121.5 മില്യണ്‍ ഡോളര്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് തിരിച്ച്‌ നല്‍കണമെന്ന് യു.എസ്; പിഴയടക്കാനും ഉത്തരവ്

വാഷിങ്ടണ്‍: ഫ്ലൈറ്റ് റദ്ദാക്കിയപ്പോള്‍ യാത്രക്കാര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ വൈകിയതിന് എയര്‍ ഇന്ത്യക്ക് പിഴ ചുമത്തി യു.എസ് ഗതാഗത വകുപ്പ്.

121.5 മില്യണ്‍ ഡോളര്‍ തിരിച്ചടക്കാനും 1.4 മില്യണ്‍ ഡോളര്‍ പിഴയടക്കാനുമാണ് ഉത്തരവ്.

എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് എയര്‍ ലൈനുകള്‍ക്കാണ് പിഴ ചുമത്തിയത്. ഫ്രണ്ടിര്‍, ടാപ് പോര്‍ചുഗല്‍, എയറോ മെക്സികോ, ഇഐ എഐ, എവിയന്‍സ എന്നീ എയര്‍ലൈന്‍സുകളില്‍ നിന്നാണ് പിഴ ഈടാക്കുക.

ആറ് എയര്‍ ലൈനുകളില്‍ നിന്നായി 7.25 മില്യണ്‍ ഡോളറാണ് പിഴയായി ഈടാക്കുക. ആകെ 6.22 മില്യണ്‍ ഡോളര്‍ തിരിച്ചടക്കണം.

അഭ്യര്‍ഥിച്ചാല്‍ പണം മടക്കി നല്‍കാമെന്ന എയര്‍ ഇന്ത്യയുടെ നയം, രാജ്യത്തെ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് യു.എസ് ഗതാഗത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വ്യോമ ഗതാഗതത്തിനിടെ ഫ്ലൈറ്റുകള്‍ റദ്ദാക്കുകയോ മാറ്റുകയോ ചെയ്താല്‍ ടിക്കറ്റ് തുക തിരിച്ചു നല്‍കണമെന്നത് നിര്‍ബന്ധമാണ്.

എയര്‍ഇന്ത്യ ടാറ്റ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പണം തിരിച്ചടക്കാന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും പിഴയടക്കം തിരിച്ചടക്കാമെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

പണം തിരിച്ചടക്കാനായി എയര്‍ ഇന്ത്യയില്‍ 1900 ഓളം പേര്‍ നല്‍കിയ അപേക്ഷയില്‍ പകുതി എണ്ണത്തില്‍ നടപടി എടുക്കാന്‍ 100 ദിവസത്തിലേറെ സമയമെടുത്തു.

എന്നാല്‍ സമയമെടുക്കുമെന്നതു സംബന്ധിച്ച്‌ വിവരങ്ങളൊന്നും ഏജന്‍സികള്‍ക്ക് നല്‍കിയതുമില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment