രണ്ട്‌ ബാഗ് കഞ്ചാവിന് നല്‍കേണ്ടത് 17,000 രൂപ; വാട്സാപ്പ് ചാറ്റില്‍ നിന്നും പുറത്തുവരുന്നത് ബോളിവുഡിലെ വമ്ബന്‍ മയക്കുമരുന്ന് കളികള്‍

മുംബൈ: റിയാ ചക്രവര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം പുത്തന്‍ വഴിത്തിരിവിലേക്ക്. ബോളിവുഡിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തിന്റെ പിന്നാമ്ബുറ കഥകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ രക്തപരിശോധന നടത്തിയാല്‍ പല പ്രമുഖരും അഴിക്കുള്ളിലാകുമെന്നു കങ്കണ റണൗട്ട് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു. സുശാന്തിന് റിയ കന്നാബിഡിയോള്‍ (സിബിഡി) ഓയില്‍ നല്‍കിയിരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ നര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും അനേഷണം ശക്തമാക്കി. റിയയുടെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ ടൈംസ് നൗ ആണു പുറത്തുവിട്ടത്. രണ്ട് ബാഗ് കഞ്ചാവ് ആവശ്യപ്പെട്ട് സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിരന്‍ഡ റിയയ്ക്ക് 2020 ജനുവരില്‍ സന്ദേശം അയച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘രണ്ട് ബാഗ് കഞ്ചാവിനായി ദീപേഷിന് 17,000 രൂപ നല്‍കാനാകുമോ. ഒന്നു ഞങ്ങള്‍ക്കും മറ്റൊന്ന് അദ്ദേഹത്തിനും. അദ്ദേഹം പണം നല്‍കും’- എന്നാണ് സാമുവല്‍ അയച്ച സന്ദേശം. ‘അതിനെന്താ, ചെയ്യാം’…

‘റിയ ഏറെ നാളായി അവന് വിഷം നല്‍കുകയാണ്, അവളാണ് കൊലപാതകി’; അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്റെ അച്ഛന്‍

റിയ ചക്രബര്‍ത്തിയാണ് തന്റെ മകന്റെ കൊലയാളിയെന്ന് അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ അച്ഛന്‍ കെകെ സിങ്. ഏറെ നാളായി റിയ തന്റെ മകന് വിഷം നല്‍കുന്നുണ്ടെന്നും മകന്റെ കൊലപാതകി അവളാണെന്നുമാണ് എഎന്‍ഐയോട് അദ്ദേഹം പറഞ്ഞത്. റിയയേയും അവരുടെ സഹായികളേയും അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെയാണ് മയക്കു മരുന്നു സംഘവുമായുള്ള റിയയുടെ ബന്ധം പുറത്തുവന്നത്. മയക്കുമരുന്നുകളുടെ ഇടനിലക്കാരയ ആളുകളോടുള്ള റിയ ചാറ്റുകളാണ് പുറത്തായത്. ഇതില്‍ നിന്ന് ലഹരികള്‍ റിയ ഉപയോഗിക്കുകയോ സുശാന്തിന് നല്‍കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. എംഡിഎംഎ, ക‍ഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ നടി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കട്ടി കൂടിയ മരുന്നുകള്‍ താന്‍ അധികം ഉപയോഗിച്ചിട്ടില്ലെന്നും എംഡിഎംഎ ഒരു തവണ ഉപയോഗിച്ചെന്നും നിങ്ങളുടെ കയ്യില്‍ എംഡി ഉണ്ടോ എന്നുമാണ് റിയ ചോദിക്കുന്നത്. കൂടാതെ നവംബര്‍ 25ന് ജയ സഹ എന്ന സുഹൃത്തില്‍ നിന്നും റിയയ്ക്കു…

വിമാനത്താവളവികസനം: സ്വകാര്യ പങ്കാളിത്തം അനിവാര്യം, എന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് എം എ യൂസഫലി

ദുബൈ: ( 27.08.2020) വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാല്‍ തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ വികസനം അത്യാവശ്യമാണ്. വിനോദസഞ്ചാരികളടക്കം നമ്മുടെ നാട്ടില്‍ വരണമെങ്കില്‍ നല്ല വിമാനത്താവളം വേണം. കേന്ദ്ര സര്‍ക്കാരിന്റെ വസ്തുവിലാണ് വിമാനത്താവളം എന്നതിനാല്‍ അവര്‍ പറയുന്നവര്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതല ലഭിക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ കേന്ദ്രവും കേരളവും തമ്മില്‍ പരിഹരിക്കണം. എയര്‍പോര്‍ട് അതോറിറ്റിയുടെ ചുമതലയിലായിരുന്നപ്പോള്‍ വികസിപ്പിക്കാത്ത വിമാനത്താവളങ്ങള്‍ പലതും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത്. അദാനി തന്റെ സുഹൃത്താണ്. വിമാനത്താവള വികസനം ആരു നടത്തണമെന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. തിരുവനന്തപുരം വിമാനത്താവള വികനസനവുമായി ബന്ധപ്പെട്ട് താനുമായി ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ചചെയ്യുമ്ബോള്‍ ഓഹരിപങ്കാളിത്തം എടുക്കുന്നത് സംബന്ധിച്ച്‌ അഭിപ്രായം അറിയിക്കുമെന്നും…

കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ കോഹ്‌ലിയും അനുഷ്‌കയും

കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും. “ഞങ്ങള്‍ മൂന്നുപേരായിരിക്കുന്നു, പുതിയ ആള്‍ 2021 ജനുവരിയില്‍ എത്തുന്നു” എന്നാണ് ഇരുവരും ട്വിറ്ററില്‍ കുറിച്ചത്.ഗര്‍ഭിണിയായ അനുഷ്‌ക ശര്‍മക്കൊപ്പം വിരാട് നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. And then, we were three! Arriving Jan 2021 ❤️🙏 pic.twitter.com/iWANZ4cPdD — Anushka Sharma (@AnushkaSharma) August 27, 2020

ഡ്രൈവറെ കെട്ടിയിട്ടു; രണ്ട് കോടിയുടെ ചൈനീസ് മൊബൈല്‍ ഫോണുകള്‍ കൊള്ളയടിച്ചു

ചിറ്റൂര്‍∙ രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാര്‍ട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ കെട്ടിയിട്ട്, മര്‍ദിച്ച്‌ അവശനാക്കി പുറത്തേക്ക് എറിഞ്ഞതായി നഗരി അര്‍ബന്‍ പൊലീസ് അറിയിച്ചു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍നിന്നാണ് ലോറി വന്നത്. ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചപ്പോഴാണ് കൊള്ള പുറത്തറിഞ്ഞത്. ചൈനീസ് കമ്ബനിയായ ഷവോമി മൊബൈല്‍ നിര്‍മാതാക്കളുടെ ശ്രീപെരുംപുത്തൂരിലെ ഉല്‍പ്പാദന യൂണിറ്റില്‍നിന്ന് മുംബൈയിലേക്ക് മൊബൈലുകളുമായി പോവുകയായിരുന്നു. അര്‍ധരാത്രി തമിഴ്നാട് – ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ തടയുകയായിരുന്നുവെന്ന് ഡ്രൈവര്‍ ഇര്‍ഫാന്‍ അറിയിച്ചു. ആ ലോറിയില്‍ എത്തിയവര്‍ ഇര്‍ഫാനെ കെട്ടിയിട്ട് മര്‍ദിച്ച്‌ ഒരു രഹസ്യസങ്കേതത്തിലേക്കു പോയി. പിന്നീട് കണ്ടെയ്നര്‍ കൊള്ളയടിക്കുകയായിരുന്നു. ഇര്‍ഫാനെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നീട് പകല്‍ 11 മണിയോടെ നാരായവനത്തിനും പുത്തുരിനും ഇടയില്‍ ലോറി കണ്ടെത്തി.…

ക്രൈസ്റ്റ് ചര്‍ച്ച്‌ പള്ളി ആക്രമണം; 51 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം

ക്രൈസ്റ്റ് ചര്‍ച്ച്‌: 2019 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ മുസ്ലിം ആരാധാനാലയങ്ങളില്‍ വെടിവെയ്പ്പ് നടത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം വിധിച്ച്‌ കോടതി. ന്യൂസിലന്‍ഡില്‍ ഇതാദ്യമായാണ് ഒരു കേസിലെ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. കൊലയാളിയായ 29കാരന്‍ ബ്രെന്‍റന്‍ ടറന്‍റിനാണ് കോടതി കനത്ത ശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച്‌ 15ന് മുസ്ലിം പള്ളികളില്‍ അതിക്രമിച്ച്‌ കയറി ബ്രെന്‍റണ്‍ നടത്തിയ വെടിവെപ്പില്‍ 51 പേരായിരുന്നു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവാവ് കഴിയുന്നത്ര പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായാണ് കോടതി വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ ഇയാള്‍ മൂന്നാമത്തെ പള്ളിയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കോടതി കണ്ടെത്തി. വന്‍ സുരക്ഷയിലാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലായിരുന്നു ഇയാള്‍ വെടിവെപ്പ് നടത്തിയത്. ഇതിന് ശേഷം സമാന രീതിയില്‍ ആക്രമണം നടത്താന്‍ ആഷ്ബര്‍ട്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു ബ്രെന്‍റണ്‍ ടറന്‍റിനെ പോലീസ് പിടികൂടിയത്.…

സ്വര്‍ണക്കടത്ത് കേസ്: അനില്‍ നമ്ബ്യാര്‍ ചോദ്യംചെയ്യലിന് ഹാജരായി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്ബ്യാര്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യംചെയ്യല്‍. ജൂലൈ അഞ്ചിനാണ്‌ തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വര്‍ണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേ ദിവസം ഉച്ചയ്‌ക്ക് സ്വപ്നാ സുരേഷും അനില്‍ നമ്ബ്യാരും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ട്‌. സ്വപ്നയും അനില്‍ നമ്ബ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യല്‍. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെയും കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തതായി അരുണ്‍ വെളിപ്പെടുത്തിയിരുന്നു.