സ്വര്‍ണ്ണക്കടത്ത് ; സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാന്‍്റ് കാലാവധി നീട്ടി

കൊച്ചി : സ്വര്‍ണക്കടത്തിലെ എന്‍ഫോഴ്സ്മെന്‍്റ് കേസില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാന്‍്റ് കാലാവധി നീട്ടി. അടുത്ത മാസം ഒന്‍പതാം തീയതി വരെയാണ് റിമാന്‍്റ് നീട്ടിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചു. എം ശിവശങ്കറിന്‍്റെ മൊഴി രേഖപ്പെടുത്തിയതും, അറസ്റ്റിലായ പ്രതികളുടെ കേസിലെ പങ്കാളിത്തത്തിന്‍്റെ കൂടുതല്‍ വിശദാംശങ്ങളും ഇ ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

സെക്രട്ടറിയേറ്റ് തീപിടിത്തം: ബിജെപി പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ബിജെപി- യുവമോര്‍ച്ച പ്രതിഷേധത്തിനിടെ പോലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡും ജല പീരങ്കിയും പ്രയോഗിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരേയും പോലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അഡ്വ. പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് എന്‍. ഹരി എന്നിവര്‍ അറസ്റ്റിലാണ്. കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ യുത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു. കാസര്‍കോടും കല്‍പ്പറ്റ നഗരത്തിലും ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ പാതയില്‍ പ്രതിഷേധം നടത്തുന്നത്.…

കണ്‍മുന്നില്‍ കളി നടക്കുമ്ബോഴും കരയ്ക്ക് ഇരിക്കേണ്ടി വരിക! ഒന്നും രണ്ടുമല്ല 55 മത്സരങ്ങള്‍; കളിക്കാതെ പുറത്തിരിക്കുന്ന കാലത്ത് എന്നെ ഞെട്ടിച്ച ഒരാളുണ്ട്; സാക്ഷാല്‍.!

സന്ദീപ് വാരിയര്‍ കണ്‍മുന്നില്‍ കളി നടക്കുമ്ബോഴും കരയ്ക്ക് ഇരിക്കേണ്ടി വരിക! ഒന്നും രണ്ടുമല്ല 55 മത്സരങ്ങള്‍. നീണ്ട കാത്തിരിപ്പിനൊടുവിലാണു കഴിഞ്ഞ ഐപിഎല്‍ സീസണില്‍ എനിക്ക് ആദ്യ മത്സരം കളിക്കാന്‍ അവസരം കിട്ടിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഞാന്‍ ടീമിലുണ്ടെന്നു ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് അറിയിച്ചതു മുതല്‍ ആദ്യ ബോള്‍ എറിഞ്ഞതുവരെയുള്ള സമയം അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. 2013ല്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ടീമിന്റെ ഭാഗമായതാണു ഞാന്‍. 3 സീസണ്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീടു 3 സീസണ്‍ പുറത്തിരുന്നു. കഴിഞ്ഞ വര്‍ഷമാണു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തിയത്. അവസാന 3 മത്സരങ്ങള്‍ കളിച്ചു. കളിക്കാതെ പുറത്തിരിക്കുന്ന കാലത്ത് എന്നെ ഞെട്ടിച്ച ഒരാളുണ്ട്; സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 2014ല്‍ ബാംഗ്ലൂരിന്റെ എവേ മത്സരത്തിനു മുംബൈയില്‍ എത്തിയതാണ്. നെറ്റ്സ് പ്രാക്ടീസിനിടെ പന്തുകൊണ്ട് എന്റെ താടി പൊട്ടി. 6 തുന്നല്‍ വേണ്ടിവന്നു. പിറ്റേന്നു…

കൈവിട്ട തിരക്ക്, പൊലീസിന് നോട്ടക്കുറവ്, ഓണക്കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പറപറക്കുന്നു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ശ​ക്ത​മാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ന​ട​പ്പാ​ക്കി​യി​രു​ന്ന​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ​ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ​ ​അ​പ്പാ​ടെ​ ​പാ​ളു​ന്ന​ ​സ്ഥി​തി​യാ​ണി​പ്പോ​ള്‍.​ ​മി​ക്ക​ ​ജി​ല്ല​ക​ളി​ലും​ ​നി​ര​ത്തു​ക​ളി​ല്‍​ ​വ​ന്‍​തി​ര​ക്കാ​ണ്.​ ​ഓ​ണം​ ​ആ​ഘോ​ഷി​ക്ക​ണം,​ ​വ്യാ​പാ​രം​ ​ന​ട​ക്ക​ണം​ ​എ​ന്നാ​ല്‍​ ​അ​ത് ​കൊ​വി​ഡി​നെ​ ​മ​റ​ന്നു​കൊ​ണ്ടാ​ക​രു​തെ​ന്ന് ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ര്‍​ ​മു​ന്ന​റി​യി​പ്പ് ​ന​ല്‍​കു​ന്നു.​ ​സെ​പ്തം​ബ​റി​ല്‍​ ​രോ​ഗ​ബാ​ധി​രു​ടെ​ ​എ​ണ്ണ​ത്തി​ല്‍​ ​വ​ന്‍​വ​ര്‍​ദ്ധ​ന​വു​ണ്ടാ​കു​മെ​ന്ന​ ​ക​ണ​ക്കു​ക​ള്‍​ ​സ​ര്‍​ക്കാ​രി​ന് ​മു​ന്നി​ലു​ണ്ടെ​ങ്കി​ലും​ ​ഓ​ണ​ക്കാ​ല​ത്ത് ​നി​ര​ത്തു​ക​ളി​ലും​ ​ആ​ളു​ക​ള്‍​ ​കൂ​ട്ട​മാ​യി​ ​എ​ത്തു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​പൊ​ലീ​സി​നെ​ ​രം​ഗ​ത്തി​റ​ക്കി​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ ​ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​ നി​ല​വി​ല്‍​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കു​ന്ന​ ​തി​ര​ക്കി​ലാ​ണ് ​പൊ​ലീ​സ്.​ ​ ഓ​ണ​ക്കാ​ല​ത്ത് ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണം​ ​സം​ബ​ന്ധി​ച്ച​ ​ആ​ക്ഷ​ന്‍​ ​പ്ലാ​നു​ക​ളൊ​ന്നും​ ​ത​യ്യാ​റാ​ക്കി​യി​ട്ടി​ല്ല.​ ​ഓ​ണം​ ​ക​ഴി​യ​ട്ടെ​ ​ബാ​ക്കി​ ​അ​പ്പോ​ള്‍​ ​നോ​ക്കാം​ ​എ​ന്ന​ ​മ​ട്ടി​ലാ​ണ് ​ന​ട​പ​ടി​ക​ള്‍. തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ച്ചി,​ ​കോ​ഴി​ക്കോ​ട് ​തു​ട​ങ്ങി​യ​ ​പ്ര​ധാ​ന​ ​ന​ഗ​ര​ങ്ങ​ളി​ല്ലാം​ ​ഓ​ണ​ത്തി​ന് ​ശേ​ഷി​ക്കു​ന്ന​ ​ദി​വ​സ​ങ്ങ​ളി​ല്‍​ ​കൂ​ടു​ത​ല്‍​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ​തി​ര​ക്ക് ​വ്യാ​പ​ക​മാ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​സോ​പ്പി​ട്ട്,​ ​മാ​സ്‌​ക്കി​ട്ട്,​ ​ഗ്യാ​പ്പി​ട്ട് ​ഓ​ണം​ ​എ​ന്നൊ​ക്കെ​…

വീട്ടില്‍ തനിച്ചായിരുന്ന 48കാരിയെ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമം; ചീങ്കണ്ണി സുരേഷ് പിടിയില്‍

ആലപ്പുഴ : അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെ (ചീങ്കണ്ണി സുരേഷ്-42) പൊലീസ് അറസ്റ്റ് ചെയ്തു. 23ന് വൈകിട്ട് 7നാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന 48കാരിയാണ് അതിക്രമതിനിരയായത്. വീട്ടമ്മയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ സുരേഷ് ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ എസ്.വി. ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സുരേഷ് അടിപിടിക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

സെക്രട്ടേറിയറ്റ് തീപ്പിടുത്തം: സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച്‌ എന്‍ ഐ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. കൊവിഡ് പ്രോട്ടോകോളെല്ലാം മറികടന്ന് സെക്രട്ടറിയറ്റ് പരിസരത്തും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച, ബി ജെ പി, മഹിളാ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, എസ് ഡി പി ഐ, യൂത്ത്‌ലീഗ് സംഘടനകളാണ് മാര്‍ച്ച്‌ നടത്തിയത്. ഇതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. തീപിടിത്തത്തിന് പുറമേ സ്വര്‍ണക്കടത്തും ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ബാരിക്കേഡ് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പിരിഞ്ഞ് പോകാതിരുന്നതിനെ തുടര്‍ന്ന് രണ്ട് തവണ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കൊല്ലത്തും കൊച്ചിയിലും പ്രതിഷേധിച്ച…

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ ആഭരണവും കാണിക്കവഞ്ചികളിലെ പണവും ജീവനക്കാര്‍ക്കുള്ള ശമ്ബളവും കവര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം. തിരുവനന്തപുരം പേയാട് കുണ്ടമണ്‍ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ദേവിക്ക് ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാല അടക്കം ആറ് പവന്‍ സ്വര്‍ണവും ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്ബളവും ബോണസും നല്‍കാനുള്ള 28500 രൂപയും കാണിക്കവഞ്ചികളിലെ പണവും മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പൂജാരി ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നെടുമങ്ങാട് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്ര ഭാരവാഹികളില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കാണിക്ക വഞ്ചികളില്‍ ധാരാളം പണം ഉണ്ടായിരുന്നതായാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. കവര്‍ച്ച നടത്തിയവര്‍ക്കായുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലും രണ്ട് ഓഫീസുകളും കുത്തി തുറന്ന നിലയിലായിരുന്നു. സി സി…

തീ അണയ്ക്കാന്‍ സെക്രെട്ടറിയേറ്റിലെ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചില്ല; തീ അണയ്ക്കാന്‍ വൈകിയതില്‍ ദുരൂഹത.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടത്തില്‍ തീയണയ്ക്കാന്‍ വൈകിയതിലും ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിക്കാത്തതിലും ദുരൂഹത. ഒരു സ്റ്റേഷന്‍ ഓഫറീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് കഴിഞ്ഞ ദിവസം തീയണച്ചത്. ഈ നടപടിയും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു . ചൊവ്വാഴ്ച വൈകീട്ട് തീപിടിത്തം ഉണ്ടായപ്പോള്‍ ഉടന്‍ തീയണയ്ക്കാന്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാത്തതുകൊണ്ടാണ് തീയണയ്ക്കാന്‍ പുറത്തുനിന്ന് ഫയര്‍ഫോഴ്സിനെ വിളിച്ചതെന്ന് വിശദീകരണം. സെക്രട്ടേറയറ്റിനുള്ളില്‍ ഫയര്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിക്കാത്തതും ഫയര്‍ഫോഴ്സ് വാഹനം ക്യാമ്ബ് ചെയ്യാന്‍ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സെക്രട്ടേറിയറ്റില്‍ ഒരു മാസം കൂടുമ്ബോള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറണമെന്നാണ് നിര്‍ദേശം.എന്നാല്‍ ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വര്‍ഷമായി സെക്രട്ടേറിയറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റില്‍ തുടരുന്നത്. തീപ്പിടിത്തത്തില്‍ ദുരന്തനിവാരണ കമ്മിഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള…

തീപ്പിടിത്തം; അന്വേഷണം നടത്താന്‍ വിദഗ്ദ്ധ സമിതി

തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അന്വേഷണം നടത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് സമിതി രൂപീകരിച്ചത്. ദുരന്തനിവാരണ കമ്മിഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘവുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. എ.ഡി.ജി.പിയും ഐ.ജി യും ഇന്ന് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അന്വേഷണ സംഘം ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപ്പിടിത്തം വലിയ വിവാദമായതോടെ ചൊവ്വാഴ്ച രാത്രിതന്നെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. അതേസമയം ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം പഴി ചായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. തീപിടുത്തം ഇടത് സര്‍ക്കാരിന്റെ അട്ടിമറിയെന്ന യു.ഡി.എഫും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാന്‍ യു ഡി എഫുകാര്‍ ഗൂഢാലോചന നടത്തിയതായിഎല്‍.ഡി.എഫും ആരോപിച്ചു.