വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല; സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധം

ഇന്ത്യയില്‍ കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്. അതേസമയം സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്. ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വായ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ഭവന വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, വിദ്യാഭ്യസ വായ്പകള്‍ തുടങ്ങിയവയുടെ എല്ലാം തിരിച്ചടവും സാധാരണ നിലയിലാകും. ജോലി നഷ്ടപ്പെട്ടവരുടെ ലോണ്‍ തിരിച്ചടവിന് സാവകാശം നല്‍കാന്‍ വ്യവസ്ഥ വേണംമെന്ന നിര്‍ദേശവും റിസര്‍വ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.

അകലമിട്ട് തിരക്കിലിറങ്ങാം, നാളെ ഉത്രാടപ്പാച്ചില്‍ ​

തിരുവനന്തപുരം: നാളെ ഉത്രാടം. തിരുവോണത്തിന് സദ്യയൊരുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കുള്ള ദിവസം. നാടൊന്നാകെ വിപണിയിലേക്ക് ഇറങ്ങുന്ന ഉത്രാടപ്പാച്ചില്‍. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അങ്ങനെയായിരുന്നു. പക്ഷേ, ഇക്കുറി കൊവിഡ് മഹാമാരി എല്ലാം തകര്‍ന്നു. വ്യാപാര കേന്ദ്രങ്ങളിലൊക്കെ തിരക്കിന് കുറവൊന്നുമില്ലെങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം. ഒരുപക്ഷേ, നിയന്ത്രണങ്ങളോടെ മലയാളികള്‍ ഓണം ആഘോഷിക്കുന്നത് ഇതാദ്യമായിട്ടാകും. ഓണക്കാലം പ്രമാണിച്ച്‌ ചില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നിരത്തില്‍ പൊതുവേ തിരക്കുണ്ട്. നാളെ ഉത്രാടപ്പാച്ചിലായതിനാല്‍ സാമൂഹിക അകലം പാലിച്ച്‌ സദ്യവട്ടത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുള്ള തിരക്കിലാണ് മലയാളികള്‍. ഉത്രാടപ്പൂവിളിയില്ല,​ ഓണാഘോഷങ്ങളും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ഓണത്തിന് പൂക്കളത്തിന്റെ ശോഭ ഉണ്ടാകില്ല. അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന പൂക്കള്‍ ഉപയോഗിച്ചുള്ള അത്തമിടീല്‍ വേണ്ടെന്ന നിര്‍ദേശം സര്‍ക്കാര്‍ നീക്കിയെങ്കിലും പൂക്കളങ്ങള്‍ പലയിടത്തും സജിവമല്ല. ക്ളബ്ബുകളും സംഘടനകളുമെല്ലാം ഓണാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വക ഓണാഘോഷവും ഇല്ല. അതിനാല്‍ ഓണനാളുകളില്‍…

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം വന്ന സംഭവം; ഗ്രന്ഥത്തിന്‍റെ തൂക്കം പരിശോധിച്ചു, വിശദമായ അന്വേഷണത്തിനൊരുങ്ങി കസ്റ്റംസ്

കൊച്ചി : നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം വന്ന സംഭവത്തില്‍ കസ്റ്റംസ് ഗ്രന്ഥത്തിന്റെ സാമ്ബിള്‍ വരുത്തി തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥം 576 ഗ്രാം ആണെന്നാണ് കണ്ടെത്തല്‍. മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കും. മതഗ്രന്ഥം എന്ന് രേഖപ്പെടുത്തി 250 പാക്കറ്റുകള്‍ ആണ് ആകെ വന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് സി ആപ്റ്റിലേക്ക് (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്) ജൂണ്‍ 25ന് എത്തിയ 32 പെട്ടികളാണ് വിവാദത്തിന്റെ ആധാരം. പെട്ടികളില്‍ രണ്ടെണ്ണം ജീവനക്കാരുടെ മുന്നില്‍വച്ചു പൊട്ടിച്ചു. മതഗ്രന്ഥങ്ങളാണു പെട്ടിയില്‍ ഉണ്ടായിരുന്നത്. ബാക്കി 30 എണ്ണം പൊട്ടിക്കാതെ സി ആപ്റ്റിലെ പുസ്തകങ്ങള്‍ കൊണ്ടുപോകുന്ന അടച്ചുമൂടിയ വണ്ടിയില്‍ മലപ്പുറത്തേക്കു കൊണ്ടുപോയി.മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിന്റെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നാണ് സി ആപ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. മലപ്പുറത്തേക്കു കൊണ്ടുപോയ 30 പെട്ടികളില്‍…

കൊച്ചിയില്‍ യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടി രക്തസ്രാവമുണ്ടായി മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, യുവാവ് ചെയ്തത്

കൊച്ചി: കൊച്ചിയില്‍ യുവാവിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി മരിച്ചത് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്ന് പോയത് മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവുമായുള്ള ബന്ധത്തിനിടെ രഹസ്യഭാഗത്തുണ്ടായ മുറിവില്‍ നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്ന് പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതമായി രക്തം വാര്‍ന്ന് പോയത് മൂലം ഹൃദയത്തിന് ആവശ്യമായ രക്തം പമ്ബ് ചെയ്യാനാകാതെ വരുന്ന അവസ്ഥയിലേക്ക് പെണ്‍കുട്ടി എത്തി. അമിതമായി രക്തം വാര്‍ന്ന് പോയത് മൂലം ഹൃദയത്തിന്, ആവശ്യമായ രക്തം പമ്ബ് ചെയ്യാനാകാതെ വരുന്ന ഹൈപോവോ ലെമിക് ഷോക് എന്ന സ്ഥിതിയിലേക്ക് പെണ്‍കുട്ടിയെത്തി. എന്നാല്‍ കേസില്‍ രാസപരിശോധനാഫലം കൂടി വരണമെന്ന് പൊലീസ് വ്യക്തമാക്കി. രാസപരിശോധനാ ഫലം വന്നതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂ.കേസില്‍ വൈപ്പിന്‍സ്വദേശിയായ ഗോകുലിനെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയെ ജോലി തരപ്പെടുത്തികൊടുക്കാം എന്ന വ്യാജേനയായിരുന്നു ഗോകുല്‍ കൊച്ചിയിലേക്ക് ക്ഷണിച്ചത്.…

‘എന്റെ പൊന്നളിയാ നമിച്ചു! ടൊവിനോയുടെ വര്‍ക്കൗട്ട് ചിത്രം കണ്ടാല്‍ ആര്‍ക്കാണെലും അസൂയ ഉണ്ടാകുമെന്ന് മറ്റൊരു താരം, ഫോട്ടോ കണ്ട് നടന്‍ ചെയ്തതെന്താണെന്നറിയോമാ?

ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നടനാണ് ടൊവിനോ തോമസ്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അച്ഛനൊപ്പം ജിമ്മില്‍ നില്‍ക്കുന്നഒരു ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘അച്ഛന്‍,മാര്‍​ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസില്‍ 2016ല്‍ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസില്‍ വിട്ടുവീഴ്ച. ചെയ്തിട്ടില്ല’. എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ടൊവിനോയുടെ വര്‍ക്കൗട്ട് ചിത്രവുമായെത്തിയിരിക്കുകയാണ് നടന്‍ അജുവര്‍ഗീസ്. ‘എന്റെ പൊന്നളിയാ നമിച്ചു.അസൂയ ആണത്രേ അസൂയ….ആര്‍ക്കാണെലും അസൂയ ഉണ്ടാകും….ഫ്രിഡ്ജില്‍ കേറ്റണോ?? അഞ്ചാം പാതിരാ’ എന്ന അടിക്കുറിപ്പോടെയാണ് താരം ടൊവിനോയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. View this post on Instagram എന്റെ പൊന്നളിയാ 🙏 നമിച്ചു…

റിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമായിരുന്നു; സുശാന്ത് അറിയാതെ നല്‍കുമായിരുന്നു; കഞ്ചാവ് സിഗരറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞു കൊണ്ടുള്ള റിയയുടെ സന്ദേശം പുറത്തുവിട്ട് സഹോദരി

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിക്കാതെ തുടരുകയാണ്. ഓരോ ദിവസവും ഓരോ കഥകളാണ് മരണവുമായി ബന്ധപ്പെട്ടുയരുന്നത്. സിബിഐ അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ആരാധകരും സുശാന്തിന്‍റെ കുടുംബവും പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് താരത്തിന്‍റെ കാമുകിയായ റിയാ ചക്രബര്‍ത്തിയെയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, ലഹരി മരുന്നുകളുടെ ഉപയോഗം തു‌ടങ്ങി വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്, നാര്‍ക്കോട്ടിക്സ് കണ്‍ട്രോ‌ള്‍ ബ്യൂറോയും റിയക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. റിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമായിരുന്നുവെന്നും സുശാന്ത് അറിയാതെ ഇയാള്‍ക്കും നല്‍കുമായിരുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ച റിയയുടെ അഭിഭാഷകന്‍, അവര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഏത് തരത്തിലുള്ള പരിശോധനകള്‍ക്കും തയ്യാറാണെന്നുമാണ് പ്രതികരിച്ചത്. തന്‍റെ ഭാഗം ന്യായീകരിച്ച്‌ പല ടെലിവിഷന്‍ അഭിമുഖങ്ങള്‍ വഴിയും റിയ വിശദീകരണം നല്‍കി. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഒക്കെ തള്ളിക്കൊണ്ട് റിയയുടെ വാദങ്ങള്‍…

സ്വര്‍ണക്കടത്ത് കേസ്;എം ശിവശങ്കറിനെതിരെ മൊഴി നല്‍കി മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍

തിരുവനന്തപുരം : വിമാനത്താവളം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെ മൊഴി നല്‍കി മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍.ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതികള്‍ക്ക് ഫ്‌ളാറ്റ് എടുത്ത് കൊടുത്തതെന്നും ശിവശങ്കര്‍ തന്നെയാണ് പ്രതികളെ പരിചയപ്പെടുത്തിയതെന്നും അരുണ്‍ അറിയിച്ചു . കീഴ്ജീവനക്കാരനായതുകൊണ്ട് ശിവശങ്കറിനെ അനുസരിക്കുകയായിരുന്നുവെന്നും അരുണ്‍ വ്യക്‌തമാക്കി .  

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയും ഒന്നാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി സംസ്ഥാനങ്ങളുടെ നിലപാട് തേടിയശേഷം മാത്രം

ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടത്തുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റ വോട്ടര്‍ പട്ടിക നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിനായി ഇനി ഒറ്റ വോട്ടര്‍ പട്ടിക എന്നതും നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടിയ ശേഷമാകും നടപടി സ്വീകരിക്കുക. ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഇത് ബാധകമാകും. നിലവില്‍ കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങളുടേയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടികയും തമ്മില്‍ ലയിപ്പിച്ച്‌ ഒറ്റ വോട്ടര്‍ പട്ടികയാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ആലോചിക്കുന്നത്. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തി വരികയാണ്. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തില്‍…

‘സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല’; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ

മുംബൈ: എവിടെ ആയാലും ഫിറ്റ്നസില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും വര്‍ക്ക്‌ഔട്ട് പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അത്തരത്തിലൊരു വീഡിയോയുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് . ‘സാഹചര്യങ്ങള്‍ മാറിയേക്കാം എന്നാല്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ മാറില്ല’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യചിത്രത്തിന് വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. View this post on Instagram Situations change but your missions don’t 🎯. Check out @one8.innerwear from the Link in Bio 😉 A post shared by Virat Kohli (@virat.kohli) on Aug 27, 2020 at 9:42pm PDT ഫിറ്റ്നസ് വീഡിയോകളില്‍ സഹതാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടും കോഹ്‌ലി ഫിറ്റ്നസ് വീഡിയോകള്‍…

‘ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ! ആരോഗ്യകരമായി ശരീര വണ്ണം കുറച്ചത് വെളിപ്പെടുത്തി ഡോ സൗമ്യ

ശരീരഭാരം കൂടുമ്ബോള്‍ പിന്നാലെ പലരെയും തേടിയെത്തുന്ന ഒന്നാണ് ചില രോഗങ്ങള്‍. അങ്ങനെ തേടിയെത്താന്‍ തയാറായിരുന്ന രോഗങ്ങളെ പടിക്കു പുറത്തു നിര്‍ത്താന്‍ ശരീരഭാരം കുറച്ചതെങ്ങനെയെന്നു പറയുകയാണ് ഡോ. സൗമ്യ സരിന്‍. ശരീരഭാരം കുറയ്ക്കുന്നതിനു മുന്‍പും ശേഷവുമുള്ള രണ്ടു പടങ്ങള്‍ സമൂഹമാധ്യതമത്തില്‍ പങ്കുവച്ചുകൊണ്ട് ‘ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ!’ എന്ന മുഖവുരയോടെയാണ് എങ്ങനെയാണ് ഭാരം കുറച്ചതെന്നും എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചെന്നും പറയുകയാണ് ഡോക്ടര്‍. ഡോ. സൗമ്യയുടെ കുറിപ്പ് വായിക്കാം. ‘ഭര്‍ത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ! സ്ത്രീകളുടെ വലിയ ഒരു പ്രശ്നമാണ് പ്രസവത്തിനു ശേഷമുള്ള അമിതവണ്ണം! കുറയ്ക്കാന്‍ എല്ലാര്‍ക്കും ആഗ്രഹമുണ്ട്! പക്ഷേ മെനക്കെടാന്‍ വയ്യ താനും! ഞാനും അങ്ങനെ ആയിരുന്നു. ‘ഒരാഴ്ച കൊണ്ട് ചാടിയ വയര്‍ അപ്രത്യക്ഷമാകും! ഈ പാനീയം കുടിച്ചു നോക്കൂ!’ ‘വ്യായാമം വേണ്ട! ഡയറ്റ് വേണ്ട! മെലിഞ്ഞു സുന്ദരിയാകാം!’ ‘ഈ…