ലൈഫ് മിഷന്‍ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​നി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് പ​ദ​വി രാ​ജി​വ​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെ വിവാദം ഉണ്ടായ സമയത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്‍റെ കോപ്പി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒന്നരമാസമായി മറുപടി ലഭിച്ചിട്ടില്ല. പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​കാ​ന്‍ പോ​ലും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​ന്‍ രാ​ജി​വെക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഏതാണ്ട് ഒന്നരമാസത്തോളമായി കാത്തിരിക്കുകയാണ്. ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ് അതിനൊന്നും ഇനി എന്നെ സാക്ഷിയാക്കാനോ മൊഴിയെടുക്കാനോ ഉള്ള സാഹചര്യമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം സ്വീ​കാ​ര്യ​മ​ല്ല. അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ വി​ജി​ല​ന്‍​സി​ന് പ​രി​മി​തി​യു​ണ്ട്. കേ​സ് സി.​ബി​.ഐ​ക്ക്…

റം​സി​യു​ടെ മ​ര​ണം ക്രൈം​ബ്രാ​ഞ്ചി​ന്; കെ.​ജി. സൈ​മ​ണി​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടി​യം സ്വ​ദേ​ശി റം​സി​യു​ടെ മ​ര​ണ​ത്തെ​പ്പ​റ്റി​യു​ള​ള അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം​ബ്രാ‌​ഞ്ചി​ന് കൈ​മാ​റി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി കെ.​ജി. സൈ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി റം​സി​യു​ടെ പി​താ​വും ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലും ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ത്തി​ന് ഡി​ജി​പി ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്. സെ​പ്റ്റം​ബ​ര്‍ മൂന്നിനാ​ണ് കൊ​ട്ടി​യം സ്വ​ദേ​ശി​നി​യാ​യ റം​സി​യെ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​രി തൂ​ങ്ങി​മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന ഹാ​രി​സ് പ്ര​തി​യാ​ണ്. ഹാ​രി​സ് വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യ​താ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണമെന്നാണ് പരാതി.

കാമുകിയുടെ പേരിൽ ചാറ്റ് ചെയ്ത് പുലര്‍ച്ചെ പുറത്ത് എത്തിച്ചു; വടികൊണ്ട് അടിച്ച് കൊന്നു

കൊച്ചി : വൈപ്പിന്‍ ചെറായിയില്‍ അടിയേറ്റു മരിച്ച പ്രണവ് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയത് കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ച്‌. ഇപ്പോള്‍ തന്നെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടേതെന്നു തോന്നിക്കുന്ന സമൂഹമാധ്യമ പേജില്‍ നിന്നാണ് പ്രണവിന് സന്ദേശം വന്നത്. അതിരാവിലെ ഇറങ്ങിപ്പോകുന്നതു കണ്ട് അമ്മ പ്രണവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചെങ്കിലും ഒരാള്‍ വിളിച്ചെന്നും ഉടനെ വരുമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ പ്രതികള്‍ യുവതിയുടെ പേരില്‍ നിര്‍മിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് ക്രിമിനല്‍ സംഘം സന്ദേശം അയയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ ശരത്, ജിബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനല്‍ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തില്‍ ആയതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് എന്നാണ് വിവരം. പെണ്‍കുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാന്‍…

കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍്റെ കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിലേക്ക്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് യോഗം വിലയിരുത്തി. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതായും മന്ത്രിസഭ ചൂണ്ടിക്കാട്ടി. കാര്‍ഷിക ബില്ലിനെതിരെ രാജ്യത്തിന്റെ പലകോണുകളിലും പ്രതിഷേധം ഉയര്‍ന്ന് വരികയും ഇടത് എംപിമാര്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനം നേരിട്ട് തന്നെ നിയമ പോരാട്ടത്തിനിറങ്ങുന്നത്. കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് എന്ത് തുടര്‍ നടപടി സ്വീകരിക്കാമെന്ന കാര്യത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഭരണഘടനയുടെ കണ്‍കറന്റ്ലിസ്റ്റിലുള്ള വിഷയമായ കൃഷിയില്‍ നിയമനിര്‍മാണം നടത്തുമ്ബോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്‌നമാണെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ കേന്ദ്രം കൊണ്ടു വന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി ആക്‌ട് കേരളവും ബിഹാറും അടക്കം എട്ട് സംസ്ഥാനങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍…

നാല് ദിവസം കഴിഞ്ഞാലുണ്ടാവും വമ്ബന്‍ ട്വിസ്റ്റ്,​ സ്വപ്നയുമായുള്ള ചാറ്റുകള്‍ വീണ്ടെടുത്തു, ഉന്നതരുടെ നെഞ്ചിടിപ്പേറും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇന്ന് വീണ്ടും ചോദ്യം ചെയ്ത് തുടങ്ങുതോടെ കേസ് സംബന്ധിച്ച്‌ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് സൂചന. സ്വപ്നയുമായി അടുത്ത ബന്ധമുള്ള ഉന്നതരെ കുറിച്ചുള്ള സൂചനകളും എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു. സ്വപ്നയെ കസ്റ്റഡിയില്‍ കിട്ടിയ നാലുദിവസവും തുടര്‍ച്ചയായി ചോദ്യം ചെയ്യാനാണ് എന്‍.ഐ.എയുടെ തീരുമാനം. ചോദ്യം ചെയ്യല്‍ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി ആദ്യഘട്ടത്തില്‍ 12 ദിവസം സ്വപ്നയെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ ശേഷം സ്വപ്നയില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാഫലങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഇത്തവണത്തെ ചോദ്യം ചെയ്യല്‍. മൊബൈല്‍ ഫോണില്‍ നിന്ന് സ്വപ്ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകള്‍ എന്‍.ഐ.എ വീണ്ടെടുത്തിരുന്നു. സ്വപ്ന ആദ്യം നല്‍കിയ മൊഴികളില്‍ നിന്ന് വിരുദ്ധമായ കാര്യങ്ങളാണ്…

പൊലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ട്; ആരും തട്ടിക്കൊണ്ടു വന്നിട്ടില്ലെന്നും ഗായിക

കോഴിക്കോട്: തന്നെ ആരും തട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കുന്നില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ പരാതി നല്‍കിയ യുവതി. സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ കമ്മിഷണര്‍ ഉള്‍പ്പെടുത്തിയ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്നതാണ്. അന്വേഷണത്തിന് ഫ്ലാറ്റിലെത്തിയ അസിസ്റ്റന്റ് കമ്മിഷണറുടെ പെരുമാറ്റം മോശമായിരുന്നുവെന്നും പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ട്. എന്നാല്‍ ഫ്ലാറ്റ് എടുത്തത് സ്വന്തംനിലയിലാണ്. സംഗീതത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാനാണ് വീട്ടില്‍ നിന്ന് മാറിയത്. തന്നെ തട്ടിക്കൊണ്ട് പോയെന്ന അമ്മയുടെ പരാതി യാഥാര്‍ഥ്യമല്ല. ഫ്ലാറ്റില്‍ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചു. വനിതാ പൊലീസുകാരുണ്ടായിരുന്നില്ല. പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയത്. പേടികൊണ്ടാണ് ഒപ്പിട്ടത്. യുവതിയുടെ സുഹൃത്തും കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനുമായ ഉമേഷ് വള്ളിക്കുന്നിലിനെ പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയെന്നറിയിച്ച്‌ കഴിഞ്ഞദിവസമാണ് സസ്പെന്‍ഡ് ചെയ്തത്. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെ യുവതിയെ സ്വന്തം നിലയില്‍ ഫ്ലാറ്റില്‍ താമസിപ്പിച്ചു. നിത്യസന്ദര്‍ശകനെന്ന പരാതിയും…

മന്ത്രി വി എസ് സുനില്‍ കുമാറിന് കൊവിഡ്

തൃശ്ശൂര്‍ | കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മന്ത്രി ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്്റ്റാഫ് അംഗങ്ങളും മന്ത്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ മന്ത്രിമാരായ തോമസ് ഐസകിനും ഇ പി ജയരാജനും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗ മുക്തരായ ഇരുവരും ആശുപത്രി വിടുകയും ചെയ്തിരുന്നു.

ഇനി ക്വാറന്റീന്‍ ഏഴുദിവസം

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങുന്നവരും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തില്‍ എത്തിയതിന്റെ ഏഴാം നാള്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. എങ്കിലും തുടര്‍ന്നുള്ള ഏഴുദിവസം കൂടി ക്വാറന്റീനില്‍ കഴിയുന്നതാണ് അഭികാമ്യമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഏഴുദിവസം കഴിഞ്ഞ് പരിശോധന നടത്താത്തവര്‍ ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റുമായി ഏതാനുംദിവസത്തേക്ക് എത്തുന്നവര്‍ക്ക് മടക്കയാത്രാ ടിക്കറ്റ് ഉണ്ടെങ്കില്‍ ക്വാറന്റീന്‍ വേണ്ടെന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്.

ഒറ്റ രാത്രി, കനത്ത മഴ; മുംബൈയെ മുക്കി പ്രളയം-ചിത്രങ്ങൾ, വിഡിയോ

മും​ബൈ: ക​ഴി​ഞ്ഞ രാ​ത്രി നീ​ണ്ട ക​ന​ത്ത മ​ഴ​യി​ല്‍ മും​ബൈ വെ​ള്ള​ത്തി​ന​ടി​യി​ല​യി. ഇ​തോ​ടെ ട്രെ​യി​ന്‍-​റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 173 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു​വെ​ന്ന് ബ്രി​ഹ​ന്‍​മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍(​ബി​എം​സി) അ​റി​യി​ച്ചു. Visuals of heavy water logging at the #Matunga station. #mumbairain #MumbaiRainsLive pic.twitter.com/ofY0RpnYPd — Mumbai Live (@MumbaiLiveNews) September 23, 2020 ന​ഗ​ര​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. नायर रुग्णालय परिसर #MumbaiRains #mumbairain #MumbaiRainsLive pic.twitter.com/LgWNhki9et — sakalmedia (@SakalMediaNews) September 23, 2020   സെ​ന്‍​ട്ര​ല്‍, ഹാ​ര്‍​ബ​ര്‍ ലൈ​നു​ക​ളി​ലെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ബി​എം​സി അ​റി​യി​ച്ചു. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. #mumbairains #mumbairain…