‘കാവേരിയുടെ സ്ഥാനത്ത് മ‌റ്റാരെയും എനിക്ക് കാണാനാവില്ല. അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്’; നടി കാവേരിയുമായുള‌ള വിവാഹബന്ധം തകര്‍ന്നതിനെ കുറിച്ച്‌ സംവിധായകന്‍ സൂര്യകിരണ്‍

മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയായ നടിയാണ് കാവേരി. ചമ്ബക്കുളം തച്ചന്‍, ഗുരു, ഉദ്യാനപാലകന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാവേരി നായികയായും പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക് സിനിമകളിലും സജീവമായി നില്‍ക്കെ 2010ലായിരുന്നു തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യകിരണുമായുള‌ള നടിയുടെ വിവാഹം. എന്നാല്‍ ദാമ്ബത്യ പ്രശ്‌നങ്ങള്‍ നിമിത്തം ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച്‌ ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ആദ്യമായി സൂര്യകിരണ്‍ ഇതിനെ കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ്. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഈ കാര്യങ്ങളെ കുറിച്ച്‌ സൂര്യ കിരണ്‍ സംസാരിച്ചത്. മലയാളം,തമിഴ് ചലച്ചിത്രതാരം സുചിതയുടെ സഹോദരനാണ് സൂര്യകിരണ്‍.’അവള്‍ എന്നെ ഉപേക്ഷിച്ചുപോയി. അതെന്റെ തീരുമാനമല്ല. ഞാന്‍ അവളെ ഇപ്പോഴും സ്‌നേഹിക്കുന്നു. അവളുടെ സ്ഥാനത്ത് മ‌റ്റാരെയും കാണാന്‍ എനിക്കാവില്ല. അവള്‍ തിരികെവരാനായി കാത്തിരിക്കുകയാണ്.’ വികാരാധീനനായി സൂര്യകിരണ്‍ പറയുന്നു. ബിഗ്ബോസ് തെലുങ്ക് വിഭാഗം മത്സരാര്‍ത്ഥിയായിരുന്നു സൂര്യകിരണ്‍. ആദ്യ റൗണ്ടില്‍…

‘ഓഹോ.. അപ്പോ ചേട്ടന്‍്റെ പോലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ’ : പോലീസിനെ ട്രോളി വി ടി ബല്‍റാം എം എല്‍ എ

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലില്‍ രാജി വയ്ക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നാരോപിച്ച്‌ ഷാഫി പറമ്ബിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ പോലീസ് മനഃപൂര്‍വം പ്രകോപനം ഉണ്ടാക്കാന്‍ നടത്തിയതായി വി ടി ബല്‍റാം എം എല്‍ എ. ഓഹോ.. അപ്പോ ചേട്ടന്റെ പോലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്‌സ് ഗിയറും ഉണ്ടല്ലേ.’ എന്ന് ചോദി ച്ചായിരുന്നു എം എല്‍ എയുടെ പ്രതികരണം. ഹോണ്‍ മുഴക്കിയ പോലീസുകാരന്റ ചിത്രവും എം എല്‍ എ പങ്കുവച്ചു. ഷാഫിയും ശബരിയും ഇരിക്കുന്നതിന് പിന്നിലെത്തി പോലീസ് വാഹനത്തിന് വഴിമാറി കൊടുക്കാന്‍ ആവശ്യപ്പെട്ട് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിരുന്നു. വാഹനത്തിന് പോകാന്‍ വേറെ വഴിയുള്ളപ്പോഴായിരുന്നു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കി ഈ ഹോണ്‍മുഴക്കല്‍. ഷാഫിയും ശബരിയും പിന്മാറാതെ വന്നതോടെ ഒടുവില്‍ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു.…

മുര്‍ഷിദ് ഹസന്‍ ജോലിക്ക് പോയിരുന്നത് ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രം; മിക്ക സമയവും മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു ഇയാളുടെ രീതി; വീട്ടുകാരെക്കുറിച്ചോ മറ്റു വിവരങ്ങളോ അറിയില്ലെന്ന് കൂടെ താമസിക്കുന്നവര്‍

കൊച്ചി : അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മുര്‍ഷിദ് ഹസന്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ജോലിക്കു പോവാറുണ്ടായിരുന്നതെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. മിക്ക സമയവും മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു ഇയാളുടെ രീതിയെന്നും വീട്ടുകാരെക്കുറിച്ചോ മറ്റു വിവരങ്ങളോ അറിയില്ലെന്നും കൂടെ താമസിക്കുന്നവര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്താണ് മുര്‍ഷിദ് ഹസന്‍ ഇപ്പോള്‍ താമസിക്കുന്ന മുറിയില്‍ എത്തിയത്. ഇയാളെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ കൂടെ താമസിക്കുന്നവര്‍ക്ക് അറിവൊന്നുമില്ല. ആഴ്ചയില്‍ രണ്ടു ദിവസം ജോലിക്കു പോവും. ശേഷിച്ച സമയമെല്ലാം മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയാണ് പതിവ്- അവര്‍ പറഞ്ഞു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അന്വേഷണ സംഘം എത്തി മുര്‍ഷിദ് ഹസനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകളും മറ്റു രേഖകളും ഇയാളില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കൂടെത്താമസിക്കുന്നവരുടെ മൊബൈല്‍ ഫോണുകളും എന്‍ഐഎ പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുഹമ്മദ് ഹുസൈന്‍ എന്നിവരെ പിടികൂടിയതായി…

കോഴിക്കോടും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും

കോഴിക്കോട്/പത്തനംതിട്ട | മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പത്തനംതിട്ടയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്ടും പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ലാത്തി ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

ഭീകരരെ കുടുക്കിയ എന്‍.ഐ.എ ഓപ്പറേഷന്‍,​ മുഷറഫ് ഹുസൈന്‍ 10 വര്‍ഷമായി കേരളത്തില്‍

തിരുവനന്തപുരം: എന്‍.ഐ.എ കൊച്ചിയില്‍ നിന്ന് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതോടെ ഇതേക്കുറിച്ച്‌ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു എന്‍.ഐ.എ കൊച്ചിയില്‍ റെയ്ഡ് നടത്തിയത്. ഭീകരരെ അറസ്റ്റ് ചെയ്ത ശേഷമാണ് കൊച്ചിയിലെ ​എന്‍.ഐ.എ യൂണിറ്റ് വിവരം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചത്. തുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശിച്ചത്. ഭീകരരില്‍ ഒരാളായ മൊഷറഫ് ഹുസൈന്‍ 10 വര്‍ഷമായി കേരളത്തില്‍ താമസിച്ചു വരികയാണ്. അടുത്തിടെയാണ് പെരുമ്ബാവൂരിലെ ഒരു തുണിക്കടയില്‍ ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. പെരുമ്ബാവൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. മുര്‍ഷിദിനെ കളമശേരിക്ക് സമീപത്തുള്ള പാതാളത്തെ വാടക കെട്ടിട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ലെന്നും പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സമയം ചെലവിടുകയുമയിരുന്നെന്നും പൊലീസ് പറഞ്ഞു. മുര്‍ഷിദില്‍ നിന്നും ലാപ്പ് ടോപ്പും…

ജലീലിന്റെ രാജി: യൂത്ത് കോണ്‍​ഗ്രസ് പ്രതിഷേധങ്ങളില്‍ സംഘര്‍ഷം

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങള്‍ ഒമ്ബതാം ദിവസവും തുടരുന്നു. ഇന്ന് കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍‌ യൂത്ത് കോണ്‍​ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സം​ഘര്‍ഷമുണ്ടായി.കോഴിക്കോട്ട് കളക്‌ട്രേറ്റിനു മുമ്ബില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോ​ഗിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് രം​ഗം വഷളായത്. പൊലീസ് ജലപീരങ്കി പ്രയോ​ഗിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം അത് പ്രാവര്‍ത്തികമായില്ല. പലയിടത്തും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തിരുന്നു. പൊലീസിനു നേരെ കല്ലേറും ഉണ്ടായി. തുടര്‍ന്നാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോ​ഗിച്ചത്. എന്നിട്ടും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായിട്ടില്ല. പിന്നീട് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്‌ട്രേറ്റിലേക്കുള്ള മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെയാണ് പത്തനംതിട്ടയില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍…

‘ന്യോള്‍ ‘ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ‘ന്യോള്‍ ‘ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാകും. ഒപ്പം ന്യോള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച്‌ നാളയോടെ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മലയോര മേഖലകളില്‍ മഴശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച്ച ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയും നിര്‍ദേശം നല്‍കി. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റ ഭീഷണിയുള്ളതിനാല്‍…

പിടിയിലായ അല്‍ ഖ്വയ്ദ ഭീകരര്‍ സുപ്രധാന സ്ഥാപനങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ

ദേശീയ തലസ്ഥാന പ്രദേശത്തെ സുപ്രധാന സ്ഥാപനങ്ങളില്‍ ആക്രമണം നടത്താനാണ് കൊച്ചിയിലും ബംഗാളിലും പിടിയിലായ അല്‍ ഖ്വയ്ദ ഭീകരര്‍ നീക്കം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). നിരവധി പേരെ കൊലപ്പെടുത്തി വന്‍ ആക്രമണത്തിനാണ് ഇവര്‍ ആസൂത്രണം ചെയ്തത്. ആളുകളെ ഭീകരതയുടെ മുള്‍മുനയിലാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എന്‍ഐഎ വക്താവ് പറഞ്ഞു.കൊച്ചിയിലും ബംഗാളിലും ഒരേസമയം നടത്തിയ റെയ്ഡിലാണ് ഒന്‍പതു പേരെ പിടികൂടിയത്. കൊച്ചിയില്‍ മൂന്നു പേരും ബംഗാളിലെ മൂര്‍ഷിദാബാദില്‍ ആറു പേരുമാണ് അറസ്റ്റിലായത്. മുര്‍ഷിദ് ഹസന്‍, ഇയാക്കുബ് ബിശ്വാസ്, മുസാറഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ പിടിയിലായത്. ഇവര്‍ ആരും മലയാളികള്‍ അല്ലെന്നാണ് വിവരം. ഒരാളെ പെരുമ്ബാവൂര്‍ മൂടിക്കലില്‍നിന്നും രണ്ടുപേരെ പാതാളത്തുനിന്നുമാണ് പിടികൂടിയത്. കെട്ടിട നിര്‍മാണ തൊഴിലാളികളായി പ്രവര്‍ത്തിക്കുകയായിരുന്നു മൂന്നു പേരും. സംസ്ഥാനാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദ ഘടകത്തെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ‘നിരപരാധികളായ…

‘ഒരു ദുശ്ശീലവുമില്ല, എപ്പോഴും ചിരിച്ച മുഖം’; ശബരീനാഥിന്റെ വിയോ​ഗം താങ്ങാനാവാതെ സിനിമാലോകം

സീരിയല്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോ​ഗത്തില്‍ വിങ്ങി സിനിമാലോകം. നിരവധി പേരാണ് പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലി അര്‍പ്പിച്ചത്. എപ്പോഴും പുഞ്ചിരിയുള്ള ഈ മുഖം ഇത്രപെട്ടെന്ന് മാഞ്ഞുപോകുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. നടന്‍ ആസിഫ് അലി, രജിത്ത് മേനോന്‍, നടന്‍ അനില്‍ നെടുമങ്ങാട്, ബാലാജി ശര്‍മ, സംവിധായകന്‍ എം.ബി. പത്മകുമാര്‍, സൈജു എന്നിവര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു. Rest in peace Sabarinath 🙏 Posted by Asif Ali on Thursday, September 17, 2020 എപ്പോഴും ചിരിച്ച മുഖം , ഒരു ദുഃശീലവുമില്ല , വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നമ്മുടെ എല്ലാം ശബരിയെ മരണമെന്ന നീതിയില്ലാ രാക്ഷസന്‍ കാര്‍ഡിയാക്ത് അറസ്റ്റിന്റെ രൂപത്തില്‍ കൊണ്ടുപോയി .. .. ഒരു നീതിയുമില്ല … താങ്ങാനാവുന്നില്ല …. വിശ്വാസം വരുന്നില്ല …. സഹൊ മറക്കിലൊരിക്കലും … കണീര്‍ പ്രണാമം.- ബാലാജി…