Gold Smuggling| വി. മുരളീധരനെ തള്ളി ധനമന്ത്രാലയം; സ്വര്‍ണക്കടത്ത് നയതന്ത്രബാഗില്‍ തന്നെ; പ്രതികളിലൊരാള്‍ക്ക് ഉന്നതസ്വാധീനം

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ നയതന്ത്ര ബാഗിലല്ലായിരുന്നുവെന്ന കേന്ദ്രവിദേശകാര്യമന്ത്രി സഹമന്ത്രി നിലപാട് തള്ളി കേന്ദ്ര ധനമന്ത്രാലയം. നയതന്ത്ര ബാഗിലൂടെ തന്നെയായിരുന്നു സ്വര്‍ണക്കടത്ത് നടന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കി. പ്രതികളിലൊരാള്‍ക്ക് വന്‍ സ്വാധീനമുണ്ടെന്ന് കോടതിയെ അറിയിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രേഖാമൂലം അറിയിച്ചു. നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയെന്ന വിവരം ജൂലൈ മാസത്തില്‍ കസ്റ്റംസാണ് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തിലാണ് പാഴ്സല്‍ എത്തിയത്. തുടര്‍ന്ന് വിദേശ കാര്യമന്ത്രാലയം ബാഗ് തുറന്ന് പരിശോധിക്കാന്‍ അനുമതി നല്‍കി. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 30 കിലോ സ്വര്‍ണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റംസും എന്‍ഐഐയും കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. കേസന്വേഷണത്തിന്‍റെ കൂടുതല്‍…

ഷൂട്ടിങ്ങിനിടെ നടനും ‍ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ല; മരണം തന്റെ വേഷം അഭിനയിച്ച്‌ പൂര്‍ത്തിയാക്കിയ ശേഷം

കൊച്ചി ; ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ‍ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ മരിച്ചു. 44 വയസായിരുന്നു. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലിമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. മാലിന്യം കിടക്കുന്നതു കണ്ട് പ്രതികരിക്കുന്ന സായിപ്പിന്റെ വേഷമായിരുന്നു പ്രബിഷീന്. തന്റെ വേഷം അഭിനയിച്ചതിന് ശേഷമാണ് കുഴഞ്ഞു വീണത്. രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങള്‍ നിര്‍ത്തിയില്ല. പ്രബീഷ് ചക്കാലക്കല്‍ ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.

വിലക്ക് അവസാനിച്ചു, ശ്രീശാന്ത് ഇനി കളിക്കളത്തിലേക്ക്

കൊച്ചി: ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തിന്ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ബിസിസിഐ നേരത്തെ ആജീവനാന്ത വിലക്കാണ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ നിയമ പോരാട്ടത്തിലൂടെ ഏഴ് വര്‍ഷത്തേക്ക് വെട്ടിച്ചുരുക്കുകയായിരു. ഈ വിലക്കാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.അതേസമയം, സംസ്ഥാന ക്രിക്കറ്റില്‍ തിളങ്ങി രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ശ്രീശാന്ത്.

ഇ.പി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കര്‍ വിശദാംശങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടു

മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കല്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. മന്ത്രിയുടെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച്‌ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ.പി ജയരാജന്‍റെ മകന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകനെതിരെ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ലൈഫ് മിഷനില്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ കമ്മീഷന്‍ ഇ പി ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ശരിയായ ദിശയില്‍ എന്ന്…

പീലിമോള്‍ക്ക് പിറന്നാള്‍ സമ്മാനമായി പുത്തനുടുപ്പും കേക്കും; വിഡിയോ കോളിലൂടെ കുഞ്ഞ് ആരാധികയെ ഞെട്ടിച്ച്‌ മമ്മൂട്ടി; വിഡിയോ

മമ്മൂട്ടി പിറന്നാളിന് ക്ഷണിച്ചില്ലെന്ന വിഷമം ഇനി പീലിമോള്‍ക്ക് ഉണ്ടാവില്ല. കുട്ടി ആരാധികയുടെ പിറന്നാളിന് സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍താരം. പുത്തനുടുപ്പും പിറന്നാള്‍ കേക്കും ചോക്ലേറ്റുമായി കൈനിറയെ സമ്മാനങ്ങളാണ് പിറന്നാളുകാരിക്ക് മമ്മൂക്ക നല്‍കിയത്. സമ്മാനങ്ങള്‍ക്കൊപ്പം വിഡിയോ കോളില്‍ എത്തി കുട്ടി ആരാധികയ്ക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നു. മമ്മൂക്കയുടെ പിറന്നാള്‍ ആഘോഷത്തിന് പിന്നാലെയാണ് ഒരു കുട്ടിക്കുറിമ്ബിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മമ്മൂട്ടി തന്നെ ബര്‍ത്ത്ഡേയ്ക്ക് ക്ഷണിച്ചില്ല എന്നു പറഞ്ഞ് വാശിപിടിച്ചു കരയുകയായിരുന്നു നാലുവയസുകാരി പീലിമോള്‍. കുഞ്ഞ് ആരാധികയെ തേടി മമ്മൂട്ടി വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പീലിമോളുടെ പിറന്നാളാണെന്ന് അറിഞ്ഞതോടെ മമ്മൂട്ടി സമ്മാനങ്ങള്‍ അയക്കുകയായിരുന്നു. പീലിമോള്‍ക്ക് ഒരുപാട് സ്നേഹത്തോടെ മമ്മൂട്ടി എന്ന് എഴുതിയ കേക്കാണ് സമ്മാനിച്ചത്. ഫാന്‍സ് അസോസിയേഷന്റെ അം​ഗത്തിന്റെ ഫോണിലേക്ക് വിഡിയോ കോള്‍ വിളിച്ചാണ് പീലിമോളോട് താരം വിശേഷം അന്വേഷിച്ചത്. സന്തോഷമായോ…

സ്വപ്ന സുരേഷിന് 2018ല്‍ മന്ത്രി പുത്രന്‍ വിരുന്നൊരുക്കി; ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരു മന്ത്രി പുത്രന്‍ കൂടി കുരുക്കില്‍. കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് മന്ത്രി പുത്രന്‍ വിരുന്നൊരുക്കിയതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. മന്ത്രി പുത്രന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് സ്വപ്‌നയാണ്. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയത്. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിരുന്നിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടുകയാണ്. 2018ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രി പുത്രന്റെ വിരുന്ന്. മറ്റൊരു സിപിഐഎം നേതാവിന്റെ മകനും വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രി പുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വീഡിയോ ദൃശ്യങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചു. വിരുന്നിന് പിന്നാലെയാണ് ലൈഫ് മിഷന്‍ കരാറില്‍ മന്ത്രി പുത്രന്‍ ഇടനിലക്കാരനായതെന്നും സൂചനയുണ്ട്. കേന്ദ്ര ഏജന്‍സികള്‍ മന്ത്രി പുത്രനേയും ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

‘കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ അത് വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും; അവളുടെ ദൃഢനിശ്ചയത്തിന് 24 വയസ്സ്’

വിവാഹവാര്‍ഷികത്തിന് ഭാര്യ സുനിതയ്ക്ക് ആശംസകളുമായി നടന്‍ സലിംകുമാര്‍. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രമായിരിക്കും എന്ന ഭാര്യയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തിയാവുകയാണ് എന്നാണ് താരം കുറിച്ചത്. ഒരുപാട് തവണ മരിച്ചു പോകേണ്ടിയിരുന്ന എന്നെ പിടിച്ചുനിര്‍ത്തിയത് അവരുടെ ദൃഡനിശ്ചയമാണെന്നും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും താരം കുറിച്ചു. വിവാഹചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. സലിംകുമാറിന്റെ കുറിപ്പ് വായിക്കാം ‘ കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ‘ എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങള്‍…