ദൃശ്യം സിനിമയുടെ സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

ബോളിവുഡ് ദൃശ്യം സിനിമയുടെ സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു. കരള്‍ സിറോസിസ് ബാധിച്ച്‌ ഹൈദരാബാദില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംവിധായകന്‍ മുകേഷ് ചബ്രയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 2005 ല്‍ മറാത്തി ചിത്രമായ ഡൊംബിവാലി ഫാസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് നിഷികാന്ത് സിനിമാ ലോകത്തേക്ക് ചുവട് വച്ചത്. മറാത്തി സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി മാറിയ ‘ഈ’ ചിത്രം 2006 ല്‍ മറാത്തിയിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടി. 2015 ല്‍ അജയ് ദേവ്ഗണ്‍, തബു എന്നിവര്‍ അഭിനയിച്ച ദൃശ്യം എന്ന ഹിന്ദി റീമേക്ക് സംവിധാനം ചെയ്തതോടെ ചലച്ചിത്രകാരന്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. സാച്ച്‌യ ആത് ഘരത് (മറാത്തി), റോക്കി ഹാന്‍ഡ്സോം (2016), ഭാവേഷ് ജോഷി സൂപ്പര്‍ഹീറോ, ഫ്യൂഗെ, ജൂലി 2 തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് നിഷികാന്ത്

കുരുക്കായി സ്വപ്നയുടെ മൊഴി: ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയത് നിരവധി തവണ

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൂടുതല്‍ കുരുക്കി സ്വപ്ന സുരേഷ് എന്‍ഫോഴ്സ്‌മെന്റിന് മൊഴി നല്‍കി. ശിവശങ്കറിനൊപ്പം മൂന്നിലധികം തവണ വിദേശയാത്ര നടത്തിയെന്ന് പറഞ്ഞ സ്വപ്ന ബാങ്ക് ലോക്കറില്‍ സ്വര്‍ണം വച്ചത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും മൊഴിയില്‍ വ്യക്തമാക്കി. എന്നാല്‍ ശിവശങ്കറിനൊപ്പം നടത്തിയ വിദേശയാത്ര ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണോ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണോ എന്ന് മൊഴിയില്‍ വ്യക്തമാക്കിയിട്ടില്ല . അതുപോലെ എത്രതവണയാണ് വിദേശയാത്ര നടത്തിയതെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടില്ല. ​അതിനിടെ, ​ ​എം.​ശി​വ​ശ​ങ്ക​റി​നെ​ ​എ​ന്‍​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​(​ഇ.​ഡി​)​ ​ശ​നി​യാ​ഴ്ച​ ​അ​ഞ്ച​ര​ ​മ​ണി​ക്കൂ​ര്‍​ ​ചോ​ദ്യം​ ​ചെ​യ്‌​ത് ​വി​ട്ട​യ​ച്ചു.​ ​കൊ​ച്ചി​യി​ലെ​ ​ഓ​ഫീ​സി​ലേ​ക്ക് ​വി​ളി​ച്ചു​ ​വ​രു​ത്തി​യാ​യി​രു​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ല്‍.സ്വ​പ്‌​ന​ ​സു​രേ​ഷി​ന്റെ​ ​ഹ​വാ​ല​ ​ഇ​ട​പാ​ടു​ക​ള്‍,​ ​വി​ദേ​ശ​നാ​ണ​യ​ ​വി​നി​മ​യ​ച​ട്ട​ ​ലം​ഘ​നം​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ ​അ​റി​വു​ണ്ടോ​ ​എ​ന്ന​റി​യാ​നാ​യി​രു​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ല്‍.​ ​സ്വ​പ്‌​ന​യെ​ ​പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും​ ​അ​വ​രു​ടെ​ ​വ​ഴി​വി​ട്ട​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ ​ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് ​നേ​ര​ത്തെ​ ​വി​വി​ധ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ​ന​ല്‍​കി​യ​ ​മൊ​ഴി​യി​ല്‍​…

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇബ്‌റാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി

കൊച്ചി | കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ഇബ്‌റാഹീം കുഞ്ഞിനെതിരായ വിജിലന്‍സ്, എന്‍ഫോഴ്‌സ്‌മെന്റും (ഇ ഡി) നടത്തുന്ന അന്വേഷണങ്ങള്‍ തുടരാന്‍ ഹൈക്കോടതി അനുമതി. അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്ന് വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ഹരജി കോടതി തീര്‍പ്പാക്കി. നോട്ട് നിരോധന കാലത്ത് ഇബ്‌റാഹീം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയില്‍ എത്തിയ 5 മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി

യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയില്‍ എത്തിയ 5 മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരില്‍ 4 പേരെ ഇന്നു രാത്രി നാട്ടിലേക്ക് തിരിച്ചയക്കും. ഒരാള്‍ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച്‌ വൈകിട്ടു പുറത്തിറങ്ങി. ഇത്തിഹാദ് എയര്‍വെയ്സില്‍ കൊച്ചിയില്‍നിന്ന് 15ന് പുലര്‍ച്ചെ 2.35ന് പുറപ്പെട്ട് 5.10ന് അബുദാബിയില്‍ എത്തിയവരാണിവര്‍. അതിനിടെ, അനുമതി ലഭിക്കാതെ കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കു യാത്ര ചെയ്യാനെത്തിയ 33 പേരെ ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു തിരിച്ചയച്ചു. 30 പേര്‍ ഇത്തിഹാദിലും 3 പേര്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിലും അബുദാബിയിലേക്കു യാത്ര ചെയ്യേണ്ടവരായിരുന്നു. അനുമതി ഇല്ലാത്തതിന്റെ പേരില്‍ ശനിയാഴ്ച ഡല്‍ഹിയില്‍നിന്ന് അബുദാബിയിലേക്കു പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ 110 പേര്‍ക്കും യാത്രാനുമതി നിഷേധിച്ചു. ഇതേകാരണം ചൂണ്ടിക്കാട്ടി അബുദാബിയിലെത്തിയ 15 പാക്കിസ്ഥാനികളെയും തിരിച്ചയച്ചിരുന്നു.

സ്വര്‍ണ്ണക്കടത്ത് ; മൂന്ന് പ്രതികളുടെയും എന്‍ഫോഴ്സ്മെന്‍്റ് കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും

കൊച്ചി : സ്വര്‍ണക്കടത്തുകേസിലെ മൂന്ന് പ്രതികളുടെ എന്‍ഫോഴ്സ്മെന്‍്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സരിത്ത്, സ്വപ്ന, സന്ദീപ് എന്നീ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. ഇതുവരെ തുടര്‍ച്ചയായി പതിനാലുദിവസം ഇവര്‍ എന്‍ഫോഴ്സ്മെന്‍്റ് കസ്റ്റഡിയിലാണ്. സ്വപ്ന സുരേഷില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ശനിയാഴ്ച ഇ ഡി അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുമായുള്ള സാമ്ബത്തിക ഇടപാടുകളും, താന്‍ വഴി സ്വപ്നയുണ്ടാക്കിയ ഉന്നത ബന്ധങ്ങളും ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഹവാല പണമിടപാടുകളിലെ പങ്കാളിത്തം, സ്വപ്ന സുരേഷിന്‍്റെ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ബിനാമി ഇടപാടുകള്‍ എന്നിവയെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഹവാല – കള്ളപ്പണ ഇടപാടുകളില്‍ കെ ടി റമീസാണ് മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളും പ്രതികള്‍…

താടി വെച്ച്‌ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മമ്മൂട്ടി; കണ്ണുതള്ളി ആരാധകര്‍, ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍മീഡിയയില്‍ തരംഗമായി ചിത്രം

കൊച്ചി: ( 17.08.2020) ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രം. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ താരമിട്ട രണ്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. യുവാക്കളെപ്പോലും ഞെട്ടിച്ച്‌ മമ്മൂട്ടിയുടെ വര്‍ക്ക്‌ഔട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. താടി വെച്ച്‌ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി. വീട്ടില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടില്‍ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. സിനിമ താരങ്ങള്‍ അടക്കം നിരവധി പേര്‍ ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോകണോ?’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നടന്‍ ഷറഫുദ്ദീന്റെ കമന്റ്. ‘എന്റെ ഇച്ചായാ, ഇത് ചുമ്മാ പൊളിച്ചു’ നടന്‍ ആന്‍സന്‍ പോള്‍ കമന്റ് ചെയ്യുന്നു. ‘ഞങ്ങള്‍ക്ക് ചാന്‍സ് തരില്ലല്ലേ ‘ എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം.…

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ നയാഗ്രയില്‍ ത്രിവര്‍ണ്ണം ഒരുക്കി കാനഡയും

ഒട്ടാവാ: ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം കാനഡയും പങ്കുചേര്‍ന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യന്‍ പതാകയുടെ നിറങ്ങളാല്‍ ദീപാലംകൃതമായി. കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നയാഗ്രയില്‍ ത്രിവര്‍ണ്ണം തെളിഞ്ഞത്. നയാഗ്ര ഫോള്‍സ് ഇല്യുമിനേഷന്‍ ബോര്‍ഡും നയാഗ്ര പാര്‍ക്ക് കമ്മീഷനും സിറ്റി ഓഫ് ഓഫ് നയാഗ്ര ഫോള്‍സും സംയുക്തമായാണ് വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണങ്ങള്‍ ഒരുക്കിയത്. മാത്രമല്ല അവിടെ ഇന്ത്യന്‍ പതാകയും ഉയര്‍ത്തി. ഇന്‍ഡോ-കാനഡ ആര്‍ട്ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് പതാക ഉയര്‍ത്തിയത്. ടൊറന്റോ സിറ്റി ഹാളിലും പതാക ഉയര്‍ത്തല്‍ നടന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. ഇന്ത്യയും കാനഡയും തമ്മില്‍ ദീര്‍ഘവും ശക്തവും ഊര്‍ജസ്വലതയുമുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നു; പക്ഷേ മരിക്കുമ്ബോള്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു; പരിശോധന ഫലങ്ങള്‍ പുറത്തുവിട്ട് അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച അമ്മയുടെ മൃതദേഹം വിവരം മറച്ചുവച്ചു നാട്ടിലെത്തിച്ചു സംസ്‌കരിച്ചെന്ന വിവാദത്തില്‍ മറുപടിയുമായി ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ മരണസമയത്ത് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇതു തെളിയിക്കുന്ന പരിശോധനഫലങ്ങളും തന്റെ ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോണ്‍സ് കണ്ണന്താനം പുറത്തുവിട്ടു. കഴിഞ്ഞ ജൂണ്‍ 10നാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മാതാവ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം വിമാനത്തില്‍ കോട്ടയം മണിമലയിലെത്തിച്ച്‌ പൊതുദര്‍ശനത്തിനുവച്ച ശേഷം 14ന് സംസ്‌കരിക്കുകയായിരുന്നു. അമ്മ കോവിഡ് ബാധിച്ച്‌ മരിച്ച വിവരം അല്‍ഫോന്‍സ് കണ്ണന്താനം മറച്ചുവച്ചെന്നും പിന്നീട് ഒരു ഘട്ടത്തില്‍ ഇതു വെളിപ്പെടുത്തിയെന്നും ആരോപിച്ച്‌ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആണ രംഗത്തു വന്നത്. കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച്‌ കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ഇവിടെ ഇത് പാലിക്കപ്പെട്ടില്ലെന്നായിരുന്നു ജോമോന്റെ ആരോപണം. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ മറുപടിയുമായ…

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം, സി.ആര്‍.പി.എഫ് ജവാന്മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം.കാശ്മീരിലെ ബാരാമുള്ളയിലെ ക്രേരി പ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം. തീവ്രവാദികളുടെ സംഘം സി.ആര്‍.പി.എഫിന്റെയും ജമ്മു കാശ്മീര്‍ പൊലീസിന്റെയും സംയുക്ത സംഘത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് സൈനികര്‍ക്ക് പരിക്കേറ്റതായി ജമ്മു കാശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.

“തൊണ്ടിമുതലിലെ താര’ത്തിന്‌ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

തൃക്കരിപ്പൂര്‍ > കണ്ണൂര്‍ വിജിലന്‍സ് ഡെപ്യുട്ടി സൂപ്രണ്ടായി വിരമിച്ച തൃക്കരിപ്പൂര്‍ ഇയ്യക്കാട്ടെ വി മധുസൂദനന് ലഭിച്ചത് ഔദ്യോഗിക ജീവിതത്തിലെ മികവിനുള്ള അംഗീകാരം. വിരമിച്ച ശേഷം സിനിമയിലേക്ക് പൂര്‍ണസമയവും തിരിയാനിരിക്കുമ്ബോഴാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്. കുറ്റവും ശിക്ഷയും, തുറമുഖം എന്നിവയടക്കം നിരവധി സിനിമകള് റിലീസാവാനുമുണ്ട്. അഭിഭാഷക വൃത്തിയിലൂടെയാണ് മധുസൂദനന്റെ തുടക്കം. പിന്നീട് കേരള പോലീസ് സേനയുടെ ഭാഗമായി. സബ് ഇന്‍സ്പെക്ടര്‍ മുതല്‍ വിജിലന്‍സ് ഡിവൈഎസ്പി വരെയുള്ള പദവി മികച്ച നിലയിലാണ് പൂര്‍ത്തിയാക്കിയത്. 50 ഗുഡ് എന്‍ട്രി സര്‍വീസുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2000 ല്‍ ബേഡകം എസ് ഐ ആയിരിക്കുമ്ബോള്‍ കാസര്‍കോട് എസ്പി ഓഫീസ് മാര്‍ച്ച്‌ ഡ്യുട്ടിക്കിടെ കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റു. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ…