നിയമസഭയിലെ ‘അടിയില്‍’ സര്‍ക്കാരിന് തിരിച്ചടി; കയ്യാങ്കളിക്കേസ് പിന്‍വലിക്കില്ല

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. കേസ് തുടരാന്‍ കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരും കേസില്‍ പ്രതികളാണ്. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം മാണി രാജി വച്ച്‌ അന്വേഷണം നേരിടണമെന്നും അദ്ദേഹത്തെ ബജറ്റ് അവതരണത്തില്‍ നിന്നും മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു അന്നത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. മൈക്ക് മുതല്‍ കസേരകള്‍ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്.

സ്വര്‍ണക്കടത്ത് കേസ്;എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

തിരുവനന്തപുരം:വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും . കസ്റ്റംസാണ് എം.ശിവശങ്കരനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത് .ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവശങ്കരന് നോട്ടിസ് നല്‍കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഞാന്‍ വാക്ക് പാലിച്ചു, ‘നിനക്ക് എന്നെ കാണാന്‍ പറ്റില്ല, പക്ഷേ ഞാന്‍ കണ്ടിരിക്കും’; മകളോട് ബാല

മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ ബാല. മകള്‍ പാപ്പുവുമൊത്തുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയും മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാനാകില്ലെന്നും ബാല വിഡിയോയില്‍ പറയുന്നു. ‘സെപ്റ്റംബര്‍ 21, പാപ്പു, ഹാപ്പി ബര്‍ത് ഡേ ടു യു. ഞാന്‍ പറഞ്ഞ വാക്ക് പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാന്‍ പറ്റില്ല. ഞാന്‍ ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. ലവ് യൂ സോ മച്ച്‌. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കാണും, ഞാന്‍ കണ്ടിരിക്കും നിന്നെ’, ബാല വിഡിയോയില്‍ പറഞ്ഞു. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും നാല് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ വര്‍ഷം…

‘റിച്ച അനുരാഗിന് വഴങ്ങി എന്ന പരാമര്‍ശം’; പായലിന്‍്റെ വിവാദ പ്രസ്താവനയില്‍ നിയമനടപടി

മുംബൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനു പിന്തുണയുമായി കൂടുതല്‍ നടിമാര്‍ രംഗത്ത്. അനുരാഗ് ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്ന് നടി പായല്‍ ഘോഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നടി രാധിക ആപ്തെ, മുന്‍ഭാര്യ നടി കല്‍ക്കി കൊച്‌ലിന്‍ എന്നിവര്‍ സംവിധായകനെ പിന്തുണച്ച്‌ രംഗത്തെത്തി. അനുരാഗ് ആരുടെയെങ്കിലും മനസ്സു വേദനിപ്പിച്ചതായി തന്റെ അറിവില്‍ ഇല്ലെന്ന് മുതിര്‍ന്ന സംവിധായകന്‍ രാംഗോപാല്‍ വര്‍മ പറഞ്ഞു. നടിമാരായ തപ്‌സി പന്നു, സുര്‍വീന്‍ ചൗള എന്നിവര്‍ കഴിഞ്ഞ ദിവസം സംവിധായകനെ പിന്തുണച്ചിരുന്നു. അതിനിടെ, വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പായല്‍ ഘോഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിച്ച ഛദ്ദ അറിയിച്ചു. റിച്ചയടക്കമുള്ള നടിമാര്‍ തന്റെ ഇംഗിതത്തിനു വഴങ്ങിയെന്ന് അനുരാഗ് തന്നോടു പറഞ്ഞതായി പായല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ചികിത്സ കിട്ടാതെ പിതാവ് മരിച്ച ദുരനുഭവം പങ്കിട്ട് യുവസംവിധായിക ഐഷ സുല്‍ത്താന

ലക്ഷദ്വീപില്‍ ആധുനിക ചികിത്സാ സംവിധാനം കൊണ്ടുവര‌ണം എന്ന ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും, ദേശീയ മനുഷ്യാവകാശ കമ്മിഷനും നിവേദനം നല്‍കി സഹസംവിധായിക ഐഷ സുല്‍ത്താന. മികച്ച ആശുപത്രി ഇല്ലാത്തതിനാല്‍ ദ്വീപ് വാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണ് ഐഷയുടെ കുറിപ്പ്. തന്റെ അച്ഛന്‍ മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. സാമൂഹികവും സാമ്ബത്തികവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‍നങ്ങള്‍ നേരിടുകയാണ്. നിലവില്‍ കോവിഡ് കേസുകളൊന്നും ഇല്ലെങ്കിലും കൊവിഡ് 19 പോലെ അതീവ ഗുരുതരമായ വൈറസുകള്‍ പടര്‍ന്നാല്‍ അവയെ ചികിത്സ കൊണ്ടോ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയോ പ്രതിരോധിക്കാനാവില്ലെന്നാണ് ഐഷയുടെ വാക്കുകള്‍. 36 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത്. അതില്‍ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. അതില്‍ മൂന്ന് ദ്വീപുകളില്‍ മാത്രമാണ് ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളോടെ ആശുപത്രികള്‍ ഉള്ളത്. എന്നാല്‍ ഈ ആശുപത്രികളിലേക്ക്…

ക്വാളിറ്റിക്കെതിരെ 1400 കോടി രൂപയുടെ വഞ്ചനാക്കുറ്റം; കേസെടുത്ത് സി ബി ഐ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഡയറി ഉത്പന്ന സ്ഥാപനമായ ക്വാളിറ്റി ലിമിറ്റഡ് കമ്ബനിയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് സി.ബി.ഐ കേസ്. 1,400 കോടി രൂപയുടെ വഞ്ചനാക്കുറ്റമാണ് കമ്ബനിക്കെതിരെ ചുമത്തയിരിക്കുന്നത്. കമ്ബനി ഡയറക്‌ടര്‍മാരായ സഞ്ജയ് ധിംഗ്ര, സിദ്ധാന്ത് ഗുപ്ത, അരുണ്‍ ശ്രീവാസ്തവ എന്നിവര്‍ക്കെതിരെ വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയിട്ടുള്ളത്. വായ്പയുടെ പേരില്‍ വിവിധ ബാങ്കുകളെ ക്വാളിറ്റി കമ്ബനി വഞ്ചിച്ചതായാണ് കേസ്. ഡല്‍ഹി ഉള്‍പ്പടെ എട്ട് സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2010 മുതല്‍ വായ്പയെടുത്തിരുന്ന കമ്ബനി 2018ഓടെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താനാരംഭിച്ചതായുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. വായ്പ എടുത്ത തുകയില്‍ കമ്ബനി 7,107.23 കോടി രൂപ മാത്രമാണ് ബാങ്കുകളിലേക്ക് തിരിച്ചടച്ചതെന്ന് സി.ബി.ഐ കണ്ടെത്തി. ഇതിനായി കമ്ബനി വ്യാജരേഖകള്‍ ചമയ്‌ക്കുകയും ബാങ്കുകളെ…

കാ​ര്‍​ഷി​ക​ ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം; രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​ള്‍ സം​യു​ക്ത​മാ​യി ബ​ഹി​ഷ്ക​രി​ച്ച്‌ പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭയില്‍ അവതരിപ്പിച്ച കാ​ര്‍​ഷി​ക ​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ല്‍ രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​ള്‍ സം​യു​ക്ത​മാ​യി ബ​ഹി​ഷ്ക​രി​ച്ച്‌ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍. രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദാ​ണ് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നം അ​റി​യി​ച്ച​ത്. എം​പി​മാ​ര്‍​ക്കെ​തി​രാ​യ സസ്‌പെന്‍ഷന്‍ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്, സ​മാ​ദ് വാ​ദി പാ​ര്‍​ട്ടി, ഡി​എം​കെ ഉള്‍പ്പെടെയുള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. എം​പി​മാ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ബി​ല്ലി​ന്‍​മേ​ല്‍ വോ​ട്ടെ​ടു​പ്പ് ചോ​ദി​ച്ചാ​ല്‍ അ​ത് അം​ഗീ​ക​രി​ക്ക​ണം. അ​ത് അം​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണ്. അ​വ​കാ​ശം നി​ഷേ​ധി​ച്ച്‌ കാ​ര്‍​ഷി​ക ബി​ല്‍ പാ​സാ​ക്കി​യ​തി​നാ​ണ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ വ്യക്തമാക്കി. കാ​ര്‍​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ല്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നോ​ട് നി​ല​വി​ട്ടു പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് എ​ട്ട് എം​പി​മാ​രെ സ​ഭാ​ധ്യ​ക്ഷ​ന്‍ എം. ​വെ​ങ്ക​യ്യ നാ​യി​ഡു സ​സ്പെ​ന്‍​ഡ് ചെയ്തത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ് (സി​പി​എം) എ​ന്നി​വ​ര്‍​ക്കു​പു​റ​മേ ഡെ​റി​ക് ഒ​ബ്രി​യ​ന്‍, ഡോ​ല സെ​ന്‍ (തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്), സ​ഞ്ജ​യ് സിം​ഗ് (ആം ​ആ​ദ്മി പാ​ര്‍​ട്ടി),…

തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായ ഷുഹൈബ് ബെംഗളൂരു സ്‌ഫോടനത്തിന് ശേഷം രക്ഷപ്പെട്ടത് പാക്കിസ്ഥാനിലേക്ക്

തിരുവനന്തപുരം: വിമാനത്താവളത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരില്‍ കണ്ണൂര്‍ സ്വദേശിയായ ഷുഹൈബിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ മുജാഹിദീനില്‍ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ല്‍ ബെംഗളൂരു സ്‌ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു. ഈ സ്‌ഫോടനക്കേസില്‍ പിടികിട്ടാന്‍ ബാക്കിയുള്ള ഏക പ്രതികൂടിയാണ് ഇയാള്‍. പാക്കിസ്ഥാനില്‍ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണ് ഇയാളെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. എട്ടിലധികം സ്‌ഫോടനക്കേസുകളില്‍ ഷുഹൈബ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. കോഴിക്കോട് സ്‌ഫോടനക്കേസുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇടയ്ക്കു റിയാദില്‍ വന്നുപോകുന്നതായും ഇന്റര്‍പോളില്‍ നിന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചു. തുടര്‍ന്നാണ് അവിടെ പിടികൂടാന്‍ നീക്കം നടത്തിയത്. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി ഭീകരവാദ സംഘടനകള്‍ക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കര്‍ ഇ തോയ്ബ പ്രവര്‍ത്തകനായ ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍നവാസ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ…