ചിറ്റൂര്‍∙ രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാര്‍ട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ കെട്ടിയിട്ട്, മര്‍ദിച്ച് അവശനാക്കി പുറത്തേക്ക് എറിഞ്ഞതായി നഗരി അര്‍ബന്‍ പൊലീസ് അറിയിച്ചു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍നിന്നാണ് ലോറി വന്നത്. ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചപ്പോഴാണ് കൊള്ള പുറത്തറിഞ്ഞത്. ചൈനീസ് കമ്ബനിയായ ഷവോമി മൊബൈല്‍ നിര്‍മാതാക്കളുടെ ശ്രീപെരുംപുത്തൂരിലെ ഉല്‍പ്പാദന യൂണിറ്റില്‍നിന്ന് മുംബൈയിലേക്ക് മൊബൈലുകളുമായി പോവുകയായിരുന്നു. അര്‍ധരാത്രി തമിഴ്നാട് – ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ തടയുകയായിരുന്നുവെന്ന് ഡ്രൈവര്‍ ഇര്‍ഫാന്‍ അറിയിച്ചു. ആ ലോറിയില്‍ എത്തിയവര്‍ ഇര്‍ഫാനെ കെട്ടിയിട്ട് മര്‍ദിച്ച് ഒരു രഹസ്യസങ്കേതത്തിലേക്കു പോയി. പിന്നീട് കണ്ടെയ്നര്‍ കൊള്ളയടിക്കുകയായിരുന്നു. ഇര്‍ഫാനെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നീട് പകല്‍ 11 മണിയോടെ നാരായവനത്തിനും പുത്തുരിനും ഇടയില്‍ ലോറി കണ്ടെത്തി.…
Month: August 2020
ക്രൈസ്റ്റ് ചര്‍ച്ച് പള്ളി ആക്രമണം; 51 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം
ക്രൈസ്റ്റ് ചര്‍ച്ച്: 2019 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ മുസ്ലിം ആരാധാനാലയങ്ങളില്‍ വെടിവെയ്പ്പ് നടത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം വിധിച്ച് കോടതി. ന്യൂസിലന്‍ഡില്‍ ഇതാദ്യമായാണ് ഒരു കേസിലെ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. കൊലയാളിയായ 29കാരന്‍ ബ്രെന്‍റന്‍ ടറന്‍റിനാണ് കോടതി കനത്ത ശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച് 15ന് മുസ്ലിം പള്ളികളില്‍ അതിക്രമിച്ച് കയറി ബ്രെന്‍റണ്‍ നടത്തിയ വെടിവെപ്പില്‍ 51 പേരായിരുന്നു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവാവ് കഴിയുന്നത്ര പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായാണ് കോടതി വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ ഇയാള്‍ മൂന്നാമത്തെ പള്ളിയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കോടതി കണ്ടെത്തി. വന്‍ സുരക്ഷയിലാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലായിരുന്നു ഇയാള്‍ വെടിവെപ്പ് നടത്തിയത്. ഇതിന് ശേഷം സമാന രീതിയില്‍ ആക്രമണം നടത്താന്‍ ആഷ്ബര്‍ട്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു ബ്രെന്‍റണ്‍ ടറന്‍റിനെ പോലീസ് പിടികൂടിയത്.…
സ്വര്‍ണക്കടത്ത് കേസ്: അനില്‍ നമ്ബ്യാര്‍ ചോദ്യംചെയ്യലിന് ഹാജരായി
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്ബ്യാര്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യംചെയ്യല്‍. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്‌റ്റംസ് പിടികൂടുന്നത്. അതേ ദിവസം ഉച്ചയ്‌ക്ക് സ്വപ്നാ സുരേഷും അനില്‍ നമ്ബ്യാരും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ട്. സ്വപ്നയും അനില്‍ നമ്ബ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യല്‍. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെയും കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തതായി അരുണ്‍ വെളിപ്പെടുത്തിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് ; സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാന്‍്റ് കാലാവധി നീട്ടി
കൊച്ചി : സ്വര്‍ണക്കടത്തിലെ എന്‍ഫോഴ്സ്മെന്‍്റ് കേസില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാന്‍്റ് കാലാവധി നീട്ടി. അടുത്ത മാസം ഒന്‍പതാം തീയതി വരെയാണ് റിമാന്‍്റ് നീട്ടിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചു. എം ശിവശങ്കറിന്‍്റെ മൊഴി രേഖപ്പെടുത്തിയതും, അറസ്റ്റിലായ പ്രതികളുടെ കേസിലെ പങ്കാളിത്തത്തിന്‍്റെ കൂടുതല്‍ വിശദാംശങ്ങളും ഇ ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
സെക്രട്ടറിയേറ്റ് തീപിടിത്തം: ബിജെപി പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ബിജെപി- യുവമോര്‍ച്ച പ്രതിഷേധത്തിനിടെ പോലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡും ജല പീരങ്കിയും പ്രയോഗിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരേയും പോലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അഡ്വ. പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് എന്‍. ഹരി എന്നിവര്‍ അറസ്റ്റിലാണ്. കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ യുത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു. കാസര്‍കോടും കല്‍പ്പറ്റ നഗരത്തിലും ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ പാതയില്‍ പ്രതിഷേധം നടത്തുന്നത്.…
കണ്‍മുന്നില്‍ കളി നടക്കുമ്ബോഴും കരയ്ക്ക് ഇരിക്കേണ്ടി വരിക! ഒന്നും രണ്ടുമല്ല 55 മത്സരങ്ങള്‍; കളിക്കാതെ പുറത്തിരിക്കുന്ന കാലത്ത് എന്നെ ഞെട്ടിച്ച ഒരാളുണ്ട്; സാക്ഷാല്‍.!
സന്ദീപ് വാരിയര്‍ കണ്‍മുന്നില്‍ കളി നടക്കുമ്ബോഴും കരയ്ക്ക് ഇരിക്കേണ്ടി വരിക! ഒന്നും രണ്ടുമല്ല 55 മത്സരങ്ങള്‍. നീണ്ട കാത്തിരിപ്പിനൊടുവിലാണു കഴിഞ്ഞ ഐപിഎല്‍ സീസണില്‍ എനിക്ക് ആദ്യ മത്സരം കളിക്കാന്‍ അവസരം കിട്ടിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഞാന്‍ ടീമിലുണ്ടെന്നു ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് അറിയിച്ചതു മുതല്‍ ആദ്യ ബോള്‍ എറിഞ്ഞതുവരെയുള്ള സമയം അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. 2013ല്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ടീമിന്റെ ഭാഗമായതാണു ഞാന്‍. 3 സീസണ്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീടു 3 സീസണ്‍ പുറത്തിരുന്നു. കഴിഞ്ഞ വര്‍ഷമാണു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തിയത്. അവസാന 3 മത്സരങ്ങള്‍ കളിച്ചു. കളിക്കാതെ പുറത്തിരിക്കുന്ന കാലത്ത് എന്നെ ഞെട്ടിച്ച ഒരാളുണ്ട്; സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 2014ല്‍ ബാംഗ്ലൂരിന്റെ എവേ മത്സരത്തിനു മുംബൈയില്‍ എത്തിയതാണ്. നെറ്റ്സ് പ്രാക്ടീസിനിടെ പന്തുകൊണ്ട് എന്റെ താടി പൊട്ടി. 6 തുന്നല്‍ വേണ്ടിവന്നു. പിറ്റേന്നു…
കൈവിട്ട തിരക്ക്, പൊലീസിന് നോട്ടക്കുറവ്, ഓണക്കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പറപറക്കുന്നു
തിരുവനന്തപുരം : ശക്തമായ നിയന്ത്രണങ്ങളിലൂടെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണക്കാലമായതോടെ അപ്പാടെ പാളുന്ന സ്ഥിതിയാണിപ്പോള്‍. മിക്ക ജില്ലകളിലും നിരത്തുകളില്‍ വന്‍തിരക്കാണ്. ഓണം ആഘോഷിക്കണം, വ്യാപാരം നടക്കണം എന്നാല്‍ അത് കൊവിഡിനെ മറന്നുകൊണ്ടാകരുതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സെപ്തംബറില്‍ രോഗബാധിരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകുമെന്ന കണക്കുകള്‍ സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഓണക്കാലത്ത് നിരത്തുകളിലും ആളുകള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും പൊലീസിനെ രംഗത്തിറക്കി കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. നിലവില്‍ കൊവിഡ് ബാധിതരുടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് പൊലീസ്. ഓണക്കാലത്ത് കൊവിഡ് നിയന്ത്രണം സംബന്ധിച്ച ആക്ഷന്‍ പ്ലാനുകളൊന്നും തയ്യാറാക്കിയിട്ടില്ല. ഓണം കഴിയട്ടെ ബാക്കി അപ്പോള്‍ നോക്കാം എന്ന മട്ടിലാണ് നടപടികള്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളില്ലാം ഓണത്തിന് ശേഷിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തിരക്ക് വ്യാപകമാകാനാണ് സാദ്ധ്യത. സോപ്പിട്ട്, മാസ്ക്കിട്ട്, ഗ്യാപ്പിട്ട് ഓണം എന്നൊക്കെ…
വീട്ടില്‍ തനിച്ചായിരുന്ന 48കാരിയെ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമം; ചീങ്കണ്ണി സുരേഷ് പിടിയില്‍
ആലപ്പുഴ : അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെ (ചീങ്കണ്ണി സുരേഷ്-42) പൊലീസ് അറസ്റ്റ് ചെയ്തു. 23ന് വൈകിട്ട് 7നാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന 48കാരിയാണ് അതിക്രമതിനിരയായത്. വീട്ടമ്മയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ സുരേഷ് ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ എസ്.വി. ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സുരേഷ് അടിപിടിക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
സെക്രട്ടേറിയറ്റ് തീപ്പിടുത്തം: സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് എന്‍ ഐ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. കൊവിഡ് പ്രോട്ടോകോളെല്ലാം മറികടന്ന് സെക്രട്ടറിയറ്റ് പരിസരത്തും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച, ബി ജെ പി, മഹിളാ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, എസ് ഡി പി ഐ, യൂത്ത്‌ലീഗ് സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. ഇതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തീപിടിത്തത്തിന് പുറമേ സ്വര്‍ണക്കടത്തും ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പിരിഞ്ഞ് പോകാതിരുന്നതിനെ തുടര്‍ന്ന് രണ്ട് തവണ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കൊല്ലത്തും കൊച്ചിയിലും പ്രതിഷേധിച്ച…
തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ ആഭരണവും കാണിക്കവഞ്ചികളിലെ പണവും ജീവനക്കാര്‍ക്കുള്ള ശമ്ബളവും കവര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം. തിരുവനന്തപുരം പേയാട് കുണ്ടമണ്‍ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ദേവിക്ക് ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാല അടക്കം ആറ് പവന്‍ സ്വര്‍ണവും ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്ബളവും ബോണസും നല്‍കാനുള്ള 28500 രൂപയും കാണിക്കവഞ്ചികളിലെ പണവും മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പൂജാരി ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നെടുമങ്ങാട് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്ര ഭാരവാഹികളില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കാണിക്ക വഞ്ചികളില്‍ ധാരാളം പണം ഉണ്ടായിരുന്നതായാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. കവര്‍ച്ച നടത്തിയവര്‍ക്കായുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലും രണ്ട് ഓഫീസുകളും കുത്തി തുറന്ന നിലയിലായിരുന്നു. സി സി…