തിരുവനന്തപുരം: കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു. നാലാഴ്ചയ്ക്കിടെ 71പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തതായാണ് കണക്കുകള്‍ .തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ സ്വദേശി സുലൈഖ ബീവി(78), ചങ്ങനാശ്ശേരി മാമൂട് കൊച്ചുറോഡില്‍ ജയ്മോന്‍ ജെ. വര്‍ഗീസ് (53) എന്നിവരാണ് രോഗം ബാധിച്ചു മരിച്ചത്. ഡെങ്കിപ്പനിക്ക് സമാനലക്ഷണങ്ങളുമായി 3366 പേര്‍ ചികിത്സയിലാണ്. തിങ്കഴാഴ്ച ചികിത്സ തേടിയ 22 പേരില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Month: April 2020
ബോളിവുഡ് താരം ഇര്ഫാന് ഖാന് നിര്യാതനായി
മുംബൈ> ബോളിവുഡ് താരം ഇര്ഫാന് ഖാന് നിര്യാതനായി. വന്കുടലിലെ അണുബാധയെ തുടര്ന്ന് കഴിഞ്ഞദിവസം മുംബൈയിലെ കോകില ബെന് ധീരുഭായ് അംബാനി ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. 53 വയസ്സായിരുന്നു.ക്യാന്സര് ബാധിതനായ ഇര്ഫാന് ഖാന് ഏറെ നാള് വിദേശത്ത് ചികില്സയിലായിരുന്നു. നാട്ടില് തിരിച്ചെത്തി വീണ്ടും സിനിമയില് സജീവമായി. അംഗ്രേസി മീഡിയമാണ് അവസാനം പൂര്ത്തിയാക്കിയ ചിത്രം. ഇന്ത്യന് സിനിമയില് തന്നെ ഏറ്റവും അഭിനയ ശേഷിയുള്ള നടമാരില് ഒരാളായ അദ്ദേഹം ലഞ്ച് ബോക്സ്, ലൈഫ് ഓഫ് പൈ, സ്ലം ഡോഗ് മീല്ലിനയര് തുടങ്ങിയ ചിത്രങ്ങള് ശ്രദ്ധേയം. അന്ത്യനിമിഷങ്ങളില് അദ്ദേഹത്തിന്റെ ഭാര്യ ചലച്ചിത്രനടി സുതപ സിക്ദാറും രണ്ട് ആണ്മക്കളും കൂടെയുണ്ടായിരുന്നു. തനിക്ക് അപൂര്വ രോഗമാണെന്ന് ഇര്ഫാന് കഴിഞ്ഞ വര്ഷം മാര്ച്ചിലാണ് പരസ്യമാക്കിയത്. ന്യൂറോ എന്ട്രോക്രൈന് ട്യൂമര് എന്ന രോഗമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. എം എ പഠനം കഴിഞ്ഞതിനശേഷം 1984ല് നാഷണല് സ്ക്കൂള് ഓഫ് ഡ്രാമയില്…
ഭക്ഷ്യകിറ്റ്: സാധനങ്ങള്‍ കോവിഡ് സംസ്ഥാനങ്ങളില്‍ നിന്ന്; പൊതു വിതരണ ജീവനക്കാര്‍ ഭീതിയില്‍
തൃശൂര്‍: കോവിഡ് 19ന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റുകള്‍ക്ക് സാധനങ്ങള്‍ എത്തുന്നത് രാജ്യത്ത് കോവിഡ് ഭീഷണി ഏറെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും. കോവിഡ് പെരുമാറ്റചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇവ ഇങ്ങോട്ട് എത്തുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ധാന്യങ്ങളും പയര്‍ – പരിപ്പ് വര്‍ഗങ്ങളും വലിയ തോതില്‍ വരുന്നത്. സംസ്ഥാനത്ത് വിവിധ മാര്‍ക്കറ്റുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലോറികളില്‍ എത്തുന്ന ചരക്കുകളും ലോറിയും അടക്കം അണുനാശിനി പ്രയോഗത്തിന് വിധേയമാക്കിയത് ശേഷമേ മാര്‍ക്കറ്റുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ലോറി ഡ്രൈവറെയും ജീവനക്കാരെയും കുളിപ്പിച്ചതിന് ശേഷം ശരീരോഷ്മാവും അടക്കം പരിശോധിച്ചതിന് ശേഷമാണ് ഇതര നടപടികള്‍ തുടങ്ങുകയുള്ളു. എന്നാല്‍ പൊതുവിതരണ ഗോഡൗണുകളിലും സപൈ്ളകോ വില്‍പ്പനശാലകളിലും എത്തുന്ന ലോറികള്‍ക്കും ചരക്കുകള്‍ക്കും ജീവനക്കാര്‍ക്കും യാതൊരു നടപടിക്രമവും പാലിക്കുന്നില്ല. രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നുപോലും എത്തുന്ന സാധനങ്ങള്‍ ഗോഡൗണ്‍ ജീവനക്കാര്‍ പരിശോധിക്കുക…
ഇന്ത്യയില്‍ കോവിഡ് മരണം ആയിരം കടന്നു; 31,332 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മരണം 1007 ആയി. 31,332 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7696 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേരാണ് മരിച്ചത്. 1897 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ കാലയളവില്‍ 827 േപര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ 9318 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. മരണസംഖ്യ 369 ആയി. ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം 3744 ആയി. 162 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയില്‍ 3314 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 54 പേര്‍ മരിക്കുകയും ചെയ്തു. രാജസ്ഥാനില്‍ 19 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2383 ആയി. 46 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ഓച്ചിറ സ്വദേശിയായ 72കാരന്‍
ഓച്ചിറ : കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു. കൊറ്റമ്ബള്ളി ചെറുതിട്ട തറയില്‍ സാജുവില്ലയില്‍ സാമുവല്‍ കുഞ്ഞപ്പി (72) യാണ് ഇന്ന് പുലര്‍ച്ചെ 4ന് മരിച്ചത്. പത്തു വര്‍ഷമായി മക്കളോടൊപ്പം ന്യൂയോര്‍ക്കിലാണ്. 6 മാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു.
തിരുവനതപുരത്ത് കനത്ത മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം, തലസ്ഥാന നഗരിയായ തിരുവനന്തപുരത്തടക്കം ഇന്നലെ കനത്ത മഴയാണ് ഉണ്ടായിരിക്കുന്നത്. റെയില്‍വേസ്റ്റേഷന്‍, തമ്ബാനൂര്‍, കിഴക്കേക്കോട്ട തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുകയും ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിരിക്കുന്നു. തിരുവനന്തപുരമടക്കം ആറ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ വകുപ്പ് യെല്ലോ അലേര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ കൂടാതെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇന്ന് മലപ്പുറത്ത് മാത്രമാണ് യെല്ലോ അലേര്‍ട്ട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മെയ് 02-ന് വയനാട് ജില്ലയിലും യെല്ലോ അലേര്‍ട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ് മരണം 1000 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 74പേര്‍
ഡല്‍ഹി/തിരുവനന്തപുരം: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 1007 മരങ്ങളാണ് രാജ്യത്ത് സഭവിച്ചത്. പോസിറ്റീവ് കേസുകളുടെ എണ്ണം 31332 ആയി. 7696 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3774 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ ഇതുവരെ 52 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. കേരളത്തില്‍ ഇതുവരെ 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 5000, കടകളില്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ 1000 രൂപ; വയനാട്ടില്‍ കനത്ത പിഴ
കല്‍പ്പറ്റ: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടില്‍ കടുത്ത നിയന്ത്രണം. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. മുഖാവരണം ധരിക്കാത്തവരില്‍ നിന്ന് 5000 രൂപ പിഴയായി ഈടാക്കാനാണ് തീരുമാനം. കടകളില്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ അതിനും പിഴ ഈടാക്കും. കടയുടമയില്‍ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. നിലവില്‍ കോവിഡ് മുക്തമായ ജില്ലകളില്‍ ഒന്നാണ് വയനാട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് മുഖാവരണം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായി മുഖാവരണം ധരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അല്ലാത്തപക്ഷം പൊലീസ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത പിഴ ചുമത്താന്‍ വയനാട് ജില്ലാ…
ഇന്ത്യന്‍ പാരാമിലിട്ടറിയില്‍ ആദ്യത്തെ കൊവിഡ് മരണം; ഡല്‍ഹിയില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ മരിച്ചു; 47 സൈനികര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് പാരാമിലിട്ടറി സൈനികരിലേക്കും പടരുന്നത് ആശങ്കയുണ്ടാക്കുന്നു. ഡല്‍ഹി സിആര്‍പിഎഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു സൈനികന്‍ കഴിഞ്ഞ ദിവസം മരണപ്പെടുകയും ചെയ്തു. കൊവിഡ് ഭീതിയില്‍ മയൂര്‍ വിഹാര്‍ സിആര്‍പിഎഫ് ബറ്റാലിയനിലെ ആയിരത്തോളം ജവാന്‍മാര്‍ നിലവില്‍ ക്വാറന്റൈനിലാണ്. അസം സ്വദേശിയായ 55കാരനായ ജവാനാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. ചികിത്സയിലായിരുന്ന ഇയാള്‍ക്ക് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി സഫ്ദര്‍ജങ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സിആര്‍പിഎഫ് പാരാമെഡിക് യൂണിറ്റിലെ ഒരു നഴ്‌സിങ് അസിസ്റ്റന്റിന് ഏപ്രില്‍ 21നാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ ഡല്‍ഹി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.പിന്നാലെ, ഏപ്രില്‍ 24ന് ബറ്റാലിയനിലെ ഒമ്ബത് ജവാന്‍മാര്‍ക്കും തൊട്ടടുത്ത ദിവസം 15 ജവാന്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കോട്ടയത്തിന് നിര്‍ണായക ദിനങ്ങള്‍; കടുത്ത നിയന്ത്രണം
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ നിരത്തിലിറങ്ങരുതെന്ന് എ.ഡി.ജി.പി സ്വന്തം ലേഖകന്‍ കോട്ടയം: സ്ഥിതി അതിഗുരുതരമായ സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകാന്‍ കോട്ടയത്തും ഇടുക്കിയിലും പൊലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ. പത്മകുമാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ പ്രത്യേക നിരീക്ഷണത്തിന് ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെയും നിയോഗിച്ചു. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്‍റ് ആര്‍. വിശ്വനാഥ് കോട്ടയത്തും കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാന്‍ഡന്‍റ് വൈഭവ് സക്സേന ഇടുക്കിയിലും സ്പെഷല്‍ ഓഫിസര്‍മാരായും പ്രവര്‍ത്തിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പൊലീസ് നടത്തിയ ഇടപെടല്‍ കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് സഹായകമായ സാഹചര്യത്തിലാണ് അതേ മാതൃകയില്‍ കോട്ടയത്തും ഇടുക്കിയിലും നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൊവ്വാഴ്ച കോട്ടയത്തെത്തിയ ഇരുവരും സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഇടുക്കിയിലും കോട്ടയത്തും ജനങ്ങള്‍ നിരത്തിലിറങ്ങരുതെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍ പറഞ്ഞു. ഹോട്സ്പോട്ട്…