രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോവിഡ് രോഗിയുടെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. വിശദമായ അന്വേഷണം നടത്തി ഒക്ടോബര്‍ 20 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന മണികണ്ഠശ്വരം സ്വദേശി ആര്‍. അനില്‍കുമാറിന്റെ ശരീരം പുഴുവരിച്ചെന്നാണ് പരാതി ഉയര്‍ന്നത്. ഭാര്യ എസ് അനിതകുമാരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഓഗസ്റ്റ് 22നാണ് അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ ഓക്സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു. അനില്‍കുമാര്‍ ജീവിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. മകന്റെ കൈയില്‍ നിന്നും അച്ഛന്‍ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി ഡോക്ടര്‍ എഴുതി വാങ്ങുകയും ചെയ്തു.…

ഉത്ര കൊലക്കേസ്; സൂരജിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ജാമ്യം

കൊച്ചി: ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശിനി രേണുക, സഹോദരി സൂര്യ എന്നിവര്‍ക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടാം പ്രതിയും സൂരജിന്റെ അച്ഛനുമായ സുരേന്ദ്രന് നേരത്തെ ജാമ്യം കിട്ടിയതും കൂടി കണക്കിലെടുത്താണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്നതടക്കമുള്ള ഉപാധികളുമുണ്ട്. കഴിഞ്ഞ മേയ് ആറിന് രാത്രിയാണ് ഉത്ര പാമ്ബു കടിയേറ്റ് മരിച്ചത്. ഭര്‍ത്താവ് സൂരജ് പാമ്ബിനെ കൊണ്ടുവന്ന് കടിപ്പിക്കുകയായിരുന്നു. ഉത്രയെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നായിരുന്നു രേണുകയ്ക്കും സൂര്യക്കുമെതിരായ കേസ്.

റിയ ചക്രബര്‍ത്തി ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗം; സമൂഹത്തിലെ ഉന്നത വ്യക്തികളെ സിന്‍ഡിക്കേറ്റുമായി കൂട്ടിയിണക്കിയിരുന്നത് നടി; റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോവികിന്റെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

ഡല്‍ഹി : ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോവികിന്റെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. റിയ ചക്രബര്‍ത്തി ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗമായിരുന്നുവെന്നും, സമൂഹത്തിലെ ഉന്നത വ്യക്തികളെ സിന്‍ഡിക്കേറ്റുമായി കൂട്ടിയിണക്കിയിരുന്നത് നടിയാണെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് എന്‍സിബി സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. റിയ മയക്കുമരുന്ന് കടത്തലിന് സാമ്ബത്തിക നല്‍കിയതിന് തെളിവുകളുണ്ട്. വാട്‌സ് ആപ്പ് ചാറ്റുകള്‍, മൊബൈല്‍, ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവയിലെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്തതിലൂടെ ലഭിച്ച തെളിവുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഇതില്‍ മയക്കുമരുന്ന് ഇടപാടിന്റെ സാമ്ബത്തിക കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന കാര്യം റിയക്ക് അറിയാമായിരുന്നു എന്നും എന്നാല്‍ ഇക്കാര്യം പുറത്തറിയാതെ റിയ ഒളിപ്പിച്ചുവെച്ചിരുന്നതായും എന്‍സിബി വ്യക്തമാക്കുന്നു.

നീതു ജോണ്‍സനായി കാത്തിരിക്കുന്നു; വീട് വെച്ച്‌ നല്‍ക്കാന്‍ തയ്യാറാണ്, വിദ്യാര്‍ത്ഥിയെ തേടി അനില്‍ അക്കര എം.എല്‍.എ റോഡില്‍

വീടില്ലെന്ന പറഞ്ഞ കത്തയച്ച വിദ്യാര്‍ത്ഥിയെ തേടി അനില്‍ അക്കര എം.എല്‍.എ റോഡില്‍ കാത്തിരിപ്പ് തുടരുന്നു. വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ ഇന്നു രാവിലെ 9 മുതല്‍ അനില്‍ അക്കര എംഎല്‍എ എങ്കക്കാട് മങ്കര റോഡില്‍ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല ഒരു മാസം മുന്‍പാണ് അനില്‍ അക്കരയ്ക്ക് നീതുവെന്ന കുട്ടിയുടെ പേരില്‍ ഒരു കത്ത് കിട്ടിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച്‌ അത് എം.എല്‍.എ തകര്‍ക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്ത് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. നീതു ജോണ്‍സണ്‍, മങ്കര എന്ന പേരിലായിരുന്നു കത്ത്. ഇതിന് പിന്നാലെ നീതു ജോണ്‍സണെ കണ്ടെത്താന്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ഇതുവരെ കഴിഞ്ഞില്ലെന്നുമുള്ള വിശദീകരണവുമായി എം.എല്‍.എ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നീതുവിനെ കാത്ത് വഴിയരികില്‍ ഇരിക്കാന്‍ എം.എല്‍.എ തീരുമാനിച്ചത്. രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും…

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ല; സര്‍ക്കാര്‍ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളുണ്ടാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു. തോമസ്ചാണ്ടിയുടേയും വിജയന്‍പ്പിളളയുടേയും നിര്യാണത്തെ തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാതലത്തില്‍ സര്‍ക്കാരിന്റേയും മറ്റ് പാര്‍ട്ടികളുടേയും ആവശ്യം കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു. രാവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ നിലനില്‍ക്കുന്ന ഗുരുതരമായ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന തീരുമാനമെടുത്തത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടും ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തേടിയിരുന്നു. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നാലും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറ് മാസത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. അടുത്ത വര്‍ഷം ഏപ്രിലോടെ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അതിനാല്‍ ഇപ്പോള്‍ തിരക്കിട്ട് ആറ് മാസത്തേക്കായി…

മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് ഇനിയൊരു ഓര്‍മ്മ; കന്മദത്തിലെ മുത്തശ്ശി ശാരദ നായര്‍ അന്തരിച്ചു

പാലക്കാട്: ( 29.09.2020) മോഹന്‍ലാല്‍ ചിത്രമായ കന്മദത്തിലെ മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടി പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് ശാരദ നായര്‍. പേരൂര്‍ മൂപ്പില്‍ മഠത്തില്‍ വീട്ടുകാരിയാണ് അന്തരിച്ച ശാരദ നായര്‍. കന്മദം, പട്ടാഭിഷേകം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു. കന്മദം എന്ന ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ആ മുത്തശ്ശി. സിനിമയ്ക്ക് അനുയോജ്യരായ മുത്തശ്ശിമാരെ തേടിയുള്ള ലോഹിതദാസിന്റെ യാത്ര തത്തമംഗലത്താണ് അവസാനിച്ചത്. അവിടെ നിന്നാണ് ശാരദാ നേത്യാര്‍ എന്നു പേരുള്ള ശാരദ നായര്‍ എന്ന മുത്തശ്ശിയെ കിട്ടിയത്. അക്കാലത്ത് മുത്തശ്ശിക്കൊ…

പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ പി.എം വെല്ലൂര്‍ അന്തരിച്ചു

പ്രശസ്ത മനശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ.പി.എം മാത്യു വെല്ലൂര്‍ അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു 87 കാരനായ ഇദ്ദേഹത്തിന്റെ മരണം. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന മനശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്ന ഇദ്ദേഹം സര്‍വവിജ്ഞാനകോശത്തില്‍ മനശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി മനശാസ്ത്ര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചു.

ഇന്ന് ലോക ഹൃദയ ദിനം; ഹൃദ്രോഗങ്ങളില്‍ നിന്ന് നമുക്ക് മുക്തി നേടാം

മനുഷ്യരില്‍ ഹൃദയ സംബന്ധമായ രോഗങ്ങളുടെ തോത് വലിയ വര്‍ധനനവ് സൃഷ്ടിക്കുന്നു. ദിനംപ്രതി വര്‍ധിച്ചുവരുന്ന ഹൃദ്‌രോഗം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ സര്‍വസാധാരണമാണ്. ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരില്‍ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തില്‍ താഴെയാണെങ്കില്‍ ഹൃദ്യോഗികളിലത് 10.5 ശതമാനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക്‌ ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക്‌ 4 ശതമാനത്തില്‍…

സംസ്ഥാനരാഷ്ട്രീയത്തില്‍ തല്‍ക്കാലം സജീവമാകാന്‍ ഇല്ലെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതായി എം ടി രമേശ്

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍ക്കാലം സജീവമാകാന്‍ ഇല്ലെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് അറിയിച്ചു. എന്നാല്‍ ശോഭ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. അബ്ദുല്ല കുട്ടി വൈസ് പ്രസിഡന്റ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തീരുമാനം പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ മത്സരിക്കാനില്ലെന്നും എം ടി രമേശ് വ്യക്തമാക്കി. അതേസമയം കുമ്മനം രാജശേഖരനെയും പി.കെ കൃഷ്ണദാസിനെയും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. അര്‍ഹമായ രീതിയില്‍ പാര്‍ട്ടി ഇനിയും അവരെ പരിഗണിക്കുമെന്നാണ് നിഗമനം.

യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത്​ പെണ്‍കുട്ടി മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത്​ പെണ്‍കുട്ടി മരിച്ചു. സെപ്​റ്റംബര്‍ 14നാണ്​ ദലിത്​ സമുദായത്തില്‍ നിന്നുള്ള 20കാരിയെ നാലംഗ സംഘം ബലാത്സംഗത്തിനിരയാക്കിയത്​. നാവ്​ മുറിച്ച്‌​ മാറ്റിയതുള്‍പ്പെടെയുള്ള ക്രൂരമായ അതിക്രമത്തിന്​ ഇരയായ പെണ്‍കുട്ടി അത്യാസന്ന നിലയിലായിരുന്നു. അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ്​ വിദഗ്​ധ ചികിത്സക്കായി ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ​​ചികിത്സയിലിരി​ക്കെ ചൊവ്വാഴ്​ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സെപ്​റ്റംബര്‍ 14ന്​ വൈകീട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം​ പുല്ലുവെട്ടാന്‍ പോയ പെണ്‍ക​ുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച്‌​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ പാടത്തിനരികില്‍ അബോധാവസ്ഥയില്‍ ​കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നാവ്​ കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷ്​മനാഡിക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ നാലു പ്രതികളെയും പൊലീസ്​ അറസ്​റ്റു ചെയ്​തിട്ടുണ്ട്​. ആദ്യഘട്ടത്തില്‍ പൊലീസ്​ നടപടി എടുത്തില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.