ജംഷീദിന്റെ ദുരൂഹ മരണം : പിന്നില്‍ രണ്ട് സ്ത്രീകള്‍

കോഴിക്കോട് : കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദിന്റെ ട്രെയിന്‍ തട്ടിയുള്ള ദുരൂഹമരണത്തിനു പിന്നില്‍ രണ്ട് സ്ത്രീകള്‍. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച്‌ ക്രൈംബ്രാഞ്ച് സംഘം. കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദിന്റെ മരണത്തിലാണ് രണ്ട് യുവതികളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചത്. ജംഷീദിന്റെ ഫോണ്‍ വിളിയുള്‍പ്പെടെയുള്ള തെളിവുകളും പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വഴിയും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജംഷീദിന്റെ ജോലി. നല്ല പെരുമാറ്റവും മികച്ച അധ്വാനശീലവും ജംഷീദിനെ വ്യാപാരികളുടെ വിശ്വസ്തനാക്കി. കടകളുടേത് ഉള്‍പ്പെടെ ജിഎസ്ടി ബില്‍ തയാറാക്കുന്ന ജോലിയില്‍ തരക്കേടില്ലാത്ത വരുമാനവും ജംഷീദിന് ലഭിച്ചിരുന്നു. ഈ പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 29 ന് രാത്രിയിലാണ് ജംഷീദ് ട്രെയിന്‍ തട്ടി മരിക്കുന്നത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിഗമനം. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന കണ്ടെത്തലില്‍ പിന്നീട് കേസ് അവസാനിപ്പിച്ചു. ജംഷീദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ചുള്ള…

സുതാര്യമായ നികുതി വ്യവസ്ഥ ലക്ഷ്യം; സത്യസന്ധരായ നികുതി ദായകര്‍ രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സുതാര്യമായ നികുതി വ്യവസ്ഥ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഘടനാപരമായ അധ്യായമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ(സിബിഡിടി) ‘ട്രാന്‍സ്പരന്റ് ടാക്‌സേഷന്‍-ഓണറിംഗ് ദ ഓണെസ്റ്റ്’ എന്ന പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നികുതി ദായകരെ ശാക്തീകരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സത്യസന്ധരായ നികുതി ദായകര്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവും ആക്കുന്ന പുതിയ പ്രവര്‍ത്തന സംവിധാനമാണ് ട്രാന്‍സ്‌പെരന്റ് ടാക്‌സേഷന്‍, ഓണറിംഗ് ദ ഓണസ്റ്റ്. ഈ പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌ക്കരണം നടപ്പാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍, സഹമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വാണിജ്യ സംഘടനകള്‍, അസോസിയേഷനുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് അസോസിയേഷനുകള്‍, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക്…

“പാവം ആന്റോ ജോസഫിന് ഇളവ്‌, ബാക്കിയുള്ളവര്‍ക്ക് പണികിട്ടും ജാഗ്രതൈ!’; പരിഹസിച്ച്‌ ആഷിഖ്‌ അബു

കൊച്ചി > തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമര്‍ശിച്ച്‌ സംവിധായകന്‍ ആഷിഖ് അബു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുകയും മറ്റ് സിനിമകള്‍ക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ഫിയോക്കിന്റെ നിലപാട് ആണ് ഇതിനു കാരണം. ലോകം മുഴുവന്‍ മഹാ വ്യാധിക്കെതിരെ പൊരുതുമ്ബോള്‍ സംസ്ഥാനത്തെ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ എന്ന പേരിലാണ് ആഷിഖ് സമൂഹമാധ്യമങ്ങളിലൂടെ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. പൈറസി ഭീഷണി നേരിടുന്നതിനാലാണ് ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സി’ന് ഒടിടി റിലീസ് അനുമതി നല്‍കുന്നതെന്ന് ഫിയോക്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഭാവിയില്‍ സഹകരിക്കില്ലെന്നും ഫിയോക്കിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ‘ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്ബോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്.…

ഞാന്‍ ക്യാമ്ബില്‍ വരുന്നത് ആഹാരം കഴിക്കാന്‍ വേണ്ടിയാ സാറേ, എനിക്ക് പഠിക്കണം: കളക്ടര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഏഴാം ക്ലാസുകാരി

പത്തനംതിട്ട: ജ്യോതി ആദിത്യ എന്ന മിടുക്കി എല്ലാവരുടെയും കണ്ണുനനയിച്ചു. വീട്ടില്‍ കറന്റില്ലെന്നും അതിനാല്‍ തന്നെ പഠിക്കാന്‍ സാധിക്കുന്നില്ലെന്നുമുള്ള തന്റെ നിസ്സഹായ അവസ്ഥ അവള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന് മുന്നിലായിരുന്നു തുറന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞത്.കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജ്യോതി ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ കളക്ര്‍ക്ക് ഉള്‍പ്പെടെ അവിടെ നിന്നവരുടെയും ഒരേപോലെ കരയിച്ചു. എനിക്ക് പഠിക്കണം സാറേ. ഞങ്ങക്ക് കറണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി.”എന്നാണു ജ്യോതി കളക്റ്ററോട് പറഞ്ഞത്.അട്ടത്തോട് ട്രൈബല്‍ സ്‌കൂളിലെ ക്യാമ്ബില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അവള്‍ തന്റെ വിഷമം കളക്ടറുടെ പറഞ്ഞത്.ഞാന്‍ കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസിലാ പഠിക്കുന്നേ. എനിക്ക് പഠിക്കണം. ഇപ്പോ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ. എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല. വീടിനടുത്ത് പോസ്റ്റുവരെ കൊണ്ടിട്ടു. വയറിംഗും കഴിഞ്ഞു. എന്നിട്ടും…

‘കുലസ്ത്രീ വിളി മുതല്‍ പച്ചത്തെറി വരെ’, സിപിഎം അണികളുടെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് നടി ലക്ഷ്മി പ്രിയയുടെ തുറന്ന കത്ത്

സിപിഎം അണികളുടെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി ലക്ഷ്മി പ്രിയ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായം പറഞ്ഞപ്പോള്‍ മുതല്‍ സ്ത്രീയാണെന്നും കുഞ്ഞ് മകളുടെ അമ്മയാണെന്നും നോക്കാതെ തനിക്കെതിരെ പച്ചത്തെറി അഭിഷേകമാണ് സിപിഎം അണികള്‍ നടത്തുന്നത്. ഇടതുപക്ഷം പ്രോത്സാഹിപ്പിക്കുന്ന നിരീശ്വര വാ​ദത്തെ ഞാന്‍ എതിര്‍ക്കുന്നില്ല. അതേസമയം കേരളം പോലൊരു സംസ്ഥാനത്ത് അവിശ്വാസികള്‍ക്ക് എന്നത് പോലെ വിശ്വാസികള്‍ക്കും അഭിപ്രായ പ്രകടനം നടത്തിക്കൂടേ ? എന്നും മുഖ്യമന്ത്രിക്കുളള തുറന്ന കത്തില്‍ ലക്ഷ്മി ചോ​ദിക്കുന്നു. പതിമൂന്നു വയസ്സ് മുതല്‍ അന്‍പത്തി മൂന്ന് വയസ്സില്‍ മരിക്കും വരെ പാര്‍ട്ടിയ്ക്കു വേണ്ടി തൊണ്ട പൊട്ടി വിപ്ലവ ഗാനങ്ങള്‍ പാടിയിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് താന്‍. സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്ന ഇത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ അങ്ങ് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും…

“എന്റെ പിതാവ് ജീവനോടെയുണ്ട്‌’; പ്രണബ്‌ മുഖര്‍ജി മരിച്ചെന്ന വ്യാജവാര്‍ത്തക്കെതിരെ മക്കള്‍

ന്യൂഡല്‍ഹി > മുന് രാഷ്ട്രപതി പ്രണബ് മുഖര്ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നും ആര്മി റിസര്ച്ച്‌ ആന്റ് റഫറല് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രണബ് മുഖര്‍ജി മരിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കിടെയാണ് അത് നിഷേധിച്ചുള്ള ആശുപത്രിയുടെ പ്രസ്താവന. കഴിഞ്ഞ ഞായറാഴ്ചയാണ് തലച്ചോറില് രക്തം കട്ടപിടിച്ചതിനെ തുടര്ന്ന് പ്രണബ് മുഖര്ജിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അതേസമയം, പ്രണബ് മുഖര്‍ജി മരിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ മക്കള്‍ രം​ഗത്തെത്തി. “എന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തില്‍ ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി മാധ്യമപ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്തെ മാധ്യമരം​ഗം വ്യാജവാര്‍ത്താ ഫാക്ടറിയായി മാറിയിരിക്കുന്നു എന്നാണ്”. അഭിജിത്ത് മുഖര്‍ജി ട്വീറ്റ് ചെയ്തു.

ലൈഫ് മിഷന്‍ ഭവന പദ്ധതി; സ്വപ്‌നയ്ക്ക് ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നു യൂണിടാക് ഉടമ

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കുന്നതിനു വേണ്ടി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നു യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. ഇയാളുടെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രേഖപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ വഴിയാണു സ്വപ്നയെ പരിചയപ്പെട്ടതെന്നും കരാര്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടിയോളം ലൈഫ് മിഷന്‍ കരാറില്‍ നിന്നുള്ള കമ്മിഷന്‍ തുകയാണെന്നാണു സ്വപ്ന മൊഴി നല്‍കിയിരുന്നത്. കസ്റ്റംസും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ലോക്കറില്‍ കണ്ടെത്തിയ രൂപയുടെ ഉറവിടം അന്വേഷിക്കുന്നുണ്ട്. കസ്റ്റംസ് കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ സാമ്ബത്തിക കുറ്റവിചാരണ കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കി, ഇന്നു വിധി പറയും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയില്‍; പുനരധിവാസ പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും

മൂന്നാര്‍ : കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും എത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്ന് കൂടിയായ ഇവിടെ അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കാനായി എത്തുന്നത്. പെട്ടിമുടിയും കരിപ്പൂര്‍ വിമാന അപകടവും ഒരു ദിവസം തന്നെയാണ് സംഭവിച്ചത്. എന്നാല്‍ കരിപ്പൂരില്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, രമേഷ് ചെന്നിത്തല എന്നിവരും പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തിയെങ്കിലും മുഖ്യമന്ത്രി ഇവിടെ സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. വനം വകുപ്പ് മന്ത്രിയാണ് ഇവിടെ സന്ദര്‍ശിച്ച്‌ രക്ഷാ പ്രവര്‍ത്തനം വിലയിരുത്തിയത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കൊപ്പം സംഭവ സ്ഥലത്തേയക്ക് എത്തുന്നത്. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം…

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; ക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍. ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുക. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച്‌ സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിനുണ്ടായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്‌താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏകദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്. കിറ്റ് വിതരണം ഇങ്ങനെ: ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. ഓഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും. ഓഗസ്റ്റ്…

കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുറച്ചുനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ദേവതാരു പൂത്തു, ശ്യാമ മേഘമേ നീ, സിന്ദൂര തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമാ ഗാനങ്ങളുടെ രചയിതാവാണ് അദ്ദേഹം. തിരുമലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആകാശവാണിയിലൂടെയായിരുന്നു അദ്ദേഹം ഗാനരചനയിലേക്ക് കടന്നത്. ലളിതഗാനത്തിലൂടെയായിരുന്നു തുടക്കം. വിവിധ നാടക സമിതിക്കായി നിരവധി നാടക ഗാനങ്ങളും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. 1978 ലാണ് ആദ്യമായി അദ്ദേഹം സിനിമയ്ക്കായി ഗാനരചന ആരംഭിച്ചത്. 2015 ല്‍ അദ്ദേഹത്തിന് സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചിരുന്നു. 1930 ജനുവരി 18 ണ് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമൂളയ്ക്കല്‍ കാര്യാട്ടില്‍ കിഴക്കതില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടേയും മകനായാണ് ജനനം.