രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 2.26 ലക്ഷം; കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കേസുകള്‍, 273 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 226,770 ആയി. 24 മണിക്കൂറിനിടെ 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. 6,348 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 110,960 ആക്ടിവ് കേസുകളാണുള്ളത്. 109,462 കേസുകള്‍ ഭേദമായതോ, ഡിസ്ചാര്‍ജ്ജ് ചെയ്തതോ രാജ്യത്തേക്ക് തിരിച്ചു പോയതോ ആണ്.

ആരാധനാലയങ്ങള്‍ തുറക്കുമ്ബോള്‍ ചാടി കയറി അങ്ങോട്ട് പോകാമെന്ന് കരുതേണ്ട; കര്‍ശന നിബന്ധനകള്‍ പാലിക്കണം; ഇല്ലെങ്കില്‍ കൊറോണയുടെ രൂപത്തില്‍ ദൈവം നിങ്ങളെ പരീക്ഷിച്ചേക്കും!

തിരുവനന്തപുരം: ( 05.06.2020) ലോക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ ജൂണ്‍ എട്ടുമുതല്‍ തുറക്കാം. തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും ആരാധനാലയങ്ങളില്‍ അനുമതിയില്ല. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്ബോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്. സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല. ആരാധനാലയത്തില്‍ വച്ച്‌ ആരെങ്കിലും അസുഖ ബാധിതരായാല്‍ ഉടന്‍ തന്നെ അവരെ മറ്റൊരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച്‌ വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ 1. ആരാധനാലയത്തിലെ വിഗ്രഹം, പരിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നിവയില്‍ തൊടാന്‍ ഭക്തരെ അനുവദിക്കരുത്. 2. പ്രസാദം,…

സംസ്ഥാനത്ത് ആശങ്ക വര്‍ധിക്കുന്നു; ഉറവിടം കണ്ടെത്താനാകാതെ നാല് കൊവിഡ് മരണങ്ങള്‍, മരിച്ചവര്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന് ആരോഗ്യവകുപ്പിന് വ്യക്തതയില്ല

തിരുവനന്തപുരം: ( 05.06.2020) ലോക് ഡൗണ്‍ ഇളവുകളില്‍ കഴിയുമ്ബോഴും ഉറവിടം കണ്ടെത്താനാകാത്ത നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഏറ്റവും ഒടുവില്‍ കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ആള്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന് ആരോഗ്യവകുപ്പിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വ്യക്തതയില്ലാത്ത ഈ മരണങ്ങള്‍ ലോക് ഡൗണ്‍ ഇളവുകള്‍ ആഘോഷമാക്കുന്ന മലയാളിക്ക് ഒരു മുന്നറിയിപ്പാണ് ആദ്യം തിരുവനന്തപുരത്ത് രോഗം ബാധിച്ചു മരിച്ചയാളും, ചൊവ്വാഴ്ച മരിച്ച വൈദികനും, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന കുഞ്ഞും, കൊല്ലത്ത് മരിച്ചയാളിനുമൊക്കെ എവിടെനിന്ന് രോഗം കിട്ടി എന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്. വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന ആരെങ്കിലുമായി ഇവര്‍ക്ക് സമ്ബര്‍ക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് പലരും ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമം പാഴാവുന്നു. രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത…

ഹോണര്‍ ചൈനയില്‍ പുതിയ 5 ജി ഫോണുകള്‍ അവതരിപ്പിച്ചു

ഹോണര്‍ ചൈനയില്‍ പുതിയ 5 ജി ഫോണുകള്‍ അവതരിപ്പിച്ചു. ഹോണര്‍ പ്ലേ 4, ഹോണര്‍ പ്ലേ 4 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്.ആധുനിക പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ ഡിസൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രോ വേരിയന്റില്‍ ഡ്യുവല്‍ റിയര്‍ ക്യാമറകളും സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നാല് ക്യാമറകളും പിന്നിലുണ്ട്. രണ്ട് ഫോണുകളിലും 4,000 എംഎഎച്ചില്‍ ബാറ്ററിയുണ്ട്, കൂടാതെ അതിവേഗ ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഹോണര്‍ പ്ലേ 4 പ്രോയ്ക്ക് ഇന്ത്യയില്‍ വരുന്ന വില ഏകദേശം 30,730 രൂപയാണ്. 20: 9 വീക്ഷണാനുപാതമുള്ള 6.57 ഇഞ്ച് ഫുള്‍ എച്ച്‌ഡി + ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഫോണിന്റെ പിന്‍ഭാഗത്ത് രണ്ട് ക്യാമറകളുണ്ട്.റിയര്‍ പാനലില്‍ എഫ് / 1.8 ലെന്‍സുള്ള 40 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും എഫ് / 2.4 ലെന്‍സുള്ള 8 മെഗാപിക്സല്‍ സെന്‍സറും ഉള്‍പ്പെടുന്നു. ഫുള്‍ എച്ച്‌ഡി + പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 6.81 ഇഞ്ച്…

ആദ്യ എട്ട് പന്തുകളില്‍ 26 റണ്‍സ്, തന്റെ കരിയര്‍ ആദ്യ മത്സരത്തില്‍ തന്നെ അവസാനിച്ചുവെന്ന് കരു

അഡിലെയ്ഡില്‍ തന്റെ ടി20 അരങ്ങേറ്റം നടത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ. ആദ്യ ഓവറുകളിലെ പ്രകടനം ഓര്‍ത്തപ്പോള്‍ തന്നെ തന്റെ കരിയറിന്റെ തുടക്കവും ഒടുക്കവും ഈ മത്സരത്തില്‍ തന്നെയാകുമെന്ന് ഹര്‍ഷ ഭോഗ്‍ലെയോട് സംസാരിക്കുമ്ബോള്‍ താരം വ്യക്തമാക്കി. എട്ട് പന്തില്‍ നിന്ന് താന്‍ 26 റണ്‍സാണ് വഴങ്ങിയത്. തന്നെ 110 മീറ്റര്‍ ദൂരമുള്ള സിക്സ് അടിച്ചപ്പോള്‍ ഇതോടെ തന്റെ കരിയറിന് തീരുമാനമായെന്ന് താന്‍ സത്യസന്ധമായി ചിന്തിച്ചുവെന്ന് ഹാര്‍ദ്ദിക് ബോഗ്‍ലെയോട് പറഞ്ഞു. ധോണിയ്ക്ക് കീഴിലായിരുന്നു തന്റെ അരങ്ങേറ്റമെന്നും താന്‍ അധികം ക്രിക്കറ്റും കളിച്ചത് കോഹ്‍ലിയ്ക്കും രവിശാസ്ത്രിയ്ക്കും കീഴിലാണെന്നും ഇവരുടെ പിന്തുണയാണ് തനിക്ക് കരുത്തേകിയതെന്നും പാണ്ഡ്യ വ്യക്തമാക്കി. തന്റെ ആദ്യ മത്സരത്തിലെ തുടക്കം മോശമായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ട് തനിക്ക് ഏതാനും വിക്കറ്റ് വീഴ്ത്തുവാനായത് തുണയായി എന്നും ഹാര്‍ദ്ദിക് വിശദമാക്കി.

ഗുരുവായൂരില്‍ വീണ്ടും കല്യാണമേളം; ഇന്ന് ഒന്‍പത് വിവാഹങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ തുടങ്ങി. ഇന്ന് മുതലാണ് ഗുരുവായൂരില്‍ വീണ്ടും വിവാഹങ്ങള്‍ നടത്താന്‍ ആരംഭിച്ചത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്. ഇന്ന് ഒന്‍പത് വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടക്കുന്നത്. ഓരോ വിവാഹത്തിലും പരമാവധി പത്ത് പേര്‍ക്ക് പങ്കെടുക്കാം. വധുവും വരനും അടക്കമാണിത്. സാമൂഹിക അകലം പാലിച്ചാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്. പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. ജൂണ്‍ നാല് (ഇന്നലെ) മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍, ഇന്നലെ ആരും ബുക്കിങ് നടത്തിയിരുന്നില്ല. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍ – നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക്…

തലസ്ഥാനത്തെ ഞെട്ടിച്ച ലൈംഗീക പീഡനം; ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ച്‌ കൂട്ട മാനഭംഗത്തിനിരയാക്കിയ യുവതി ഗുരുതരാവസ്ഥയില്‍; അബോധാവസ്ഥയില്‍ കഴിയുന്ന യുവതിയുടെ‍ ഭര്‍ത്താവടക്കം നാല് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ( 05.06.2020) തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ച്‌ ബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗ കേസില്‍ ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അന്‍സാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അബോധാവസ്ഥയിലായതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളു. കണിയാപുരം സ്വദേശിയാണ് യുവതി. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തില്‍ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു ഇത്. നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച്‌ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതി വഴിയില്‍ നിന്ന് ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് സംഭവം നാട്ടുകാര്‍…

കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: അമ്ബലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുള്ള അന്വേഷണത്തില്‍ രണ്ട് പേര്‍ പോലിസ് കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. നിലമ്ബൂര്‍ വനമേഖലയില്‍ സമാനമായ രീതിയില്‍ പരിക്കേറ്റ ആനയെ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളെ തുരത്താന്‍ ഈ മേഖലയില്‍ ചിലര്‍ വ്യാപകമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അന്വേഷണം മലപ്പുറം ജില്ലയിലെ വനമേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഇവയെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്ബലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. കഴിഞ്ഞ ദിവസം പാലക്കാട്…

ഉ​ത്ര കൊ​ല​ക്കേ​സ്: സു​ര​ജി​ന്‍റെ ക​സ്റ്റ​ഡി നീ​ട്ടി

കൊ​ല്ലം: ഉ​ത്ര കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി സു​ര​ജി​ന്‍റെ ക​സ്റ്റ​ഡി നീ​ട്ടി. നാ​ല് ദി​വ​സ​ത്തേ​യ്ക്കാ​ണ് ക​സ്റ്റ​ഡി നീ​ട്ടി​യ​ത്. പാ​ന്പ് പി​ടു​ത്ത​ക്കാ​ര​ന്‍ സു​രേ​ഷി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ന​ട​പ​ടി പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യ​ടെ​താ​ണ്. സു​ര​ജി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കൊ​ല​പാ​ത​ക​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​ങ്കി​നെ കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. അ​തി​നി​ടെ ഉ​ത്ര കൊ​ല​പാ​ത​ക​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ബാ​ങ്ക് ലോ​ക്ക​ര്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി. 10 പ​വ​ന്‍ ലോ​ക്ക​റി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​തി സൂ​ര​ജി​നെ​യും ബാ​ങ്കി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

ലോക്ക് ഡൗണില്‍ ആഡംബര വാഹനങ്ങള്‍ മാറ്റിവച്ച്‌ പുതിയ ട്രാക്ടറോടിച്ച്‌ ധോണി, വീഡിയോ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണി ഒരു വണ്ടി പ്രേമിയാണ്. ഇന്ത്യയില്‍ മറ്റാര്‍ക്കുമില്ലാതെ പല ആഡംബര കാറുകളും അസാധാരണമായ ബൈക്കുകളും എം.എസ് ധോണിയുടെ വാഹന ശേഖരത്തിലുണ്ട്. കൊവിഡ് വ്യാപിച്ചതോടെ ആഡംബര വാഹനങ്ങളോടുള്ള പ്രണയം മാറ്റിപ്പിടിച്ചിരിക്കുകയാണ് ധോണി. മകള്‍ സിവയുമൊത്ത് ഫാം ഹൗസില്‍ തന്റെ യമഹ ആര്‍ഡി 350 ഓടിച്ചുല്ലസിക്കുന്ന ധോണിയുടെ വീഡിയോ അടുത്തിടെ വൈറല്‍ ആയിരുന്നു. അതിനിടെ ധോണി മറ്റൊരു വാഹനം കൂടെ വാങ്ങി. ഒരു ട്രാക്ടര്‍ ആണ്. കൃത്യമായി പറഞ്ഞാല്‍ മഹിന്ദ്ര സ്വരാജ് 963 FE. 7 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഫാമില്‍ കൃഷിക്കായി ഇപ്പോള്‍ സമയം കണ്ടെത്തുന്ന ധോണിയുടെ വാഹനശേഖരത്തിലെ പുത്തന്‍ താരം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ട്വിറ്റര്‍ പേജ് ആണ് ധോണിയുടെ പുത്തന്‍ വാഹനത്തെ പരിചയപ്പെടുത്തിയത്. ട്രാക്ടര്‍ ഓടിച്ചു വരുന്ന വീഡിയോ ഇപ്പോള്‍…