്പിച്ചു”; മുസ്ലിം സമുദായത്തിനെതിരെ തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന പിസി ജോര്‍ജിനെതിരെ പരാതി
പൂഞ്ഞാര്‍: കേരളം മുസ്ലീം സ്‌റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീമാക്കിയെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും ഒരു വര്‍ഷത്തിനുള്ളില്‍ പ്രസവിപ്പിച്ചു രണ്ടുലക്ഷത്തോളം മുസ്‌ലിം കുഞ്ഞുങ്ങളെ ഉണ്ടാക്കി എന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പ്രസ്താവിച്ച പിസി ജോര്‍ജിനെതിരെ പോലീസില്‍ പരാതി. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാദ അഭിമുഖത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മെയ് 9ന് നവകേരള ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് വീണ്ടും മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയത കലര്‍ന്ന അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. 2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് പിസി അഭിമുഖത്തില്‍ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍…
പിഎം കിസാന്‍ സമ്മാന്‍ പദ്ധതി : കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിയത് 20,667.75 കോടി രൂപ
ന്യൂഡല്‍ഹി : രാജ്യത്തെ പത്തേകാല്‍ കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പിഎം കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 20,667.75 കോടി രൂപ കൂടി ലഭിച്ചു. പദ്ധതിയുടെ എട്ടാം ഗഡു പ്രകാരമുള്ള 2,000 രൂപയാണ് ഇന്നലെ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിയത്. കേരളത്തിലെ 37.08 ലക്ഷം കര്‍ഷകര്‍ക്കാണ് പിഎം കിസാന്‍ സമ്മാന്‍ പദ്ധതിയുടെ തുക ലഭിച്ചിരിക്കുന്നത്. 741.64 കോടി രൂപയാണ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചത്. മമതാ ബാനര്‍ജിയുടെ വിലക്ക് മറികടന്ന് ഇതാദ്യമായി ബംഗാളിലെ 30 ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ക്കും പിഎം കിസാന്‍ പദ്ധതി പ്രകാരമുള്ള ആദ്യഗഡു തുക ലഭിച്ചു. ബംഗാളിലെ കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ആദ്യമായി ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടന്ന് കിസാന്‍ സമ്മാന്‍ നിധി ഗഡു വിതരണ ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സ്വപ്‌ന പദ്ധതി ആശ്വാസമായിരിക്കുന്നത്. കിസാന്‍…
കോവിഡ് മഹാമാരിക്കാലത്ത് മറ്റേതൊരു തൊഴിൽമേഖലയും പോലെ സിനിമാമേഖലയും ഇപ്പോൾ സ്തംഭിച്ചു. സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് നാദിർഷ.
സുനീഷ് വാരനാടിന്റെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്ത റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ആണ് ഈശോ. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ, ഋതു നില, മണികണ്ഠൻ , ജോണി ആൻറണി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു . വലിയ ഒരു സ്വീകാര്യതയാണ് ഈ ചിത്രത്തിൻറെ മോഷൻ പോസ്റ്ററിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരിക്കുന്നത് . ഇപ്പോൾ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഫേസ്ബുക്ക് കുറിപ്പ് വഴി പങ്കുവെച്ചിരിക്കുകയാണ് നാദിർഷ . കുറുപ്പിനെ പൂർണ്ണരൂപം. കോവിഡ് മഹാമാരിക്കാലത്ത് മറ്റേതൊരു തൊഴിൽമേഖലയും പോലെ സിനിമാമേഖലയും ഇപ്പോൾ സ്തംഭിച്ചു നിൽക്കുകയാണ്. പുറമേ കാണുന്ന പകിട്ടുള്ള ചില താരജീവിതങ്ങൾക്കപ്പുറം ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒട്ടനവധിപേരുടെ ജീവിതമാർഗ്ഗമാണ് സിനിമയെന്ന തൊഴിൽമേഖല. കോവിഡിൻ്റെ ആദ്യ തരംഗത്തിന് ശേഷം മറ്റ് തൊഴിൽ മേഖലകളെപ്പോലെ…