സുനീഷ് വാരനാടിന്റെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്ത റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ആണ് ഈശോ. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ, ഋതു നില, മണികണ്ഠൻ , ജോണി ആൻറണി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു . വലിയ ഒരു സ്വീകാര്യതയാണ് ഈ ചിത്രത്തിൻറെ മോഷൻ പോസ്റ്ററിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരിക്കുന്നത് . ഇപ്പോൾ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഫേസ്ബുക്ക് കുറിപ്പ് വഴി പങ്കുവെച്ചിരിക്കുകയാണ് നാദിർഷ . കുറുപ്പിനെ പൂർണ്ണരൂപം. കോവിഡ് മഹാമാരിക്കാലത്ത് മറ്റേതൊരു തൊഴിൽമേഖലയും പോലെ സിനിമാമേഖലയും ഇപ്പോൾ സ്തംഭിച്ചു നിൽക്കുകയാണ്. പുറമേ കാണുന്ന പകിട്ടുള്ള ചില താരജീവിതങ്ങൾക്കപ്പുറം ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒട്ടനവധിപേരുടെ ജീവിതമാർഗ്ഗമാണ് സിനിമയെന്ന തൊഴിൽമേഖല. കോവിഡിൻ്റെ ആദ്യ തരംഗത്തിന് ശേഷം മറ്റ് തൊഴിൽ മേഖലകളെപ്പോലെ സിനിമയും സജീവമായപ്പോൾ ചിത്രീകരിച്ച ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററാണ് ഇപ്പോൾ ഞങ്ങൾ റിലീസ് ചെയ്യുന്നത്. എല്ലാ തൊഴിൽ മേഖലകളെയുംപ്പോലെ സിനിമയും, തീയറ്ററുകളും എല്ലാം ഈ രണ്ടാംതരംഗത്തെ അതിജീവിച്ച് ശക്തിയായി തിരിച്ചുവരും എന്നു തന്നെയാണ് നമ്മളെല്ലാവരുടെയും പ്രതീക്ഷ…മാസ്ക്കണിഞ്ഞ്,സാമൂഹിക അകലം പാലിച്ച് മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം..നമ്മുടെ നാളെകൾ പഴയ പോലെയാകുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കുറേപ്പേരുടെ അദ്ധ്യാനത്തിൻ്റെ കുഞ്ഞ് സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കുന്നു…ഞങ്ങളുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ..
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...