ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി. മോളി കണ്ണമാലിയുടെ വീട്ടില്‍ മമ്മൂട്ടിയുടെ പിഎ നേരിട്ടെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കൂ എന്നുമാണ് അറിയിച്ചിരിക്കുന്നതെന്ന് മോളിയുടെ മകന്‍ സോളി പറഞ്ഞു. ‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്ബോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പി.എ വീട്ടില്‍ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിത്സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്.’ സോളി മനോരമയോട് പറഞ്ഞു.
Month: November 2019
ബി.ജെ.പിക്ക് തിരിച്ചടി, മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. നിയമസഭയില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ച് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മദ്ധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ച ചോദിച്ച ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി നാളെ അഞ്ച് മണിക്ക് മുമ്ബ് വോട്ടെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടു. പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും സുപ്രീം കോടതി സമാനമായ വിധിയാണ് പ്രസ്താവിച്ചത്. ബി.എസ്. യെഡിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍, കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു.
തൃപ്തി ദേശായി മടങ്ങി പോകണം; സുരക്ഷ ഒരുക്കാനാകില്ലെന്ന് പോലീസ്
കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയോട് മടങ്ങി പോകണമെന്ന് പോലീസ്. സുരക്ഷ ഒരുക്കാനാകില്ലെന്നും പോലീസ് തൃപ്തി ദേശായിയെ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തിയും അഞ്ചുപേരടങ്ങുന്ന വനിതാ സംഘവും ശബരിമലയിലേക്ക് പോകുന്നതിനായി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തില്‍ നിന്ന് ബിന്ദു അമ്മിണിയും ചേര്‍ന്നിരുന്നു. ശബരിമലയിലേക്ക് പുറപ്പെട്ട തൃപ്തി ദേശായി ഉള്‍പ്പെടുന്ന സംഘത്തെ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിച്ചുവെന്നാണ് വിവരം. സുരക്ഷയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു.
കരാര്‍ ലംഘിച്ച് നടന്‍ മുടിയും താടിയും വെട്ടിയ സംഭവം; ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറും
കരാര്‍ ലംഘിച്ച് മുടിയും താടിയും വെട്ടിയ നടന്‍ ഷെയിന്‍ നിഗമിനെതിരെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറും. നിര്‍മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും. വെയില്‍ സിനിമ നിര്‍മാതാവ് ജോബി ജോര്‍ജും ഷെയിനുമായുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനിടെയാണ് സിനിമാ ചിത്രീകരണത്തിനിടെ തന്നെ മനപൂര്‍വ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയിന്‍ സംവിധായകനെതിരെ രംഗത്ത് വന്നത്. സിനിമയുടെ ചിത്രീകരണം കഴിയും വരെ മുടിയും താടിയും വെട്ടരുതെന്ന കരാര്‍ ലംഘിച്ചുകൊണ്ടുള്ള ഷെയ്നിന്റെ പുതിയ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ ഷെയ്നിനെതിരെ വിലക്കുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം. അതേസമയം അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിന്‍കാരണം മുടങ്ങിയതെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതോടെയാണ് ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിന്‍വലിക്കാനുള്ള നടപടിയിലേക്ക് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടക്കുന്നതും. കൂടുതല്‍…
ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് പൊലീസിന്റെ പ്രതികരണം : താന്‍ എന്തായാലും ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന് തൃപ്തി
കൊച്ചി : ശബരിമല വീണ്ടും കലാപ ഭൂമിയാകുന്നു. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘവും പുലര്‍ച്ചെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി. എന്നാല്‍ തൃപ്തിയ്ക്കും സംഘത്തിനും സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചു. നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി അറിയിച്ചു. പമ്ബ വഴി ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തൃപ്തി ദേശായിയും ഭൂമാതാബ്രിഗേഡിലെ നാലുപേരും ഇന്നു പുലര്‍ച്ചെയാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ ആക്രമണമുണ്ടായി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥ് എന്നയാള്‍ ബിന്ദുവിന്റെ മുഖത്ത് മുളക് സ്‌പ്രേ ചെയ്തു. ഇതിന്റെ വിഡിയോയും പുറത്തു വന്നു.…
എതിര്‍പ്പുകള്‍ വിലപ്പോയില്ല; മഹാത്മാഗാന്ധിക്ക് സ്മാരകം ഒരുക്കി മാഞ്ചസ്റ്ററും; നഗരത്തില്‍ പ്രതാപത്തോടെ ഇനി ഗാന്ധി പ്രതിമയും; സന്ദര്‍ശക പ്രവാഹത്തില്‍ അമ്ബരന്ന് യുകെയിലെ സായിപ്പന്മാര്‍
ലണ്ടന്‍: മാഞ്ചസ്റ്ററില്‍ പുതുതായി സ്ഥാപിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ പ്രതിമ കാണാന്‍ സന്ദര്‍ശകര പ്രവാഹം. നിരവധി എതിര്‍പ്പുകളെ അതിജീവിച്ചാണ് ഇവിടെ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തില്‍ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ശില്‍പം കാണാന്‍ നിരവധി പേര്‍ എത്തുന്നത് കണ്ട് സായിപ്പന്മാര്‍ അമ്ബരന്നിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ കത്തീഡ്രലിന് പുറത്ത് ഇന്നലെയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്. 2019ല്‍ ഗാന്ധിജിയുടെ 150ാം പിറന്നാള്‍ വര്‍ഷം ആഘോഷിക്കുന്നത് പ്രമാണിച്ചാണ് ഇവിടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്പിരിച്വല്‍ മൂവ്മെന്റായ ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ ധറംപൂര്‍ (എസ്‌ആര്‍എംഡി) മുന്‍കൈയെടുത്താണീ ശില്‍പം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ നേതാവായ സര്‍ റിച്ചാര്‍ഡ് ലീസ്, മാഞ്ചസ്റ്ററിലെ ബിഷപ്പായ റൈറ്റ് റവറന്റ് ഡോ. ഡേവിഡ് വാക്കര്‍, ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ ധറംപൂര്‍ സ്ഥാപകനായ പൂജ്യ ഗുരുദേവര്‍ഷി രാകേഷ് ഭായ് തുടങ്ങിയ…
ശബരിമലയില്‍ പറഞ്ഞവാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് കുമ്മനം
തിരുവനന്തപുരം: ശബരിമലയില്‍ പറഞ്ഞവാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല ദര്‍ശനത്തിനായി തൃപ്‌തി ദേശായി അടക്കമുള്ള സംഘം കേരളത്തിലെത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു കുമ്മനം. ഭക്തജന താല്‍പര്യം സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ ഭക്തജനങ്ങള്‍ എന്തെങ്കിലും വഴി തേടുമെന്ന് കുമ്മനം പറഞ്ഞു. ‘ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. വിശ്വാസങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ക്ഷേത്രങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പറ്റൂ. ആചാരങ്ങള്‍ അനുഷ്‌ഠിച്ചെങ്കില്‍ മാത്രമേ ക്ഷേത്രങ്ങളുടെ നിലനില്‍പ് അഭങ്കുരം മുന്നോട്ടു പോവുകയുള്ളു. അതുകൊണ്ട് ക്ഷേത്രങ്ങളും ആചാരവും വിശ്വാസവും അവിടുത്തെ ഭക്തജനങ്ങളുമെല്ലാം പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നതാകായാല്‍ സമാധാനപരമായ തീര്‍ത്ഥാടനം നടക്കണമെന്നുണ്ടെങ്കില്‍ ഭക്തജന താല്‍പര്യം സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം ആചാരം ലംഘിക്കുന്നവര്‍ക്കാണ് സര്‍ക്കാരും പൊലീസും…
മാമാങ്കം ; ചിത്രത്തിലെ തമിഴ് വീഡിയോ ഗാനം പുറത്തിറങ്ങി
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ തമിഴ് വീഡിയോ ഗാനം പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും.
മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാമനപുരം കിഴക്കുംകര ചരുവിള വീട്ടില്‍ സുശീലന്റെ മകന്‍ വിനയന്‍ (ഉണ്ണി) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആനാകുടി, കാഞ്ഞിരംപാറ, ചരുവിള വീട്ടില്‍ ബാലന്റെ മകന്‍ സജില്‍ കുമാറിന് ഗുരുതര പരിക്കേറ്റു. കിളിമാനൂര്‍ സംസ്ഥാന പാതയില്‍ ഇരട്ടച്ചിറ ബിവറേജ് ഔട്ട്ലറ്റിന് മുന്‍വശത്ത് ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്നും കിളിമാനൂരിലേക്ക് വരികയായിരുന ബൈക്ക് എതിര്‍വശത്ത് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ വിനയനേയും സജില്‍ കുമാറിനേയും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിനയനെ രക്ഷിക്കാനായില്ല. സജില്‍കുമാറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇവരെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് ഓടിച്ചിരുന്നയാള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനവും…
എന്തു ചെയ്യുമെന്ന് അറിയില്ല. മുടി ട്രിം ചെയ്ത സ്റ്റൈല്‍ വിഗ് വച്ചാല്‍ ശരിയാകില്ല.. സംവിധായകന്‍ എന്ന നിലയില്‍ തന്റെ മേലുള്ളത് വലിയ സമ്മര്‍ദ്ദം: വെയില്‍ സംവിധായകന്‍ ശരത്
താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍ നടന്‍ ഷെയ്ന്‍ നിഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ യഥാര്‍ഥത്തില്‍ ചങ്കിടിപ്പ് കൂടിയത് വെയില്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കാണ്. ഷെയ്ന്‍ ഈ നിലയില്‍ നിസഹകരണം തുടര്‍ന്നാല്‍ സിനിമ എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന ആശങ്കയിലാണ് സംവിധായകന്‍ ശരത്. ഷെയ്ന്‍ പല ഗെറ്റപ്പില്‍ വരുന്ന ചിത്രമാണ്. അയാളുടെ നിസഹകരണം മൂലം പല തവണ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി. വലിയ സമ്മര്‍ദ്ദമാണ് സംവിധായകന്‍ എന്ന നിലയില്‍ തന്റെ മേലുള്ളതെന്നും ഇനി എന്താണ് ചെയ്യുക എന്ന് അറിയില്ലെന്നും ശരത്. വെയില്‍ എന്ന സിനിമയുടെ തിരക്കഥ എഴുതിത്തീര്‍ന്നപ്പോള്‍ ആകെ രണ്ടു ഗെറ്റപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. മെയ് 18നാണ് ഷൂട്ട് തുടങ്ങുന്നത്. അപ്പോഴാണ് ഡേറ്റ് തന്നിരുന്നത്. കൂടല്‍മാണിക്യം ഉത്സവം ലൈവ് ആയി ഷൂട്ട് ചെയ്യേണ്ടിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഒരു രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. ആ ദിവസം ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുമായിരുന്നു.…