റംസിയുടെ ആത്മഹത്യ; സീരിയല്‍ താരം ലക്ഷ്മി പ്രമോദ് ഒളിവില്‍, പ്രതി ചേര്‍ക്കുമെന്ന് പൊലീസ്

കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം. ഇവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കള്‍ ഉയര്‍ത്തുന്നത്. സാമ്ബത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്യുന്നത്. ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഹാരിസ് മുഹമ്മദിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിയെയും ഭര്‍ത്താവിനെയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നതാണ്. ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുന്നതില്‍ ഉള്‍പ്പെടെ ലക്ഷ്മിയുടെ പങ്കുണ്ടെന്നാണ് ആരോപണം. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമായിരിക്കും നടിയെ ചോദ്യം ചെയ്യുക. കൊട്ടിയം കണ്ണനല്ലൂര്‍ സി ഐമാര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. ഒമ്ബതംഗ സംഘത്തില്‍ രണ്ടു വനിത ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരുമുണ്ട്. ഹാരിസും റംസിയുമായുള്ള വിവാഹം ഉറപ്പിച്ചതിനുശേഷം പലതവണ ലക്ഷ്മി പ്രമോദ്…

ഇന്ന് ശ്രീകൃഷ്ണജയന്തി; വീടുകള്‍ വൃന്ദാവനമാകും; വിശ്വശാന്തിക്കായി പ്രാര്‍ത്ഥനാദീപങ്ങള്‍ തെളിയും

കോട്ടയം: ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഉണ്ണിക്കണ്ണന്മാരുടെ കോലക്കുഴല്‍ വിളിയും കൃഷ്ണ നാമജപങ്ങളും കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ കുരുന്നുകളും കേരളത്തിലങ്ങോളമിങ്ങോളമുള്ള വീടുകളെ വൃന്ദാവനമാക്കും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍, വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം എന്ന സന്ദേശം വിളംബരം ചെയ്ത് സംസ്ഥാനത്തൊട്ടാകെ 5000 കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് വീടുകളിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും, പൊതുകാര്യ ദര്‍ശി കെ.എന്‍. സജികുമാറും അറിയിച്ചു രാവിലെ വീടുകള്‍ വൃന്ദാവനമാക്കി നിര്‍മിച്ച കൃഷ്ണ കുടീരങ്ങളില്‍ ചെന്ന് കണ്ണനെ വന്ദിക്കും, അവയ്ക്കു മുന്‍പില്‍ നിറക്കൂട്ടുകള്‍ ഒരുക്കും, കൃഷ്ണ പൂക്കളമിടും. വീട്ടിലെ കുട്ടികള്‍ക്കും, അയല്‍വീട്ടിലെ കുട്ടികള്‍ക്കും കൃഷ്ണവേഷത്തില്‍ ഉച്ചയ്ക്ക് ‘കണ്ണനൂട്ട് നല്‍കും. വൈകിട്ട് നാലരയ്ക്ക് ബാലികാ ബാലന്മാരെ രാധാകൃഷ്ണ വേഷമണിയിക്കും. ഈ സമയം വീട്ടിലെ മുതിര്‍ന്നവരെല്ലാം കേരളീയവേഷം അണിയണം. അഞ്ചരയ്ക്ക് ശ്രീകൃഷ്ണ വേഷമണിഞ്ഞ കുട്ടി കൃഷ്ണ കുടീരത്തില്‍ അലങ്കരിച്ച്‌ വച്ചിരിക്കുന്ന ശ്രീകൃഷ്ണവിഗ്രഹ സമക്ഷം…

റംസിയുടെ മരണം: ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടിയെ ചോദ്യം ചെയ്യും

കൊട്ടിയം: കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രമുഖ സീരിയല്‍ നടിയിലേക്കും. വരന്‍ ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടിയെയാണ് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുക. നടിയെ ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച പോലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് തെളിവ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുക. പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155ല്‍ ഹാരീസ് മന്‍സിലില്‍ ഹാരീസ് എന്ന യുവാവുമായി 8 വര്‍ഷമായി പ്രണയത്തിലായിരുന്നു റംസി. ഒന്നര വര്‍ഷം മുന്‍പ് വളയിടല്‍ ചടങ്ങും നടന്നിരുന്നു. ഇത് മുതലെടുത്ത് റംസിയുടെ വീട്ടില്‍ നിന്നും ഹാരിസും കുടുംബവും സാമ്ബത്തിക സഹായവും കൈപ്പറ്റിയിരുന്നു. പിന്നീട് റംസി കേള്‍ക്കുന്നത് ഹാരിസ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തയാറെടുക്കുന്നു എന്ന വാര്‍ത്തയാണ്. ഇതോടെ റംസി മാനസികമായി തളര്‍ന്നു. ഹാരിസും, കുടുംബവും റംസിയെ ഒഴിവാക്കാന്‍ പലതവണ…

തുടര്‍ച്ചയായി ആറു ഭക്ഷ്യ കിറ്റുകള്‍; കേരളത്തിന് ഇത് പുതിയ അനുഭവം, വയറു നിറയെ കഴിയ്‌ക്കാന്‍ സര്‍ക്കാരിന്റെ കരുതല്‍

തിരുവനന്തപുരം: എല്ലാം സൗജന്യമായി നല്‍കുന്ന സര്‍ക്കാരുകളെപ്പറ്റി നമ്മള്‍ കേട്ടിട്ടും വായിച്ചിട്ടുമൊക്കെയുള്ളത് തമിഴ്‌നാട് ഉള്‍പ്പടെയുള്ള അന്യ സംസ്ഥാനങ്ങളിലാണ്. കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് എത്തിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ മാതൃകയായെങ്കിലും മഹാമാരിയുടെ കാലത്ത് ആ ഒരു കിറ്റില്‍ കാര്യങ്ങള്‍ അവസാനിക്കുമെന്നാണ് മലയാളികള്‍ കരുതിയത്. എന്നാല്‍ സര്‍ക്കാരിന്റെ കരുതല്‍ ഓണക്കാലത്തും പൊതുജനങ്ങളെ തേടിയെത്തി. കേരളം അതിഗുരുതരമായ സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും പായസക്കിറ്റ് അടക്കം നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ മലയാളികളുടെ വയറും മനസും നിറച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണമെന്ന് കാട്ടി തന്ന സര്‍ക്കാര്‍ ഇനിയുള്ള മാസങ്ങളിലും റേഷന്‍കടകള്‍ വഴി ഭക്ഷ്യകിറ്റുകള്‍ എത്തിക്കും. സാധനങ്ങളുടെ ഗുണനിലവാരം അടക്കമുള്ളവ ചോദ്യം ചെയ്യപ്പെടുന്ന പശ്‌ചാതലത്തില്‍ കൂടുതല്‍ കരുതലോടെയാണ് സര്‍ക്കാര്‍ നടപടി. ഡിസംബര്‍ വരെ നല്‍കുന്ന ഭക്ഷ്യകിറ്റിന്റെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്താന്‍ സപ്ലൈക്കോ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഭക്ഷ്യവകുപ്പിന്റെ…