ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്നും പിടിച്ച തുക തിരികെ നല്‍കും; പി.എഫില്‍ ലയിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുമാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറുദിവസത്തെ ശമ്ബളം പിടിച്ചിരുന്നത് തിരികെ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത മാസം പി.എഫില്‍ ആ തുക ലയിപ്പിക്കാനാണ് തീരുമാനം. ഒന്‍പത് ശതമാനം പലിശയോട പിടിച്ച തുകയാണ് പി.എഫില്‍ ലയിപ്പിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊവിഡിനെത്തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കുവാനാണ് കഴിഞ്ഞ അഞ്ച് മാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്ബളം വീതം പിടിച്ചിരുന്നത്.

‘ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ കണ്ണുരുട്ടി കാണിക്കുന്ന ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമോയെന്ന് സി പി എം ചിന്തിക്കണം’; സുരേന്ദ്രനെ പിന്തുണച്ച്‌ എം ടി രമേശ്

കോഴിക്കോട്: കെ.സുരേന്ദ്രന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണുരുട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. വാര്‍ത്താസമ്മേളനത്തിലൂടെയല്ല മറുപടി പറയുകയെന്നാണ് പിണറായി പറയുന്നത്. പിന്നെ എങ്ങനെയാണ് മറുപടി പറയുകയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രന്റെ മാനസിക നിലയെക്കുറിച്ച്‌ മുഖ്യമന്ത്രി വേവലാതിപ്പെടേണ്ട. സ്വന്തം മാനസികാവസ്ഥയെക്കുറിച്ച്‌ വേവലാതിപ്പെട്ടാല്‍ മതി. കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും എം.ടി.രമേശ് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലൂടെയല്ല മറുപടി പറയുകയെന്ന് പിണറായി വിജയന്‍ പറഞ്ഞതില്‍ ദുരൂഹതയുണ്ട്. ഇങ്ങനെ പലര്‍ക്കും മുമ്ബ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്. വെല്ലുവിളിയാണെങ്കില്‍ ഏറ്റെടുക്കാന്‍ ബി.ജെ.പി തയ്യാറാണ്. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലാണ്. കെ.സുരേന്ദ്രന്‍ ഉന്നയിച്ചത് ബിജെപിയുടെ ചോദ്യങ്ങളാണ്. അതിന് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. പകരം ഭീഷണി വേണ്ട. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ കണ്ണുരുട്ടി…

ന്യൂപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ പ്രസംഗം ആരും കേള്‍ക്കില്ല: ആഞ്ഞടിച്ച്‌ ഇന്ത്യ

ജനീവ: പാക്കിസ്ഥാന്‍ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ജനീവയില്‍ നടന്ന 45 ാമത് മനുഷ്യാവകാശ കൗണ്‍സിലിലാണ് ഹിന്ദു, ക്രിസ്ത്യന്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു പാക്കിസ്ഥാനില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. പാക്കിസ്ഥാനെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നു വിശേഷിപ്പിച്ച ഇന്ത്യ, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ പ്രസംഗങ്ങള്‍ ആരും കേള്‍ക്കില്ലെന്നും തുറന്നടിച്ചു.’ഭീകരതയുടെ പ്രഭവകേന്ദ്രമായ, പെന്‍ഷന്‍ നല്‍കുന്നതില്‍ വേര്‍തിരിവു കാണിക്കുന്ന, സാംസ്കാരിക- മത ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുന്ന, അതിനേക്കാളുപരി ജമ്മു കശ്മീരിനെ ആക്രമിക്കാന്‍ പതിനായിരക്കണക്കിനു ഭീകരരെ പരീശിലിപ്പിക്കുന്നുണ്ടെന്ന് അഭിമാനപൂര്‍വം പറയുന്ന ഒരു പ്രധാനമന്ത്രിയുടെ രാജ്യത്തുനിന്ന് മനുഷ്യാവകാശത്തെ കുറിച്ചുള്ള ഈ തന്നിഷ്ട പ്രഭാഷണം ഇന്ത്യയോ മറ്റു രാജ്യങ്ങളോ കേള്‍ക്കാന്‍ അര്‍ഹമല്ല. നീചമായ നിയമങ്ങളിലൂെടയും നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങളിലൂടെയും കൊലപാതകങ്ങള്‍, കലാപങ്ങള്‍ എന്നിവയിലൂടെയും വിശ്വാസാധിഷ്ഠിതമായ വേര്‍തിരിവുകളിലൂടെയും സാംസ്കാരിക- മത ന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ ഇനി ഭാവിയില്ലെന്ന് വിളിച്ചുപറയുകയാണ്. ആയിരക്കണക്കിന് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍…

അതിഥിത്തൊഴിലാളി കോവിഡ് രോഗിയെങ്കിലും ജോലി ചെയ്യിക്കാം; ഉത്തരവ് വിവാദത്തിൽ

തിരുവനന്തപുരം : കോവിഡ് രോഗികളാണെങ്കിലും ലക്ഷണമില്ലെങ്കില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ജോലിയും താമസവും മറ്റുളളവര്‍ക്കൊപ്പമാകരുത് എന്ന നിബന്ധനയുമുണ്ട്. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. വിദഗ്ദ്ധ, അവശ്യ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുക. ക്വാറന്റൈന്‍, പ്രോട്ടോക്കോള്‍ എന്നിവകാരണം വിദഗ്ധതൊഴിലാളികളെ ആവശ്യമുളള മേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇളവ് നല്‍കിയത്. സി എഫ്‍ എല്‍ റ്റി സിക്ക് സമാനമായ താമസ സൗകര്യമാണ് കരാറുകാരന്‍ തൊഴിലാളികള്‍ക്ക് ഒരുക്കേണ്ടത്. അതേസമയം, സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ കെ ജി എം ഒ എ രംഗത്തെത്തി. രോഗികള്‍ക്ക് വിശ്രമം ആവശ്യമാണെന്നാണ് അവര്‍ പറയുന്നത്. അതിനിടെ കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗ ബാധയുണ്ടാകാമെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വ്യത്യസ്ഥ ജനിതക ശ്രേണിയില്‍പ്പെട്ട രോഗാണുവിനെയാണ് കണ്ടെത്തിയത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​വി​ഡ്, കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യാം,തപാൽ വോട്ട്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും വോ​ട്ട് ചെ​യ്യാം. ഇ​തു സം​ബ​ന്ധി​ച്ച്‌ ഓ​ര്‍​ഡി​ന​ന്‍​സി​ന് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. സം​സ്ഥാ​ന​ത്തു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ നി​ല​നി​ല്‍​ക്കെ മ​ന്ത്രി​സ​ഭ​യു​ടെ ന​ട​പ​ടി. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് എ​ങ്ങ​നെ വോ​ട്ട് ചെ​യ്യാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ക്കും. വോ​ട്ടെ​ടു​പ്പ് സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ കൂ​ടു​ത​ല്‍ നീ​ട്ടാ​നും തീ​രു​മാ​ന​മാ​യി. ത​ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു നീ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി​രു​ന്നു. സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ജ​ലീ​ല്‍ രാ​ജി​വ​യ്ക്ക​ണം: സം​സ്ഥാ​ന​ത്തു​ട​നീ​ളം യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം; സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​ന്നും യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം. യു​വ​മോ​ര്‍​ച്ച, എ​ബി​വി​പി, യു​ത്ത്‌ലീ​ഗ്, കെഎസ്‌യു ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മാ​ര്‍​ച്ച്‌ ആ​ക്ര​മാ​സ​ക്ത​മാ​യി. മാ​ര്‍​ച്ച്‌ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍ യു​വ​മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​വി​ടെ​യും പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. കൊ​ച്ചി​യി​ല്‍ കെഎസ്‌യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സിലേ​ക്ക് കെഎസ്‌യു ന​ട​ത്തി​യ മാ​ര്‍​ച്ച്‌ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​രി​ല്‍ എ​ബി​വി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​വി​ടെ​യും പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. മ​ല​പ്പു​റ​ത്ത് യൂ​ത്ത്‌ലീഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​വി​ടെ…

ഖുര്‍ആന്‍ ആവശ്യപ്പെട്ടിരുന്നില്ല; സ്വീകരിച്ചത് കെ ടി ജലീലിന്റെ നിര്‍ദേശ പ്രകാരമെന്ന് കോളേജ്

മലപ്പുറം: ഖുര്‍ആന്‍ സ്വീകരിച്ചത് മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ദേശ പ്രകാരമാണെന്ന് മലപ്പുറം പന്താവൂര്‍ ഇര്‍ഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് മൗലവി. സ്ഥാപനം മന്ത്രിയോട് ഖുര്‍ആന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖുര്‍ആന്‍ നല്‍കിയാല്‍ വിതരണം ചെയ്യാനാകുമോ എന്ന് മന്ത്രി തന്നെ ഫോണില്‍ വിളിച്ച്‌ അന്വേഷിച്ചു. അക്കാലത്ത് വിവാദങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് ഖുര്‍ആന്‍ സ്വീകരിച്ചതെന്നും കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി. വിവാദമുയര്‍ന്നതോടെ ഖുര്‍ആന്‍ വിതരണം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞിരുന്നതായും പൊലീസും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ അന്വേഷിച്ചെന്നും അബൂബക്കര്‍ സിദ്ദിഖ് മൗലവി പറഞ്ഞു. വിതരണത്തിന് തയ്യാറെടുക്കുന്ന സമയത്ത് മന്ത്രി വിളിച്ച ശേഷം നിങ്ങള്‍ അത് വിതരണം ചെയ്തോയെന്ന് അന്വേഷിക്കുകയായിരുന്നു. അതിനുളള ക്രമീകരണങ്ങള്‍ ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും പൊട്ടിച്ച്‌ ഒരെണ്ണം മാത്രം സാമ്ബിള്‍ നോക്കിയെന്നും മന്ത്രിയോട് പറഞ്ഞു. തുടര്‍ന്ന് അത് വിതരണം ചെയ്യേണ്ടായെന്നും താന്‍ അറിയാക്കാമെന്ന് മന്ത്രി പറയുകയായിരുന്നുവെന്നും അബൂബക്കര്‍ സിദ്ദിഖ് മൗലവി മാദ്ധ്യമങ്ങളോട്…

ഒടിപി വഴി ഇനി എസ്ബിഐ എടിഎമ്മുകളില്‍ നിന്നും 24 മണിക്കൂറും പണം പിന്‍വലിക്കാം

കൊച്ചി: എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് ഇനി മുതല്‍ ഒടിപി വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിന് മുകളിലോ ആണ് ഇത്തരത്തില്‍ പിന്‍വലിക്കാനാവുക. സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്ബിഐ. എടിഎമ്മുകളിലും സൗകര്യം ലഭ്യമാകും. 2020 ജനുവരി ഒന്നുമുതലാണ് ഒടിപി അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാനം എസ്ബിഐ നടപ്പാക്കിയത്.തുടക്കത്തില്‍ രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.അതേസമയം, സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈല്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്.

സ്വര്‍ണ്ണക്കടത്ത്: ‘സ്വപ്നയുമായി നിരന്തര ആശയവിനിമയം; അന്വേഷണ പരിധിയിലേക്ക് ഒരു മന്ത്രി കൂടി’

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ഒരു മന്ത്രിയില്‍ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിയും. പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ലഭ്യമായതായാണു സൂചന. ലൈഫ് പദ്ധതി കമ്മിഷന്‍ ഇടപാടില്‍ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്ബര്‍ക്ക വിവരങ്ങളും സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നല്‍കിയ മൊഴികള്‍ ശരിയല്ലെന്നാണു പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണസംഘത്തിന്റെ നിഗമനം. എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) മുന്‍പു നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ്…

ബാലഭാസ്‌കറിന്റെ മരണം; ദുരൂഹതകള്‍ നീക്കാന്‍ നുണപരിശോധനയില്‍ തീരുമാനം ഇന്ന്, നാളെ സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ നീക്കാനായി നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്ബി, വിഷ്ണു സോമസുന്ദരം, അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, ദൃക്സാക്ഷി കലാഭവന്‍ സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സി.ബി.ഐയുടെ തീരുമാനം. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച്‌ പരിശോധനയ്ക്ക് സമ്മതമാണോയെന്ന് ആരായാന്‍ നാല് പേരോടും ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ സമ്മതമറിയിച്ചാല്‍ കോടതി നുണ പരിശോധനയ്ക്ക് അനുമതി നല്‍കും. അതേസമയം, ബാലഭാസ്‌കറിന്റെ സുഹൃത്തും, സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. മരിക്കുന്നതിന് മുമ്ബ് ബാലഭാസ്‌കര്‍ തന്നോട് സംസാരിച്ചിരുന്നുവെന്ന് സ്റ്റീഫന്‍ നേരത്തെ പറഞ്ഞിരുന്നു. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഏക മകള്‍ തേജസ്വിനി ബാല തത്ക്ഷണം…