പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ഡീ​സ​ല്‍ ആ​റു പൈ​സ കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. അ​തേ​സ​മ​യം ഡീ​സ​ലി​ന് ഇ​ന്ന് ആ​റു പൈ​സ കൂ​ടി കു​റ​ഞ്ഞു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 74.01 രൂ​പ​യും ഡീ​സ​ലി​ന് 68.54 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 75.38 രൂ​പ​യും ഡീ​സ​ല്‍ വി​ല 69.82 രൂ​പ​യു​മാ​ണ്.

‘ഉണ്ട’ സിനിമയുടെ ഷൂട്ടിങ്‌: കമ്ബനിയെ വെള്ളപൂശി വനം മന്ത്രാലയം റിപ്പോര്‍ട്ട്

കാസര്‍കോട്: കാറഡുക്ക പാര്‍ഥക്കൊച്ചി വനത്തില്‍ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്ബനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി വനത്തില്‍ കാര്യമായ നശീകരണപ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നും പുറമെനിന്ന് മണ്ണ് കൊണ്ടുവന്നിട്ടത് വനംവകുപ്പ് തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോരുന്ന റോഡിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊണ്ടുവന്നിട്ട മണ്ണ് ഉറച്ചുപോയതിനാല്‍ നീക്കംചെയ്യുന്നത് പരിസ്ഥിതിക്ക് കൂടുതല്‍ ദോഷംവരുത്തും. മറ്റ് രണ്ടിടങ്ങളില്‍ കണ്ട ചെറിയ അളവിലുള്ള മണ്ണ് വനംവകുപ്പിനുതന്നെ നീക്കംചെയ്യാവുന്നതേ ഉള്ളൂ. ഇതിന്റെ ചെലവ് സിനിമാക്കമ്ബനിയില്‍നിന്ന് ഈടാക്കിയാല്‍ മതിയാകും. അനുമതിയില്ലാതെ പുറമെനിന്നുള്ള മണ്ണുകൊണ്ടുവന്നിട്ടതിന് കമ്ബനി മുന്‍കൂറായി കെട്ടിവെച്ചരിക്കുന്ന തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം പഴയ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ ഒരുവര്‍ഷത്തേക്ക് ഇവിടെ ഷൂട്ടിങ്‌ അനുവദിക്കരുതെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തു. പരിസ്ഥിതി വിരുദ്ധ റിപ്പോര്‍ട്ടാണിതെന്നും സിനിമാക്കമ്ബനിയെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കണമെന്ന ശുപാര്‍ശതന്നെ നാശംവരുത്തിയതിന് തെളിവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2018 ഒക്ടോബറിലായിരുന്നു…

കൊച്ചുവേളി മുതല്‍ കാസര്‍ക്കോട് വരെ പത്തു സ്റ്റേഷനുകള്‍, 200 കിലോമീറ്റര്‍ വേഗത്തില്‍ അഞ്ച് മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍; ഹൈസ്പീഡ് റെയില്‍വേ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടങ്ങാന്‍ ലക്ഷ്യമിടുന്ന സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന് തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ പത്തു സ്റ്റേഷനുകളാവും ഉണ്ടാവുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിന് അഞ്ചു മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്താനാവും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാവും സ്‌റ്റേഷനുകള്‍. തിരുവനന്തപുരത്ത് കൊച്ചുവേളിയിലാണ് സ്‌റ്റേഷന്‍ ഉദ്ദേശിക്കുന്നത്. അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന സ്റ്റാന്‍ഡേര്‍ഡ് ഗേജുകളാണ് ഇതിനായി നിര്‍മിക്കുക. 532 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡബിള്‍ ലൈന്‍ ഒരുക്കും. 66079 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ട്രാക്കും റെയില്‍വേ സ്‌റ്റേഷനുകളും നിര്‍മിക്കാനായി 1226 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുമായി ബന്ധപ്പെടുത്തിയാവും സര്‍വീസ്. സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാവുന്നതോടെ നിരത്തില്‍ നിന്ന് 7500 വാഹനങ്ങള്‍ ഒഴിവാകുമെന്നാണ് കരുതുന്നത്. പുതിയ പഠനം അനുസരിച്ച്‌ 74000 പേര്‍ പ്രതിദിനം…

കോളേജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: 10 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാര്‍ഗി കോളേജില്‍ വിദ്യാര്‍ഥിനികളെ കാമ്ബസിനുള്ളില്‍ കടന്ന് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ഡല്‍ഹി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ആറാം തീയതി കോളേജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയാണ് പുറത്തുനിന്നെത്തിയവര്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിക്കുകയും അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്ത സംഭവമുണ്ടായത്. 30 പേര്‍ അടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലീസിന്റെ 11 സംഘങ്ങളാണ് അന്വേഷണം നടത്തിയത്. നിരവധി പേരെ ചോദ്യംചെയ്യുകയും പ്രതികളില്‍ പലരെയും തിരിച്ചറിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗാര്‍ഗി കോളേജ് അധികൃതരെയും പോലീസ് ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് 10 പ്രതികളുടെ അറസ്റ്റുണ്ടായത്. 18-25 പ്രായത്തിലുള്ളവരാണ് പിടിയിലായ പ്രതികളെന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാമ്ബസിനകത്തേക്ക് അതിക്രമിച്ച്‌ കയറിയവര്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. ‘…